കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തൽ. ഓഡി കാർ ചേസ് ചെയ്തതു കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച മാള സ്വദേശിയായ അബ്ദുൽ റഹ്മാന് പോലീസിന് മൊഴി നല്കി. ഗുരുതരമായി പരിക്കേറ്റ് റഹ്മാന് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓഡി കാർ പുറകേ പായുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. അപകടശേഷം നിമിഷങ്ങൾക്കകം ഓഡി കാർ തിരികെ അപകടസ്ഥലത്തെത്തി. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്. കാറിൽ നിന്ന് സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇരുസംഘവും മത്സരയോട്ടം ന ടത്തിയോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം. നിശാ പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18…
Read MoreCategory: Loud Speaker
ശമനമില്ലാതെ മഴ! ഇടുക്കി ഡാമിലും ആറു ജില്ലകളിലും വീണ്ടും ഓറഞ്ച് അലർട്ട്; വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നു
ഇടുക്കി: മഴ ശമനമില്ലാതെ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നതിനാലും ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 2,398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നിലവിൽ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടും രാത്രിയിലും ശക്തമായ മഴ പെയ്തതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തിയിരുന്നു. വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് വീണ്ടും കുറച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ശനിയാഴ്ച ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്.
Read Moreമുല്ലപ്പെരിയാർ! കോടതി വ്യവഹാരങ്ങള്‍ക്കു വക്കീല്‍ ഫീസായി കേരളം ചെലവഴിച്ചത് കോടികള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ…
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ക്കു കേരളം വക്കീല്‍ ഫീസായി കോടികള്‍ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്. 6,34,39,549 രൂപയാണ് 2009 മുതല്‍ ഇതുവരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കു ഫീസായും അനുബന്ധ ചെലവിനത്തിലും സംസ്ഥാനം നല്‍കിയത്. പൊതുഭരണവകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖകളിലാണു ചെലവഴിച്ച തുകയുടെ വിശദാംശങ്ങളുള്ളത്. സുപ്രീംകോടതിയില്‍ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ ഉള്‍പ്പടെ വിവിധ ഘട്ടങ്ങളിലായി പത്ത് അഭിഭാഷകര്‍ക്കായി ഫീസിനത്തില്‍ മാത്രം കൊടുത്തത് 5,03,08,253 രൂപയാണ്. യാത്രാബത്തയായി 56,55,057 രൂപ നല്കി. അഡ്വ. ഹരീഷ് സാല്‍വേയ്ക്കാണ് മുല്ലപ്പെരിയാറില്‍ കേരളത്തിനായി സുപ്രീം കോടതിയില്‍ വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫീസ് നല്കിയിട്ടുള്ളതെന്നു രേഖകള്‍ പറയുന്നു. 1,82,71,350 രൂപയാണ് ഇദ്ദേഹത്തിനു നല്‍കിയത്. അഡ്വ. മോഹന്‍ വി. കാട്ടാര്‍ക്കിക്കു 1,09,05,000 രൂപ നല്കി. വക്കീല്‍ ഫീസിനു പുറമേ എംപവേര്‍ഡ് കമ്മിറ്റി സന്ദര്‍ശനത്തിനു 58,34,739 രൂപയും ഓണറേറിയമായി 16,41,500 രൂപയും…
Read More2014ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്, 1947ലേത് ഭിക്ഷയാണ്..! വിവാദ പരാമർശവുമായി കങ്കണ; കങ്കണയ്ക്കെതിരേ ആഞ്ഞടിച്ച് വരുൺ ഗാന്ധി
മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി നടി കങ്കണാ റണാവത്ത്. “2014ലാണ് ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യ ലഭിച്ചത്, 1947 ൽ ലഭിച്ചത് ഭിക്ഷയാണ്’ എന്നായിരുന്നു കങ്കണയുടെ പരാമർശം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണയുടെ പരാമർശം. അതേസമയം, കങ്കണയുടെ അപകീർത്തിപരമായ പരാമർശത്തിനെതിരേ ആം ആദ്മി പാർട്ടി മുംബൈ പോലീസിൽ പരാതി നൽകി. കങ്കണയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന് എഎപി ദേശിയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രീതി ശർമ മേനോൻ പറഞ്ഞു. ഇവരെന്ത് ഭ്രാന്താണ് വിളിച്ചു പറയുന്നത്’; കങ്കണയ്ക്കെതിരേ ആഞ്ഞടിച്ച് വരുൺ ഗാന്ധി ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരേ രൂക്ഷ…
Read Moreബിജെപിക്ക് ഒട്ടും ആത്മാർഥതയില്ല! ബംഗാളി നടി ശ്രാബന്തി ചാറ്റർജി പാർട്ടി വിട്ടു
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു ബിജെപിയിൽ ചേർന്ന ബംഗാളി നടി ശ്രാബന്തി ചാറ്റർജി പാർട്ടിവിട്ടു. പശ്ചിമ ബംഗാളിന്റെ കാര്യ ത്തിൽ ബിജെപിക്ക് ആത്മാർഥതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ട്വിറ്ററിലായിരുന്നു രാജി പ്രഖ്യാപനം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ പാർഥ ചാറ്റർജിക്കെതിരേ മത്സരിച്ചെങ്കിലും ശ്രാബന്തി പരാജയപ്പെട്ടിരുന്നു. മമത ബാനർജി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ ബിജെപിയോട് അകലം പാലിക്കുകയായിരുന്നു അവർ.
