സ്വ​ര്‍​ണം തേ​ടി മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ങ്ങി​യ യു​വാ​ക്ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം ! മാ​ന്‍​ഹോ​ളി​ല്‍ സ്വ​ര്‍​ണം തേ​ടാ​ന്‍ ഇ​വ​രെ പ്രേ​രി​പ്പി​ച്ച​ത്…

സ്വ​ര്‍​ണം തേ​ടി മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ങ്ങി​യ ര​ണ്ടു യു​വാ​ക്ക​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ഗു​ജ​റാ​ത്ത് സൂ​റ​ത്തി​ലെ ബ​ഗ​ല്‍ പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​ക്കാ​ണ് സം​ഭ​വം. നി​ര​വ​ധി സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ശാ​ല​ക​ളു​ള്ള പ്ര​ദേ​ശ​മാ​ണ് ബ​ഗ​ല്‍. ഈ ​സ്വ​ര്‍​ണാ​ഭ​ര​ണ​പ​ണി​ശാ​ല​ക​ളി​ല്‍ നി​ന്നും ഒ​ഴു​ക്കു​ന്ന മാ​ലി​ന്യ​ത്തി​ല്‍ സ്വ​ര്‍​ണ​ത്ത​രി​ക​ളും ഉ​ള്‍​പ്പെ​ടാ​റു​ണ്ട്. ഈ ​ത​രി​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് യു​വാ​ക്ക​ള്‍ മാ​ന്‍​ഹോ​ളി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ യാ​തൊ​രു സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ക​രു​താ​ഞ്ഞ​താ​ണ് ഇ​വ​ര്‍​ക്ക് വി​ന​യാ​യ​ത്. വി​ഷ​വാ​ത​കം ശ്വ​സി​ച്ചാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. ആ​ദ്യം മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ങ്ങി​യ വ്യ​ക്തി ബോ​ധ​ര​ഹി​ത​നാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ര​ക്ഷി​ക്കാ​നാ​യി അ​ടു​ത്ത​യാ​ളും ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. മാ​ന്‍​ഹോ​ളി​ല്‍ ഇ​റ​ങ്ങി​യ​ശേ​ഷം തി​രി​ച്ചു​ക​യ​റാ​നാ​കാ​ത്ത​തി​നെ​തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ശ​ബ്ദ​മു​ണ്ടാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു. ആ​ളു​ക​ളെ​ത്തി തു​ണി​യും വ​ട​വും ഉ​പ​യോ​ഗി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. അ​വ​രെ​ത്തി മാ​ന്‍​ഹോ​ളി​ലെ പൈ​പ്പ് മു​റി​ച്ചു​മാ​റ്റി ഇ​രു​വ​രെ​യും പു​റ​ത്ത് എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Read More

പട്ടിണിയാണെങ്കിലും… കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ന്നു; കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചി​ല വ​ഴി​ക്കു​ന്ന​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ : ബ​സു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കാ​മ​റ​ക​ൾ വാ​ങ്ങാ​ൻ കെ ​എ​സ് ആ​ർ​ടി​സി. 99,71000 രൂ​പ ചെ​ല​വി​ട്ട് 130 കാ​മ​റ​ക​ളാ​ണ് വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ ഏ​ഴി​ന് ക​രാ​ർ ന​ല്കി​യ​ത്. അ​ശോ​ക് ലൈ​ലാ​ൻ​ഡ് ക​ന്പ​നി​യു​ടെ ഗ്ലോ​ബ​ൽ ടി ​വി എ​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ബ​സു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കെ – ​സ്വി​ഫ്റ്റി​ന്‍റെ ദീ​ർ​ഘ ദൂ​ര ആ​ഡം​ബ​ര ബ​സു​ക​ളി​ലാ​ണ് ആ​ദ്യം കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ബ​സി​നു​ള്ളി​ലെ യാ​ത്ര​ക്കാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​രീ​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഡാ​ഷ്ബോ​ർ​ഡ് കാ​മ​റ​ക​ളാ​ണ് വാ​ങ്ങു​ന്ന​ത്. ഏ​ഴി​ന് ക​രാ​ർ ന​ല്കി​യെ​ങ്കി​ലും എ​ത്ര ദി​വ​സ​ത്തി​ന​കം ഇ​ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ക​രാ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കെ – ​സ്വി​ഫ്റ്റി​ന്‍റെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ൾ 11 – ന് ​വൈ​കു​ന്നേ​രം മു​ത​ലാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ളം ഒ​മ്പ​ത് ദി​വ​സ​മാ​യി​ട്ടും വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശി​ക​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ…

