നിയാസ് മുസ്തഫ ഉത്തർപ്രദേശിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വരുമെന്ന കണക്കുകൂട്ടലിൽ കോണ്‍ഗ്രസ്. അങ്ങനെ സംഭവിച്ചാൽ മഹാരാഷ് ട്രയിൽ നടന്നതുപോലെ ബിജെപിക്കെതിരേ പ്രതിപക്ഷ കക്ഷികളോടൊപ്പം ചേർന്ന് അധികാരത്തിലെത്താൻ കഴിയുമെന്നും അവർ കണക്കുകൂട്ടുന്നു. ഈയൊരു ലക്ഷ്യംകൂടി വച്ചുകൊണ്ടാണ് യുപിയിലെ 403 സീറ്റുകളിലും വിരലിലെണ്ണാവുന്ന ചില പ്രാദേശിക കക്ഷികളുടെ പിന്തുണ മാത്രം തേടിക്കൊണ്ട് കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്നത്. ആലോചന തുടങ്ങി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ ഉയർത്തിക്കാട്ടണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി. ബിജെപിക്ക് തുടർഭരണം ലഭിച്ചാൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. അതല്ല, പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയാണ് അധികാരത്തിലെത്തുന്നതെങ്കിൽ അഖിലേഷ് യാദവ് മുഖ്യമന്ത്രി ആകുമെന്നും ഉറപ്പിക്കാം. ഈ സാഹചര്യത്തിൽ, കോണ്‍ഗ്രസിന് അധികാരത്തിലെത്താൻ കഴിഞ്ഞാൽ ആരായിരിക്കും അവരുടെ മുഖ്യമന്ത്രി…
Read MoreCategory: Loud Speaker
ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; വ്യാഴാഴ്ച വരെ നടനെയും കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഹോക്കോടതി. ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദിലീപിനെ ചോദ്യം ചെയ്യാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്. എന്നാൽ വ്യാഴാഴ്ച വരെ ദിലീപിനെയും കേസിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു. വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കണം കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രതികൾ അന്വേഷണത്തോട് പൂർണമായും സഹകരിക്കണം. അന്വേഷണത്തെ സ്വാധീനിക്കുകയോ ഇടപെടുകയോ ചെയ്താൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അഞ്ച് ദിവസമെങ്കിലും ചോദ്യം ചെയ്യാൻ വേണമെന്നാണ് പ്രോസിക്യൂഷൻ…
Read Moreജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും മാത്രം പുറത്തുവിട്ടാല്‍ മതിയെന്ന് ഡബ്ല്യുസിസി
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്. കൊച്ചിയില്‍ ഡബ്ല്യുസിസി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ സംസബന്ധിച്ച് സാംസ്കാരിക വകുപ്പ് ഒരു ധാരണയിലെത്തിയിട്ടുണ്ട്. സിനിമാ മേഖലയില്‍ സമഗ്ര നിയമ നിര്‍മാണമെന്ന ആവശ്യം ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ നിയമസാധുതയുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നിലവില്‍ വരണമെന്നതുള്പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അംഗങ്ങള്‍ മന്ത്രിക്ക് നിവേദനം കൈമാറി. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടേണ്ടതില്ലെന്നും കണ്ടെത്തലുകളും നിര്‍ദേശങ്ങളും മാത്രം പുറത്തുവിട്ടാല്‍ മതിയെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പരാതിക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുമെന്നതിനാലാണ് ഇതെന്നും അംഗങ്ങള്‍ പറഞ്ഞു.
