കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് നിരീക്ഷിക്കാൻ കേന്ദ്ര രഹസ്യാന്വേഷണസംഘവും കണ്ണൂരിൽ എത്തി. കൂടാതെ, പാർട്ടി കോൺഗ്രസ് നിരീക്ഷിക്കാൻ മാവോയിസ്റ്റുകളും എത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗവും എത്തിയിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീനം കൂടുതലുള്ള ജില്ലകളായതിനാലാണ് ഇവിടെ നിന്നുള്ള രഹസ്യപോലീസ് എത്തിയിരിക്കുന്നത്. കൂടാതെ, ഇവിടങ്ങളിലുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ സഹിതമുള്ള ലിസ്റ്റ് സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് കാവലിൽ നഗരം കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷ കടുപ്പിച്ച് പോലീസ്. നഗരം ചുറ്റി പോലീസ് കാവലുണ്ട്. കണ്ണൂർ, വയനാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ അഡീഷണൽ എസ്പിമാർക്കാണ് സുരക്ഷാ ചുമതല. സുരക്ഷ ഏകോപിപ്പിക്കുന്നതിനായി ഉത്തരമേഖലാ ഐജി അശോക് യാദവ് പാർട്ടി കോൺഗ്രസ് കഴിയുന്നതുവരെ കണ്ണൂരിലുണ്ടാകും. മുഖ്യമന്ത്രിയും മന്ത്രിമാരും താമസിക്കുന്ന ഗസ്റ്റ് ഹൗസിലും മറ്റ് സ്ഥലങ്ങളിലും ശക്തമായ സുരക്ഷയാണ് ഏർപെടുത്തിയിരിക്കുന്നത്.…
Read MoreCategory: Loud Speaker
നിള പറയുന്ന കഥകൾ..! സിബിഐ എംഎൽഎ ഹോസ്റ്റലിൽ, 34-ാം മുറിയിൽ പരിശോധന; അന്വേഷണ സംഘത്തോടൊപ്പം പരാതിക്കാരിയും
തിരുവനന്തപുരം: സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് എംഎൽഎ ഹോസ്റ്റലിൽ സിബിഐ ഉദ്യോഗസ്ഥരുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് പരിശോധന നടന്നത്. പരാതിക്കാരിയും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു. ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34-ാം മുറിയിൽവച്ച് പീഡിപ്പിച്ചതായാണ് പരാതിക്കാരിയുടെ ആരോപണം. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ഇപ്പോൾ ബിജെപി നേതാവായായ മുൻ കോൺഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി, എ. പി. അനിൽകുമാർ എന്നിങ്ങനെ ആറ് പേർക്കെതിരെയാണ് എഫ്ഐആർ സമർപ്പിച്ചിട്ടുള്ളത്.
Read Moreബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നു; ഈ മാസം എട്ട് വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഏപ്രില്‍ എട്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഉച്ചയോടെ ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റും ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറും. തുടർന്ന് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
Read Moreമറ്റുപ്രതികൾ ജാമ്യത്തിൽ ഇറങ്ങിയല്ലോ..? സുപ്രീം കോടതിയെ സമീപിച്ച് പൾസർ സുനി; അഭിഭാഷകര്‍ക്കെതിരേ നടിയുടെ പരാതി വീണ്ടും
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ വിചാരണനടപടികൾ വൈകുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നും മറ്റുപ്രതികൾ ജാമ്യത്തിൽ ഇറങ്ങിയെന്നും ഹർജിയിൽ പറയുന്നു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിനാലാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന ഏകപ്രതിയാണ് താനെന്നും ഹർജിൽ പറയുന്നു. അഭിഭാഷകര്‍ക്കെതിരേ നടിയുടെ പരാതി വീണ്ടും നടിയെ ആക്രമിച്ച കേസില്‍ ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന് ബി. രാമന്‍പിള്ള, അഡ്വ. ഫിലിപ്പ് ടി. വര്‍ഗീസ്, അഡ്വ. സുജേഷ് മേനോന് എന്നിവര്‍ക്കെതിരേ നേരത്തെ നല്കിയ പരാതിയിലെ പിഴവുകള്‍ തിരുത്തി അതിജീവിതയായ യുവനടി വീണ്ടും കേരള ബാര്‍ കൗണ്‍സിലില്‍ പരാതി നല്കി. ഏഴിനു ചേരുന്ന ബാര്‍ കൗണ്‍സില്‍ യോഗം പരാതി പരിഗണിച്ചു നോട്ടീസ് നല്‍കുന്നതടക്കമുള്ള തുടര്‍നടപടികള്‍ തീരുമാനിക്കും. പ്രതിയുടെ അഭിഭാഷകര്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ…
