2005ലാണ് രാപ്പകൽ എന്ന ചിത്രം വരുന്നത്. അതിൽ അമ്മയുടെ വേഷം ചെയ്യാൻ ശാരദയെ തീരുമാനിക്കുകയും അവരെ വിളിക്കുകയും ചെയ്തു. അവർ കുറേ വർഷമായി മലയാള സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല. ആന്ധ്രാപ്രദേശിൽ നിന്നുള്ള എംപി ആയിരുന്നു അവർ. വനിതാ കമ്മീഷൻ പോലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചെയർപേഴ്സൺ കൂടി ആയിരുന്നു. അതുകൊണ്ടുതന്നെ അവർ അഭിനയത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഞാൻ ചേച്ചിയെ വിളിച്ചപ്പോ പറഞ്ഞു മമ്മൂട്ടിയാണ് ഇതിലെ പ്രധാന വേഷം ചെയ്യുന്നത് എന്ന്. പെട്ടെന്നുതന്നെ മമ്മൂട്ടിയാണോ എന്ന് ആവേശത്തിൽ ചോദിച്ചു. ഞാൻ മമ്മൂട്ടിയെ ഇതുവരെ നേരിട്ടു കണ്ടിട്ടുപോലുമില്ല. മമ്മൂട്ടി അഭിനയിക്കുന്ന സിനിമയാണെങ്കിൽ എനിക്ക് ഭയങ്കര താൽപര്യമുണ്ട് എന്ന് ശാരദ പറഞ്ഞു. സത്യത്തിൽ കഥയും ഒന്നും പറഞ്ഞില്ല. മമ്മൂക്കയാണെന്ന് കേട്ട സന്തോഷത്തിൽ അവർ ഒകെ പറഞ്ഞു. ലൊക്കേഷനിൽ മമ്മൂക്ക വന്നയുടൻ ശാരദ ചേച്ചി പോയി കെട്ടിപ്പിടിച്ചു. കൂടെ അഭിനയിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ച ഒരാളാണ് താങ്കൾ…
Read MoreCategory: Movies
‘ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്… ഇതാണെന്റെ മാതൃഭാഷ’; വൈറലായി രശ്മികയുടെ വാക്കുകൾ
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് നടി രശ്മിക മന്ദാന. ബോളിവുഡിലും താരമിപ്പോൾ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വിരാജ്പേട്ടയിലെ ഒരു കൊടവ കുടുംബത്തിൽ സുമന്റെയും ഭാര്യ മദൻ മന്ദാനയുടെയും മകളായാണ് രശ്മിക ജനിച്ചത്. സിനിമയിൽ സജീവമായതോടെ ഇപ്പോൾ ഹൈദരാബാദിലാണ് നടി കുടുംബസമേതം താമസിക്കുന്നത്. അടുത്ത കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി കുടകിൽ എത്തിയതായിരുന്നു രശ്മിക. ഈ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലാകുന്നത്. താരം സ്വന്തം മാതൃഭാഷയെ പരിചയപ്പെടുത്തുന്നൊരു വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. കുടകിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീലിലാണ് തന്റെ മാതൃഭാഷയേക്കുറിച്ച് രശ്മിക സംസാരിക്കുന്നത്. ‘ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്. ഇതാണെന്റെ മാതൃഭാഷ. കുടകിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഭാഷയാണ് ജീവിതത്തിലിതുവരെ സംസാരിച്ചുവരുന്നതും. അത്രയേറെ…
Read Moreമുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്ന കനകരാജ്യം തിയറ്ററുകളിലേക്ക്
ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം കനകരാജ്യത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ അഞ്ചിന് തിയറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമിക്കുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ, ഉണ്ണി രാജ്, അച്യുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.…
Read More‘ആ പ്രധാന സീൻ ദീപികയോടൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്’; അന്നാ ബെൻ
