നീന എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതയായ താരമാണ് ദീപ്തി സതി. ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ശ്രദ്ധ നേടുന്ന താരം കൂടിയാണ് ദീപ്തി. താരം പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫ്രോക്കില്‍ അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്. കടുംഓറഞ്ച് നിറത്തിലുളള ഫ്രോക്കാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. അലസമായി അഴിച്ചിട്ടരീതിയിലാണ് മുടി. വസ്ത്രത്തിനിണങ്ങുന്ന രീതിയിലാണ് ആക്സസറീസ്. കമ്മല്‍ മാത്രമാണ് ആക്സസറീസ്. വസ്ത്രത്തിനിണങ്ങുന്ന രീതിയില്‍ ഇരുകൈകളിലും ലെയ്സും അണിഞ്ഞിരിക്കുന്നു. ദീപ്തിയുടെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേര് കമന്റുകളുമായെത്തി. ഈ വസ്ത്രം ദീപ്തിക്ക് കൂടുതല്‍ ഹോട്ട് സെക്സി ലുക്ക് നല്കുന്നു എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ദീപ്തി കൂടുതല്‍ സുന്ദരിയായി എന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Movies
ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്തപ്പോഴും രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞപ്പോഴും ചീത്ത കമന്റുകൾ ഒരുപാടുണ്ടായി; ധർമജൻ ബോൾഗാട്ടി
കല്യാണത്തിന് ശേഷം ആരുടെയും റിയാക്ഷന് ഒന്നും ഞാന്‍ നോക്കിയിട്ടില്ല. കാരണം എനിക്ക് തെറി വരാനേ സാധ്യതയുള്ളൂ. ദിലീപേട്ടനെ സപ്പോര്‍ട്ട് ചെയ്തപ്പോഴും രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞപ്പോഴും ചീത്ത കമന്റുകൾ ഒരുപാടുണ്ടായിന്ന് ധർമജൻ ബോൾഗാട്ടി. ഒരിക്കല്‍ എന്റെ മകള്‍ എന്നെ എടുത്തുയര്‍ത്തി നില്ക്കുന്നൊരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അതിന് കാപ്ഷനായി ഇട്ടത് എന്റെ അച്ഛന് അത്ര വെയിറ്റ് ഇല്ല എന്നാണ്. അച്ഛന് ഭാരം കുറവാണെന്നും അത്ര വെയിറ്റ് കാണിക്കാത്ത ഒരാളാണ് എന്ന് രണ്ട് അര്‍ഥം അതിനുണ്ടായിരുന്നു. എന്നാല്‍ ആ ഫോട്ടോയ്ക്ക് താഴെ ഒരുത്തന് കമന്റ് ഇട്ടത് അവനെ എടുത്ത് തോട്ടില്‍ കൊണ്ടുപോയി കളയൂ എന്നായിരുന്നു. അവന്റെ പ്രൊഫൈല്‍ എടുത്തു നോക്കിയപ്പോള്‍ എന്നെപ്പോലെ ഒരു മകളും ഭാര്യയുമൊക്കെ ഉള്ളവനാണ്. ഞാന്‍ അവനോട് നിന്റെ കുടുംബത്തെ ഞാന്‍ കണ്ടു. മകള്‍ സുന്ദരിക്കുട്ടിയാണ്. നന്നായി വളര്‍ത്തുക, സന്തോഷമായി ഇരിക്കൂ. എന്നൊരു മറുപടി കൂടി കൊടുത്തു.…
Read Moreസിനിമകള്‍ ചെയ്യാതെ ഇരുന്നിട്ടും രാജകീയ ജീവിതശൈലി പുലർത്തി രേഖ; കോടികള്‍ ആസ്തിയുമായി താരം!
