മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ര്‍​ക്കം! അ​ന​ന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് അ​മ്മാ​വ​ൻ മ​രി​ച്ചു; മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​തീ​ഷി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി

കൊ​ല്ലം: ചി​ത​റ​യി​ൽ അ​ന​ന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് അ​മ്മാ​വ​ൻ മ​രി​ച്ചു. മ​ട​ത്ത​റ അ​രി​പ്പ ഇ​ട​പ്പ​ണ​യി​ൽ ച​രു​വി​ള​വീ​ട്ടി​ൽ കൊ​ച്ചു​മ​ണി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​ന്നി​ച്ചു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​ത്. കൊ​ല​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​യാ​യ അ​ന​ന്ത​ര​വ​ൻ ര​തീ​ഷി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്‍​പ്പി​ച്ചു. ഇ​രു​വ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ ര​തീ​ഷ് ക​രി​ങ്ക​ല്ലു കൊ​ണ്ട് കൊ​ച്ചു മ​ണി​യു​ടെ ത​ല​യി​ൽ ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​തീ​ഷ് മൃ​ത​ദേ​ഹം പാ​ല​യു​ടെ ഇ​ല​യും തൊ​ണ്ടും കൊ​ണ്ട് മൂ​ടി വീ​ടി​നോ​ട്‌ ചേ​ർ​ന്നു​ള്ള വ​ഴി​യ​രി​കി​ൽ മൂ​ടി​യി​ട്ടു. എ​ന്നാ​ല്‍ രാ​ത്രി ബ​ന്ധു​ക്ക​ൾ മ്യ​ത​ശ​രീ​രം ക​ണ്ടെ​തി​നെ തു​ട​ർ​ന്ന് ചി​ത​റ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി എ​ത്തി​യ പൊ​ലീ​സ് സം​ഘം വീ​ടി​ന് സ​മീ​പ​ത്തു നി​ന്നു ത​ന്നെ ര​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ര​തീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മയക്കുമരുന്ന് മനൽകി മയക്കിയശേഷം തന്നെ ഭർത്താവ് സുഹൃത്തിന് കാഴ്ചവച്ചു; പിന്നീട് കൊലപ്പെടുത്താൻ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

ക​ണ്ണൂ​ർ: യു​വ​തി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നും സു​ഹൃ​ത്തി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ ക​രി​മ്പം സ്വ​ദേ​ശി​യാ​യ ഭ​ര്‍​ത്താ​വ്, ഭ​ര്‍​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് ത​ളി​പ്പ​റ​മ്പു​കാ​ര​നാ​യ അ​ഷ്റ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത്. ഭ​ർ​ത്താ​വി​ന്‍റെ അ​നു​വാ​ദ​ത്തോ​ടെ 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ഷ്റ​ഫ് പീ​ഡി​പ്പി​ച്ചു​വെ​ന്നും 2021 ൽ ​ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ ഭ​ർ​ത്താ​വ് ബൈ​ക്കി​ൽ നി​ന്നും ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. 2006ൽ ​വി​ദേ​ശ​ത്താ​യി​രു​ന്ന ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സു​ഹൃ​ത്തു​മാ​യി വീ​ട്ടി​ൽ വ​രു​ക​യും ല​ഹ​രി മ​രു​ന്ന് ന​ൽ​കി​യ പാ​നി​യം യു​വ​തി​ക്ക് ന​ൽ​കി​യ​തി​ന് ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ പ​ല പ്രാ​വ​ശ്യം വീ​ട്ടി​ൽ വ​ന്നി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. പി​ന്നീ​ട് 2021ല്‍ ​ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ഭ​ര്‍​ത്താ​വ് ത​ള്ളി താ​ഴെ​യി​ട്ട് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Read More

