തൃശൂർ: ഇന്റർനെറ്റിന്റെ ഉപയോഗം കൂടിയതോടെ സൈബർ കുറ്റകൃത്യങ്ങളുടെ വലയിൽ കുടുങ്ങുന്നുവരുടെ എണ്ണവും കുതിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സൈബർ കുറ്റകൃത്യങ്ങൾ മൂന്നിരട്ടിയായി വർധിച്ചു. 2017ൽ 320 കേസുളാണ് ഉണ്ടായിരുന്നത്. എന്നാൽ 2021ലെത്തിയപ്പോൾ അത് 995 കേസുകളായി വർധിച്ചുവെന്ന് പോലീസിന്റെ കണക്കിൽ വ്യക്തമാക്കുന്നു. മറ്റു കേസുകളിൽ നിന്ന വ്യത്യസ്ഥമായി സൈബർ കുറ്റകൃത്യങ്ങൾ കേരളത്തിൽ വർധിക്കുന്നതിന്റെ തെളിവാണിത്. പോലീസിന്റെ കണക്കനുസരിച്ച് 2017 മുതൽ 2021 വരെ 2348 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലാണ് കേസുകളുടെ എണ്ണം ഒറ്റയടിക്ക് കൂടുന്നതത്രേ. 2018ൽ 340 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2019ൽ കേസുകളുടെ എണ്ണം കുറഞ്ഞു. 307 ആയി. എന്നാൽ 2020ൽ ഇത് 426 കേസുകളായി ഉയർന്നു. 2021ലാണ് വൻ കുതിപ്പ് കണ്ടത്. 995 കേസുകളാണ് രിജസ്റ്റർ ചെയ്തത്. ഇന്റർനെറ്റ് ഉപയോഗം കൂടുന്നതിനനുസരിച്ചാണ് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർധിക്കുന്നതെന്നാണ് പോലീസ് നടത്തിയ…
Read MoreCategory: Loud Speaker
ദീപുവിന്റെ സംസ്കാര ചടങ്ങിൽ കേസ്: ഹരിദാസന്റെ സംസ്കാര ചടങ്ങിലോ ? രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം ഇങ്ങനെ…
കൊച്ചി: ഒരിക്കൽ കൂടി കോവിഡ് മാനദണ്ഡ ലംഘനവും അതിന്റെ പേരിലുള്ള കേസും ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം സിപിഎമ്മുകാരുടെ മർദനത്തെത്തുടർന്നു കിഴക്കന്പലത്തു മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നു പറഞ്ഞു പോലീസ് കേസ് എടുത്തിരുന്നു. ട്വന്റി ട്വന്റി ചീഫ് കോ ഒാർഡിനേറ്റർ സാബു എം. ജേക്കബ് അടക്കമുള്ളവർക്കെതിരേയാണ് കേസ് എടുത്തത്. സംസ്കാര ചടങ്ങിൽ കൂടുതൽ ആളുകൾ പങ്കെടുത്തെന്നും സമൂഹ്യ അകലം ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളത്തു നിയമം പാലിക്കാൻ പോലീസ് കാണിച്ച ശുഷ്കാന്തി ഇന്നു കണ്ണൂരിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസന്റെ സംസ്കാര ചടങ്ങിലും ഉണ്ടാകുമോയെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നിരിക്കുന്ന ചോദ്യം. ഹരിദാസന്റെ സംസ്കാര ചടങ്ങിനു മുന്നോടിയായി വിലാപയാത്ര അടക്കമുള്ളവ സിപിഎം പ്ലാൻ ചെയ്തിട്ടുണ്ട്. കിഴക്കന്പലത്തു അതേ മാനദണ്ഡമായിരിക്കുമോ തലശേരിയിലും നടപ്പാകുക…
Read Moreപാർട്ടികൾക്ക് ഇതു ‘സമ്മേളന കാലം’..! സിപിഎമ്മിനും സിപിഐയ്ക്കും കേരള കോണ്‍ഗ്രസുകൾക്കും സമ്മേളനകാലം; കോണ്‍ഗ്രസിൽ പുനഃസംഘടന
