കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോബേറിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളെ സഹായിക്കാൻ വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും അറസ്റ്റിൽ. പ്രധാന പ്രതി മിഥുന്റെ സുഹൃത്ത് സനാദി (25) നെയാണ് അന്വേഷണ സംഘം പിടികൂടിയത്. സംഭവ ദിവസം ഉച്ചയോടെ സനാദ് കാറിൽ സ്ഥലത്ത് എത്തുകയായിരുന്നു. താൻ ഇവിടെയെത്തിയെന്ന വിവരം മിഥുനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ബോംബേറ് നടന്നത്. ബോംബേറ് നടത്തുമ്പോൾ പ്രദേശവാസിയായ ആരുടെയെങ്കിലും സഹായം വേണമെന്ന് മിഥുൻ ചിന്തിച്ചിരുന്നു. തുടർന്നാണ് സനാദിന്റെ സഹായം തേടിയത്. ഗുണ്ടാ സംഘങ്ങളുമായി പിടിപാടുള്ള സനാദ് സഹായിക്കാമെന്ന് ഏറ്റു. ബോംബേറിന് ശേഷം എന്തെങ്കിലും സംഘർഷമുണ്ടായാൽ നേരിടാനാണ് വടിവാളുമായി സനാദ് എത്തിയത്. എന്നാൽ തങ്ങളുടെ കൂട്ടത്തിലുള്ള ആൾക്ക് തന്നെ ബോംബ് കൊള്ളുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പ്രതീക്ഷിക്കാത്തത് നടന്നതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.…
Read MoreCategory: Loud Speaker
ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്പന; അന്വേഷണം ബംഗളൂരുവിലേക്കും; അറസ്റ്റിലായവരിൽ കൂടുതൽപേരും വിദേശത്ത് ജോലി ചെയ്യുന്നവർ
കൊച്ചി: ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നു വില്പന നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ബംഗളൂരുവിലെ നൈജീരിയില്‍ സ്വദേശികളില്‍നിന്നാണ് മയക്കുമരുന്നു ലഭിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ പ്രതികള്‍ എക്സൈസ് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിനായി ബംഗളൂരു പോലീസിന്റെ സഹായം തേടാനും എക്സൈസ് സംഘം ആലോചിക്കുന്നുണ്ട്. ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവില്പന നടത്തുകയായിരുന്ന ആലുവ സ്വദേശി റെച്ചു റഹ്മാന്, മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമ്മദ് അലി, കണ്ണൂര്‍ സ്വദേശി സല്മാന്, തൃശൂര്‍ സ്വദേശി ബിബീഷ്, ലഹരിമരുന്ന് വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ തന്‍സില, ഷിബു, ജുബൈര്‍, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍നിന്ന് ലക്ഷങ്ങള്‍ വില വരുന്ന 56 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു വാഹനങ്ങളും പത്തോളം മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. പ്രതികളെ…
Read Moreനമ്പര്‍ 18 ഹോട്ടലിലെ പീഡനം; ഇരയുടെ പേര് അഞ്ജലി വെളിപ്പെടുത്തി; പ്രതി ഒളിവിലെന്ന് പോലീസ്
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവ് ഒളിവിലാണെന്ന് പോലീസ്. സംഭവത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ്, സിഐമാരായ ബിജു, അനന്തലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു. കുര്യാക്കോസ് പറഞ്ഞു. കേസിലെ പ്രതികളിലൊരാളായ സൈജു തങ്കച്ചനെ ചോദ്യം ചെയ്തിരുന്നു. റോയ് വയലാറ്റ് മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ചോദ്യം ചെയ്യലിനു ഹാജരായില്ല. പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ഇവരുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണെന്നും ഡിസിപി പറഞ്ഞു. കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ഇരയുടെ പേര് അഞ്ജലി വെളിപ്പെടുത്തിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ ഇപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും തുടര്‍ നടപടിയെടുക്കുമെന്നും ഡിസിപി വ്യക്തമാക്കി.
