സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള യുവ നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ നായികയായി സാനിയ അഭിനയിച്ചത്. ഈ ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അക്കാലത്ത് വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടെങ്കിലും പിന്നീട് തന്റെ താരമൂല്യം വര്‍ധിപ്പിക്കാന്‍ നടി സാധിച്ചു. ലൂസിഫര്‍ അടക്കം പല പ്രമുഖ സിനിമകളിലും സാനിയ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇനി എമ്പുരാന് എന്ന സിനിമയാണ് വരാനിരിക്കുന്നത്. ഇതിനിടെ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ഫാഷനെക്കുറിച്ചും ഒരഭിമുഖത്തിലൂടെ തുറന്നു സംസാരിക്കുകയാണ് നടി. “ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ സോഷ്യല്‍ മീഡിയയുടെ ഇരയാണ്. ക്വീന്‍ ഇറങ്ങിയപ്പോള്‍ ചിന്നുവിനെ വച്ചായിരുന്നു ട്രോളുകളെല്ലാം. അന്നൊക്കെ വിഷമം തോന്നി. പക്ഷേ, അതൊന്നും അത്ര മോശമായിരുന്നില്ല. എന്നാല്‍ സമീപകാലത്ത് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു പോയി. ഫോട്ടോകള്‍ക്ക് താഴെ സിനിമ കുറഞ്ഞിട്ടാണോ വസ്ത്രത്തിന്റെ…
Read MoreCategory: Movies
ഒരു ദിവസം പല ഭാഷകളില്‍ പാട്ട് പാടേണ്ടി വരും: പാടാന്‍ ഏറ്റവും കടുപ്പം മലയാളമാണ്; ശ്രേയാ ഘോഷാൽ
തെന്നിന്ത്യയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷ മലയാളമാണെന്ന് ശ്രേയാ ഘോഷാൽ. അതുപോലെ മലയാളം സിനിമകള്‍ വളരെ ആഴത്തിലുള്ളതായിരിക്കും. ഒരു പെണ്‍കുട്ടി പ്രണയത്തിലാകുന്നതായിരിക്കില്ല ഗാനം. ചിലപ്പോള്‍ സുഹൃത്തിനെക്കുറിച്ചോ അമ്മയെക്കുറിച്ചോ മകളെക്കുറിച്ചോ ആയിരിക്കും. വളരെ ശക്തമായവ ആയിരിക്കും. കൂടാതെ വളരെ കാവ്യാത്മകമായ എഴുത്തായിരിക്കും. ഒരു ദിവസം പല ഭാഷകളില്‍ പാട്ട് പാടേണ്ടി വരും. ഹിന്ദി കൂടാതെ ബംഗാളി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം പാടാറുണ്ട്. ആ ഭാഷകളൊന്നും സംസാരിക്കാന്‍ എനിക്കറിയില്ല. പാട്ടിന്റെ വരികള്‍ പഠിച്ച് ഓരോ വാക്കിന്റെയും ഉച്ചാരണം മനസിലാക്കിയാണ് പാടുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചതുകൊണ്ട് ലഭിച്ച ഭാഗ്യമാണിത്. ഏതു രാജ്യത്തെ കലാകാരനാണ് ഇതുപോലെ പലഭാഷകളില്‍ പാടാനാവുക. ഇതെന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ അഭിമാനമുണ്ട്. അതുപോലെതന്നെ വെല്ലുവിളിയും നിറഞ്ഞതാണെന്ന് ശ്രേയ പറഞ്ഞു.
Read Moreഎന്താ നയൻസ് നിങ്ങൾക്ക് വയസാകില്ലേ… സ്റ്റൈലിഷ് ലുക്കിൽ നയന്‍താര; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയിലെ താരറാണിയായി മാറുകയായിരുന്നു. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വന്ന താരമാണ് നയന്‍താര. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഗ്ലാമറസ് വേഷങ്ങളുടെ പേരില്‍ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു നയന്‍താരയ്ക്ക്. എന്നാല്‍ ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും വലിയ നായികയാണ് നയന്‍താര. ഇപ്പോഴിതാ നയന്‍താര പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് നയന്‍താര എത്തിയിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്താ നയന്താരേ നിങ്ങള്‍ക്ക് വയസാകില്ലേ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്.