Read More

കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ കെ വി തോമസ് സംസാരിക്കുമ്പോൾ സുധാകരനും കണ്ണൂരിൽ;  കെ.​വി. തോ​മ​സി​ന് പോ​ലീ​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും സു​ര​ക്ഷ

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി. തോ​മ​സി​ന് പോ​ലീ​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും സു​ര​ക്ഷ. ഇ​ന്ന​ലെ രാ​ത്രി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കെ.​വി. തോ​മ​സി​നെ ചു​വ​പ്പ് ഷാ​ൾ അ​ണി​യി​ച്ചാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന്, ജ​യ​രാ​ജ​നോ​ടൊ​പ്പ​മാ​യി​രു​ന്നു ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് സു​ര​ക്ഷ​യും കെ.​വി. തോ​മ​സി​ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​പ്പം, സി​പി​എം പ്ര​വ​ർ​ത്ത​ക​രും കെ.​വി. തോ​മ​സി​നൊ​പ്പ​മു​ണ്ട്. കെ-​റെ​യി​ൽ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ചും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്തി​യു​മാ​ണ് ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ഗ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് വ​ച്ച് കെ.​വി.​തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച​ത്. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് “കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ലാ​ണ് കെ.​വി. തോ​മ​സ് പ​ങ്കെ​ടു​ക്കു​ക. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും പ​ങ്കെ​ടു​ക്കും. സെ​മി​നാ​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

Read More

ന​ടി​ ആക്രമണം: സായ് ശങ്കറിന്‍റെ മൊഴി പുറത്ത്; ദി​ലീ​പും അ​ഭി​ഭാ​ഷ​ക​നും തന്നോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരം; വക്കീൽ ഓഫീസിലെ കംപ്യൂട്ടർ പിടിച്ചെടുക്കും

കൊ​ച്ചി: വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ന​ട​ന്‍ ദി​ലീ​പി​ന്‍റെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ച സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യ് ശ​ങ്ക​ര്‍ ഉ​പ​യോ​ഗി​ച്ച കം​പ്യൂ​ട്ട​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം നീ​ക്കം തു​ട​ങ്ങി. തെ​ളി​വു ന​ശി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച ഐ ​മാ​ക്കും ലാ​പ്പ്‌​ടോ​പ്പും അ​ഡ്വ.​ഫി​ലി​പ്പ് വാ​ങ്ങി അ​ഡ്വ.​രാ​മ​ന്‍​പി​ള്ള​യു​ടെ ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് സാ​യ് ശ​ങ്ക​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​വ സാ​യ് ശ​ങ്ക​റു​ടെ കൈ​വ​ശം വ​ച്ചാ​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ലാ​പ്‌​ടോ​പ്പും ഐ ​മാ​ക്കും വാ​ങ്ങി​യ​തെ​ന്നാ​ണ് കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​യ സാ​യ് ശ​ങ്ക​റു​ടെ മൊ​ഴി. ത​ന്‍റെ ഭാ​ര്യ​യു​ടെ കം​പ്യൂ​ട്ട​റും തെ​ളി​വു ന​ശി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് സാ​യ് ശ​ങ്ക​ര്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. സാ​യ് ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യും ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ സാ​യ് ശ​ങ്ക​റി​നെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും. ചൊ​വ്വാ​ഴ്ച് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ള്‍​ക്കു നോ​ട്ടീ​സ്…

Read More

ഇ​ന്ത്യ​യെ​യും ഇ​ന്ത്യ​ൻ ഭ​ര​ണ​സം​വി​ധാ​ന​ത്തെ​യും പ്ര​ശം​സി​ച്ച് ഇ​മ്രാ​ൻ; അ​ത്ര​ത്തോ​ളം ഇ​ഷ്‌​ട​മാ​ണെ​ങ്കി​ൽ ഇന്ത്യയിലേക്ക് കുടിയേറിക്കോളാൻ മറിയം നവാസ്