പി​ള്ളേ​രെ അ​ങ്ങ​നെ ചാ​പ്പ കു​ത്ത​ണ്ട! കു​ട്ടി​ക​ളി​ൽ ടാ​റ്റൂ പ​തി​പ്പി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ജി​ജി ലൂ​ക്കോ​സ് തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളി​ൽ ടാ​റ്റൂ പ​തി​പ്പി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. ടാ​റ്റൂ പ​തി​പ്പി​ക്കു​ന്ന​തി​നു കൃ​ത്യ​മാ​യ മാ​ർ‌​ഗ നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ടാ​റ്റൂ ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്കും ടാ​റ്റൂ സ്റ്റു​ഡി​യോ​ക​ൾ​ക്കും ലൈ​സ​ൻ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രോ​ടു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ല്യം പ​ദ്ധ​തി നോ​ഡ​ൽ ഓ​ഫീ​സ​ർ അ​മ​ൽ സ​ജി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം കെ. ​ന​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. പൊ​തു സ്ഥ​ല​ങ്ങ​ളി​ലി​രു​ന്ന് ടാ​റ്റൂ ചെ​യ്യു​ന്ന​ത് അ​നു​വ​ദി​ക്ക​രു​ത്, ടാ​റ്റൂ ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച പ​ര​സ്യ​ങ്ങ​ൾ ത​ട​യ​ണം, കു​ട്ടി​ക​ളി​ൽ ടാ​റ്റൂ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മാ​യി​രി​ക്ക​ണം, ടാ​റ്റൂ ചെ​യ്യു​ന്ന​തി​നാ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ണു​ന​ശീ​ക​ര​ണ, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്ക​ണം എ​ന്നി നി​ർ​ദേ​ശ​ങ്ങ​ളും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​ത് അ​ട​ക്കം…

Read More

എ​ന്നാ​ലും കു​ഴ​പ്പ​മി​ല്ല, ഇ​വി​ടെ കെ-​റെ​യി​ൽ വ​രു​മ​ല്ലോ..! ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ് ശ​ബ​രി​നാ​ഥ​ൻ

കെ​എ​സ്ആ​ർ​ടി​സി​യി​യെ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കേ​ണ്ടി​വ​രു​മെ​ന്ന ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ് ശ​ബ​രി​നാ​ഥ​ൻ. എ​ന്നാ​ലും കു​ഴ​പ്പ​മി​ല്ല, ഇ​വി​ടെ കെ-​റെ​യി​ൽ വ​രു​മ​ല്ലോ!!! എ​ന്നാ​യി​രു​ന്നു ശ​ബ​രീ​നാ​ഥ​ന്‍റെ പ​രി​ഹാ​സം. കെ​എ​സ്ആ​ർ​ടി​സി ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഇ​ങ്ങ​നെ പോ​യാ​ൽ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഇ​ന്ധ​ന വി​ല വ​ർ​ധ​ന മൂ​ല​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ൽ സാ​മ്പ​ത്തി​ക ഞെ​രു​ക്കം രൂ​ക്ഷ​മാ​യ​ത്. വി​ല കൂ​ടി​യ​തോ​ടെ പ്ര​തി​വ​ർ​ഷം 500 കോ​ടി രൂ​പ അ​ധി​ക​മാ​യി ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​നി​യു​ള്ള മാ​സ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കെ ​സ്വി​ഫ്റ്റ് ക​മ്പ​നി രൂ​പീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. ഇ​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ 2,000 കോ​ടി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കി​യ​ത്. മു​ൻ​പ് ഒ​രു സ​ർ​ക്കാ​രും ഇ​ത്ര​യും സ​ഹാ​യം കോ​ർ​പ്പ​റേ​ഷ​ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ​ക്കാ​ല​വും ഇ​ത് തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ന്‍റ​ണി രാ​ജു വ്യ​ക്ത​മാ​ക്കി.