Read Moreആളിക്കത്തി ജനരോഷം, ജീവനുംകൊണ്ട് ഓടി രാഷ്ട്രീയക്കാർ! മുൻ മന്ത്രിയുടെ വീട് അടിച്ചു തകർത്തു
കൊളംബോ: ദേശീയസർക്കാർ അധികാരത്തിലെത്തിയെങ്കിലും ശ്രീലങ്കയിൽ പ്രതിപക്ഷ പ്രക്ഷോഭം തുടരുന്നു. തിങ്കളാഴ്ച അർധരാത്രിയിലും പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ജനക്കൂട്ടം എംപിമാരുടെയും മുൻ മന്ത്രിമാരുടെയും സ്ഥാപനങ്ങൾ വളഞ്ഞു. മുൻമന്ത്രി റോഷൻ രണസിംഗയുടെ വീട് ജനം അടിച്ചുതകർത്തു. മറ്റൊരു മുൻമന്ത്രി ജെമിനി ലകൂഗെയുടെ വീട്ടുവളപ്പിൽ തീയിട്ടു. അർധരാത്രിയിൽ പലയിടത്തും പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. അതേസമയം, ഇടക്കാല സർക്കാർ രൂപികരിക്കാനുള്ള പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ ക്ഷണം പല പ്രതിപക്ഷ പാർട്ടികളും നിരസിച്ചു. പ്രസിഡന്റ് രാജിവയ്ക്കാതെ ചർച്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ വ്യക്താക്കി.
Read Moreഐഎൻടിയുസി – വി.ഡി. സതീശൻ പോര്; ചന്ദ്രശേഖരനെയും സതീശനെയും വിളിപ്പിച്ചു സുധാകരൻ; ഉറ്റുനോക്കി രാഷ്ട്രീയകേരളം
റെനീഷ് മാത്യുകണ്ണൂർ: ഐഎൻടിയുസിയും വി.ഡി. സതീശനും തമ്മിലുള്ള ഏറ്റുമുട്ടൽ പരിഹരിക്കാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇടപെടുന്നു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ. സുധാകരൻ ഇന്നു തിരുവനന്തപുരത്തേക്കു വിളിപ്പിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പിനെയും ഇടതു സർക്കാരിന്റെ കെ-റെയിൽ അടക്കമുള്ള പ്രക്ഷോഭങ്ങളെയും ബാധിക്കുമെന്നാണ് കെപിസിസി വിലയിരുത്തുന്നത്. ഐഎൻടിയുസി കൂടി പങ്കെടുത്ത ദേശീയ പണിമുടക്കിലെ അക്രമങ്ങളെ തള്ളിപ്പറഞ്ഞു ഐഎൻടിയുസി ട്രേഡ് യൂണിയൻ പോഷക സംഘടനയല്ലെന്നും പ്രഖ്യാപിച്ചു സതീശൻ നടത്തിയ പ്രസ്താവനയാണ് പ്രകോപനമായത്. പ്രതിഷേധംവി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരേ ഐഎൻടിയുസി പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചിലയിടങ്ങളിൽ വി.ഡി. സതീശനെതിരേ ഐഎൻടിയുസി പ്രവർത്തകർ പ്രകടനം നടത്തുകയും സതീശന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഐഎൻടിയുസിയെ ചൊടിപ്പിച്ചത്സതീശനും ചന്ദ്രശേഖരുമായി സംസാരിച്ചെങ്കിലും സതീശൻ നിലപാടിൽനിന്നു പിന്നോട്ടുപോകാത്തതാണ് ഐഎൻടിയുസിയെ ചൊടിപ്പിച്ചത്. തുടർന്ന്, ജില്ലാ പ്രസിഡന്റുമാരുടെ യോഗം ആർ.ചന്ദ്രശേഖരൻ…
Read Moreസെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണു; പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ നവദമ്പതികൾക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തിൽ സെൽഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീണ് നവദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. താഹ ഷെയ്ഖ് (20), ഭര്‍ത്താവ് സിദ്ദിഖ് പത്താന് ഷെയ്ഖ് (22), സുഹൃത്ത് ഷഹാബ് എന്നിവരാണ് മരിച്ചത്. പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂവരും മുങ്ങിമരിക്കുകയായിരുന്നു. മൂന്ന് വ്യത്യസ്ത അപകട മരണ റിപ്പോര്‍ട്ടുകള്‍ (എഡിആര്‍) ഫയല്‍ ചെയ്തിട്ടുണ്ടെന്നും വാദ്വാനി പോലീസ് സ്റ്റേഷന് അസിസ്റ്റൻഡ് ഇന്‍സ്പെക്ടര്‍ ആനന്ദ് കംഗുരെ പറഞ്ഞു.
