കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തില്‍ കടകള്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കരുതെന്ന ആവശ്യവുമായി വ്യാപാരികള്‍. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ എന്തു വിലകൊടുത്തും കടകള്‍ തുറക്കുമെന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ അശാസ്ത്രീയമായ ലോക്ക് ഡൗണ്‍ മൂലം അനവധി കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുകയും ഉടമകൾ കടക്കെണിയിലാകുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്തു. ഇനി ആ സാഹചര്യത്തിലേക്കു കച്ചവടക്കാരെ തള്ളിവിടാന്‍ അനുവദിക്കില്ല. അതല്ല പൂര്‍ണമായും മാനദണ്ഡങ്ങള്‍ പാലിച്ചു തുറക്കുന്ന കടകള്‍ക്കെതിരേ കേസ് എടുക്കാനും കടകള്‍ അടപ്പിക്കാനും മുതിര്‍ന്നാലും തീരുമാനത്തില്‍നിന്നും പിന്നോട്ടു പോകില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.
Read MoreCategory: Loud Speaker
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച വി.എസ്.അച്യുതാനന്ദന് കോവിഡ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളെ തുടർന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വി.എസ് രണ്ടു ഡോസ് വാക്സിൻ എടുത്തിരുന്നു. മാർച്ച് ആറിനാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും വി.എസ് ആദ്യഡോസ് സ്വീകരിച്ചത്. കൊവിഷിൽഡ് വാക്സിനാണ് വി.എസിന് നൽകിയത്. ആദ്യഡോസ് സ്വീകരിച്ച് 42 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ എടുത്തിരുന്നു.
Read Moreകമ്പാർട്ടുമെന്റിൽ നിന്ന് ദുർഗന്ധവും പക്ഷികളുടെ ശബ്ദവും! തെരച്ചിലിൽ കണ്ടത് വംശനാശഭീഷണി നേരിടുന്ന ഈജിപ്ഷ്യൻ കഴുകന്മാരെ; ഒടുവില്‍…
ഭോപ്പാൽ: വംശനാശഭീഷണി നേരിടുന്ന ഈജിപ്ഷ്യൻ കഴുകന്മാരെ കടത്താനുള്ള ശ്രമം തടഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്ന് മഹാരാഷ്ട്രയിലെ മാലേഗാവിലേക്ക് ട്രെയിനിൽ കടത്തുകയായിരുന്ന ഏഴ് ഈജിപ്ഷ്യൻ കഴുകന്മാരെയാണ് മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിൽ നിന്നും രക്ഷിച്ചത്. സംഭവത്തിൽ യുപിയിലെ ഉന്നാവോ സ്വദേശിയായ ഫരീഖ് ഷെയ്ഖ് എന്നയാളെ പോലീസ് പിടികൂടി. സുൽത്താൻപൂർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ടാം ക്ലാസ് സ്ലീപ്പർ കോച്ചിലെ യാത്രക്കാർ തങ്ങളുടെ കമ്പാർട്ടുമെന്റിൽ നിന്ന് ദുർഗന്ധവും പക്ഷികളുടെ ശബ്ദവും കേൾക്കുന്നതായി പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് കഴുകന്മാരെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ സമീർ ഖാൻ എന്നയാളാണ് കാൺപൂർ സ്റ്റേഷനിൽ തനിക്ക് ഈ കഴുകന്മാരെ നൽകിയതെന്ന് ഫരീദ് ഷെയ്ഖ് പറഞ്ഞു. മലേഗാവിലുള്ള ഹാസിം എന്നുപേരുള്ളയാൾക്ക് കഴുകന്മാരെ കൈമാറാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും ഇതിനായി തനിക്ക് സമീർ ഖാൻ 10,000 രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഫരീദ് ഷെയ്ഖ് പറഞ്ഞു. റെയിൽവേ പ്രൊട്ടക്ഷൻ…
Read Moreസിന്ധു മൂന്നുമാസം ഗര്‍ഭിണിയാണ്..! ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ മർദിച്ചു; ദമ്പതിമാർ അറസ്റ്റിൽ; വീഡിയോ സോഷ്യല്‍മീഡിയയില്‍
