വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഛായാ കദം. ഒരു അഭിമുഖത്തിലാണ് ഛായ ഇക്കാര്യം പറഞ്ഞത്. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുംബൈ ആസ്ഥാനമായുള്ള പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി (PAWS) പരാതി നൽകി. നടിക്കെതിരേ വനം വകുപ്പ് നടപടി ആരംഭിച്ചു. ഛായയെ ഉടൻ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ സമ്മതിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിമുഖത്തിൽ അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ വേട്ടക്കാരെ കണ്ടെത്തുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. കൂരമാൻ, മുയൽ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ സംരക്ഷിത ജീവികളുടെ മാംസം കഴിച്ചതായി ഛായാ കദം അവകാശപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. ഇത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നും സംഘടന…
Read MoreCategory: Movies
ബംഗാളി സംവിധായകന്റെ ആദ്യ മലയാള സിനിമ ഒമ്പതിന്
ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ആദ്രിക. ചിത്രം ഒമ്പതിനു തിയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഉസ്താദ് സുല്‍ത്താന്‍ ഖാന്, കെ.എസ്. ചിത്ര എന്നിവര്‍ ആലപിച്ച് ഹിന്ദിയില്‍ ഏറെ ഹിറ്റായ പിയ ബസന്ദി എന്ന ആല്‍ബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവന്‍ വോഡ്ഹൗസ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. പ്രമുഖ മോഡലും മലയാളിയുമായ അജുമല്‍ന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. ദി ഗാരേജ് ഹൗസ് പ്രൊഡക്ഷന്‍,യു.കെയോടൊപ്പം മാര്‍ഗരറ്റ് എസ്.എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് അഭിജിത്ത് തന്നെയാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ജയകുമാര്‍ തങ്കവേലാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍-ദുര്‍ഗേഷ് ചൗരസ്യ,…
Read Moreപുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ വന്നു, പക്ഷേ പോകാൻ സാധിച്ചില്ല, ഇന്നും അത് കാണുമ്പോൾ സങ്കടമാണ്: അനുശ്രീ
സിനിമയില്‍ വന്നു നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ കൈയ്ക്ക് ഒരു സര്‍ജറി വേണ്ടിവന്നു. കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ സിനിമയിലേക്കു മടങ്ങിവരാനാകുമോ എന്നൊക്കെ ചിന്തിച്ച് അന്നു കുറേ വിഷമിച്ചിട്ടുണ്ടെന്ന് അനുശ്രീ. അന്നു സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. പുലിമുരികനില് ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ അതിനിടയ്ക്കാണ് വന്നത്. ഞാന്‍ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്. എനിക്കതു വേണ്ടെന്നു വയ്ക്കേണ്ടി വന്നു പുലിമുരുകന് കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും. കമാലിനി മുഖര്‍ജി ചെയ്ത ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്നു തോന്നും. ലോണൊക്കെ എടുത്ത് വീടുപണി കഴിഞ്ഞ സമയം കൂടിയായിരുന്നു അത്. സിനിമ മുടങ്ങിയാല്‍ പ്രതിസന്ധി വരും. വീട്ടുകാര്‍ക്ക് ആ ബാധ്യതകളൊക്കെ തനിച്ച് വീട്ടാനാകുമോ എന്നൊക്കെ തോന്നി. മാനസികമായി സമ്മര്‍ദം അനുഭവിച്ചു. ദൈവം സഹായിച്ച് ആ ബാധ്യതകളൊക്കെ തീര്‍ക്കാനായി എന്ന് അനുശ്രീ.