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികമാരില്‍ ഒരാളാണ് ബോളിവുഡ് നടി രേഖ. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ നടിയുടെ പേരില്‍ നിരവധി ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്. അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധമാണ് എല്ലാ കാലത്തും ചര്‍ച്ചയാവാറുള്ളത്. കഴിഞ്ഞ കുറെക്കാലമായി സിനിമയില്‍നിന്ന് മാറി ജീവിക്കുകയാണ് രേഖ. പൊതുപരിപാടികളിലും ചില ബര്‍ത്ത് ഡേ പാര്‍ട്ടികളിലും ഒക്കെ നടിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. 180ലധികം ചിത്രങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള രേഖ ദേശീയ പുരസ്കാരവും പത്മശ്രീയും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് വര്‍ഷമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. ചില ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുള്ളത്. ഇത്രയും വര്‍ഷം സിനിമകള്‍ ചെയ്യാതെ ഇരുന്നിട്ടും വളരെ രാജകീയമായ ജീവിതശൈലിയാണ് രേഖ പുലര്‍ത്തുന്നതെന്നാണ് പപ്പരാസികള്‍ പറയുന്നത്. സിനിമ ചെയ്യുന്നില്ലെങ്കിലും മറ്റ് പല സ്രോതസുകളില്‍ നിന്നും ധാരാളം പണം…
Read Moreആസ്തിയില്‍ വരലക്ഷ്മിയെ കടത്തിവെട്ടും വരന്…
അഭിനേത്രിയും നര്‍ത്തകിയും നടന് ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത്കുമാര് മലയാളികള്‍ക്കും സുപരിചിതയാണ്. നായികയായി മാത്രമല്ല വില്ലത്തി വേഷങ്ങളിലും സ്വഭാവ നടി വേഷങ്ങളിലും വരലക്ഷ്മി മികച്ച പ്രകടനം കാഴ്ചവച്ചു. മാരി 2, വിക്രം വേദ, സര്‍ക്കാർ, സണ്ടക്കോഴി 2 എന്നീ ചിത്രങ്ങളിലെ വരലക്ഷ്മിയുടെ പ്രകടനത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. കസബയെന്ന മമ്മൂട്ടി ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തിയശേഷമാണ് വരലക്ഷ്മിക്ക് മലയാളത്തില്‍ ആരാധകരുണ്ടായത്. മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോള്‍ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. നീണ്ട 14 വര്‍ഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. വരലക്ഷ്മിയുടെ ആദ്യ വിവാഹമാണെങ്കിലും വരന് നിക്കോളായ് വിവാഹമോചിതനാണ്. കവിത ആയിരുന്നു നിക്കോളായുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മകളായ കാഷ വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചടങ്ങില്‍ സാരി ഉടുത്ത് പങ്കെടുത്തിരുന്നു. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ക്യൂട്ടി പൈ എന്നാണ്…
Read Moreവരൂ… നല്ല ലോക സിനിമ കാണാം; കോലാഴി സിനിമ കൊട്ടകയിൽ ലോകസിനിമകൾ പൂത്തുലയുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇറങ്ങുന്ന സിനിമകൾ ഇന്ത്യയിൽ കേരളത്തിൽ തൃശൂരിലെ കോലഴിയിലിരുന്ന് മലയാളം സബ് ടൈറ്റിലോടു കൂടി കാണുകയെന്നത് അപൂർവ ഭാഗ്യം തന്നെയാണ്. കഴിഞ്ഞ എട്ടുവർഷമായി കോലഴി സിനിമ കൊട്ടകയിൽ ലോകസിനിമകൾ പൂത്തുലയാൻ തുടങ്ങിയിട്ട്. ലോകശ്രദ്ധയാകർഷിച്ച് പല ഭാഷകളിലുമുള്ള സിനിമകൾ കോലഴി സിനിമ കൊട്ടകയിൽ പ്രേക്ഷകരെ രസിപ്പിച്ചു…ചിന്തിപ്പിച്ചു… അതിൽ ക്ലാസിക്കുകളുണ്ടായിരുന്നു, ആക്ഷനും കോമഡിയും റൊമാൻസുമുണ്ടായിരുന്നു… ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലുള്ള കാണാക്കാഴ്ചകൾ കാണാൻ കോലഴി സിനിമ കൊട്ടകയിലേക്ക് പ്രേക്ഷകർ മുടങ്ങാതെയെത്തിയപ്പോൾ ഈ എട്ടുവർഷത്തിനിടെ പ്രദർശിപ്പിച്ച ലോകസിനിമ കാഴ്ചകളുടെ എണ്ണം എഴുപത്തിയഞ്ചാകുന്നു. മലയാളം സബ്ടൈറ്റിലുള്ളതുകൊണ്ടുതന്നെ സിനിമ ഇംഗ്ലീഷായാലും ഫ്രഞ്ചായാലും ഇറാനിയൻ ആയാലും ഭാഷ ഒരു പ്രശ്നമാകുന്നില്ല. ലോകസിനിമകൾ ഇന്ന് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ ബുദ്ധിമുട്ടില്ലാതെ കിട്ടുമെങ്കിലും കോലഴി സിനിമ കൊട്ടകയിലേക്ക് പ്രേക്ഷകർ വരുന്നതിനു കുറവില്ല. പ്രതിമാസ പ്രദർശനമാണ് കോലഴി സിനിമകൊട്ടകയിൽ നടക്കുന്നത്. കോലഴി സിനിമ കൊട്ടക എട്ടുവർഷം മുൻപ് 2016…
