കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് നീട്ടിക്കൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കമാണിത്. ഏതെങ്കിലും തരത്തില്‍ ഗൂഡാലോചന നടത്തിയതിന് ഒരു തെളിവുമില്ല. ഈ സാഹചര്യത്തില്‍ എഫ്ഐആര്‍ നിലനില്‍ക്കില്ല. അതുകൊണ്ട് കൊണ്ടുതന്നെ എഫ്ഐആര്‍ റദ്ദാക്കണം. ബൈജു പൗലോസും ബാലചന്ദ്രകുമാറും ഗൂഡാലോചന നടത്തി. ബി. സന്ധ്യയുടെയും എസ്. ശ്രീജിത്തിന്റെയും അറിവോടെയാണ് ഗൂഡാലോചന. കേസ് റദ്ദാക്കിയില്ലെങ്കില്‍ സിബിഐക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
Read MoreCategory: Loud Speaker
ഇയാൾ ഉപേക്ഷിച്ചു എന്ന് പറയുന്ന കത്തി എവിടെ ? രാജേന്ദ്രനെ ഇന്നു കൊലപാതകം നടന്ന ചെടിക്കടയിൽ എത്തിക്കും, രാവിലെ മുതൽ ജനക്കൂട്ടം
പേരൂർക്കട: അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനുമായി പേരൂർക്കട പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇയാൾ വിനീതയെ കുത്തിക്കൊന്ന അമ്പലമുക്കിലെ അഗ്രി ക്ലിനിക്ക് എന്ന ചെടിക്കടയിലാണ് തെളിവെടുപ്പ് നടത്തുന്നത്. ചെടിക്കടയിൽ ചെടിച്ചട്ടികൾ സൂക്ഷിക്കുന്ന ഷെഡിന്റെ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വർണാഭരണം കൈക്കലാക്കാൻ വേണ്ടിയായിരുന്നു പ്രതിയുടെ അരുംകൊല. പ്രതി അഗ്രി ക്ലിനിക്കിൽ എത്തിയ സാഹചര്യം, കൊലനടത്തിയ രീതി തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയുകയും ഇയാൾ ഉപേക്ഷിച്ചു എന്ന് പറയുന്ന കത്തി കണ്ടെത്താൻ ശ്രമിക്കുകയുമാണ് പ്രധാനമായും പോലീസ് ലക്ഷ്യം. പ്രതി കൊലപാതക സമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങൾ മുട്ടട ആലപ്പുറം കുളത്തിൽ ഉപേക്ഷിച്ചതായി പറയുന്നുണ്ട്. ഇതും കണ്ടത്തേണ്ടതുണ്ട്. അതിനിടെ, പ്രതിയെ അമ്പലമുക്കിൽ കൊണ്ടുവരുമെന്ന് അറിഞ്ഞ ജനങ്ങൾ ആകാംക്ഷയിലാണ്. പലരും രാവിലെ മുതൽ കൃത്യം നടന്ന കടയ്ക്കു സമീപം തടിച്ചുകൂടിയിട്ടുണ്ട്.