Read Moreഅർധനാരീശ്വര സങ്കല്പം എല്ലാ മനുഷ്യ ശരീരത്തിലും അടങ്ങിയിരിക്കുന്നു: പുരുഷനായി ജനിക്കുകയും സ്ത്രീയുടെ മനസുമായി ജീവിക്കുന്ന ചെറുപ്പക്കാരന്; പ്രതിമുഖം ഓഡിയോ ട്രെയിലർ ടീസർ ലോഞ്ച് നടന്നു
തിരുവല്ല കേന്ദ്രീകൃതമായി ദോഹ പ്രവാസികളായ കെ.എം. വർഗീസ് നിരണം, ലൂക്കോസ് കെ ചാക്കോ തിരുവല്ല, എ.കെ. ഉസ്മാൻ തൃശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന മൈത്രി വിഷ്വൽസിന്റെ ഏറ്റവും പുതിയ സിനിമ പ്രതിമുഖത്തിന്റെ ഓഡിയോ, ട്രെയിലർ, ടീസർ തിരുവല്ലയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പത്തനംതിട്ട ജില്ല കളക്ടർ പ്രേംകൃഷ്ണനും ചലച്ചിത്ര സംവിധായകൻ ബ്ലസിയും ചേർന്നാണ് പ്രകാശന കർമം നിർവഹിച്ചത്. നവാഗതനായ വിഷ്ണു പ്രസാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സിദ്ധാർഥ് ശിവ, രാജീവ് പിള്ള, മുന്ന, തൻവി കിഷോർ, സുധീഷ്, മോഹൻ അയിരൂർ, ബഷീർ ബഷി, സന്ദീപ് മിലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, കെപിഎസി മനോജ്, ലാലി മട്ടയ്ക്കൽ, ഡോ. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്ന ദാസ്,…
Read Moreവൈകിയെന്നു തോന്നുന്നില്ല, അമ്മയാവുക എന്നത് എന്റെ സ്വപ്നമാണ്: സാമന്ത
ഫാമിലി മാന്‍ സീസണ് ടുവിന് ശേഷം പാന്‍ ഇന്ത്യന്‍ താരമായി മാറിയ സാമന്ത ബോളിവുഡില്‍ സജീവമായിരിക്കുകയാണ്. അതേസമയം, തന്റെ വ്യക്തിജീവിതത്തില്‍ പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് സാമന്ത കടന്നുപോകുന്നത്. 2021 ലാണ് സാമന്തയും നാഗചൈതന്യയും പിരിയുന്നത്. അതിനു പിന്നാലെ താരത്തെ തേടി ആരോഗ്യ പ്രശ്നങ്ങളുമെത്തി. തനിക്ക് മയോസൈറ്റിസ് ആണെന്ന സാമന്തയുടെ തുറന്നുപറച്ചില്‍ ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ അഭിനയത്തില്‍ നിന്നു താരം ഇടവേളയെടുക്കുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് സാമന്ത തിരികെ വരുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാമന്ത. വൈകിയെന്നു തോന്നുന്നില്ല. അമ്മയാവുക എന്നത് ഇപ്പോഴും എന്റെ സ്വപ്നമാണ്. അമ്മയാകാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്നും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. അത് മനോഹരമായൊരു അനുഭവമാണ്. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആളുകള്‍ പലപ്പോഴും പ്രായത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടും. പക്ഷേ,…
Read Moreകറു കറു കറുപ്പായി, നീ വെളുത്തതു എൻ കറുപ്പായി: കറുപ്പിൽ തിളങ്ങി നമിത; വൈറലായി ചിത്രങ്ങൾ
ടെലിവിഷൻ രംഗത്തുനിന്ന് സിനിമയിലേക്ക് കടന്ന് വന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് നമിത പ്രമോദ്. കരിയറിൽ ഇടയ്ക്ക് ഇടവേള വന്നെങ്കിലും ഇന്ന് നമിത സജീവമാണ്. സിനിമയ്ക്കൊപ്പം ബിസിനസിലും നമിത ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. നമിത സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കറുത്ത ഡ്രസിൽ സ്റ്റൈലിഷായ നമിതയെയാണ് ഫോട്ടോകളിൽ കാണുന്നത്. ബ്ലാക് ബ്യൂട്ടി എന്നാണ് നമിതയെ കമന്റ് ബോക്സിൽ ആരാധകർ വിളിക്കുന്നത്. ഇടയ്ക്ക് മോശമായ കമന്റ് വന്നപ്പോൾ ആരാധകർ തന്നെ അതിനു മറുപടിയും നൽകി.