Read Moreവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; വിദ്യാർഥി അവശനിലയിൽ! സംഭവം ശനിയാഴ്ച കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍
കോഴിക്കോട്: വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച വിദ്യാര്‍ഥി അവശനിലയില്‍. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ ശനിയാഴ്ചയാണ് സംഭവം. വിനോദയാത്രയ്ക്കു വന്ന കുട്ടിയാണ് ആസിഡ് കുടിച്ചത്. ആസിഡ് ഉള്ളിൽച്ചെന്ന് വായിലും അന്നനാളത്തിലുമൊക്കെ പൊള്ളലേറ്റിട്ടുണ്ട്. ബീച്ചിൽനിന്ന് ഉപ്പിലിട്ട ചില ആഹാരസാധനങ്ങൾ കുട്ടികൾ കഴിച്ചിരുന്നു. തുടർന്ന് എരിവ് അനുഭവപ്പെട്ടതോടെ സമീപത്ത് മിനറൽ വാട്ടറിന്റെ കുപ്പിയിൽ ഇരുന്നതു വെള്ളമാണെന്നു കരുതി കുട്ടി കുടിക്കുകയായിരുന്നു. ഛര്‍ദി വീണു സുഹൃത്തിനും പൊള്ളലേറ്റു. ആസിഡ് കുടിച്ചയുടന്‍ കുട്ടി സുഹൃത്തിന്റെ ശരീരത്തിലേക്കാണ് ഛര്‍ദിച്ചത്. സുഹൃത്തിന്റെ ചുമലും പുറത്തിന്റെ മേൽഭാഗവും ആസിഡ് വീണു പൊള്ളി കരിവാളിച്ച നിലയിലാണ്. ആസിഡ് കുടിച്ച കുട്ടിയെ ഉടനെ സമീപത്തെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയും അവിടെനിന്നു മെഡിക്കൽ കോളജിലേക്കു അയയ്ക്കുകയുമായിരുന്നു. കുട്ടിയെ പിന്നീടു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Read Moreജീവിക്കാന്‍ സമ്മതിക്കില്ല! സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ട് ചുമടിറക്കാന്‍ അനുവദിച്ചില്ല; സിഐടിയു വീണ്ടും കടയ്ക്ക് മുന്നിൽ കൊടികുത്തി
കണ്ണൂർ: മാടായിയില്‍ സ്ഥാപനത്തിന് മുന്പില് സിഐടിയു സമരം. ശ്രീ പോര്‍ക്കലി എന്ന സ്റ്റീല്‍ കടയ്ക്ക് മുന്പില് സിഐടിയു കൊടികുത്തി. സ്ഥാപനത്തിലെ ജീവനക്കാരെ കൊണ്ട് ചുമടിറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിഐടിയു കൊടികുത്തിയത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നുമുണ്ട്. അറുപത് ലക്ഷത്തിന് മുകളില്‍ രൂപയുടെ സാധനങ്ങള്‍ കടയില്‍ കെട്ടിക്കിടക്കുകയാണെന്നും. സമരം തുടര്‍ന്നാല്‍ കട അടച്ചുപൂട്ടേണ്ടി വരുമെന്നും ആത്മഹത്യയുടെ വക്കിലാണെന്നും സ്ഥാപന ഉടമ പറഞ്ഞു. കണ്ണൂര്‍ മാതമംഗലത്ത് സമാനസംഭവം നടന്നിരുന്നു. സിഐടിയുവിന്റെ ഭീഷണിയെ തുടര്‍ന്ന് എസ്ആര്‍ അസോസിയേറ്റ്സ് എന്ന സ്ഥാപനം അടച്ച് പൂട്ടിയിരുന്നു. ഇവിടെ നിന്നും സാധനം വാങ്ങിയ യുവാവിനെ പരസ്യമായി സിഐടിയുക്കാര്‍ മര്‍ദിച്ചത് ഏറെ വിവാദമായിരുന്നു.