Read Moreക്രിസ്ത്യൻ സന്യാസിമഠത്തിൽ ഡിജെ പാർട്ടി ! സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നുവെന്നു ഡിജെ പാർട്ടിയുടെ സംഘാടകർ; പ്രതിഷേധം ശക്തം
അങ്കാറ: തുർക്കിയിലെ പുരാതനമായ ഗ്രീക്ക് ഓർത്തഡോക്സ് സന്യാസിമഠത്തിൽ ഡിസ്കോ പാർട്ടി സംഘടിപ്പിച്ചതിൽ ശക്തമായ പ്രതിഷേധം. കരിങ്കടൽ തീരത്തെ ട്രാബ്സൻ പട്ടണത്തിൽ എഡി 386ൽ സ്ഥാപിക്കപ്പെട്ട പനാഗിയ സുമേല മഠത്തിലാണു വിവാദ സംഭവം നടന്നത്. തുർക്കി സർക്കാർ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയ ഇവിടേക്കു ടൂറിസ്റ്റുകളെ ആകർഷിക്കാൻവേണ്ടി പുറത്തിറക്കിയ പരസ്യ വീഡിയോയിലാണ്, ആരാധനാസ്ഥലത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംഗീതവും നൃത്തവും നടന്നതായി വ്യക്തമായത്. സർക്കാരിന്റെ അനുമതി ഉണ്ടായിരുന്നുവെന്നു ഡിജെ പാർട്ടിയുടെ സംഘാടകർ പറഞ്ഞു. ആരാധനാകേന്ദ്രത്തെ അപമാനിച്ചതിൽ ഗ്രീക്ക് വിദേശകാര്യമന്ത്രാലയവും എക്യുമെനിക്കൽ പാത്രിയർക്കീസ് ബെർത്തലോമിയോയും തുർക്കി സർക്കാരിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. തുർക്കി ഭരണകൂടം പുലർത്തുന്ന ക്രൈസ്തവവിരുദ്ധതയുടെ പുതിയ ഉദാഹരണമായി ഈ സംഭവം ചൂണ്ടിക്കാട്ടപ്പെടുന്നു. മലനിരകളിൽ സ്ഥാപിതമായ സന്യാസിമഠം പരിശുദ്ധ കന്യാമാതാവിനു സമർപ്പിതമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തുർക്കിക്കാർ അർമേനിയൻ, ഗ്രീക്ക് വംശജരെ കൂട്ടക്കൊല ചെയ്യാൻ തുടങ്ങിയപ്പോഴാണു മഠം ഉപേക്ഷിക്കപ്പെട്ടത്. തുടർന്ന് നശിപ്പിക്കപ്പെട്ട…
Read Moreമര്യാദവിട്ടു സംസാരിക്കുന്നതു പോലീസ് മാത്രമാണോ ? കേട്ടാലറയ്ക്കുന്ന വാക്കുകൾ പല രാഷ്ട്രീയ നേതാക്കളുടെയും നാവിൽനിന്നു വരാറുണ്ട്
പൊതുജനങ്ങളോടു നല്ല വാക്കു പറയണമെന്നും മര്യാദയോടെ പെരുമാറണമെന്നുമുള്ള ഉപദേശം പോലീസ് സേനയ്ക്കു മാത്രം ബാധകമാക്കിയാൽ മതിയോ? ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുംപെട്ടവർ ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തുന്നതു നല്ലതാണ്. കേരള പോലീസ് അക്കാദമിയിൽ വ്യാഴാഴ്ച നടന്ന പാസിംഗ് ഔട്ട് പരേഡിനെ ഓൺലൈനായി അഭിസംബോധന ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സേനയ്ക്കു നല്കിയ ചില ഉപദേശങ്ങൾ ശ്രദ്ധ നേടുകയുണ്ടായി. കേട്ടാൽ അറപ്പുളവാക്കുന്ന വാക്കുകൾ ഉതിർക്കാനുള്ളതല്ല പോലീസിന്റെ നാവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശം. ജനങ്ങളെ അടിച്ചമർത്തുന്ന പോലീസിന്റെ രീതി മാറിയെങ്കിലും അപൂർവം ചിലരിൽ ഒറ്റപ്പെട്ട രീതിയിൽ ആ പഴയ തികട്ടൽ ഉണ്ടാകുന്നുണ്ടെന്നും ആധുനിക പരിശീലനം പോലീസിനു നല്‍കിയിട്ടും ഇത്തരത്തിലുണ്ടാകുന്ന ഒറ്റപ്പെട്ട പ്രവർത്തനങ്ങൾ സേനയ്ക്കു മൊത്തത്തിൽ കളങ്കമുണ്ടാക്കുന്നത് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മൃദുഭാവേ ദൃഢകൃത്യേ എന്നതാണു കേരള പോലീസിന്റെ ആപ്തവാക്യം. മുഖ്യമന്ത്രി നല്കിയ ഉപദേശത്തിന്റെ സാരാംശവും ഇതുതന്നെയാണ്.…