Read Moreരഹസ്യവിവരം കിട്ടി! കുറുവാസംഘത്തിലെ മലയാളി പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; ജാഗ്രത പാലിക്കണമെന്ന് പോലീസ്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
പയ്യന്നൂർ: തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുപ്രസിദ്ധ കവർച്ചാസംഘമായ കുറുവാസംഘത്തിലെ പിടികിട്ടാപ്പുള്ളിയെ കണ്ണൂർ ജില്ലയിലെ ഒളിസങ്കേതത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കവർച്ചാകേസുകളിൽ പ്രതിയും പത്തു വർഷം മുമ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കോഴിക്കോട് വളയം കല്ലാച്ചി ലക്ഷം വീട് കോളനിയിലെ രാജനെയാണ് മലപ്പുറം ജില്ലാ ക്രൈം സ്ക്വാഡ് പയ്യന്നൂരിനടുത്ത മാത്തിലിലെ ചൂരലിൽ നിന്ന് അറസ്റ്റ് ചെയ്തത്. പോലീസിന്റെ കണ്ണു വെട്ടിച്ച് പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂരലിലെ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്നു ഇയാൾ. അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടാനായത്. മഞ്ചേരി, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 11 കേസുകളിലാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. നേരത്തെ പാലക്കാട് ആലത്തൂരിൽനിന്ന് കുറുവാ സംഘത്തിലുൾപ്പെട്ട നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട് ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ…
Read Moreതീവ്ര ന്യൂനമർദം കരയിലേക്ക്; വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; 14 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി ഇന്ന് വൈകിട്ട് ആന്ധ്രപ്രദേശ് തീരത്ത് കരതൊടുന്നതിനാൽ കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 14 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും അറബികടലിലും രൂപപ്പെട്ട രണ്ട് ന്യൂനമർദങ്ങൾ തുടരുന്നതിനു പുറമേ ശനിയാഴ്ച പുതിയ ഒരു ന്യൂനമർദം അറബികടലിൽ രൂപപ്പെടുന്നതിനാൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ അറബികടലിൽ നിലകൊള്ളുന്ന ന്യൂനമർദം തെക്കു കിഴക്കേക്കു സഞ്ചരിച്ച് ഇന്ന് തമിഴ്നാട് തീരത്ത് എത്തും. ശനിയാഴ്ചയോടെ ആൻഡമാൻ കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48…
Read Moreകാളവണ്ടിയുമായി ഡൽഹിക്ക് പോയ്ക്കോ, നികുതി കുറയ്ക്കില്ല; ഇന്ധന നികുതി കുറയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ധനമന്ത്രിയുടെ പരിഹാസ വാക്കുകൾ ഇങ്ങനെ…
തിരുവനന്തപുരം: ഇന്ധന നികുതി കേന്ദ്രസർക്കാർ കുറച്ച പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം. ജനങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷം നിയമസഭയെ അറിയിച്ചു. സംസ്ഥാന സർക്കാർ കഴിഞ്ഞ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്നും അതിനാൽ നികുതി കുറിയ്ക്കില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് ധനമന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷത്തുനിന്നും കെ. ബാബു എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. നികുതി