Read Moreയൂണിവേഴ്സറ്റി കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനം കെഎസ്യുവിന്; 40 വർഷത്തിനു ശേഷം വീണുകിട്ടിയ സൗഭാഗ്യം എസ്എഫ്ഐ സ്ഥാനാർഥി ടിസി വാങ്ങിപ്പോയപ്പോൾ…
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനം കെഎസ്യുവിന്.എസ്എഫ്ഐ സ്ഥാനാർഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ്യു സ്ഥാനാർഥിയായ ഡെൽന തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമുണ്ടായത്. എസ്എഫ്ഐ സ്ഥാനാർഥിയായിരുന്ന വിദ്യാർഥി കോളജിൽ നിന്നു ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്. 40 വർഷത്തിനു ശേഷമാണ് ഒരു കെഎസ്യു പ്രതിനിധി യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഭാരവാഹിത്വത്തിലേക്ക് എത്തുന്നതെന്ന അപൂർവതയും ഇക്കാര്യത്തിലുണ്ട്. അതേസമയം ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.എന്നാൽ നാമനിർദേശ പത്രികകളുടെ പരിശോധന അടക്കം നടക്കുന്ന സമയം മുതൽ എസ്എഫ്ഐ സ്ഥാനാർഥി കോളജിലെ വിദ്യാർഥിയായിരുന്നില്ലെന്നാണ് കെഎസ്യു ഭാരവാഹികൾ പറയുന്നത്. യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി സംഘർഷം. എസ്എഫ്ഐ സ്ഥാനാർഥിയുടെ പത്രിക അസാധുവായി പ്രഖ്യാപിച്ചതിനു…
Read Moreകോവിഡ് കാലത്ത് വിമാനയാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചോ? യാത്രക്കാരന് ഇടഞ്ഞു: യുഎസ് വിമാനം നിലത്തിറക്കി
വാഷിംഗ്ടണ്‍: യാത്രക്കാരന് ഇടഞ്ഞതിനെത്തുടര്‍ന്ന് യുഎസില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസാഞ്ചലസില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറന്ന 1775 നമ്പര്‍ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്റെ കോക്പിറ്റില്‍ കടന്നുകയറിയ ഇയാള്‍ ഒരുവേള വാതില്‍ തുറക്കാനും ശ്രമിച്ചു. ഇതിനിടെ ചായ വിളമ്പുന്ന പാത്രം ഉപയോഗിച്ച് ഫ്ളൈറ്റ് അറ്റന്‍ഡർ ഇയാളെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. മറ്റ് ജീവനക്കാരും യാത്രക്കാരും ഒത്തുചേര്‍ന്ന് സഹയാത്രികനെ വരിഞ്ഞുമുറുക്കി. ഇതിനിടെ കാന്‍സാസില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി എഫ്ബിഐ അറിയിച്ചു. കോവിഡ് കാലത്ത് വിമാനയാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവെന്നാണ് വ്യോമയാനമേഖലയില്നിന്നുള്ള കണക്കുകള്‍. പലതും അസഭ്യവര്‍ഷത്തിലും ചെറിയ സംഘര്‍ഷത്തിലും അവസാനിക്കുകയാണു പതിവ്. കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള 5,981 സംഭവങ്ങളാണ് യുഎസില്‍ ഉണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് പറഞ്ഞു.
Read Moreനമ്മുടെ ചുണക്കുട്ടികള്‍ ! ദേശീയ ധീരതാ അവാർഡ്; കേരളത്തിൽനിന്ന് അഞ്ച് കുട്ടികൾ; ഇവരുടെ ധീരകൃത്യം അറിയാതെ പോകരുത്…