Read Moreജന്മദിന സമ്മാനം! മലകയറിപ്പോയതിലല്ല നല്ല ആത്മധൈര്യത്തിന്റെ ഉടമ; ബാബുവിന് വീട് വാഗ്ദാനം ചെയ്ത് വി.കെ. ശ്രീകണ്ഠൻ എംപി
പാലക്കാട്: ചെറാട് മലയില്‍ കുടുങ്ങി സൈന്യത്തിന്റെ ഇടപെടലിലൂടെ രക്ഷപെട്ട ബാബുവിന് വീട് വാഗ്ദാനം ചെയ്ത് വി.കെ. ശ്രീകണ്ഠന് എംപി. ബാബുവിന് വീട് വയ്ക്കാന്‍ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എംപി അറിയിച്ചു. ബാബുവിന് ജന്മദിനാശംസ നേരാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ബാബു, മലകയറിപ്പോയതിലല്ല നല്ല ആത്മധൈര്യത്തിന്റെ ഉടമയാണ് ബാബു. നാടിന്റെ മുഴുവൻ പ്രാർത്ഥനയാണ് ബാബുവിന്റെ തിരിച്ചുവരവ്. ബാബുവിന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു അതിൽ ഏറെ സന്തോഷം. ജീവിതത്തിലേക്ക് വലിയൊരു തിരിച്ചുവരവാണ് ബാബു നടത്തിയിരിക്കുന്നത്. ഈ ആത്മധൈര്യം ഉയരങ്ങളിൽ എത്തിക്കട്ടെ മറ്റുള്ളവർക്ക് ആത്മധൈര്യം പകർന്ന് കൊടുക്കട്ടെ എന്നാണ് ആശംസിക്കാനുള്ളത്. വീട് വച്ച് കൊടുക്കനായി ഞാൻ തന്നെ മുൻകൈ എടുക്കും. വി.കെ ശ്രീകണ്ഠൻ പറഞ്ഞു.
Read Moreആഴ്ചകളോളം നീണ്ട ഓപ്പറേഷന് വിജയകരമായി ! അറബിക്കടലിൽ രണ്ടായിരം കോടിയുടെ മയക്കുമരുന്നു പിടികൂടി; ഒരു ബോട്ട് കടലിൽത്താഴ്ത്തി
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് അറബിക്കടലിൽ വൻ മയക്കുമരുന്നു വേട്ട. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 760 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഹാഷിഷും ഐ മെത്ത് എന്നറിയപ്പെടുന്ന മെതാംഫെറ്റമീനും ഹറോയിനും ഉൾപ്പെടെ അന്താരാഷ് ട്ര വിപണിയിൽ 2,000 കോടിരൂപ വിലവരുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് എൻബിസി പത്രക്കുറിപ്പിൽ അറിയിച്ചു. എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിൻഹിന്റെ നേതൃത്വത്തിൽ നാവികസേനയുടെ സഹായത്തോടെ ആഴ്ചകളോളം നീണ്ട ഓപ്പറേഷനാണ് ഇന്നലെ വിജയത്തിലെത്തിയത്. അയൽരാജ്യത്തുനിന്നും കടലിലൂടെ ഇന്ത്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തുന്നതായി രഹസ്യാന്വേഷ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗുജറാത്ത് തീരത്തുനിന്നും 200 നോട്ടിക്കൽ മൈൽ അകലെവച്ചാണ് മയക്കുമരുന്ന് സംഘത്തെ കണ്ടെത്താനായത്. നാവികസേനയുടെ ബോട്ട് ശ്രദ്ധയിൽപ്പെട്ടതോടെ ഒരു ബോട്ട് കടലിൽത്താഴ്ത്തി. മറ്റൊന്ന് ഉപേക്ഷിക്കുകയും ചെയ്തു. നടുക്കടലിൽനിന്ന് ആദ്യമായാണ് ഇത്തരത്തിൽ മയക്കുമരുന്നു പിടികൂടിയതെന്ന് എൻസിബി ഡറക്ടർ ജനറൽ എസ്.എൻ. പ്രഥാൻ പറഞ്ഞു.
