തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിൽ ആദ്യം തന്നെ അതി തീവ്രവ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസിനെ പ്രതിരോധിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ ഘട്ടം അതിപ്രധാനമാണ്. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും കൂടുകയാണ്. ആശുപത്രി സൗകര്യങ്ങൾ സജ്ജമാണ്. ഓക്സിജൻ ജനറേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. രോഗം വ്യാപകമായി പടരാതിരിക്കാൻ എൻ95 മാസ്കോ ഡബിൾ മാസ്കോ ജനങ്ങൾ ഉപയോഗിക്കണം. ക്ലസ്റ്റർ രൂപപ്പെടുന്നത് ഒഴിവാക്കാൻ ശ്രദ്ധവേണം. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: Loud Speaker
ഓണ്‍ലൈന്‍ സിറ്റിംഗിനിടെ ബാത്ത്റൂമില്‍നിന്നു ഷേവിംഗുമായി യുവാവ്; ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറൽ; അന്വേഷിക്കാൻ ഉത്തരവിട്ട് കോടതി
കൊച്ചി: ഹൈക്കോടതിയില്‍ ഇന്നലെ രാവിലെ ഓണ്‍ലൈന്‍ സിറ്റിംഗ് പുരോഗമിക്കുന്നതിനിടെ ബാത്ത്റൂമില്‍നിന്ന് ഷേവ് ചെയ്യുന്ന നിലയിൽ ഒരാള്‍ കോടതിയില്‍ ഹാജരായി. ജസ്റ്റീസ് വി.ജി. അരുണിന്റെ ബെഞ്ചിലാണ് അസാധാരണമായ ഇത്തരമൊരു സംഭവമുണ്ടായത്. ബാത്ത്റൂമില്‍ നടന്നുകൊണ്ട് ഷേവ് ചെയ്യുന്നതിനൊപ്പം ഇയാള്‍ ഓൺലൈനിൽ കോടതി നടപടികളും വീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇത് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബാത്ത്റൂമില്‍നിന്ന് ഓണ്‍ലൈനായി കോടതി നടപടിയില്‍ കയറിയ വ്യക്തിയുടെ ദൃശ്യങ്ങള്‍ പിന്നീട് വാട്ട്സാപ്പിൽ ഉള്‍പ്പെടെ പ്രചരിച്ചു. ഇതോടെ സംഭവം വിവാദമായി. അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ ഹൈക്കോടതി പൂര്‍ണമായും ഓണ്‍ലൈന്‍ സിറ്റിംഗിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഒരാള്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈന്‍ കോടതിയില്‍ കയറിയത് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇതു കോടതിയാണെന്നും സര്‍ക്കസോ സിനിമയോ അല്ലെന്ന് ഓര്‍ക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
Read Moreമാസ്ക് ധരിക്കൽ വ്യക്തിപരം, പ്രധാനമന്ത്രിയും പറഞ്ഞിട്ടുണ്ട്..! നിയന്ത്രണം ലംഘിച്ച് ബിജെപി മന്ത്രി
ബംഗളൂരു: രാജ്യം മുഴുവൻ കോവിഡ് വ്യാപന ഭീതിയിൽ കഴിയുമ്പോൾ കർണാടകയിലെ ബിജെപി മന്ത്രിക്ക് നിയന്ത്രണങ്ങളോട് പുല്ലുവില. ഭക്ഷ്യമന്ത്രിയായ ഉമേഷ് കട്ടിയാണ് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാൻ വിസമ്മതിച്ച് രംഗത്തെത്തിയത്. മാസ്ക് ധരിക്കൽ വ്യക്തിപരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെന്ന അവകാശവാദമുയർത്തിയാണ് മന്ത്രി കോവിഡ് മാനദണ്ഡം ലംഘിച്ചത്. മാസ്ക് ധരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ഇതിൽ കുഴപ്പമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗത്തിനിടെ കർണാടക ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. മാസ്ക് ധരിക്കാത്തതിന് നഗരങ്ങളിൽ ഉടനീളം ആളുകൾക്ക് പിഴ ചുമത്തുന്നുണ്ട്.