Read Moreഇംഗ്ലീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചിരുന്നെങ്കിൽ വലിയ ശാസ്ത്രജ്ഞനായി മാറിയേനെ: രമേഷ് പിഷാരടി
തന്റെ സ്കൂൾ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രമേഷ് പിഷാരടി. ഇംഗ്ലീഷ് മീഡിയത്തിൽ ആയിരുന്നു ഞാൻ ആദ്യം പഠിച്ചിരുന്നത്, പിന്നെ ശനിയും ഞായറും അവധി കിട്ടാൻ വേണ്ടിയാണ് മലയാളം മീഡിയത്തിലേക്ക് മാറിയത്. എന്റെയൊരു സുഹൃത്തുണ്ടായിരുന്നു ഷൈൻ. ഞാൻ ഏഴരയ്ക്ക് ഒക്കെ സ്കൂളിൽ പോവുമ്പോൾ അവൻ നിന്ന് പല്ല് തേക്കുന്നുണ്ടാവും. അവന് പത്ത് മണിക്കൊക്കെ പോയാൽ മതി. എനിക്ക് അങ്ങനെ അവനോടൊരു അസൂയ. പിന്നെ ശനിയും ഞായറും ഒക്കെ അവധി. അതാണ് മലയാളം മീഡിയത്തിലേക്ക് മാറാൻ കാരണം. മറ്റൊരു പ്രധാന കാര്യം എന്താണെന്ന് വച്ചാൽ അന്ന് ഇംഗ്ലീഷ് മീഡിയത്തിനൊക്കെ വലിയ ഡിമാൻഡ് ഉള്ള കാലമായിരുന്നു. ആ സമയത്താണ് ഞാൻ മലയാളത്തിലേക്ക് മാറാൻ നിന്നത്. അച്ഛനും അമ്മയും ഒക്കെ സമ്മതിച്ചു എന്നുള്ളതാണ് കാര്യം. അന്ന് അങ്ങനെ ഇംഗ്ലീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചിരുന്നെങ്കിൽ വലിയ ശാസ്ത്രജ്ഞനോ ഒക്കെ ആയി മാറുമായിരുന്നു എന്ന്…
Read More‘ഇനി അവൻ ഇവിടെ പാടുമ്പോൾ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ പുറത്തുനിന്ന് എടുക്കേണ്ടി വരട്ടെ’; വേടൻ ഷോ റദ്ദാക്കപ്പെട്ട വേദിയിൽ ഷറഫുദ്ദീൻ
പാലക്കാട്: റാപ്പർ വേടന് പിന്തുണയുമായി സിനിമാതാരം ഷറഫുദ്ദീൻ. എലപ്പുള്ളി ഫെസ്റ്റിൽ പങ്കെടുത്തപ്പോഴാണ് വേടനെ കുറിച്ച് താരം സംസാരിച്ചത്. ‘വേടൻ വരാനിരുന്ന വേദിയാണ് ഇതെന്ന് എനിക്കറിയാം. ഇനിയൊരിക്കൽ അവൻ ഇവിടെ വന്ന് പാടുമ്പോൾ പാലക്കാട് ജില്ലയിലെ ഒരു സ്പീക്കറും തികയാതെ വരട്ടെ. പുറത്തുനിന്ന് എടുക്കേണ്ടി വരട്ടെ. അത്ര ഗംഭീരമായി അങ്ങനെയൊരു പരിപാടി എനിക്കിവിടെ ഇടയിലിരുന്ന് കാണാൻ ഭാഗ്യമുണ്ടാവട്ടെ’ എന്ന് ഷറഫുദ്ദീൻ പറഞ്ഞു. അതേസമയം, അറസ്റ്റിന് പിന്നാലെ എലപ്പുള്ളി ഫെസ്റ്റിൽ നിന്നും വേടന്റെ ഷോ താൽക്കാലികമായി സംഘാടക സമിതി വേണ്ടെന്ന് വച്ചിരുന്നു. പകരം സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുകയും ചെയ്തു.
Read More‘തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുത്, അപേക്ഷയാണ്’: സാന്ദ്രാ തോമസ്
കൊച്ചി: മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുതെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു എന്നും സാന്ദ്ര പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സാന്ദ്രയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടു നിൽക്കരുത്– പ്ലീസ്, അപേക്ഷയാണ്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്കു വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള…
Read Moreനമ്മളൊന്ന് വീണാലോ, വീഴാന്‍ പോകുന്നത് പോലെ ആയാലോ, ഡ്രസിന് എന്തെങ്കിലും പറ്റിയാലോ ഒക്കെ ആ നിമിഷം പിടിക്കാനായി കാത്തിരിക്കുകയാണ് ചിലർ: പൂജ മോഹൻരാജ്
ചിലപ്പോള്‍ പ്രസ് മീറ്റിലൊക്കെ ഇരിക്കുമ്പോള്‍ നമ്മളോടൊന്നും ചോദ്യങ്ങള്‍ ചോദിക്കില്ലന്ന് നടി പൂജ മോഹൻരാജ്. നമ്മള് അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ഇവര്‍ ഒന്നും ചോദിക്കുന്നില്ലല്ലോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ചിലപ്പോള്‍ ഒന്നും ചോദിക്കാനുണ്ടാകില്ല. ആ സിനിമയിലെ നമ്മുടെ റോള്‍ അത്ര വലുതായിരിക്കില്ല. പക്ഷെ പിറ്റേന്ന് നമ്മള് വെറുതെ കേട്ടോണ്ട് ഇരിക്കുമ്പോള്‍ മുഖത്ത് വരുന്ന ഭാവങ്ങളും, എന്തെങ്കിലും ഒരു മിസ്റ്റേക്ക് ഉണ്ടാകാന്‍ കാത്തിരുന്ന് അത് വെട്ടി സോഷ്യല്‍ മീഡിയയില്‍ റീലാക്കി ഇടും. കണ്ടോ ആ നടിയുടെ ദേഷ്യം കണ്ടോ എന്നൊക്കെ പറഞ്ഞ്. അതൊക്കെ കാണുമ്പോള്‍ ഇറിറ്റേറ്റഡ് ആകും. അസ്വസ്ഥത തോന്നാറുണ്ട്. അതിനോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. സിനിമയുമായി ബന്ധപ്പെട്ട് പോകുന്ന സ്ഥലത്താണ് ഇവര്‍ ഉണ്ടാവുക. നമ്മള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ആളുകളാണെന്നാണ് അവരെക്കുറിച്ച് തോന്നിയിട്ടുള്ളത്. നമ്മളൊന്ന് വീണാലോ, വീഴാന്‍ പോകുന്നത് പോലെ ആയാലോ, ഡ്രസിന്…