Read More‘മലകയറാൻ’ അഞ്ചു പേരെങ്കിലും വേണം! ട്രക്കിംഗിനു കരടു മാർഗനിർദേശം; ഗൈഡിനും നൽകും ട്രക്കിംഗ് പരിശീലനം
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: ട്രക്കിംഗിനു കരടു മാർഗനിർദേശം തയാറാക്കി വനം വകുപ്പ്. അഞ്ചു പേരിൽ കുറഞ്ഞ സംഘത്തിന് ‘മലകയറാൻ’ അനുമതി നൽകില്ല. ട്രക്കിംഗ് സംഘത്തിനു വഴികാട്ടാൻ നിയോഗിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരായ ഗൈഡിനും ആവശ്യമായ പരിശീലനം നൽകും. ട്രക്കിംഗിനിടെ മലന്പുഴ സ്വദേശിയായ ബാബു ചേറാട് കുന്പാച്ചിമലയിൽ കുടുങ്ങിയ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ മലകയറ്റത്തിന് സംസ്ഥാനവ്യാപക മാർഗനിർദേശം തയാറാക്കാനുള്ള നടപടി വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയത്. നിലവിൽ ട്രക്കിംഗിന് സംസ്ഥാന വനംവകുപ്പിന്റെ ഗൈഡ്ലൈൻ നിലവിൽ ഇല്ല. എന്നാൽ, അഡ്വൈഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ടുള്ള പ്രദേശങ്ങളുടെ പരിധിയിൽ മാർഗ നിർദേശങ്ങൾ നിലവിലുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു മലകയറ്റത്തിനു മാർഗ നിർദേശങ്ങൾ തയാറാക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നത്. നിലവിൽ അഗസ്ത്യാർ കൂടവും മൂന്നാറും അടക്കമുള്ള ചില പ്രത്യേക പ്രദേശങ്ങളിലാണ് അനുമതിയുള്ളത്. മറ്റിടങ്ങളിൽ വനംവകുപ്പിന്റെ ഡിഎഫ്ഒ അനുമതി നൽകുന്ന സംഘത്തിന് മലകയറാം എന്നതാണു വ്യവസ്ഥ. ഒപ്പം ഒരു വാച്ചറെയും…
Read Moreഹൃദയങ്ങളിൽ ഹമാരാ ബജാജ് ! ഫുൾ ഫേസ് ഓപ്പണ്‍ വിന്റേജ് ഹെൽമറ്റും ധരിച്ച് ടൂവീലറിൽ ഹമാരാ ബജാജ് പാടി കറങ്ങുന്നത് ഒരു തലമുറയുടെ സ്വപ്നമായിരുന്നു
അലക്സ് ചാക്കോ ഫുൾ ഫേസ് ഓപ്പണ്‍ വിന്റേജ് ഹെൽമറ്റും ധരിച്ച് ടൂവീലറിൽ ഹമാരാ ബജാജ് പാടി കറങ്ങുന്നത് ഒരു തലമുറയുടെ സ്വപ്നമായിരുന്നു. ആ സ്വപനം ജനമനസുകളിൽ വിത്തിട്ട്, മുളപ്പിച്ച് നൂറു മേനി കൊയ്ത പ്രതിഭയാണ് ഇന്നലെ ഓർമയായത്. 1938 ജൂണ്‍ പത്തിനായിരുന്നു രാഹുൽ ബജാജിന്റെ ജനനം. അദ്ദേഹത്തിന്റെ മുത്തച്ചൻ ജമ്നലാൽ ബജാജ് ആണ് 1926ൽ ബജാജ് കന്പനി അരംഭിച്ചത്. അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ അനുയായിമായിരുന്നു ജമ്നലാൽ. അദ്ദേഹത്തിന്റെ മരണശേഷം മകനും രാഹുൽ ബജാജിന്റെ അച്ഛനുമായ കമൽനയൻ കന്പനിയുടെ നേതൃത്വത്തിലെത്തി. ഇന്ദിരാഗാന്ധിയുടെ സഹപാഠിയായിരുന്ന കമൽനയന്റെ മകന് രാഹുൽ എന്ന പേര് നിർദേശിച്ചത് ജവഹർലാൽ നെഹ്റുവായിരുന്നു. പിന്നീട് രാഹുൽ ബജാജ് തന്റെ മകന് രാജീവ് ഗാന്ധിയുടെ പേര് നല്കി. അവിടംകൊണ്ടും തീർന്നില്ല ആ പേരിടൽ ബന്ധം. രാജീവ് ഗാന്ധിയും സോണിയയും തങ്ങളുടെ മകന് രാഹുൽ എന്ന് പേരിട്ട്…