ഇസ്‌ലാമാബാദ്: പാ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെതിരെ പി​എം​എ​ൽ-​എ​ൻ നേ​താ​വ് മ​റി​യം ന​വാ​സ്. ദേ​ശീ​യ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​യെ​യും ഇ​ന്ത്യ​ൻ ഭ​ര​ണ​സം​വി​ധാ​ന​ത്തെ​യും പ്ര​ശം​സി​ച്ച് ഇ​മ്രാ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​ന്‍റെ മ​ക​ൾ കൂ​ടി​യാ​യ മ​റി​യം ന​വാ​സി​നെ ചൊ​ടി​പ്പി​ച്ച​ത്. അ​ത്ര​ത്തോ​ളം ഇ​ഷ്‌​ട​മാ​ണെ​ങ്കി​ൽ പാ​കി​സ്‌​താ​നി​ലെ ജീ​വി​തം ഉ​പേ​ക്ഷി​ച്ച് ഇ​മ്രാ​ൻ ഖാ​ൻ ഇ​ന്ത്യ​യി​ലേ​ക്കു കു​ടി​യേ​റണം. അ​ധി​കാ​ര​ഭ്രാ​ന്ത് പി​ടി​ച്ച ഖാ​നോ​ട് മ​റ്റാ​രു​മ​ല്ല സ്വ​ന്തം പാ​ർ​ട്ടി​യാ​ണ് പു​റ​ത്താ​ക്കി​യ​തെന്നു മ​ന​സി​ലാ​ക്കി കൊ​ടു​ക്ക​ണ​മെ​ന്നും മ​റി​യം ട്വീ​റ്റ് ചെ​യ്തു. റ​ഷ്യ-​ യു​ക്രൈ​ൻ പോ​രാ​ട്ട​ത്തി​ൽ റ​ഷ്യ​യോ​ടു​ള‌​ള നി​ല​പാ​ട് എ​ന്താ​ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ടു പ​റ​യാ​ൻ ഒ​രു യൂ​റോ​പ്യ​ൻ അംബാസി​ഡ​ർ​മാ​ർ​ക്കും ധൈ​ര്യ​മി​ല്ലെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ ഇ​ന്ത്യ​യെ പു​ക​ഴ്‌​ത്തി. ഇ​ന്ത്യ​യും ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളും വ​ള​രെ​യ​ധി​കം ആ​ത്മാ​ഭി​മാ​ന​മു​ള‌​ള​വ​രാ​ണെ​ന്നും ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും ഇ​ന്ത്യ​യെ വി​ലയ്​ക്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഇ​മ്രാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Read More

കെ വി തോ​മ​സി​നെ​തി​രേ കെ​പി​സി​സി തി​ര​ക്കി​ട്ട് ന​ട​പ​ടി​യെ​ടു​ത്തേ​ക്കി​ല്ല; കാരണം ഇങ്ങനെ..

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: വി​ല​ക്ക് അ​വ​ഗ​ണി​ച്ച് സി​പി​എം സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ്ര​ഫ. കെ.​വി. തോ​മ​സി​നെ​തി​രേ കെ​പി​സി​സി തി​ര​ക്കി​ട്ട് ന​ട​പ​ടി​യെ​ടു​ത്തേ​ക്കി​ല്ല. സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തെ​ന്ന​തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ തോ​മ​സി​നു വീ​ര​പ​രി​വേ​ഷം ല​ഭി​ക്കാ​നി​ട​യു​ണ്ടെ​ന്നും അ​ത് അ​ദ്ദേ​ഹ​ത്തെ ഇ​ട​തു പാ​ള​യ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ന് വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നു​മാ​ണ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ അ​ച്ച​ട​ക്ക ലം​ഘ​നം ആ​ര് ന​ട​ത്തി​യാ​ലും ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്. തോ​മ​സ് അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യെ​ന്ന​തു വ്യ​ക്ത​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ വി​നി​മ​യ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം ലം​ഘി​ച്ച് നേ​താ​ക്ക​ൾ​ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്പോ​ഴും താ​ൻ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്നാ​ണ് തോ​മ​സ് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്. പ​ദ​വി നി​ർ​ണ​യ വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി തെ​റ്റി നി​ൽ​ക്കു​ന്ന തോ​മ​സ് ഇ​ട​തു പാ​ള​യ​ത്തി​ലേ​ക്കു ചേ​ക്കേ​റാ​ൻ കു​റേ​ക്കാ​ല​മാ​യി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളു​ടെ ആ​സൂ​ത്രി​ത നാ​ട​ക​മാ​ണി​തെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. സി​പി​എം സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തെ​ന്ന പേ​രി​ൽ…