Read Moreപൊതുമേഖല കുതിക്കുന്നു ! 41 സ്ഥാപനങ്ങളില്‍ 20 എണ്ണവും ലാഭത്തില്‍; ചവറ കെ.എം.എം.എല്ലിന് ചരിത്രനേട്ടമെന്ന് മന്ത്രി പി. രാജീവ്…
വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3884.06 കോടി രൂപയുടെ വിറ്റുവരവുണ്ടായെന്ന് വ്യവസായ മന്ത്രി പി. രാജീവ്. 2020-21 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 562.69 കോടി രൂപയുടെ വര്‍ധന(16.94 ശതമാനം)യുണ്ടായെന്നും വ്യവസായമന്ത്രി മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ മൊത്തം പ്രവര്‍ത്തനലാഭം 384.60 കോടി രൂപയാണ്. പ്രവര്‍ത്തനലാഭത്തില്‍ 273.38 കോടി രൂപയുടെ വര്‍ധനയുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 245.62 ശതമാനത്തിന്റെ വര്‍ധനയാണിതെന്നും മന്ത്രി വ്യക്തമാക്കി. 41 സ്ഥാപനങ്ങളില്‍ 20 കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനലാഭത്തിലായി. തൊട്ടുമുമ്പുള്ള വര്‍ഷം 16 കമ്പനികളായിരുന്നു ലാഭമുണ്ടാക്കിയത്. വിറ്റുവരവ്, പ്രവര്‍ത്തനലാഭം എന്നീ മേഖലകളില്‍ അഞ്ചു കമ്പനികളുടേത് സര്‍വകാല റെക്കോഡാണ്. വിറ്റുവരവിലും പ്രവര്‍ത്തനലാഭത്തിലും ഏറ്റവും മുന്നില്‍ ചവറ കെ.എം.എം.എല്‍. ആണ്. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപ പ്രവര്‍ത്തനലാഭവും കെ.എം.എം.എല്‍. നേടി. സംസ്ഥാന ചരിത്രത്തില്‍ ഒരു പൊതുമേഖലാ വ്യവസായ…
Read Moreയുക്രെയ്ൻ യുദ്ധമാണ് ഇന്ധന വില വർധനയ്ക്ക് കാരണം; ഇന്ധന വിലയും തെരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വി. മുരളീധരൻ
ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില വർധനയ്ക്ക് കാരണം റഷ്യ-യുക്രെയ്ൻ യുദ്ധമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇന്ധന വിലയും തെരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പും യുക്രെയ്ൻ യുദ്ധവും ഒരേ സമയത്തു വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പു നോക്കിയല്ലല്ലോ റഷ്യ യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിന്റെ അതേ അനുപാതത്തില്‍ രാജ്യത്ത് ഇന്ധന വില കൂടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യാന്തര വിപണിയിൽ 50 ശതമാനം വർധനവാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. യുക്രെയ്നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 75 ഡോളർ വിലയുണ്ടായിരുന്നത് ഏതാണ്ട് 120 ഡോളർ വരെയായി വർധിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാൽ രാജ്യാന്തര വിപണിയിൽ ഉണ്ടായിട്ടുള്ള വിലവർധനവിന്റെ അതേ തോതിലുള്ള വിലവർധനവ് നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും മുരളീധരൻ വിശദീകരിച്ചു. വില കൂടിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനാണ് കേന്ദ്രസർക്കാർ തീരുവ കുറച്ചത്. കേന്ദ്ര…
Read Moreചോക്ലേറ്റില്‍ പൊതിഞ്ഞ ഹാഷിഷ് ! ചോക്ലേറ്റ് കയറ്റിവന്ന ലോറിയില്‍ ഒളിപ്പിച്ചു കടത്തിയത് ഹാഷിഷ് ഓയില്‍;തൃശ്ശൂരില്‍ രണ്ടുപേര്‍ പിടിയില്‍…
കൊടുങ്ങല്ലൂരില്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ ഏഴുകിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ മാള സ്വദേശികളായ സുമേഷ്, സുജിത്ത് ലാല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ കൊടുങ്ങല്ലൂരില്‍ വാഹന പരിശോധനയ്ക്കിടെയാണ് ലോറിയില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തത്. ചോക്ലേറ്റ് കയറ്റിവന്ന ലോറിയിലാണ് പ്രതികള്‍ ഹാഷിഷ് ഓയിലും ഒളിപ്പിച്ചിരുന്നത്. ഇത് മാളയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. പ്രതികള്‍ നേരത്തെയും ലഹരിമരുന്ന് കടത്തിയിരുന്നതായാണ് പോലീസിന്റെ സംശയം. ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ആര്‍ക്ക് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചതെന്നും അന്വേഷിച്ചുവരികയാണ്.
Read More