Read Moreതലസ്ഥാനത്ത് രണ്ടിൽ ഒരാൾക്ക് കോവിഡ്; കോളജുകൾ അടയ്ക്കുന്നു; മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് തലസ്ഥാനത്ത് 6,800 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ടിപിആർ 48 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചുവെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കും. വിവാഹ പാർട്ടികളിൽ 50 പേരിൽ കൂടുന്നത് കർശനമായി നിയന്ത്രിക്കും. സംഘനകളുടെ പൊതുയോഗം അനുവദിക്കില്ലെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ ശക്തമായി നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തലസ്ഥാനത്ത് കോളജുകൾ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പത്ത്, ഹയർ സെക്കൻഡറി ക്ലാസുകൾ കൂടി അടയ്ക്കണമെന്ന് സർക്കാരിന് ആരോഗ്യവിദഗ്ധർ ശിപാർശ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. രാത്രി ഒൻപതിന് ശേഷം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തടയണമെന്നും വാരാന്ത്യ ലോക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന ശിപാർശയും സർക്കാരിന് മുന്നിലുണ്ട്. ബുധനാഴ്ച…
Read Moreയുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം ! യുവതി ഉള്‍പ്പെടെ ഏഴുപേര്‍ കോട്ടക്കലില്‍ പിടിയില്‍…
യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിയുള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി ഫസീല (40) കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക്(32) തൈവളപ്പില്‍ വീട്ടില്‍ നസറുദ്ദീന്‍(30) പാറശ്ശേരി സ്വദേശി കളത്തില്‍പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം(28) പുളിക്കല്‍ സ്വദേശികളായ പേരാപറമ്പില്‍ നിസാമുദ്ദീന്‍(24) മാളട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ്(36) മംഗലം സ്വദേശി പുത്തന്‍പുരയില്‍ ഷാഹുല്‍ഹമീദ്(30) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയില്‍നിന്നാണ് ഇവര്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതി ഫോണിലൂടെ പരിചയം സ്ഥാപിച്ച് യുവാവുമായുള്ള സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിരുന്നു. ശേഷം യുവാവിനെ വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോവുകയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മലപ്പുറം ജില്ലാ…
Read Moreഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടില്ല! വ്യാപനം അടുത്ത ആഴ്ചകളിൽ ശക്തിപ്പെടും; യുഎസ് സർജൻ ജനറൽ
വാഷിംഗ്ടണ്‍ ഡിസി: ഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളിൽ ഒമിക്രോണ്‍ വ്യാപനം തീവ്രമായിരിക്കുമെന്നും യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി മുന്നറിയിപ്പു നൽകി. ജനുവരി 16 ഞായറാഴ്ചയാണ് ഇതുസംബന്ധിച്ചു വിവേക് മൂർത്തി പരസ്യപ്രഖ്യാപനം നടത്തിയത്. അമേരിക്കയിൽ പ്രതിദിനം 800000 കേസുകൾ പുതിയതായി ഉണ്ടായി കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ന്യൂയോർക്ക് തുടങ്ങി സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വ്യാപനം നേരത്തെ തുടങ്ങിയെന്നും, അത് മറ്റു സംസ്ഥാനങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നു. പല സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറുക്കുന്നതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. കോവിഡ് രോഗികളെ ഉൾകൊള്ളുന്നതിനുള്ള സൗകര്യങ്ങൾ പല ആശുപത്രികളിലും പരിമതമാണ്. ഇപ്പോൾ ലഭിക്കുന്ന കോവിഡ് വാക്സിൻ വളരെ പ്രയോജനം ചെയ്യുന്നതാണെന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനും വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും ഡോ. മൂർത്തി നിർദേശിച്ചു. പ്രൈവന്റ് ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്സിൻ സ്വീകരിക്കുന്നതോ,…
Read Moreശോഭ കെടുത്തുമോ? കോവിഡ് കണക്കുകൾ കുതിക്കുന്നു,സിപിഎം സമ്മേളനങ്ങൾ ആശങ്കയിൽ
ജോണ്സണ് വേങ്ങത്തടംകോട്ടയം: പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പ്രൗഡിയോടെ നടന്നു തുടങ്ങിയ പാർട്ടി സമ്മേളനങ്ങൾ അവസാന ഘട്ടത്തിൽ കോവിഡിന്റെ കുതിപ്പിൽ കിതയ്ക്കുന്നു. സിപിഐ ഉൾപ്പെടെയുള്ള മുന്നണിയിലെ പാർട്ടികൾ സമ്മേളനങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതും സിപിഎമ്മിനു പ്രഹരമായി. സംസ്ഥാനം മുഴുവൻ നിയന്ത്രണം പ്രഖ്യാപിച്ചിട്ടും സിപിഎം സമ്മേളനവുമായി മുന്നോട്ടു പോകുന്നതിൽ കനത്ത ആക്ഷേപം ഉയരാൻ ഇടയാക്കിയിട്ടുണ്ട്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിന്റെ സ്വാഗത സംഘ രൂപീകരണം ഇന്നലെ നടന്നു. ഇന്നു സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നടക്കും. ശോഭ കെടുത്തുമോ?കോവിഡ് കണക്കുകൾ സമ്മേളനങ്ങളുടെ ശോഭ കെടുത്തുമോയെന്ന ആശങ്കയിലാണ് സിപിഎം. കോവിഡ് മൂലം ഒരു വർഷത്തോളം നീട്ടി വയ്ക്കുകയും പിന്നീട് കോവിഡിനൊപ്പം ജനങ്ങൾ ജീവിച്ച് തുടങ്ങിയ സമയത്ത് പാർട്ടി സമ്മേളന ഷെഡ്യൂൾ പ്രഖ്യാപിക്കുകയും അതനുസരിച്ച് ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി പ്രധാനപ്പെട്ട ജില്ലാ സമ്മേളനങ്ങളിലേക്ക് എത്തിയപ്പോഴാണ് സംസ്ഥാനത്ത് കോവിഡ് വീണ്ടും പിടിമുറുക്കിയത്. നടക്കാനിരിക്കുന്ന തൃശൂർ,…
Read Moreആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ്; സെക്രട്ടേറിയറ്റിൽ കോവിഡ് രൂക്ഷം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകളിൽ കോവിഡ് വ്യാപനം രൂക്ഷം. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഉൾപ്പെടെ ഓഫീസുകളിലെ 72 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വനം, ദേവസ്വം, ആരോഗ്യം ഉൾപ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസ് ജീവനക്കാർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേർക്കും രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയിൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെൻട്രൽ ലൈബ്രറി അടച്ചു. സാന്പത്തിക വർഷം അവസാനിക്കാറായതോടെ ധാരാളം ഫയലുകൾ തീർപ്പ് കൽപ്പിക്കേണ്ടതായിട്ടുണ്ട്. ജീവനക്കാരിലെ കോവിഡ് വ്യാപനം ഫയൽ നീക്കം കാര്യമായി ബാധിച്ചിട്ടുണ്ട്.