ആദ്യമായിട്ടാണ് ഫൈറ്റ് ചെയ്യുന്നത്. സത്യത്തിൽ ഫൈറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ല. ഒന്നാമത് നമ്മൾ ശരിക്കും ഇടിക്കുന്നതല്ല. അപ്പോൾ ഒരാളെ വേദനിപ്പിക്കാതെ ഇടിക്കണം. നിക്ക് പവലായിരുന്നു കൽക്കി സിനിമയിലെ സ്റ്റണ്ട് ഡയറക്ടർ. അതിനാൽ അവർ വളരെ കൃത്യമായി എങ്ങനെ വേദനിപ്പിക്കാതെ ഇടിക്കാം എന്നൊക്കെ പഠിപ്പിച്ചു. ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു. ആ പ്രധാന സീൻ ദീപികയോടൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എനിക്ക് ആദ്യം കുറച്ച് ടെൻഷനുണ്ടായിരുന്നു. കാരണം കുറച്ച് വലിയ ഡയലോഗായിരുന്നു അത്. മാത്രമല്ല എനിക്ക് തെലുഗു അറിയുകയുമില്ല. ഭാഗ്യത്തിന് അവർക്കും അറിയില്ലായിരുന്നു. അതു കൊണ്ട് രണ്ട് പേരും പഠിച്ചിട്ടാണ് ചെയ്തത്. -അന്നാ ബെൻ
Read Moreനയന്‍താരയുടെ വേഷം ചെയ്യാനില്ല; സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം നിരസിച്ച് സാമന്ത
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ഫാമിലി മാന്‍ സീരീസിലൂടെയാണ് സാമന്ത ബോളിവുഡിലും സാന്നിധ്യം അറിയിക്കുന്നത്. ആരാധകരുടെ പ്രിയങ്കരിയാണ് സാമന്ത. ഇപ്പോഴിതാ സാമന്തയുമായി ബന്ധപ്പട്ടൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. അണിയറയില്‍ തയാറെടുക്കുന്ന മുക്കുത്തി അമ്മന്‍ 2വില്‍ അഭിനയിക്കാനുള്ള ഓഫര്‍ സാമന്ത നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ പ്ലോട്ടും ടീമിനെയുമെല്ലാം സാമന്തയ്ക്ക് ഇഷ്ടപ്പെട്ടുവെന്നും എങ്കില്‍ പോലും സിനിമ ചെയ്യാന്‍ താരം കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര നായികയായി എത്തിയ ചിത്രമായിരുന്നു മൂക്കുത്തി അമ്മന്‍. ഉര്‍വശിയും ആര്‍ജെ ബാലയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മികച്ച വിജയമായി മാറിയിരുന്നു. നയന്‍താരയുടെ ദേവിയായുള്ള വേഷം ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ദേവിയുടെ വേഷമായിരുന്നു സാമന്തയ്ക്ക് ഓഫര്‍ ചെയ്തത്. ആര്‍ജെ ബാല തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എന്നാല്‍ സാമന്ത ദേവിയുടെ വേഷം നിരസിക്കുകയായിരുന്നു. തനിക്കുള്ള ഗ്ലാമര്‍ ഗേള്‍ ഇമേജാണ്…
Read Moreമരണ വീട്ടിൽ പോലും കാമറകളുമായി പിന്തുടരുന്ന രീതി; ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ കവര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന് നിര്‍ബന്ധമാക്കുന്നതിനായി ഫെഫ്കയ്ക്ക് കത്ത് നൽകി. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നു എന്ന വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും സ്ത്രീകളോട് മോശം ചോദ്യങ്ങള്‍ ചോദിക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മരണ വീട്ടിൽ പോലും കാമറകളുമായി പിന്തുടരുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതി നിര്‍മാതാക്കള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടി. അക്രഡിറ്റേഷനുവേണ്ടി കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ ഓൺലൈൻ മാധ്യമങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തിൽ പറയുന്നുണ്ട്. ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് ഹാജരാക്കുന്നവർക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ ചിത്രീകരിക്കുന്നതിന് അനുമതിയുള്ള എന്നും പറയുന്നു.