മുംബൈ: ഗര്‍ഭിണിയായ ഫോറസ്റ്റ് ഗാര്‍ഡിനെ മര്‍ദിച്ച ദമ്പതിമാര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പല്‍സാവാഡേ സ്വദേശികളായ രാമചന്ദ്ര ജംഗര്‍, ഭാര്യ പ്രതിഭ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടുവ സെന്‍സസ് ജോലികള്‍ക്കെത്തിയ വനിതാ ഫോറസ്റ്റ് ഗാര്‍ഡ് സിന്ധു സനാപിനെയാണ് ഇയാളും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചത്. സിന്ധുവിന്റെ ഭര്‍ത്താവും ഫോറസ്റ്റ് ഗാര്‍ഡുമായ സൂര്യാജി തോംബാരെയ്ക്കും മര്‍ദനമേറ്റതായി പരാതിയുണ്ട്. മര്‍ദനമേറ്റ സിന്ധു മൂന്നുമാസം ഗര്‍ഭിണിയാണ്. മുന്ഗ്രാമമുഖ്യനാണ് രാമചന്ദ്ര. കഴിഞ്ഞ ദിവസമാണ് വനിതാ ഫോറസ്റ്റ് ഗാര്‍ഡിനെ ഇരുവരും മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഇരുവരെയും സത്താറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന് അധ്യക്ഷ രുപാലി ചകംഗര് സത്താറ പോലീസിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര വനം-പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെയും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Read Moreപുഷ്പ കണ്ട് തലയ്ക്ക് പിടിച്ചു; പ്രസിദ്ധരാകാൻ ചെയ്തത് ആരും ചെയ്യാത്ത പരിപാടികള്‍; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് കുടുങ്ങി
ന്യൂഡൽഹി: ആളുകൾക്കിടെയിൽ പ്രസിദ്ധരാകുന്നതിനു വേണ്ടി കൊലപാതകം നടത്തി ദൃശ്യങ്ങൾ പകർത്തിയ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് അറസ്റ്റില്‍. രാജ്യതലസ്ഥാനത്താണ് ഏറെ നടുക്കമുണ്ടാകുന്ന സംഭവ നടന്നത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ജഹാംഗീർപുരിയിലെ കെ ബ്ലോക്കിൽ കൂടി നടന്നുവന്ന ഒരാളെ രണ്ട് പേർ തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. ഈ സമയം മൂന്നാമൻ സംഭവം ഫോണിൽ പകർത്തി. മർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റയാളെ ജഹാംഗീർപുരിയിലെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുത്തേറ്റതിനെ തുടർന്ന് മരണം സംഭവിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ കുറ്റവാളികളെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങളുടെയും പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ചയോടെ പ്രതികൾ പോലീസിന്റെ പിടിയിലായി. ആളുകള്‍ക്കിടെയില്‍ പ്രസിദ്ധരാകുന്നതിനു വേണ്ടിയാണ് തങ്ങള്‍ കൊലപാതകം നടത്തിയതെന്ന് ഇവര്‍ പോലീസിനു മൊഴി നല്കി. അടുത്തിടെ ഇറങ്ങിയ പുഷ്പ, ഭൗകാല്‍ എന്നീ സിനിമകള്‍ കണ്ടാണ് കൊലപാതകം നടത്താന്‍…
Read Moreനടിയെ ആക്രമിച്ച കേസ്; അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കും; തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്നു വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്നു തീരുമാനിക്കും. വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്. ദിലീപിന്റെ ഹര്ജിയുംപരിഗണിക്കും അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ ആക്രമിക്കു ന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതും ഇന്നു പരിഗണിക്കും. സുനിയുടെ അമ്മയുടെ മൊഴിയെടുത്തേക്കുംപള്സര് സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതിയില്‍ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റിന് കോവിഡ് ബാധിച്ചതിനാല്‍ മാറ്റിവക്കുകയായിരുന്നു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടും കേസിന്റെ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം…
Read Moreകുട്ടികൾക്കുള്ള വാക്സിൻ രജിസ്റ്റർ ചെയ്തു; വാക്സിൻ ലഭിക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി ആരോപണം