Read Moreകിറ്റ് സഹായത്തോടെയുള്ള കോവിഡ് സ്വയം പരിശോധനകള്‍ കണക്കില്‍ ഇല്ല! കിറ്റുകളുടെ വില്പന വന്‍തോതില്‍ വര്‍ധിച്ചതായി മെഡിക്കല്‍ സ്റ്റോര്‍ വ്യാപാരികള്‍
പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമാകുമ്പോഴും സ്വയം പരിശോധനകള്‍ നടത്തുന്നവരുടെ ഫലം കണക്കുകളില്‍ ഇല്ല. കോവിഡ് ആന്റിജന്‍ പരിശോധനയ്ക്കുള്ള കിറ്റുകള്‍ 250 രൂപ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. മെഡിക്കല്‍ സ്റ്റോറുകളില്‍ വിവിധ കമ്പനികള്‍ പുറത്തിറക്കിയിട്ടുള്ള കിറ്റുകള്‍ വില്‍ക്കുന്നുണ്ട്. കിറ്റുകള്‍ ആദ്യം ഇറങ്ങിയപ്പോള്‍ പരിശോധന നടത്തുന്നവര്‍ ഫലം ബന്ധപ്പെട്ട സൈറ്റിലൂടെ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുണ്ടാകുന്നില്ല. കിറ്റുകളുടെ വില്പന വന്‍തോതില്‍ വര്‍ധിച്ചതായി മെഡിക്കല്‍ സ്റ്റോര്‍ വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച കിറ്റിനു ക്ഷാമമായിരുന്നു. ഉത്പാദനം വര്‍ധിപ്പിച്ച് കൂടുതല്‍ കിറ്റുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനികളും മത്സരിക്കുകയാണ്. സ്രവസാമ്പിളുകള്‍ മറ്റൊരാളുടെ സഹായത്തോടെ എടുത്ത് പരിശോധന നടത്താന്‍ കഴിയുമെന്നതാണ് കിറ്റിന്റെ പ്രത്യേകത. അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പോസിറ്റീവാകുന്നവരില്‍ നല്ലൊരു പങ്കും ഫലം പുറത്തുവിടുന്നതുമില്ല. ഇവര്‍ ക്വാറന്റൈനില്‍ കഴിയുമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പിനുമുള്ളത്. പ്രതിദിന കോവിഡ് ബാധിതരുടെ കണക്കുകളില്‍ പെടാത്തവയാണ് ഇത്തരം പരിശോധനാ ഫലങ്ങളെന്നതു ശ്രദ്ധേയം,
Read Moreഹേമകമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ല; സിനിമാ മന്ത്രി തന്നോട് പറഞ്ഞകാര്യം തുറന്ന് പറഞ്ഞ് വനിതാ കമ്മീഷൻ അധ്യക്ഷ
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിമൻ ഇൻ സിനിമാ കളക്ടീവുമായി നടത്തിയ കൂടികാഴ്ചയ്ക്കു ശേഷം പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. ഹേമകമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. സിനിമാമേഖലയിലേക്ക് പുതിയ പെൺകുട്ടികൾ കടന്നുവരുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിർമാണ കമ്പനികൾ അത് ഉറപ്പാക്കേണ്ടതുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് താൻ സിനിമാ-സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി സംസാരിച്ചിരുന്നു. എൻക്വയറി കമ്മീഷൻ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മിഷൻ. അതുകൊണ്ടു തന്നെ ആ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കേണ്ട സാഹചര്യം സർക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീർച്ചയായും സിനിമാമേഖലയിൽ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്.നിയമനിർമാണം വേണം. ഇന്റേണൽ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിർമാണ കമ്പനികളും നിർബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകൾക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ…
Read More