കൂട്ടിയ കേന്ദ്രമാണ് നികുതി കുറയ്ക്കേണ്ടതെന്നും ബാലഗോപാൽ പറഞ്ഞു. ധനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാർ 13 തവണ നികുതി കൂട്ടി. ഇന്ധന നികുതിക്കെതിരെ കേരളത്തിലല്ല സൈക്കിൾ ചവിട്ടി പ്രതിഷേധിക്കേണ്ടത്. കാളവണ്ടിയിൽ ഡൽഹിയിൽ പോയി ആണ് പ്രതിഷേധിക്കേണ്ട്. ഇന്ധന വില വർധന കന്പനികൾക്ക് വിട്ടുകൊടുത്തത് യുപിഎ സർക്കാരാണെന്നും ബാലഗോപൽ പരിഹസിച്ചു. പ്രതിപക്ഷത്തിനെതിരായ പരിഹാസത്തെ രൂക്ഷമായ ഭാഷയിൽ ബാബു വിമർശിച്ചു.…
Read Moreചുമട്ടുതൊഴിലാളി ചുമക്കേണ്ട ഭാരം 55 kg; സ്ത്രീകളും പ്രായപൂർത്തിയാകാത്തതുമായ തൊഴിലാളികൾ ചുമക്കേണ്ട ഭാരങ്ങളറിയാം…
തിരുവനന്തപുരം: ചുമട്ടുതൊഴിലാളി ചുമക്കേണ്ട ഭാരം നിജപ്പെടുത്തുന്ന 2021 ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഉൾപ്പെടെ അഞ്ചു ബില്ലുകൾ നിയമസഭ പാസാക്കി. 2021 ലെ കേരള ഈറ്റ കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021 ലെ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021 ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021 ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും (ഭേദഗതി) ബില്ലുകളാണ് ഇന്നലെ പാസാക്കിയത്. ഒരു ചുമട്ടുതൊഴിലാളി ചുമന്നുകൊണ്ട് പോകേണ്ട ഭാരം 75 കിലോഗ്രാമിൽനിന്ന് 55 കിലോഗ്രാമായി കുറയ്ക്കുകയും സ്ത്രീകളും പ്രായപൂർത്തിയാകാത്തതുമായ തൊഴിലാളികൾ ചുമക്കേണ്ട ഭാരം 35 കിലോഗ്രാമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് ചുമട്ടുതൊഴിലാളി ഭേദഗതി ബിൽ. സംസ്ഥാനത്തെ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ലൈസൻസ് സ്വയം പുതുക്കുന്നതിനും രജിസ്ട്രേഷൻ നടത്തുന്നതിനുമായി ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയതിന് നിയമസാധുത…
Read Moreഷര്‍ട്ടിടാതെ കോടതിയില്‍ ഹാജര്‍! ഇതു സിനിമയോ സര്‍ക്കസോ അല്ല; കോടതിയില്‍ ഹാജരാകുന്നവര്‍ മാന്യത കാട്ടണമെന്ന് ഹൈക്കോടതി
കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കോടതിയില്‍ ഹാജരാകുന്നവര്‍ മാന്യത കാട്ടണമെന്ന് ഹൈക്കോടതി. ഇതു സിനിമയോ സര്‍ക്കസോ അല്ല, കോടതിയാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹൈക്കോടതിയില്‍ ഇന്നലെ വാദം നടക്കുന്നതിനിടെ ഒരാള്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈനിലെത്തിയപ്പോള്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതെന്താണ്? ഇവിടെ എന്താണ് നടക്കുന്നത്? ഇങ്ങനെ തുടര്‍ന്നാല്‍ ഇത്തരക്കാരെ വെര്‍ച്വല്‍ കോടതിയില്‍നിന്ന് പുറത്താക്കേണ്ടി വരും-ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഈവിധം മുന്നറിയിപ്പ് നല്‍കിയതോടെ അയാള്‍ ഓണ്‍ലൈന്‍ കോടതിയില്‍നിന്ന് പുറത്തുപോയി. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവു വന്നതോടെ കോടതികളില്‍ ഹാജരായി വാദം നടത്താന്‍ കഴിയുംവിധം ഫിസിക്കല്‍ സിറ്റിംഗ് ഒരുക്കാനുള്ള നീക്കം ഹൈക്കോടതിയില്‍ തുടങ്ങിയിട്ടുണ്ട്. ഇതിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.
Read More