Read Moreസ്റ്റണ്ണിംഗ് ലുക്കിൽ പാർവതി തിരുവോത്ത്; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
മലയാള സിനിമയ്ക്ക് മികച്ച കുറേ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് പാർവതി തിരുവോത്ത്. ഉർവശിയോടൊപ്പം മത്സരിച്ചഭിനയിച്ച ഉള്ളൊഴുക്ക് എന്ന സിനിമ അടുത്തിടെയാണ് റിലീസായത്. അഭിനയ മികവു മാത്രമല്ല നിലപാടുകൾ കൊണ്ടും വ്യത്യസ്തയാണ് താരം. ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം ദിവസത്തെ പാർവതിയുടെ വ്യത്യസ്തമായ ഔട്ട്ഫിറ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഓവർ സൈസ് ജാക്കറ്റും ലെയ്സ് മെറ്റീരിയലിലുള്ള കടും നീല നിറത്തിൽ സ്റ്റൈൽ ചെയ്തിരിക്കുന്ന ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.
Read More“തന്നെക്കാള്‍ കുറവ് വോട്ടുകള്‍ നേടിയവര്‍ വിജയികളായി’;”അമ്മ’ തെരഞ്ഞെടുപ്പിനെതിരേ നടൻ രമേഷ് പിഷാരടി
കൊച്ചി: താര സംഘടനയായ “അമ്മ’യിലെ ഭാരവാഹി തെരഞ്ഞെടുപ്പിനെതിരേ നടന് രമേഷ് പിഷാരടി. “തന്നെക്കാള്‍ കുറവ് വോട്ടുകള്‍ നേടിയവര്‍ വിജയികളായി’ എന്നു തുറന്നടിച്ചിരിക്കുകയാണ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തെരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു. ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നു. “ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു.’ കത്തില്‍ പറയുന്നു. വനിതകള്‍ക്കുവേണ്ടി നാലു സീറ്റുകള്‍ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയില്‍ എല്ലാ…
Read More‘അമ്മ’യില്‍ തലമുറമാറ്റം ആഗ്രഹിച്ചു: ജഗദീഷ്
കൊച്ചി: താരസംഘടനയായ “അമ്മ’യില്‍ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നെന്ന് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നടന് ജഗദീഷ്. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തിരക്കു കാരണം ഇരുവരും പിന്മാറുകയായിരുന്നു. അതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചതെന്ന് ജഗദീഷ് പറഞ്ഞു. വനിതകളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. പരിഭവിച്ച് മാറി നില്‍ക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നത്. അമ്മയിലെ മല്‍സരത്തിനു പിന്നില്‍ താരങ്ങളുടെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലെന്നും ജഗദീഷ് വ്യക്തമാക്കി.
Read Moreഎന്റെ മറുപടി ശോഭനയ്ക്ക് വലിയ ചലഞ്ച് ആയിരുന്നു; ഫാസില്‍
മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ ഡിസ്കഷനുമായി ഞാന്‍ ചെന്നൈയിലുള്ളപ്പോള്‍ ശോഭന വിളിച്ചിട്ട് ഞാന്‍ ബംഗളൂരു പോവുകയാണെന്ന് പറഞ്ഞു. ബംഗളൂരുവിൽ സാരിയുടെ നല്ല സെലക്ഷന് കാണും അവിടുന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീര്‍ച്ചയായും എടുക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സാറിന്റെ മനസില്‍ എന്തെങ്കിലും ഐഡിയയുണ്ടോയെന്ന് ചോദിച്ചു. വളരെ സിമ്പിള്‍ ആയിരിക്കണം തൊട്ടടുത്ത കടയില്‍ പോയാല്‍ കിട്ടുമെന്നു തോന്നുന്ന സാരിയായിരിക്കണം, എന്നാല്‍ നൂറു കടകളില്‍ പോയാലും കിട്ടുകയുമരുത്. അങ്ങനത്തെ സാരികളാണ് നമുക്കു വേണ്ടത് എന്നായിരുന്നു എന്റെ മറുപടി. ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു. -ഫാസില്‍
Read More