ജിബിൻ കുര്യൻകോട്ടയം: സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ എറണാകുളത്ത് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന സമ്മേളനത്തിലേക്ക്് സിപിഎം കടക്കുന്പോൾ സിപിഐ ആകട്ടെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. കോണ്‍ഗ്രസ് ആകട്ടെ സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്നുവച്ച് ഡിസിസി -കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. കേരള കോണ്‍ഗ്രസുകൾക്കും ഇതു സമ്മേളന കാലമാണ്. ഇടതു മുന്നണിയിൽ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-എം സിപിഎം മോഡൽ കേഡർ പാർട്ടിയാകുന്നതിന്റെ ഭാഗമായി മണ്ഡലം സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. കേരള കോണ്‍ഗ്രസിന്റെയും സമ്മേളനങ്ങൾ ഉടൻ ആരംഭിക്കും. എ.വി. റസലുംകെ. സുരേഷ് കുറുപ്പും എറണാകുളത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് 18 പേർ പങ്കെടുക്കും. കോട്ടയത്ത് കഴിഞ്ഞ മാസം ചേർന്ന ജില്ലാ സമ്മേളനമാണ് 18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രതിനിധികളുടെ എണ്ണം കുറച്ചിരുന്നു. ഇത്തവണ സംസ്ഥാന…
Read Moreയുക്രെയ്നിൽ സ്ഥിതി വഷളാകുന്നു; ജീവനക്കാരുടെ ബന്ധുക്കളും വിദ്യാർഥികളും വേഗത്തിൽ മടങ്ങാൻ ഇന്ത്യ
ന്യൂഡൽഹി: യുക്രെയ്നിലെ സ്ഥിതി കൂടുതൽ വഷളായതോടെ എംബസി ജീവനക്കാരുടെ ബന്ധുക്കളോട് എത്രയും വേഗം മടങ്ങാൻ ഇന്ത്യ നിർദേശിച്ചു. അതോടൊപ്പം യുക്രെയ്നിലുള്ള ഇന്ത്യൻ വിദ്യാർഥികളോടും കഴിവതും വേഗം മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം. യുക്രെയ്നിൽനിന്നുള്ള ഫ്ളൈറ്റ് സർവീസ് പലതും റദ്ദാക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിമാനടിക്കറ്റിന്റെ വില കുത്തനെ ഉയർന്നിട്ടുണ്ട്. മടങ്ങണമെന്ന് ആഗ്രഹിക്കുന്ന പലർക്കും ഇതു തിരിച്ചടിയാണ്. റഷ്യയുടെ ആക്രമണത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യൻ പൗരന്മാർ രാജ്യത്തു നിന്നു പുറത്തുകടക്കാൻ ലഭ്യമായ ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ ചാർട്ടർ ഫ്ലൈറ്റിനായി ശ്രമിക്കണമെന്ന് ഇന്ത്യൻ എംബസിആവർത്തിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചാർട്ടർ ഫ്ലൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾക്കു ഇന്ത്യൻ വിദ്യാർഥികളോടു ബന്ധപ്പെട്ട സ്റ്റുഡന്റ് കോൺട്രാക്ടർമാരുമായി ബന്ധപ്പെടാനും എംബസിയുമായി സന്പർക്കം പുലർത്താനും നിർദേശമുണ്ട്. യുക്രെയ്നിലെ ഇന്ത്യക്കാർക്കു വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കിൽ ഒരു പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ച എംഇഎയുമായോ ബന്ധപ്പെടാം. ആളുകൾക്കു വിമാന ടിക്കറ്റ്…
Read Moreവിദേശികൾക്ക് സ്വാഗതം, അതിർത്തികൾ വീണ്ടും തുറന്ന് ഓസ്ട്രേലിയ; രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ആവശ്യമില്ല
മെൽബൺ: രണ്ട് വർഷത്തിന് ശേഷം അന്താരാഷ്ട്ര അതിർത്തി വീണ്ടും തുറന്ന് ഓസ്ട്രേലിയ. നൂറുകണക്കിന് വിദേശികളുമായി ഇന്നു മുതൽ സിഡ്നി വിമാനത്താവളത്തിൽ വിമാനങ്ങൾ എത്തിത്തുടങ്ങി. ഏറെ നാളുകൾക്ക് ശേഷം കാണുന്ന പ്രിയപ്പെട്ടവരെ പലരും ആലിംഗനം ചെയ്താണ് സ്വീകരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചിലാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഓസ്ട്രേലിയ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. രണ്ട് കൊല്ലത്തിനിപ്പുറമാണ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയത്.