Read More

ന​ട​ൻ ശ്രീ​നി​വാ​സൻ വെന്‍റിലേറ്ററിൽ; ന​ട​ന് ട്രി​പ്പി​ള്‍ വെ​സ​ല്‍ ഡി​സീ​സ് അവസ്ഥ; ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​പുരോഗതി ഇപ്പോൾ ഇങ്ങനെ…

  അ​ങ്ക​മാ​ലി: ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ആ​ശു​പ​ത്രി​യി​ലെ അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​ഴി​യു​ന്ന​ത്. ശ്രീ​നി​വാ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്നും മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. മാ​ര്‍​ച്ച് 30ന് ​നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ശ്രീ​നി​വാ​സ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ന്‍​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യി​ല്‍ ന​ട​ന് ട്രി​പ്പി​ള്‍ വെ​സ​ല്‍ ഡി​സീ​സ് (ധ​മ​നി​ക​ളി​ലെ ര​ക്ത​മൊ​ഴു​ക്കി​ന് ത​ട​സം നേ​രി​ട​ല്‍) ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് മാ​ര്‍​ച്ച് 31നു ​ബൈ​പാ​സ് സ​ര്‍​ജ​റി​ക്ക് വി​ധേ​യ​നാ​ക്കി. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം മൂ​ന്നു​ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി​യ​തി​നു പി​ന്നാ​ലെ അ​ണു​ബാ​ധ​യു​ണ്ടാ​കു​ക​യും വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Read More

മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് സ്വ​ന്തം വീ​ട് ക​ത്തി​ച്ചു! ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ട്…

മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കി​ട്ട യു​വാ​വ് സ്വ​ന്തം വീ​ട് തീ​വ​ച്ച് ന​ശി​പ്പി​ച്ചു. ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം മു​ര​ളി​യാ​ണ് സ്വ​ന്തം വീ​ട് ക​ത്തി​ച്ച​ത്. ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തു​കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ശേ​ഷം മു​ങ്ങി​യ മു​ര​ളി​യ്ക്ക് വേ​ണ്ടി ശാ​സ്താം​കോ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഥി​ര​മാ​യി വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ള​ള മു​ര​ളി ഇ​ന്നും വീ​ട്ടു​കാ​രോ​ട് വ​ഴ​ക്കു​ണ്ടാ​ക്കി. തു​ട​ര്‍​ന്ന് ഓ​ല​മേ​ഞ്ഞ വീ​ട്ടി​ല്‍ തീ ​കൊ​ളു​ത്തി​യ ശേ​ഷം ഒ​ളി​വി​ല്‍ പോ​യി. വീ​ട്ടി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റ​ട​ക്കം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​മെ​ത്തി ഇ​വ​യെ​ല്ലാം എ​ടു​ത്തു മാ​റ്റി തീ ​കെ​ടു​ത്തി. തീ ​ആ​ളി​പ​ട​രാ​തി​രി​ക്കാ​ന്‍ വൈ​ദ്യു​ത ലൈ​നും ഓ​ഫാ​ക്കി​യി​രു​ന്നു.  

Read More

കെഎസ്ആർടിസിയിൽ സ്ഥിതി രൂക്ഷം: ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന മന്ത്രിയുടെ പ്രതികരണത്തിനെതിരേ ഇ​ട​ത് യൂ​ണി​യ​നു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ഥി​തി രൂ​ക്ഷം. ജീ​വ​ന​ക്കാ​രു​ടെ ഈ ​മാ​സ​ത്തെ ശ​ന്പ​ള വി​ത​ര​ണം മു​ട​ങ്ങി. പ്ര​തി​സ​ന്ധി​യി​ൽ നി​ന്നു ക​ര​ക​യ​റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ്ഥി​തി ഗു​രു​ത​ര​മാ​യ രീ​തി​യി​ലേ​ക്കു ക​ട​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രേ ഇ​ട​ത് യൂ​ണി​യ​നു​ക​ൾ രം​ഗ​ത്തെ​ത്തി. ജീ​വ​ന​ക്കാ​ർ​ക്കു കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കേ​ണ്ടി വ​രു​മെ​ന്നു​മു​ള്ള മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ​യാ​ണ് യൂ​ണി​യ​നു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ബ​ൾ​ക്ക് പ​ർ​ച്ചേ​സ് വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി കെ​എ​സ്ആ​ർ​ടി​സി​ക്കു​ള്ള ഡീ​സ​ൽ ലി​റ്റ‌​റി​നു 21 രൂ​പ​യാ​ണ് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്. ലി​റ്റ​റി​നു 100 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി​യ​തോ​ടെ പൊ​തു​വി​പ​ണി​യി​ൽ നി​ന്നു വാ​ങ്ങു​ന്ന​തും പ്രാ​യോ​ഗി​ക​മ​ല്ലാ​താ​യി. ഇ​ന്ധ​ന വി​ല വ​ർ​ധ​ന മൂ​ലം പ്ര​തി​മാ​സം 20 കോ​ടി​യുംപ്ര​തി​വ​ര്‍​ഷം 500 കോ​ടി​യു​ടെ അ​ധി​ക ബാ​ധ്യ​ത​യും നേ​രി​ടേ​ണ്ടി വ​രു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ എ​ല്ലാ​മാ​സ​വും കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ല്‍​കാ​നാ​കി​ല്ല. ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്…