Read Moreപുലി എലിയായ കഥ, അഥവാ ഒരു പന്നി പുരാണം! കാട്ടുപന്നികൾക്ക് ശിപാർശ മാത്രമാണ് ശരണം; ലോകായുക്തയ്ക്കു മറുപടിയുമായി ജലീൽ
തിരുവനന്തപുരം: ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫിനു പരോക്ഷ മറുപടിയുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്. പന്നികൾക്കല്ലെങ്കിലും എല്ലിൻ കഷണങ്ങളോടു പണ്ടേ താത്പര്യമില്ലെന്നും കാട്ടുപന്നികൾക്ക് ശിപാർശ മാത്രമാണ് ശരണമെന്നും ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ജലീൽ പറയുന്നു. പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം എന്ന പേരിലാണ് ജലീലിന്റെ കുറിപ്പ്. പന്നികൾക്ക് എല്ലിൻ കഷണങ്ങളോടു താത്പര്യമില്ലെന്നും മനുഷ്യ വിസർജ്യങ്ങളോടാണ് പഥ്യമെന്നും പോസ്റ്റിൽ പറയുന്നു. അധ്വാനിച്ച് തിന്നുന്ന ഏർപ്പാട് മുന്‍പേ പന്നികൾക്കില്ല. മറ്റുള്ളവർ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് അവയുടെ ഹോബി. മുംബൈയിലെ ആന്ധ്ര കർഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോത്സാഹിയായ പാവം കർഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. കൊളീജിയം കർഷകർ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാകുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുൻകരുതൽ എടുത്തില്ലെങ്കിൽ ആന്ധ്ര കർഷകന്റെ ഗതി വരുമെന്നും പോസ്റ്റിലുണ്ട്. ലോകായുക്തയുമായി…
Read Moreജീവൻവച്ചുള്ള കളിവേണ്ട..! ഇടുക്കി ജില്ലയിൽ അനുമതി ഇല്ലാതെ ട്രക്കിംഗ് നടത്തിയാൽ നിയമനടപടി
ഇടുക്കി: അനുമതിയില്ലാതെയുള്ള എല്ലാ ട്രെക്കിംഗും ഇടുക്കി ജില്ലയില്‍ നിരോധിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രെക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രെക്കിംഗ്, ഉയർന്ന മലകളിലേക്കുള്ള ട്രെക്കിംഗ് എന്നിവ 11-02-2022 മുതൽ ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ഇനി മുതല്‍ അനുമതിയില്ലാതെ ജില്ലയില്‍ ട്രെക്കിംഗ് നടത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കും.
Read More