കരിയറിൽ ഇത്രയും വർഷത്തിനിടയിൽ എനിക്ക് തോന്നിച്ചത് എന്താണെന്ന് വച്ചാൽ ആർട്ടിസ്റ്റുകൾക്ക് രണ്ട് കൊമ്പ് മുളയ്ക്കും. ഞാൻ ഭയങ്കരമാണെന്ന് തോന്നും, കാല് ഭൂമിയിൽനിന്ന് പൊങ്ങും. കാരണം നമ്മൾ സൂപ്പർ ആണെന്ന് ചുറ്റുമുള്ള ആളുകൾ മുഴുവൻ പറയും. അയ്യോ എന്തൊരു രസമാണ്, അഭിനയം സൂപ്പറാണ്, സെൽഫി എടുത്തോട്ടെ എന്നൊക്കെ ചോദിക്കും. കാരണം അത് അവരുടെ നല്ല മനസ് കൊണ്ട് അവർ പറയുന്നതാണ്. നമ്മളെന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കും. ഞാനും അങ്ങനെ ഒക്കെ വിചാരിച്ചിട്ടുണ്ട്. പക്ഷേ ഇച്ചിരിയൊക്കെ പൊങ്ങിയെന്ന് തോന്നിയാൽ നമ്മൾ കഷ്പ്പെട്ട് താഴേക്ക് ചവിട്ടണം. കാരണം ആരും ഇവിടെ നിർബന്ധമല്ല. മഞ്ജു പത്രോസ് എന്ന നടി ഇൻഡസ്ട്രിക്ക് മസ്റ്റ് അല്ല. ഞാനില്ലെങ്കിൽ ആയിരം മഞ്ജു പത്രോസുമാർ വേറെ വരും. എനിക്കാണ് ഈ തൊഴിൽ വേണ്ടത്, അല്ലാതെ എന്നെ അഭിനയിപ്പിച്ചിട്ട് അവർക്ക് ഒന്നും കിട്ടാനില്ല. ഇത്രയധികം സൗകര്യങ്ങൾ കിട്ടുന്ന വേറെ…
Read MoreCategory: Movies
മണിയുടെ വിയോഗം വലിയ നഷ്ടം
ജെമിനി സിനിമ ചെയ്യുമ്പോൾ കഥയിൽ എന്തോ മിസിംഗ് ആണെന്ന തോന്നൽ ഉണ്ടായിരുന്നു. കലാഭവൻ മണി ആദ്യം അഭിനയിച്ചപ്പോഴും ഇനിയുമെന്തോ വേണമെന്ന് തോന്നി. ഇതിനിടെയാണ് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ അദ്ദേഹം മിമിക്രി തുടങ്ങിയത്. പാമ്പായും ഒട്ടകമായുമൊക്കെ മണി മാറി. ഇത് കണ്ടപ്പോൾ തന്നെ സിനിമയിൽ ഉപയോഗപ്പെടുത്തണമെന്ന് സംവിധായകനോട് പറയുകയായിരുന്നു. അങ്ങനെ കഥാപാത്രം തന്നെ മാറ്റൊരു രീതിയിലേക്ക് മാറ്റി. അതോടെ ഈ സിനിമ വിജയിക്കുമെന്നും ഉറപ്പായി. സുഹൃത്തെന്ന നിലയിലും സിനിമാമേഖലയ്ക്കും വലിയ നഷ്ടമാണ് മണിയുടെ വിയോഗം. -വിക്രം
Read Moreഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടൻ
മോർസെ ഡ്രാഗൺ എന്റർടെയ്ൻമെന്റ്നിർമിക്കുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്,സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സീനു സോഹൻലാൽ, ഇ.എ. രാജേന്ദ്രൻ,ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പൂർണമായും കുടുംബ പശ്ചാത്തലത്തിൽ നർമത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് 916 കുഞ്ഞൂട്ടൻ. മില്ലെനിയം ഓഡിയോസിനാണ് ചിത്രത്തിന്റെ ഓഡിയോ…
Read Moreരണ്ടു പെണ്മക്കളും അച്ഛന് ഒരുപോലെ…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് ഉലകനായകൻ കമല്‍ ഹാസന്. നടന് എന്നതിനുപുറമേ സംവിധായകനും നിര്‍മാതാവുമൊക്കെയാണ് കമല്‍ ഹാസന്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് കമല്‍ ഹാസന് ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ട് തവണ വിവാഹിതനും ഒരു തവണ ലിവിംഗ് റിലേഷനിലും ജീവിച്ച കമല്‍ ഇപ്പോള്‍ സിംഗിളായി ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാലത്ത് മുന്‍നിരയില്‍ നിറഞ്ഞ് നിന്നിരുന്ന നടി സരിക കമല്‍ ഹാസന്റെ ഭാര്യയായിരുന്നു. ആദ്യ ഭാര്യ വാണി ഗണപതി ഉള്ളപ്പോള്‍ തന്നെയാണ് കമല്‍ സരികയുമായി അടുപ്പത്തിലാവുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ദമ്പതിമാര്‍ക്ക് മൂത്തമകള്‍ ശ്രുതി ഹാസന് ജനിച്ചു. ശേഷം ഇളയമകള്‍ അക്ഷരയ്ക്കും ജന്മം കൊടുത്തു. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയ മുഖങ്ങളായി താരപുത്രിമാര്‍ വളരുകയും ചെയ്തു. സരികയുമായി വേർപിരിഞ്ഞ കമൽ പിന്നീടു കുറേകാലം നടി ഗൗതമിയുമായി ലിവിംഗ് റിലേഷനിലാിരുന്നു. ഈ ബന്ധവും പിന്നീ ടു പിരിഞ്ഞു. തമിഴിലും തെലുങ്കിലുമൊക്കെ…