Read Moreദിലീപിനെതിരെ നിർണായക വിവരങ്ങളുണ്ടെന്ന് പ്രോസിക്യൂഷൻ; ആരോപണം അന്വേഷിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെതിരെ നിർണായക വിവരങ്ങൾ കൈവശമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. ദിലീപിന്റെ മുൻകൂർജാമ്യാപേക്ഷയിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസ് പരിഗണിക്കും മുന്‍പായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഇന്നത്തെ അവസാനകേസായി ഹൈക്കോടതി പരിഗണിക്കും. ഒരാളെ വധിക്കുമെന്ന് വാക്കാൽ പറഞ്ഞാൽ കേസെടുക്കാനാവില്ലെന്ന കോടതിയുടെ പരാമർശത്തെ തുടർന്നാണ് നിർണായക വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചത്. അധിക തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. അത് എന്താണെന്ന് തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഇതിനിടെ ഗൂഡാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് കോടതി വാക്കാൽ പറഞ്ഞു. കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവുകള്‍ ഉണ്ട്. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വാക്കാല്‍ പറഞ്ഞത്…
Read Moreഗുണ്ടകളുടെയും ഭീകരരുടെയും പേടി സ്വപ്നം; ആന്റി ടെററിസം സ്ക്വാഡ് സ്ഥാപകൻ അഫ്താബ് അഹ്മദ് ഖാന് അന്തരിച്ചു
മുംബൈ: മുംബൈ പോലീസിലെ ആന്റി ടെററിസം സ്ക്വാഡ്(എടിഎസ്) സ്ഥാപകന്‍ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന് അഫ്താബ് അഹ്മദ് ഖാന്(81) അന്തരിച്ചു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം എടിഎസ് രൂപകല്‍പ്പന ചെയ്തത്. പതിറ്റാണ്ടുകൾ നീണ്ട തന്റെ കൃത്യനിർവഹണ കാലയളവിൽ മുംബൈയിലെ ഗുണ്ടാസംഘങ്ങൾക്കും ഭീകരർക്കുമെതിരായ നിരവധി ഓപ്പറേഷനുകളിൽ ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്. 1963 ബാച്ചിലെ ഐപിഎസ് ഓഫീസറായ ഖാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആയി സേവനമനുഷ്ഠിക്കുമ്പോൾ1995ൽ മഹാരാഷ്ട്ര പോലീസിൽ നിന്ന് രാജിവച്ചിരുന്നു. ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ Special Weapons and Tactics (SWAT)ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1990-ലാണ് മുംബൈ പോലീസിൽ തീവ്രവാദ വിരുദ്ധ ഏജൻസി(എടിഎസ്)സ്ഥാപിതമായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ച് അന്ധേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗബാധ ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മോശമായിരുന്നു. അവശനിലയിലായതിനെ തുടർന്ന് ഇന്ന്…
Read Moreസിപിഎം സമ്മേളനങ്ങൾ നടത്തുന്നത് ശാസ്ത്രീയ രീതിയിൽ; കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചാല്‍, എം.എ. ബേബിക്ക് പറയാനുള്ളത്….
തൃശൂർ: ശാസ്ത്രീയ രീതി പിന്തുടർന്നാണ് സിപിഎം സമ്മേളനങ്ങൾ നടത്തുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിന് വിതരണത്തില്‍ കേരളമാണ് രാജ്യത്ത് ഒന്നാമത്. കോവിഡിനെ നേരിടാന്‍ ഏറ്റവും ഫലപ്രദവും ശാസ്ത്രീയവുമായ മാര്‍ഗം വാക്സിനേഷന് തന്നെയാണ്. ഈ വിധത്തില്‍ ശാസ്ത്രീയമായ രീതി പിന്തുടര്ന്നാണ് സിപിഎം സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താനായി ചൈന ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചില വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ചൈനയെച്ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചാല്‍ സിപിഎം അതിനെ വിമര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More‘ദാസപ്പോ എന്നെ ശരിക്കും ഒന്ന് നോക്കിക്കേ’..! കോൺഗ്രസിൽനിന്ന് നിങ്ങൾ വേറെ ആരുടെയെങ്കിലും മുഖം കാണുന്നുണ്ടോ; മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് സൂചന നൽകി പ്രിയങ്ക