Read More

ച​രി​ത്ര നി​മി​ഷം; അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​രി; ബ്രൗണിന്‍റെ വിജയം തെരഞ്ഞെടുപ്പിലൂടെ…

  വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​ദ്യ​മാ​യി ക​റു​ത്ത​വ​ര്‍​ഗ​ക്കാ​രി ജ​ഡ്ജി​യാ​കു​ന്നു. യു​എ​സ് സെ​ന​റ്റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ നോ​മി​നി​യാ​യ 51കാ​രി കെ​റ്റാ​ന്‍​ജി ബ്രൗ​ണ്‍ ജാ​ക്‌​സ​ണെ ജ​ഡ്ജി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​ന്‍റ് അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 47നെ​തി​രെ 53 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബ്രൗ​ണി​ന്‍റെ ജ​യം. ജ​സ്റ്റീ​സ് സ്റ്റീ​ഫ​ന്‍ ബ്രെ​യ​ര്‍ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് കെ​റ്റാ​ന്‍​ജി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. Judge Jackson’s confirmation was a historic moment for our nation. We’ve taken another step toward making our highest court reflect the diversity of America. She will be an incredible Justice, and I was honored to share this moment with her. pic.twitter.com/K8SAh25NL5 — President Biden Archived (@POTUS46Archive) April 7, 2022

Read More

സേ​ച്ഛാ​ധി​പ​ത്യം ന​ട​ക്കി​ല്ല; കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ഇ​ട​ത് സ​ര്‍​ക്കാ​രാ​ണെന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നെ​ ഓർമിപ്പിച്ച് മുൻ വൈ​ദ്യു​ത മന്ത്രി എം.​എം. മ​ണി

  കണ്ണൂർ: കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ ബി. ​അ​ശോ​കി​നെ വി​മ​ര്‍​ശി​ച്ച് മു​ന്‍ മ​ന്ത്രി എം.​എം. മ​ണി. സം​ഘ​ട​ന​ക​ളോ​ടു​ള്ള ചെ​യ​ര്‍​മാ​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടി​യ​ന്ത​രാ​വ​സ്ഥ​കാ​ല​ത്ത് പോ​ലും ഇ​ങ്ങ​നെ ഉ​ണ്ടാ​കി​ല്ല. പാ​ഠം പ​ഠി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ നേ​ര​ത്തെ​യും പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ളം ഭ​രി​ക്കു​ന്ന​ത് ഇ​ട​ത് സ​ര്‍​ക്കാ​രാ​ണ്. സേ​ച്ഛാ​ധി​പ​ത്യം ന​ട​ക്കി​ല്ല. സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട സു​രേ​ഷ് കു​മാ​റി​നെ തി​രി​ച്ചെ​ടു​ക്ക​ണം. ഇ​ക്കാ​ര്യം വൈ​ദ്യു​ത വ​കു​പ്പ് മ​ന്ത്രി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​റി​നെ​യാ​ണ് ചെ​യ​ര്‍​മാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഈ ​സം​ഭ​വ​ത്തി​ലാ​ണ് മു​ന്‍​വൈ​ദ്യു​ത മ​ന്ത്രി കൂ​ടി​യാ​യി​രു​ന്ന എം.​എം. മ​ണി പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.

Read More

വ​ലി​പ്പം കൂ​ടി​യ ക​ണ്ണു​ക​ളും ക​ട്ടി​യു​ള്ള ക​ൺ​പോ​ള​ക​ളും! തി​രു​ത മീ​നി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ച് പ​ര​തി സോ​ഷ്യ​ൽ മീ​ഡി​യ; കാരണം ഇതാണ്….