Read More‘പുറത്തുവിട്ടത് തിയറ്റര്‍ കളക്ഷനുകള്‍’: കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന
കൊച്ചി: ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലെ മുതല്‍മുടക്കും വരുമാനവും സംബന്ധിച്ച കണക്കുകളില്‍ വ്യക്തത വരുത്തി നിര്‍മാതാക്കളുടെ സംഘടന. മുതല്‍മുടക്ക് സംബന്ധിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. ചിത്രത്തിലെ കണക്ക് സംബന്ധിച്ച് കുഞ്ചാക്കോ ബോബന് നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് നിര്‍മാതാക്കളുടെ മറുപടി എത്തിയത്. നിര്‍മാതാക്കളും സംവിധായകരും പറഞ്ഞ നിര്‍മാണ ചെലവാണ് പുറത്തുവിട്ടത്. തിയേറ്ററുകളില്‍നിന്ന് കിട്ടിയ കളക്ഷനാണ് പുറത്തുവിട്ട കണക്കുകളില്‍ ഉള്ളത്. നിര്‍മാതാക്കളെ ബോധവല്‍ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. ഇതില്‍ താന്‍ അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ചിത്രത്തിന്റെ കണക്കുകള്‍ ശരിയല്ലെന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന് രംഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 13 കോടിയല്ലെന്നും അതില്‍ കൂടുതലാണെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു. തിരിച്ചു…
Read Moreനൂറ് പുരസ്കാരങ്ങൾ തികച്ച് റോട്ടൻ സൊസൈറ്റി
എസ്.എസ്. ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത റിയലിസ്റ്റിക് എക്സ്പരിമെന്റൽ മൂവി റോട്ടൻ സൊസൈറ്റി രാജ്യാന്തര ചലച്ചിത്ര മേളകളിൽ നൂറ് പുരസ്കാരങ്ങൾ ഇതിനോടകം കരസ്ഥമാക്കി. രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കർണാടക ഇന്റർനാഷണൽ ഫെസ്റ്റിവൽ, യുഎഫ്എംസി ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ), സീപ്സ്റ്റോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി എൺപതിൽപ്പരം ഫെസ്റ്റിവലുകളിൽ നിന്നാണ് റോട്ടൻ സൊസൈറ്റി നൂറ് അവാർഡുകൾ കരസ്ഥമാക്കിയത്. വരാഹ് പ്രൊഡക്ഷൻസിന്റെയും ഇന്റിപെൻഡന്റ് സിനിമ ബോക്സിന്റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി. സുനിൽ പുന്നക്കാടാണ്. മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , വേഗാസ് മൂവി അവാർഡ്സ്, ഇന്റർനാഷണൽ പനോരമ ഫിലിം…
Read Moreഡിഐജി രഘുറാംകേശവ്! നരിവേട്ടയിലൂടെ മലയാളത്തിലേക്ക് ചേരൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്
നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ആർ. കേശവദാസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചേരൻ എത്തുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രമാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. വയനാട്, കോട്ടയം, ചങ്ങനാശേരി, കുട്ടനാട് ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒരു നാടിന്റെ അവകാശ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പോലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിന്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ…
