ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. 4847.78 കോടി രൂപയുടെ ആസ്തി ബിജെപിക്കുണ്ടെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 588.16 കോടിയുടെ ആസ്തിയാണുള്ളത്. പ്രാദേശിയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് സമാജ്വാദി പാര്‍ട്ടിക്കാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 563.47 കോടി രൂപയാണ് എസ്.പിയുടെ ആസ്തി. ടിആര്‍എസ് ആണ് തൊട്ടുപിന്നിലുള്ളത്. ആസ്തി 301.47 കോടി. . 267.61 കോടിയുടെ ആസ്തുയുമായി മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെയാണ്.
Read MoreCategory: Loud Speaker
കെ-റെയിൽ! കണ്ണൂരിൽ 4000 വീടുകൾ ഒഴിപ്പിക്കും; ഒരു വീട് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കിൽ…
സ്വന്തം ലേഖകൻ പയ്യന്നൂര്‍: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സാമൂഹികാഘാത പഠനം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പദ്ധതിക്കുവേണ്ടി സര്‍വേ നടത്തുന്ന കേരള വളണ്ടറി ഹെല്‍ത്ത് സര്‍വീസ് പ്രൊജക്ട് കോ-ഓർഡിനേര്‍ ഷാജു ഇട്ടി. ജില്ലയില്‍ കണക്കാക്കിയ ഒഴിപ്പിക്കപ്പെടേണ്ട വീടുകളുടെ എണ്ണം അയ്യായിരത്തിന്നിന്നും നാലായിരത്തോളമായി കുറയുമെന്നും ഇരുപത് ശതമാനത്തോളം വീട്ടുകാരുടെ വിവര ശേഖരണം പൂര്‍ത്തിയായതായും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. എഴോം പഞ്ചായത്തിലെ സര്‍വേ പൂര്‍ത്തീകരിച്ചതായും കുഞ്ഞിമംഗലം, പാപ്പിനിശേരി, കണ്ണപുരം എന്നിവിടങ്ങളിലെ വിവര ശേഖരണം നടന്നുവരുന്നതായും മാടായിയിലും വളപട്ടണത്തും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് ജില്ലയിൽ അടുത്തയാഴ്ച സർവേ ആരംഭിക്കും. ” നമ്മൾക്ക് പരിചയമില്ലാത്ത വലിയ പദ്ധതിയായതിനാല്‍ ഇതിന്റെ പ്രത്യാഘാതത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നറിയുവാന് എല്ലാവര്ക്കും താത്പര്യമുണ്ടാവും. ഒരു വീട് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കിൽ അതിന്റെ പ്രത്യാഘാതമെന്തെന്ന് നമ്മൾക്കറിയാം. ചിലര്‍ക്ക് പ്രതിഫലമായി കിട്ടുന്ന തുക മറ്റവകാശികള്‍ക്ക് വീതം വെച്ചുപോയാല്‍ മറ്റൊരു…
Read Moreആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 11 ട്രെയിനുകൾ റദ്ദാക്കി! പാളം തെറ്റിയ ബോഗിയുടെ മുകള്‍ ഭാഗം മുറിച്ച് മാറ്റുന്ന ജോലികള്‍ പുരോഗമിക്കുന്നു
ആലുവ: ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് എറണാകുളം-തൃശൂര്‍ പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇതേ തുടർന്നു 11 ട്രെയിനുകൾ സർവീസ് റദ്ദാക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് കൊല്ലത്തുനിന്നും സിമന്റുമായെത്തിയ ട്രെയിനാണ് ആലുവ സ്റ്റേഷനു സമീപം പാളം തെറ്റിയത്. എന്‍ജിനും ആദ്യ രണ്ട് ബോഗികളുമാണ് ട്രാക്ക് മാറുന്നതിനിടെ പാളം തെറ്റിയത്. ഇതേ തുടർന്നു മറ്റു ട്രെയിനുകള്‍ എറണാകുളം ടൗണ്‍, തൃപ്പൂണിത്തുറ, ഇടപ്പള്ളി, ചാലക്കുടി സ്റ്റേഷനുകളില്‍ രാത്രി പിടിച്ചിടുകയായിരുന്നു. റദ്ദാക്കിയ ട്രെയിനുകൾ ഗുരുവായൂര്‍-തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, നിലമ്പൂര്‍-കോട്ടയം എക്സ്പ്രസ്, ഗുരുവായൂര്‍-നിലമ്പൂര്‍ സ്പെഷല്‍ എക്സ്പ്രസ്, തിരുവനന്തപുരം-തിരിച്ചറിപ്പള്ളി ഇന്റര്‍സിറ്റി, എറണാകുളം-ആലപ്പുഴ എക്സ്പ്രസ്, ആലപ്പുഴ-എറണാകുളം സ്പെഷല്‍, പാലക്കാട്-എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, ഷൊര്‍ണൂര്‍-എറണാകുളം മെമു എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍. ഇന്നലെ പുനലൂര്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്സ്പ്രസ്(16327) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. ഇന്നലെ ചെന്നൈ…