Read Moreശേഷം 2016 ടീസർ ലോഞ്ച്
മറാടിഗുഡ്ഡ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു വാണി വി.എസ്, വീണ എസ് എന്നിവർ ചേർന്ന് നിർമിച്ചു കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ സംവിധാനം ചെയ്ത ‘ശേഷം 2016’ എന്ന സിനിമയുടെ ടീസർ ലോഞ്ച് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു. ടീസർ ലോഞ്ചിൽ നിർമാതാക്കൾക്കും സംവിധായകനും പുറമെ ആനന്ദ് ഏകർഷി, ജോൺ കൈപ്പള്ളി, ഡൈൻ ഡേവിസ്, അഭിനേതാക്കളായ സഞ്ജു ശിവറാം, ഋതു മന്ത്ര, ശോഭ വിശ്വനാഥ്, സിജ റോസ്, തുടങ്ങിയവർ പങ്കെടുത്തു മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡൈൻ ഡേവിസ്, രാജീവ് പിള്ള , ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ തുടങ്ങിയവരോടൊപ്പം പ്രശക്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യാഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂർ തുടങ്ങിയ വമ്പൻ താരനിര അഭിനയിക്കുന്നു. കേരളം-കർണാടക…
Read Moreപ്രശസ്തി നേടിയിട്ടും തേടി മുഖ്യധാര സിനിമകള്‍ വരാത്തതിനെക്കുറിച്ചു ചിന്തിക്കാറില്ല: പ്രിയാ വാര്യർ
അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ പ്രിയ വാര്യരുടെ പ്രകടനം കൈയടി നേടുകയാണ്. ചിത്രത്തില്‍ തൊട്ടു തൊട്ടു പേസും… എന്ന പാട്ടിനൊപ്പമുള്ള പ്രിയയുടെ നൃത്തച്ചുവടുകൾ വൈറലാണ്. സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച പ്രിയയും പ്രിയയുടെ ഡാന്‍സുമാണ്. നേരത്തെ അഡാർ ലൗ എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി ലോകശ്രദ്ധ നേടിയ താരമാണ് പ്രിയ. എന്നാല്‍ ആ പ്രശസ്തി പ്രിയയുടെ കരിയറില്‍ വലിയ നേട്ടങ്ങളിലേക്ക് നയിച്ചില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. 2018-ല്‍ ആ കണ്ണിറുക്കൽ സംഭവിക്കുമ്പോള്‍ ഞാന്‍ വളര ചെറുപ്പമായിരുന്നു. നല്ലൊരു ഗൈഡന്‍സ് ഉണ്ടായിരുന്നുവെങ്കില്‍ എന്റെ കരിയർ വ്യത്യസ്തമായിരുന്നേനെ. എനിക്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ ബന്ധങ്ങളില്ല. ഔട്ട് സൈഡര്‍ ആണ്. ആ സമയത്ത് ഉപദോശം നൽകാൻ ആരുമുണ്ടായിരുന്നില്ല. എങ്ങനെ പിആര്‍ ചെയ്യണമെന്നും എങ്ങനെ അതിനെ ഉപയോഗപ്പെടുത്തണം എന്നൊന്നും പറഞ്ഞു തരാന്‍…
Read More‘മലയാളത്തിലെ ഒരു പ്രമുഖ നടന് വലിയ തെറ്റിന് തിരികൊളുത്തുന്നു’; ലിസ്റ്റിന് സ്റ്റീഫന്റെ ആരോപണം ചര്‍ച്ചയാകുന്നു
മലയാള സിനിമയിലെ ഒരു പ്രമുഖ നടന് വലിയ തെറ്റിന് തിരികൊളുത്തുന്നുവെന്ന നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. നടന്റെ പേര് പറയാതെ ലിസ്റ്റിന് ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ലിസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. ‘‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന് ഇത് കാണും. പക്ഷേ ആ നടന് ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും’ എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്റെ പ്രസ്താവനയ്ക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍…
Read More