തിരുവനന്തപുരം: ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന 2021-ലെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡ് പ്രഖ്യാപിച്ചു. ഏകലവ്യ അവാർഡ്, അഭിമന്യു അവാർഡ്, ജനറൽ അവാർഡുകൾ തുടങ്ങിയ വിഭാഗത്തിൽനിന്നായി കേരളത്തിൽ നിന്ന് അഞ്ചു പേർ പുരസ്കാരത്തിന് അർഹരായി. ഏയ്ഞ്ചൽ മരിയ ജോണ്‍ (തൃശൂർ) -ഏകലവ്യ അവാർഡിനും ഷാനിസ് ടി.എൻ. അബ്ദുള്ള (കോഴിക്കോട്) -അഭിമന്യു അവാർഡിനും തെരഞ്ഞെടുക്കപ്പെട്ടു. കെ.എൻ. ശിവകൃഷ്ണൻ (വയനാട്), കെ. ശീതൾ ശശി (കണ്ണൂർ), എൻ. ഋതുജിത് (മലപ്പുറം) എന്നിവർ ജനറൽ അവാർഡുകളും കരസ്ഥമാക്കി. മെഡലിനും അവാർഡുകൾക്കും പുറമേ സ്പെഷൽ അവാർഡിന് എഴുപത്തി അയ്യായിരം രൂപയും ജനറൽ അവാർഡിന് നാൽപതിനായിരം രൂപയുമാണ് ദേശീയ ബഹുമതിക്ക് നൽകുന്നത്. കൂടാതെ അർഹത നേടിയ കുട്ടികളുടെ സ്ക്കൂൾ വിദ്യാഭ്യാസം, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും. ഏയ്ഞ്ചൽ…
Read Moreഹോട്ടലിൽ മുറിയെടുത്ത ശേഷം..! വലന്റെന്‍സ് ഡേ കഴിഞ്ഞു, പക്ഷേ…; ഇന്നലെ രാത്രി കൊച്ചിയിലെ ഹോട്ടലില്‍ നടന്ന സംഭവം ഇങ്ങനെ…
കോഴിക്കോട്: വലന്റെന്‍സ് ഡേ കഴിഞ്ഞു. പക്ഷേ, മയക്കുമരുന്നു മാഫിയ ഈ ആഘോഷങ്ങളുടെ മറവിൽ എത്തിച്ചതു ലക്ഷണങ്ങളുടെ മയക്കുമരുന്ന്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ യുവാക്കളാണെന്ന വിലയിരുത്തലുകള്‍ ശരിയാകും വിധത്തിലാണ് ലഹരിപാര്‍ട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചത് നടന്നതെന്ന് എക്സൈസ് പറയുന്നു. സമീപകാലത്തെ തന്നെ ഏറ്റവും വലിയ വേട്ടയാണ് ഇന്നലെ കോഴിക്കോട്ടു നടന്നത്. പിടിയിലായതാകട്ടെ യുവാവും. വലന്റെന്‍സ് ഡേ പാര്‍ട്ടിക്കായി വില്പനയ്ക്കെത്തിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളായ 13.03 മില്ലിഗ്രാം എംഡിഎംഎയും 25 എല്‍എസ്ഡി സ്റ്റാമ്പുകളുമായി താമരശേരി രാരോത്ത് അമ്പായത്തോട് മീന്‍കുളത്ത് ചാലില്‍ ബംഗ്ലാവില്‍ വീട്ടില്‍ റോഷന് ജേക്കബ് ഉമ്മന്‍(35) മാങ്കാവില്‍ അറസ്റ്റിലായത്. ഫറോക്ക് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ സതീശനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബംഗളൂരുവില്‍നിന്ന് വില്‍പ്പനക്കെത്തിക്കുന്ന മയക്കുമരുന്നുകള്‍ താമരശേരി, കുന്നമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളില്‍ വില്പന നടത്താന്‍ കൊണ്ടുവന്നതാണെന്നു…
Read Moreഗുരുതര സുരക്ഷാവീഴ്ച! കുതിരവട്ടത്ത് യുവതി ചാടിപ്പോയത് കൊല നടന്ന സെല്ലിൽ നിന്നും; സ്ത്രീയെ കൂടാതെ മറ്റൊരു പുരുഷനും രക്ഷപെട്ടു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഗുരുതര സുരക്ഷാവീഴ്ച. ഇന്ന് രാവിലെ ഇവിടെ നിന്നും കടന്നുകളഞ്ഞ സ്ത്രീ കഴിഞ്ഞിരുന്നത് കഴിഞ്ഞ ദിവസം കൊല നടന്ന സെല്ലിൽ നിന്നുമാണ്. സെല്ലിന്റെ ചുമര് തുറന്നാണ് ഇവർ പുറത്ത് കടന്നത്. ഈ സ്ത്രീയെ കൂടാതെ മറ്റൊരു പുരുഷനും ഇവിടെ നിന്നും രക്ഷപെട്ടിട്ടുണ്ട്. കുളിക്കാൻ കൊണ്ടുപോകുന്നതിനിടെ ഇയാൾ ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇവരെ കണ്ടെത്താൻ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സന്ദർശനം നടത്തിയിരുന്നു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരുടെ കുറവിനെക്കുറിച്ച് സന്ദർശനത്തിനിടെ കമ്മീഷൻ പരാമർശം നടത്തിയിരുന്നു.
Read More