(തിരുവനന്തപുരം): കുട്ടികൾക്കായുള്ള വാക്സിന് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന സ്കൂൾ വിദ്യാർഥിനിക്ക് വാക്സിൻ എടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയുമായി മാതാപിതാക്കൾ. ആ ശ്രീവരാഹം സ്വദേശി തങ്കരാജിന്റെ മകൾക്കാണ് ഓൺലൈനിൽ സർട്ടിഫിക്കറ്റ് ലഭിച്ചത്.കഴിഞ്ഞ ജനുവരി ഏഴിനാണ് കുട്ടികൾക്കുള്ള വാക്സിനുവേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്. ഫോർട്ട് സ്കൂളിലെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിൽ വാക്സിൻ എടുക്കാൻ ചെന്നപ്പോഴാണ് വാക്സിൻ നേരത്തെതന്നെ എടുത്തതായുള്ള സർട്ടിഫിക്കറ്റ് ഓൺലൈനിൽ കാണുന്നതായി സ്കൂൾ അധികൃതരിൽ നിന്നും മനസ്സിലാകുന്നത്. തുടർന്ന് ആരോഗ്യവകുപ്പിൽ അന്വേഷിക്കാൻ ഇവർ അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ഓൺലൈനിൽ സർട്ടിഫിക്കറ്റ് ലഭിച്ചതായി മനസ്സിലാകുകയും പുതിയൊരു മൊബൈൽ നമ്പറിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ആയിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്. വാക്സിനു വേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ജനുവരി 7 എന്ന തീയതി തന്നെയാണ്, കുട്ടിക്ക് ലഭിച്ച സർട്ടിഫിക്കറ്റിൽ വാക്സിൻ എടുത്തതായി കാണിച്ചിരിക്കുന്ന തീയതിയും.…
Read Moreഎട്ടുവയസുകാരിയെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചു ! 75കാരന് അറസ്റ്റില്‍…
എട്ടു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പാരിപ്പള്ളി പോലീസ് പിടികൂടി. കല്ലുവാതുക്കല്‍ നടയ്ക്കല്‍ ഉദയഭവനില്‍ ഗോപിനാഥക്കുറുപ്പ്(75) ആണ് പിടിയിലായത്. എട്ടുവയസ്സുകാരി പെണ്‍കുട്ടിയോടു സൗഹൃദം നടിച്ച് കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ പ്രതിയെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreരവീന്ദ്രന് പട്ടയം: പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ല; പട്ടയം റദ്ദാക്കിയാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.എം. മണി
ഇടുക്കി: രവീന്ദ്രന് പട്ടയഭൂമിയിലുള്ള സിപിഎം പാര്‍ട്ടി ഓഫീസിനെ ആരും തൊടില്ലെന്ന് മുതിർന്ന നേതാവ് എം.എം. മണി. പട്ടയം ലഭിക്കുന്നതിനും മുന്‍പേ അവിടെ പാര്‍ട്ടി ഓഫീസുണ്ട്. പട്ടയം റദ്ദാക്കിയാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മുൻ മന്ത്രികൂടിയായ മണി പറഞ്ഞു. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. അവ എന്തിന് റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണം. കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര് എവിടെയായിരുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ നോക്കി നിന്നിട്ട് ഇപ്പോള്‍ റദ്ദാക്കുന്നതില്‍ യുക്തിയില്ല. പട്ടയം നല്കുമ്പോള് അവിടെ കെട്ടിടങ്ങളില്ല. അവ പിന്നീട് ഉയര്‍ന്നതാണ്. ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളതെന്നും മണി ചോദിച്ചു.
Read Moreരാത്രി സൗഹൃദ കെഎസ്ആർടിസി..! യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിർത്താനൊരുങ്ങി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുന്നതിന് സര്‍ക്കുലര്‍ പുറത്തിറക്കി. രാത്രിയിൽ എട്ടുമണി മുതല്‍ രാവിലെ ആറുമണിവരെയാണ് ഇത്തരത്തിൽ ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം, മിന്നല്‍ ബസ് സര്‍വീസുകള്‍ക്ക് ഈ സര്‍ക്കുലര്‍ ബാധകമല്ല. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു
Read More