Read More

സി​പി​എ​മ്മി​ന്‍റെ പ്ര​ണ​യ​ത്ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങ​രുതേ; ര​ക്തം ഊ​റ്റി​ക്കു​ടി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ര​ക്ത​ര​ക്ഷസ്; കെ.വി.തോമസിന് ചെറിയാൻ ഫിലിപ്പിന്‍റെ ഉപദേശം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ പ്ര​ണ​യ​ത്ത​ട്ടി​പ്പി​ല്‍ കു​ടു​ങ്ങ​രു​തെ​ന്ന് പ്ര​ഫ. കെ. ​വി തോ​മ​സി​നു ചെ​റി​യാ​ന്‍ ഫി​ലി​പ്പി​ന്‍റെ ഉ​പ​ദേ​ശം. പ്ര​ണ​യം അ​ഭി​ന​യി​ച്ച് അ​ടു​ത്തു കൂ​ടി ര​ക്തം ഊ​റ്റി​ക്കു​ടി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന ര​ക്ത​ര​ക്ഷ​സാ​ണ് സി​പി​എ​മ്മെ​ന്നും ചെ​റി​യാ​ന്‍ ഫേ​സ്ബു​ക്കി​ൽ ഇ​ട്ട പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ കെ​വി തോ​മ​സ് പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യ്ക്കി​ടെ​യാ​ണ് ചെ​റി​യാ​ന്‍ ഉ​പ​ദേ​ശ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. യൗ​വ്വ​നം മു​ത​ല്‍ ഇ​എം​എ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ത​ന്നെ സി​പി​എം വേ​ദി​ക​ളി​ലേ​ക്ക് ആ​ന​യി​ച്ചി​രു​ന്ന​താ​ണ്. അ​ന്ന​ത്തെ സ്റ്റേ​ഹം വ്യാ​ജ​മാ​ണെ​ന്ന് സ​ഹ​യാ​ത്രി​ക​നാ​യ ശേ​ഷ​മാ​ണ് ബോ​ധ്യ​പ്പെ​ട്ട​ത്. ആ ​മ​ര​ണ​ക്കെ​ണി​യി​ല്‍ ഇ​രു​പ​തു വ​ര്‍​ഷ​ത്തെ രാ​ഷ്ട്രീ​യ ജീ​വി​തം ഹോ​മി​ക്കേ​ണ്ടി വ​ന്നു. അ​റ​വു​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ആ​ടു​മാ​ടു​ക​ളെ ഉ​ട​മ​സ്ഥ​ര്‍ ഒ​രി​ക്ക​ലും പ​ട്ടി​ണി​ക്കി​ടാ​റി​ല്ല. കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​നാ​ധി​പ​ത്യ സം​സ്ക്കാ​ര​ത്തി​ല്‍ ജ​നി​ച്ചു വ​ള​ര്‍​ന്ന കെ.​വി തോ​മ​സി​ന് സി​പി​എ​മ്മി​ന്‍റെ വി​ധ്വം​സ​ക രാ​ഷ്ട്രീ​യ​വു​മാ​യി ഒ​രി​ക്ക​ലും പൊ​രു​ത്ത​പ്പെ​ടാ​നാ​വി​ല്ലെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​യു​ന്നു.