തി​രു​ത മീ​നി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ച് ഗൂ​ഗി​ളി​ൽ പ​ര​തി സോ​ഷ്യ​ൽ മീ​ഡി​യ. തി​രു​ത മീ​ൻ ക​റി എ​ങ്ങ​നെ​യാ​ണ് വ​യ്ക്കു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചും ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ൽ നി​ന്നു​ള​ള ത​ന്നെ തി​രു​ത തോ​മ എ​ന്ന് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്ന കെ. ​വി തോ​മ​സി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് തി​രു​ത മീ​നി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തി​രു​ത മീ​നി​ന്‍റെ വി​ല​യെ​ക്കു​റി​ച്ചും ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി‌​യ‌‌‌​യി​ൽ ചോ​ദി​ക്കു​ന്നു​ണ്ട്. കൊ​ച്ചി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മൃ​ദ്ധ​മാ​യി ക​ണ്ടു​വ​രു​ന്ന തി​രു​ത ഓ​രു​ജ​ല​ത്തി​ല്‍ വ​ള​ര്‍​ത്താ​ന്‍ ഏ​റെ അ​നു​യോ​ജ്യ​മാ​യ മ​ത്സ്യ​മാ​ണ് . മാം​സ​ത്തി​ന്‍റെ രു​ചി, ഉ​യ​ര്‍​ന്ന ക​മ്പോ​ള​വി​ല എ​ന്നി​വ​യാ​ണ് വ​ള​ര്‍​ത്തു​മീ​നെ​ന്ന നി​ല​യി​ല്‍ തി​രു​ത​യു​ടെ പ്ര​ശ​സ്തി​ക്കു കാ​ര​ണം. വ​ലി​പ്പം കൂ​ടി​യ ക​ണ്ണു​ക​ളും ക​ട്ടി​യു​ള്ള ക​ൺ​പോ​ള​ക​ളും തി​രു​ത​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. ശ്രീ​ല​ങ്ക, പാ​കി​സ്താ​ൻ, വി​യ​റ്റ്നാം, ചൈ​ന, ജ​പ്പാ​ൻ, ഫി​ലി​പ്പീ​ൻ​സ്, ആ​സ്ത്രേ​ലി​യ, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും തി​രു​ത​മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന തി​രു​ത​ക്കു​ഞ്ഞു​ങ്ങ​ളെ…

Read More

സുരക്ഷയിൽ ആശങ്ക! ആധാർ വിവരങ്ങളുടെ കുത്തഴിഞ്ഞു; സിഎജിയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (യു​ഐ​ഡി​എ​ഐ) പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യെ​ന്ന് കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ. ആ​ധാ​ർ കാ​ർ​ഡി​ലേ​ക്കു സ്വീ​ക​രി​ക്കു​ന്ന രേ​ഖ​ക​ൾ പ​ല​പ്പോ​ഴും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​തും തി​രി​ച്ച​റി​യ​ൽ നി​ർ​ണ​യം അ​സാ​ധ്യ​മാ​കു​ന്ന​തും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന​തി​ലെ വീ​ഴ്ച​യു​മാ​ണ് സി​എ​ജി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ആ​ധാ​ർ കാ​ർ​ഡു​ക​ൾ ല​ഭി​ച്ച​തി​നു പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷ​വും വി​വ​ര​ങ്ങ​ൾ ഒ​ത്തു​ചേ​രാ​ത്ത സാ​ഹ​ച​ര്യം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽനി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​യോ​മെ​ട്രി​ക് ശേ​ഖ​രം കൈ​കാ​ര്യം ചെ​യ്യു​ന്ന യു​ഐ​ഡി​എ​ഐ​ക്ക് തി​രി​ച്ച​റി​യി​ൽ നി​ർ​ണ​യ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു വ്യ​ക്ത​മാ​യ ഡേ​റ്റ ശേ​ഖ​ര​ണ ന​യം ഇ​ല്ലാ​ത്ത​താ​യി സി​എ​ജി ചൂ​ണ്ടി​ക്കാ​ട്ടി. യു​ഐ​ഡി​എ​ഐ റെ​ഗു​ലേ​ഷ​നു വി​രു​ദ്ധ​മാ​യി ബാ​ങ്കു​ക​ൾ​ക്കും മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റേ​ഴ്സി​നും സൗ​ജ​ന്യ​മാ​യി ഒ​ഥ​ന്‍റി​ക്കേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യ​താ​യി സി​എ​ജി ക​ണ്ടെ​ത്തി. വി​വി​ധ ഏ​ജ​ൻ​സി​ക​ളും ക​ന്പ​നി​ക​ളും ഒ​ഥ​ന്‍റി​ക്കേ​ഷ​നു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നി​ല്ലെ​ന്ന് യു​ഐ​ഡി​എ​ഐ…

Read More