Read More‘എനിക്ക് സംഗീതമറിയില്ല, അതുകൊണ്ട് ഹിറ്റ് പാട്ടുകളുണ്ടായി’: ലാൽ ജോസ്
എന്റെ സിനിമകളിൽ ഹിറ്റ് പാട്ടുകളുണ്ടാകാൻ കാരണം എനിക്കു സംഗീതമറിയില്ല എന്നതാണ്. സംഗീതമറിയാത്തതുകൊണ്ട് മ്യൂസിക് ഡയറക്ടറോട് ഭൂപാളത്തിലൊന്നു പിടിക്കൂ…നമുക്ക് കല്യാണിയിലൊന്നു നോക്കാം എന്നൊന്നും പറയാറില്ല എന്ന് ലാൽ ജോസ്. ഞാൻ സംഗീതം പഠിച്ചിട്ടില്ല. പണ്ട് പള്ളി ക്വയറിൽ ഗിറ്റാർ വായിച്ചിട്ടുണ്ട് എന്നല്ലാതെ സംഗീതവുമായി ബന്ധമില്ല. മ്യൂസിക് ഡയറക്ടർക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കും. അപ്പോൾ ഏറ്റവും മികച്ചത് നൽകി അവരെന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. സിറ്റുവേഷൻ കൃത്യമായി സംഗീത സംവിധായകനു പറഞ്ഞുകൊടുക്കും. വിദ്യാജി (വിദ്യാസാഗർ) യോടൊപ്പം കംപോസിംഗിനിരിക്കുന്നത് ഒരനുഭവമാണ്. ഇന്നുവരെ ഒരു ട്യൂണ്‍ പോലും മോശമാണെന്ന് ഞാൻ വിദ്യാജിയോടു പറഞ്ഞിട്ടില്ല. ഞാൻ നല്ലതാണെന്നോ ചീത്തയാണെന്നോ പറയാറില്ല. എന്റെ മുഖത്തു നോക്കുന്പോൾ വിദ്യാജിക്ക് അറിയാം ട്യൂണ്‍ ഇഷ്ടപ്പെട്ടോ… ഇല്ലയോ എന്ന്. എന്റെ എല്ലാ മ്യൂസിക് ഡയറക്ടേഴ്സിനൊപ്പവും നല്ല ഓർമകളുണ്ട്. വിദ്യാജി എന്നെ കൃത്യമായി മനസിലാക്കിയ സംഗീത സംവിധായകരിൽ ഒരാളാണ്. മറവത്തൂർ കനവിലെ കരുണാമയനേ……
Read Moreയാഷിനും സായി പല്ലവിക്കും ശേഷം രാമായണത്തിൽ മറ്റൊരു തെന്നിന്ത്യൻ താരം കൂടിയോ?
നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന രാമയണത്തിൽ തെന്നിന്ത്യൻ താരം ശോഭന കൂടി ഉണ്ടെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് ചിത്രത്തിൽ ശോഭന അഭിനയിക്കുന്നുണ്ടെന്ന വാർത്ത പരന്നത്. രൺബീർ കപൂർ രാമനായും, തെന്നിന്ത്യൻ താരമായ സായ് പല്ലവി സീതയായും അഭിനയിക്കുന്നു. യാഷാണ് രാവണനായി എത്തുന്നത്. ഹനുമാനായി സണ്ണി ഡിയോളും കുംഭകർണ്ണനായി ബോബി ഡിയോളുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന് എ. ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 1000 കോടി രൂപ ബജറ്റിലാണ് ‘രാമായണം’ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്നത്. ആദ്യ ഭാഗം 2026 ദീപാവലിയോടനുബന്ധിച്ചും രണ്ടാം ഭാഗം 2027 ദീപാവലിയോടനുബന്ധിച്ചും റിലീസാകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreസാമന്തയെ പിന്നിലാക്കി ശ്രീലീല: ‘പുഷ്പ 2’വിലെ ഒറ്റ ഗാനത്തിന് വന്‍ പ്രതിഫലം
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അല്ലു അർജുൻ നായകനാവുന്ന പുഷ്പ 2. പുഷ്പ ആദ്യ ഭാഗത്തില്‍ ഊ ആണ്ടവാ… ഡാന്‍സ് നമ്പറിലൂടെ സാമന്തയാണ് ആരാധകരെ കൈയിലെടുത്തതെങ്കില്‍ ഇക്കുറി പുഷ്പരാജിനോടൊപ്പം ആടിതിമിര്‍ക്കാന്‍ എത്തുന്നത് തെലുങ്കിലെ ഡാന്‍സിംഗ് ക്വീന്‍ ശ്രീലീലയാണ്. നൃത്തത്തിനായി ശ്രീലീല വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. രണ്ടു മുതല്‍ മൂന്നു കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ഈ ഡാൻസ് ചിത്രീകരണത്തിനായി ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുണ്ടൂർ കാരം എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി… എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. പുഷ്പയിലേക്ക് ശ്രീലീല എത്തുമ്പോൾ മറ്റൊരു ട്രെൻഡിംഗ് ഗാനം ആകും അതെന്ന പ്രതീക്ഷയിലാണ് ആരാധകർ. പുഷ്പ 2ൽ ശ്രീലീലയുടേതിനു പുറമെ സാമന്തയുടെ ഐറ്റം സോംഗും ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇരുവരും ഒന്നിച്ചാണ് ഐറ്റം സോംഗിൽ പ്രത്യക്ഷപ്പെടുകയെന്നും ചില…
Read Moreപൊട്ടിച്ചിരിക്കാൻ തയാറായിക്കോളൂ: ബൈക്ക് കേന്ദ്രകഥാപാത്രമാകുന്ന യമഹ ഉടനെത്തുന്നു
പാലാ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് സുബ്രഹ്മണ്യന് നിര്‍മിച്ച് മധു ജി കമലം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് യമഹ. ഒരു ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണിത്. സുധി ഉണ്ണിത്താന്റെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബംഗളൂരു, കായംകുളം,ഹരിപ്പാട് മുതുകുളം, മാവേലിക്കര എന്നിവിടങ്ങളാണ്. ഹരി പത്തനാപുരം (പ്രമുഖ ടിവി അവതാരകനും പ്രഭാഷകനും), തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂര്‍, നെപ്ട്യൂണ്‍ സുരേഷ്, ബൈജു പത്തനാപുരം, കാര്‍ത്തിക്, അനില്‍ ചേനപ്പടി, നോബിന്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ. സുരേഷ് സുബ്രഹ്മണ്യന്, ബെന്നി തൊടുപുഴ, തുളസീദാസ്, മോഹന ഗോപാലന്, ബിജു കളന്തൂര്‍, സാബു, ഷെജിന്‍, ആന്‍സി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്. കൃഷ്ണപ്രിയ, ബേബി ഹിയ ജോര്‍ജ് എന്നിവര്‍ അഭിനയിക്കുന്നു. ഡിഒപി…
Read More