Read Moreവിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിച്ച സംഭവം; ഇടനിലക്കാരൻ കോൺഗ്രസ്നേതാവിനെതിരെ പാർട്ടിക്കുള്ളിൽ കരുനീക്കങ്ങൾ ശക്തം
കണ്ണൂർ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഘത്തിൽ ഐഎഎസുകാർക്ക് പുറമെ തമിഴ്നാട്ടിലെ രണ്ട് ജനപ്രതിനിധികളും ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. ഇതിനിടയിൽ വിവാദ ഇടപാടിൽവാങ്ങിയ ഒരു കോടി രൂപയിൽ 46 ലക്ഷവും തിരിച്ച് നൽകിയതായും ഇനി 19 ലക്ഷം രൂപ മാത്രമേ തിരിച്ച് നൽകാനുള്ളുവെന്നും പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് 46 ലക്ഷം മടക്കി നൽകിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചില രേഖകൾ ശരിയാക്കുന്നതിനായി മുപ്പത് ലക്ഷം രൂപ ചിലവായതായും ബാക്കി തുകയാണ് ഇനി തിരിച്ച് നൽകാനുള്ളതെന്നുമാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മുപ്പത് ലക്ഷം കൈപ്പറ്റി രേഖകൾ ശരിയാക്കി നൽകിയത് തമിഴ്നാട്ടിൽ നിന്നുള്ള ജനപ്രതിനിധികളാണെന്നും വിവരമുണ്ട്. 95 ലക്ഷം രൂപയാണ് മൊത്തം വാങ്ങിയതെന്നും സംഭവവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി. ഒരു കോടിയുടെ തട്ടിപ്പ് വിവരം പുറത്തു വന്നതോടെ ഇടനിലക്കാരനായി…
Read Moreഅന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗുഢാലോചന നടത്തിയെന്ന കേസ്; ദിലീപിനെ കസ്റ്റഡിയിൽ വേണം; ഉപഹർജിയുമായി പോലീസ്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗുഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി. ബുധനാഴ്ച വരെ പ്രതികളുടെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് മാറ്റിയത്. ഇതിനിടെയാണ് നാടകീയ നീക്കവുമായി പ്രോസിക്യൂഷൻ ഇന്ന് രംഗത്തെത്തിയത്. ഉപഹർജി സ്വീകരിച്ച കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. ദിലീപ് അടക്കമുള്ള പ്രതികൾ മുൻപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷൻ ഉപഹർജിയിലെ വാദം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ നിർണായ തെളിവുകൾ ഫോണ്‍ പരിശോധിച്ചാൽ ലഭിക്കും. ഇത് മുൻകൂട്ടി കണ്ടാണ് പ്രതികൾ ഫോണ്‍ ഒളിപ്പിച്ചത്. ഇത് കണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ്…
Read More24 മണിക്കൂറിനിടയിലെ രാജ്യത്ത് 2.51 ലക്ഷം പേർക്ക് കൂടി കോവിഡ്; രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും
ന്യൂഡൽഹി: രാജ്യത്ത് 2.51 ലക്ഷം പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിലെ കണക്കാണിത്. 15.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 627 മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. 3.47 ലക്ഷം പേർ രോഗമുക്തരായി. കോവിഡ് മൂന്നാം തരംഗം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് രൂക്ഷമായിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് വിളിച്ചിട്ടുണ്ട്. ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുന്നത്.