Read Moreഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞൂട്ടൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമിക്കുന്ന 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ക്രിയേറ്റിവ്ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സീനു സോഹൻലാൽ, ഇ.എ. രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് 916 കുഞ്ഞൂട്ടൻ. മില്ലെനിയം ഓഡിയോസാണ്…
Read Moreതാഴ്ത്തിക്കെട്ടാൻ പണം മുടക്കുന്നു: ട്രോളാൻ ലക്ഷങ്ങൾ; പൂജ ഹെഗ്ഡെ
ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെതന്നെ മുന്‍നിര നടിയായി ഉയര്‍ന്നുവന്ന നടിയാണ് പൂജ ഹെഗ്ഡെ. 2012-ല്‍ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അധികം വൈകാതെ തന്നെ തെലുങ്ക്, തമിഴ്, ഹിന്ദി മേഖലകളില്‍ നിലയുറപ്പിക്കാനും പൂജയ്ക്ക് സാധിച്ചു. സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ക്ക് വിധേയമായിട്ടുള്ള നടി കൂടിയാണ് പൂജ. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ടു പ്രതികരിച്ചിരിക്കുകയാണ് നടി. തന്നെ ട്രോളാനായി ആളുകള്‍ പണം മുടക്കുന്നുണ്ടെന്നും അത് താന്‍ അന്വേഷിച്ച് കണ്ടെത്തിയെന്നും നടി പറയുന്നു. ഒരഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. സോഷ്യൽ മീഡിയ പേജുകളില്‍ തുടര്‍ച്ചയായി ഞാന്‍ ട്രോള്‍ ചെയ്യപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. എന്തുകൊണ്ടാണ് അവര്‍ എന്നെക്കുറിച്ച് നെഗറ്റീവായി സംസാരിക്കുന്നത് എന്ന ചിന്തയിലായിരുന്നു ഞാന്‍. മറ്റൊരാളെ ഇകഴ്ത്തിക്കാട്ടാനായി ആളുകള്‍ ധാരാളം പണം മുടക്കുകയാണ്. ഇത് കണ്ടെത്തിയതിന് പിന്നാലെ ഞാനും അച്ഛനും അമ്മയുമെല്ലാം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇത്തരം ട്രോളുകള്‍ താന്‍ അംഗീകാരമായാണ് എടുക്കാറുള്ളത്.…
Read Moreഎന്റെ മത്സരം എന്നോടുതന്നെ: പൃഥ്വിരാജ്
മലയാളത്തിലെ സിനിമാ താരങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള അടുപ്പമുണ്ട്. താരങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൊണ്ടുതന്നെയാണ് മലയാളത്തില്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ അത്തരം സിനിമകള്‍ എപ്പോഴും സംഭവിക്കണമെന്നില്ല. ബാംഗ്ലൂര്‍ ഡെയ്സ്, അമര്‍ അക്ബര്‍ ആന്റണി പോലുള്ള സിനിമകള്‍ താരമൂല്യമുളള ഒട്ടനവധി താരങ്ങള്‍ ഒന്നിച്ച് സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്ന തരത്തിലുള്ളവയായിരുന്നു. അവയെല്ലാം ബോക്സോഫീസില്‍ വലിയ വിജയവുമായിരുന്നു. ഇപ്പോള്‍ മഹേഷ് നാരായണന് ചെയ്യുന്ന പുതിയ പടം അത്തരത്തിലുളള ഒന്നാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര എന്നിങ്ങനെ ഒറ്റയ്ക്ക് ഒരു പടം വിജയിപ്പിക്കാന്‍ കഴിവുളള താരങ്ങള്‍ ഈക്വല്‍ സ്പേസ് ഷെയര്‍ ചെയ്യുകയാണ് ആ സിനിമയില്‍ . മലയാളത്തിലെ താരങ്ങളില്‍ പലരും താമസിക്കുന്നത് കൊച്ചിയിലാണ് എന്നതിനാല്‍തന്നെ ഒഴിവുസമയങ്ങളില്‍ ഒന്നിച്ച് കൂടാറുണ്ട്. കുടുംബമായിതന്നെ പരസ്പരം വീടുകളില്‍ പോകാറുണ്ട്. രണ്ടാഴ്ച ഒഴിവ് കിട്ടിയാല്‍ താന്‍ ഉറപ്പായും ദുല്‍ഖറിനെയും ഫഹദിനെയും വിളിച്ച് എവിടെയാണെന്ന്…
Read More