ലക്നോ: ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് സൂചന നൽകി പ്രിയങ്ക ഗാന്ധി.പ്രകടന പത്രിക പുറത്തിറക്കുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സംബന്ധിച്ച് പ്രിയങ്ക സൂചന നൽകിയത്. കോൺഗ്രസിൽനിന്ന് നിങ്ങൾ വേറെ ആരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് പ്രിയങ്ക പ്രതികരിച്ചത്. താങ്കൾ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണോയെന്ന് വീണ്ടും ചോദ്യം ഉയർന്നപ്പോൾ എല്ലാവർക്കും തന്റെ മുഖം കാണാൻ കഴിയുന്നില്ലെയെന്ന് പ്രിയങ്ക തിരിച്ചു ചോദിച്ചു. യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക കോൺഗ്രസ് പുറത്തിറക്കി. യുപിയിലെ യുവാക്കൾക്കൊപ്പമാണ് കോൺഗ്രസെന്ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഭരിച്ച അഞ്ച് വർഷത്തിനിടെ യുപിയിൽ 16 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായി. വിദ്വേഷം ഉണ്ടാക്കാനല്ല എല്ലാവരെയും ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്ക യുപിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ താരപോരാട്ടമായി…
Read Moreകെ-റെയിൽ പദ്ധതി! പാറക്കടവ് പഞ്ചായത്തിൽ കല്ലുകൾ പിഴുതുമാറ്റി റീത്തുവച്ചു; കല്ലുകൾ പിഴതെറിഞ്ഞവരെ നവ മാധ്യമത്തിലൂടെ അഭിനന്ദിച്ച് റോജി എം. ജോൺ എംഎൽ എ
നെടുമ്പാശേരി: കെ-റെയിൽ പദ്ധതിയുടെ ഭാഗമായി പാറക്കടവ് പഞ്ചായത്തിൽ നാട്ടിയ കല്ലുകൾ പിഴുതുമാറ്റി റീത്തുവച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ സ്ഥാപിച്ച ആറ് സർവേ കല്ലുകളാണ് പിഴുതുമാറ്റിയിട്ടുള്ളത്. ഇത് ചെയ്തത് ആരാണന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കല്ലുകൾ പിഴതെറിഞ്ഞവരെ നവ മാധ്യമത്തിലൂടെ റോജി എം. ജോൺ എംഎൽ എ അഭിനന്ദിച്ചു. പാറക്കടവ് പഞ്ചായത്ത് എളവൂർ ത്രിവേണിയിലാണ് കെ. റെയിൽ പദ്ധതിക്കായുള്ള സർവ്വേ കല്ലുകൾ സ്ഥാപിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കുവാൻ ഉദ്യോഗസ്ഥർ എത്തിയത്. തുടർന്നു പ്രദേശവാസികളുടെ കടുത്ത എതിർപ്പ്മൂലം ഇവർക്ക് തിരികെ പോരേണ്ടിവന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച്ച രാവിലെ പത്തോടെ പോലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി കല്ലുകൾ സ്ഥാപിക്കുകയായിരുന്നു. റവന്യു ഡെപ്യൂട്ടി തഹസിൽദാർ അശോക് സെൻ, ടെക്നോ വിഷൻ പ്രോജക്ട് മാനേജർ ശശികുമാർ, സർവേയർ ബിനു, കെ ആർഡിസിഎൽ ഫീൽഡ് എൻജിനിയർമാരായ ഗോകുൽ, ശ്രീരാജ്,…
Read Moreദിലീപ് നല്‍കിയത് 57 ഹര്‍ജികള്‍! പ്രതികൾ ഉന്നത സ്വാധീനമുള്ളവർ; ദിലീപിനെ സഹായിക്കുന്ന തരത്തില്‍ കൂറുമാറിയത് ഇരുപതോളം സാക്ഷികള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെതിരേ കൊലപാതക ശ്രമത്തിനുള്ള വകുപ്പുകൂടി ചുമത്തി. കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 ബി ചുമത്തിയിരുന്നു. ഇതിനൊപ്പമാണ് കൊലപാതകശ്രമത്തിനുള്ള 302 വകുപ്പ് കൂടി ചേര്‍ത്തത്. ജാമ്യ ഹർജി നാളെ പരിഗണിക്കും നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസ് നടപടി. ദിലീപിന്റെ മുന്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കേണ്ടതായിരുന്നു. ഇതാണ് നാളത്തേക്കു മാറ്റിയത്. രാവിലെ 10.15-ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. അവധി ദിനമായ നാളെ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, അടുത്ത…
Read Moreകോവിഡ് മാനദണ്ഡം ശാസ്ത്രീയം, സമ്പൂർണ അടച്ചുപൂട്ടൽ അവസാനമാർഗം; പ്രതിപക്ഷ നേതാവിനെ തള്ളി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളിലെ ഭേദഗതിയിൽ പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങളെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണെന്ന് മന്ത്രി പറഞ്ഞു. നിലവിലേത് ആദ്യ തരംഗങ്ങളിൽനിന്ന് ഭിന്നമായ പ്രതിരോധ മാർഗങ്ങളാണ്. ടിപിആർ മാനദണ്ഡങ്ങൾ നേരത്തെ തന്നെ ഒഴിവാക്കിയതാണെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. പനി, ജലദോഷം ഉള്ളവര്‍ വീട്ടില്‍തന്നെ കഴിയണം. പനിയുള്ളവർ പൊതു ഇടത്തിൽ പോകരുത്. കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിർബന്ധമായും പരിശോധന നടത്തണം. വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ വാക്സിൻ എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. കോവിഡ് പ്രതിരോധത്തിന് ക്ലസ്റ്റർ മാനേജ്മെന്റ് ഡൈഗ് ലൈൻ പുറത്തിറക്കി. 10 ലധികം പേർക്ക് കോവിഡ് ബാധിച്ചാൽ സ്ഥാപനം ലാർജ് ക്ളസ്റ്റർ ആയി കണക്കാക്കും. അഞ്ച് ക്ളസ്റ്റർ ആയാൽ സ്ഥാപനം അഞ്ച് ദിവസത്തേയ്ക്ക് അടയ്ക്കണം. സമ്പൂർണ അടച്ചുപൂട്ടൽ അവസാനമാർഗമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More