Read Moreഅഴിമതിക്കെതിരേ നടപടിയെടുക്കാൻ എൽഡിഎഫ് സർക്കാരിനു അർധ ജുഡീഷൽ സംവിധാനത്തിന്റെ ആവശ്യമില്ലെന്ന് കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗവർണർ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകായുക്ത നിയമം കൊണ്ടുവന്ന നായനാർ സർക്കാരിന്റെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. ലോകായുക്ത ഓർഡിനൻസ് ബില്ലായി നിയമസഭയിൽ എത്തുന്പോൾ ഇക്കാര്യത്തിൽ ചർച്ചയാകാമെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. അഴിമതിക്കെതിരേ നടപടിയെടുക്കാൻ എൽഡിഎഫ് സർക്കാരിനു അർധ ജുഡീഷൽ സംവിധാനത്തിന്റെ ആവശ്യമില്ല. അതിനുള്ള ധീരത പിണറായി സർക്കാരിനുണ്ട്. എൽഡിഎഫ് ജനപ്രതിനിധികൾക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളിൽ പ്രത്യക്ഷത്തിൽ കഴന്പുണ്ടെന്നു തോന്നിയാൽ അതിന്മേൽ നടപടിയെടുക്കാനുള്ള സംവിധാനം മുന്‍പേയുണ്ട്. ലോകായുക്ത പരിഗണിക്കുന്ന വിഷയങ്ങൾ വിപുലമാണ്. അതിൽ കുറവ് വരുത്തുന്ന ഒന്നും സർക്കാർ ചെയ്യുന്നില്ല. നീതിന്യായ സംവിധാനത്തിന്റെ വിലയിടിക്കുന്ന നടപടികളാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ഭരണങ്ങൾ സ്വീകരിക്കുന്നത്. നിലവിലുള്ള ലോകായുക്ത നിയമം മാതൃകാപരമാണെങ്കിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ രാഹുൽ ഗാന്ധിയോടും…
Read Moreസ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും മതവേഷം അനുവദിക്കണമെന്ന് വനിതാ ലീഗ്; സർക്കാർ ഉത്തരവ് ഇങ്ങനെ…
കോഴിക്കോട്: സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഹിജാബും ഫുൾസ്ലീവും അനുവദിക്കാത്തതിനെതിരേ വനിതാ ലീഗ് രംഗത്ത്. മതപരമായ വേഷങ്ങൾ ധരിക്കാൻ അനുമതി നിഷേധിക്കുന്ന സർക്കാർ ഉത്തരവ് അവകാശലംഘനമാണെന്ന് വനിതാ ലീഗ് നേതൃത്വം പ്രതികരിച്ചു. ഉത്തരവ് തിരുത്തി ഹിജാബും ഫുൾസ്ലീവും ധരിക്കാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. മതപരമായ വേഷങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് സേനയിലേത്. കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാൽ മതചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്.
Read Moreതമിഴ് നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ്; ഇടനിലക്കാരനായി കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും
സ്വന്തം ലേഖകൻകണ്ണൂർ: തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ വ്യവസായ പ്രമുഖനിൽ നിന്നാണ് പണം തട്ടിയെടുത്തിട്ടുളളത്. കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഇടനിലക്കാരനായി നടത്തിയിട്ടുള്ള തട്ടിപ്പിൽ തമിഴ്നാട്ടിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും കണ്ണികളാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. കുഴൽപ്പണമായാണ് ഒരു കോടി രൂപ ചെന്നൈയിൽ എത്തിച്ചത്. തുടർന്ന് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട സംഘം ചെന്നൈയിൽ പാർട്ടിയും നടത്തി. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കോളജിന് നിയമ ഭേദഗതിയെ തുടർന്ന് അംഗീകാരം നഷ്ടപ്പെടുകയായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ അധികാരമേൽക്കുന്നതിന് ആറ് മാസം മുമ്പാണ് ഒരു കോടി രൂപ സംഘം കൈപ്പറ്റിയത്. എന്നാൽ, പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ അംഗീകാരം നേടാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. തുടർന്ന് പണം നഷടപ്പെട്ട പള്ളിക്കുന്ന് സ്വദേശി പണം തിരിച്ച് നൽകണമെന്നാവശ്യപ്പെട്ടിട്ടും സംഘം…
Read Moreപ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചു, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; ബുധനാഴ്ച വരെ അറസ്റ്റില്ല
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതോടെ പ്രതികളെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചത്. ബുധനാഴ്ചയ്ക്കകം കൂടുതൽ ശക്തമായ തെളിവുകൾ കണ്ടെത്തി കോടതിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതു മുന്നിൽ കണ്ടാണ് ഹർജി പരിഗണിക്കുന്നത് നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നേരത്തെ കോടതി അനുമതി പ്രകാരം മൂന്ന് ദിവസം ക്രൈംബ്രാഞ്ച് സംഘം പ്രതികളെ ചോദ്യം ചെയ്തിരുന്നു. ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉപയോഗിച്ചിരുന്ന…
Read More