Read More

കൊ​ല്ലം ജില്ലയിൽ നേരിയ ഭൂചലനം; സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴപെയ്യും; മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റി​ന് സാ​ധ്യ​ത

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.36ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, നി​ല​മേ​ല്‍, പി​റ​വ​ന്തൂ​ര്‍, പ​ട്ടാ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്നും 20 മു​ത​ല്‍ 40 സെ​ക്ക​ന്‍​ഡ് വ​രെ ഇ​ത് നീ​ണ്ടു​നി​ന്നെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. ചി​ല മേ​ഖ​ല​ക​ളി​ൽ ഭൂ​ച​ല​നം കാ​ര്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു. പ​ത്ത​നാ​പു​ര​ത്തെ റ​വ​ന്യൂ അ​ധി​കൃ​ത​രും സം​ഭ​വം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്‌​തേ​ക്കും. മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഏ​പ്രി​ല്‍ 9-ാം തീ​യ​തി വ​രെ സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ലി​ന് മു​ക​ളി​ലാ​യി ഇ​ന്ന് ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ടു​മെ​ന്നാ​ണ്…

Read More

വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴിയില്ല! ദിലീപ് ഫോണിൽനിന്നു നീക്കിയ ചാ​റ്റു​കൾ വി​ദേ​ശന​മ്പ​റു​ക​ളി​ലേ​ത്; ചാറ്റുകള്‍ നശിപ്പിച്ചത് ഫോണ്‍ കൈമാറുന്നതിന് മുമ്പ്‌

കൊ​ച്ചി: വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​ലീ​പ് മൊ​ബൈ​ല്‍ ഫോ​ണി​ല്‍നി​ന്നു ഡി​ലീ​റ്റ് ചെ​യ്ത 12 ന​മ്പ​റു​ക​ളി​ലെ ചാ​റ്റു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദേ​ശന​മ്പ​റു​ക​ളി​ലേ​ത്. ദു​ബാ​യി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി അ​ട​ക്ക​മു​ള്ള ആ​ളു​ക​ളു​മാ​യി ന​ട​ത്തി​യ വാ​ട്‌​സാ​പ്പ് ചാ​റ്റു​ക​ളാ​ണ് ഡി​ലീ​റ്റ് ചെ​യ്ത​താ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി​യ​ത്. വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ഈ ​ചാ​റ്റു​ക​ള്‍ നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ ദു​രൂ​ഹ​ത​യുണ്ടെന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കു​ന്നു. ദി​ലീ​പി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി അ​തി​ന്‍റെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ത​ന്നെ 12 മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്കു​ള്ള ചാ​റ്റു​ക​ള്‍ ഡി​ലീ​റ്റ് ചെ​യ്ത​താ​യി വ്യ​ക്ത​മാ​യി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ദു​ബാ​യി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ന​ട​ത്തു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി, ദു​ബാ​യി​ലെ സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക​നാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി, കാ​വ്യാ മാ​ധ​വ​ന്‍, ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് സൂ​ര​ജ്, മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ടി, ദു​ബാ​യി​ലെ മ​ല​യാ​ളി വ്യ​വ​സാ​യി​ക​ള്‍, ദി​ലീ​പിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള “ദേ ​പൂ​ട്ടി​’ന്‍റെ ദു​ബാ​യ് പാ​ര്‍​ട്ണ​ര്‍, ഷാ​ര്‍​ജ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന​ന്ധ​പ്പെ​ട്ട വു​ക്തി…

Read More