ഇന്നു മുതൽ ടൂറിസ്റ്റ് വീസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ഓസ്ട്രേലിയയിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾക്കുൾപ്പടെ കഴിഞ്ഞ വർഷം അവസാനം മുതൽ മടങ്ങാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ മിക്ക വിദേശികൾക്കും കാത്തിരിക്കേണ്ടി വന്നിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ നിരവധി വിദേശികളാണ് ഓസ്ട്രേലിയയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർ സ്വന്തം ചെലവിൽ 14 ദിവസം വരെ ഹോട്ടലിൽ അത് ചെയ്യണം.
Read Moreദീപുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു..! എല്ലാവിധ ചെലവുകളും ആജീവനാന്തം ട്വന്റി ട്വന്റി വഹിക്കും; ദീപുവിന്റെ കുടുംബത്തെ ഏറ്റെടുത്ത് ട്വന്റി ട്വന്റി
കിഴക്കമ്പലം: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുത്തതായി ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ വീട്ടിലെത്തി ദീപുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദീപുവിന്റെ സ്ഥാനത്ത് നിന്ന് പാര്‍ട്ടി കുടുംബത്തെ സംരക്ഷിക്കും. മാതാപിതാക്കളുടെ ഭക്ഷണം, മരുന്ന് തുടങ്ങിയ എല്ലാവിധ ചെലവുകളും ആജീവനാന്തം ട്വന്റി ട്വന്റി വഹിക്കുമെന്നും സാബു ജേക്കബ് അറിയിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികളെ കിട്ടിയാല്‍ അതിന്റെ പേരില്‍ പിരിവ് നടത്തുകയും വിഹിതം പറ്റുകയും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി രക്തസാക്ഷിമണ്ഡപങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്യാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ട്വന്റി ട്വന്റി ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി ദീപുവിന്റെ കുടുംബത്തോടെ കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീപുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു: പിതാവ് കിഴക്കമ്പലത്ത് മരണപ്പെട്ട ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന് സിപിഎം പ്രവര്‍ത്തകരുടെ…
Read Moreവീടിനകത്ത് വിഷവായു! ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പും കണ്ടെത്തി
തൃശൂർ: കൊടുങ്ങല്ലൂർ ഉഴവത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. സോഫ്റ്റ്വെയർ എൻജിനീയർ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കുന്നതായുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
Read Moreബസ് വാങ്ങൽ നിർത്തി! സ്വകാര്യ ബസുകൾ വാടകയ്ക്ക് എടുക്കാൻ കെഎസ്ആർടിസി ധാരണ
– പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ : കെഎസ്ആർടിസി സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കുന്നതു സംബന്ധിച്ചു രണ്ടു കമ്പനികളുമായി ധാരണയിലായി. ബംഗളൂരു ആസ്ഥാനമായ ഗംഗ ട്രാൻസ്പോർട്ട്, മുംബൈ ആസ്ഥാനമായ ഓട്ടോ ഫ്രൂസ് ട്രാവൽ സൊലുഷൻ എന്നീ കമ്പനികളുമായാണ് ധാരണാപത്രം ഒപ്പിട്ടത്. ഇരുകമ്പനികളിൽനിന്നും 20 എസി സ്കാനിയ ബസുകളും 10 നോൺ എസി സ്ലീപ്പർ ബസുകളും 10 സാധാരണ ബസുകളുമാണ് വാടകയ്ക്കെടുക്കുന്നത്. കെഎസ്ആർടിസി സ്വകാര്യ ബസ് വാടകയ്ക്ക് എടുക്കുന്നതിന് രണ്ടു സ്വകാര്യ ബസ് കന്പനികളുടെ ടെൻഡർ അംഗീകരിച്ചിരുന്നത് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ 250 ബസുകളാണ് വാടകയ്ക്ക് എടുക്കുന്നത്.നോൺ എസി ബസുകൾക്കു കിലോമീറ്ററിന് 13 രൂപയാണ് വാടക. ബാക്കി ബസുകൾ മറ്റു കമ്പനികളിൽനിന്നു വാങ്ങാനുള്ള ടെൻഡർ പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു വർഷത്തേക്കാണ് കരാർ. കണ്ടക്ടർ, ഡ്രൈവർ, ഇന്ധനം എന്നിവ കെഎസ്ആർടിസി നൽകും. അറ്റകുറ്റപ്പണികൾ, നികുതി ഉൾപ്പെടെയുള്ള ചെലവുകൾ സ്വകാര്യ…
Read Moreഎളമക്കരയിലെ മോഷണം; പ്രതിയെ ഡൽഹിയിൽ നിന്ന് പുറത്തെത്തിച്ചത് സാഹസികമായെന്ന് കൊച്ചി പോലീസ്
കൊച്ചി: എളമക്കര പുതിയറോഡില്‍ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയും ലാപ്ടോപ്പും കവര്‍ന്ന ബിഹാര്‍ സ്വദേശി ജഗാവുള്ള (25)യെ കൊച്ചി സിറ്റി പോലീസ് ഡല്‍ഹിയില്‍നിന്ന് പുറത്തെത്തിച്ചത് അതിസാഹസികമായി. ആസൂത്രണം ചെയ്തത്പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മന്‍സിലില്‍ കഴിഞ്ഞ ജനുവരി 30, 31 തീയതികളിലായിരുന്നു കവര്‍ച്ച. ഈ കേസില്‍ പതിനേഴുകാരനായ ബിഹാര്‍ സ്വദേശിയെ പിടികൂടി പോലീസ് ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു. കറുകപ്പള്ളിയിലെ ബാഗ് നിര്‍മാണശാലയില്‍ ജഗാവുള്ള ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്. പുതിയ റോഡിലെ ആളൊഴിഞ്ഞ ബാവാസ് മന്‍സിലില്‍ നിന്ന് ജനുവരി 30, 31 തീയതികളില്‍ ഒരു ലക്ഷം രൂപയും ഒരു ലാപ്ടോപ്പും കവരുകയായിരുന്നു. 31-നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വീട്ടുടമസ്ഥന്റെ ജോലിക്കാര്‍ കിളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി വന്നപ്പോഴാണ് വാതില്‍ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. കവര്‍ച്ചക്ക്…
Read Moreഅഞ്ച് വര്‍ഷം തികയുമ്പോള്‍… ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സർക്കാരും സിനിമയും എന്തുചെയ്തു; ചോദ്യമുയർത്തി ഡബ്ല്യൂസിസി
കോട്ടയം: നടി ആക്രമിക്കപ്പെട്ടതിനു അഞ്ച് വര്‍ഷങ്ങള്‍ തികയുമ്പോള്‍ സർക്കാരും സിനിമാ വ്യവസായവും എന്തുചെയ്തുവെന്ന് ചോദ്യമുയർത്തി വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തെന്നാണ് ഡബ്ല്യൂസിസിയുടെ ചോദ്യം. അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തെന്നും ഡബ്ല്യൂസിസി ചോദിക്കുന്നു. ഡബ്ല്യൂസിസിയുടെ കുറിപ്പ് 2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു? അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു? എല്ലാവര്ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു. അവള്‍ക്കൊപ്പം അതിജീവിതയ്ക്കൊപ്പം- ഡബ്ല്യൂസിസി
Read More