Read Moreആഘോഷങ്ങൾ ആരംഭിച്ചു; മീരാ നന്ദന്റെ മെഹന്ദി ചടങ്ങിന് ഓടിയെത്തി താരസുന്ദരിമാർ
നടി മീരാ നന്ദന്റെ വിവാഹാഘോഷങ്ങൾ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായി തന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ മീര ആരാധകർക്കായി ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടു. നടിമാരായ നസ്രിയ നസീം, ശ്രിന്ദ, ആൻ അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസറ്റുമാരായ ഉണ്ണി പി. എസ്, സജിത്ത് ആന്റ് സുജിത്ത് എന്നിവരെയും ചിത്രങ്ങളിൽ കാണാം. ചിത്രങ്ങളിൽ മീരയുടെ കൂട്ടുകാരുടെ കൈയിലും മെഹന്ദി ഡിസൈനുകളുണ്ട്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി ഇരുവരും ആദ്യം പരിചയപ്പെട്ടെങ്കിലും, പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനിൽ അക്കൗണ്ടന്റ് ആണ് ശ്രീജു. മലയാള സിനിമയിൽ നിന്ന് ഇടവേളയെടുത്ത നാളുകളിൽ മീര നന്ദൻ ദുബായിയിൽ ആർ.ജെയായി പ്രവർത്തിച്ചു വരികയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മീര തന്റെ സന്തോഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. …
Read Moreനടന് സിദിഖിന്റെ മകന് റാഷിന് അന്തരിച്ചു
കൊച്ചി: നടന് സിദ്ദിഖിന്റെ മകന് റാഷിന്(37) അന്തരിച്ചു. മൂന്നു മക്കളില്‍ മൂത്തയാളാണ്. ഖബറടക്കം ഇന്ന് വൈകുന്നേരം നാലിന് പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും. അമ്മ: സഹോദരങ്ങള്‍ : ഫര്ഹീന്, ഷഹീന് സിദിഖ്. സാപ്പി എന്നു വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങള്‍ സിദിഖ് സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ സ്പെഷല്‍ ചൈല്‍ഡ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറ സാന്നിധ്യമായിരുന്ന സാപ്പിയുടെ പിറന്നാള്‍ കഴിഞ്ഞ നവംബര്‍ 26-ന് ആഘോഷിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും സിദിഖ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
Read Moreഗഗനചാരി കണ്ടശേഷം അച്ഛൻ പറഞ്ഞത് ഗണേശ് കലക്കിയെന്നാണ്; ഗോകുൽ സുരേഷ്
സുരേഷ് ഗോപി തനിക്ക് നൽകിയ ഉപദേശങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗോകുൽ സുരേഷ്. അച്ഛൻ ഗഗനചാരി കണ്ടിരുന്നു. ഫെസ്റ്റിവൽ ഔട്ടാണ് കണ്ടത്. അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. ഗണേശൻ കലക്കിയെന്നാണ് പറഞ്ഞത്. യു ആർ എ ഗുഡ് ആക്ടറെന്ന് എന്നോടും അച്ഛൻ പറഞ്ഞു. അതുപോലെ അച്ഛൻ തന്നിട്ടുള്ള ഒരേയൊരു ഉപദേശം പ്രൊഡക്ഷൻ ഫുഡ് കഴിച്ചാൽ തടിവയ്ക്കുമെന്നാണ്. ഒരു ഷോട്ടിന് എങ്ങനെ പ്രിപ്പയർ ചെയ്യണം, സ്ക്രിപ്റ്റ് കേൾക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചൊക്കെയാകും അച്ഛൻ ഉപദേശം തരിക എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ഞാൻ കുറച്ച് തടിയുള്ള ആളായതുകൊണ്ടാകണം പ്രൊഡക്ഷൻ ഫുഡ് കഴിച്ചാൽ തടി വയ്ക്കുമെന്ന് മാത്രം അച്ഛൻ പറഞ്ഞത്. പ്രൊഡക്ഷൻ ഫുഡിന് ഭയങ്കര ടേസ്റ്റാണ്. ഗഗനചാരിയുടെ സമയത്ത് 103 കിലോയുണ്ടായിരുന്നു. ഫുഡ് ഞാൻ കളയാറില്ലന്നും ഗോകുൽ സുരേഷ് പറഞ്ഞു.
Read Moreഭാര്യ ഗർഭിണിയായ സമയത്ത് പോലും സിനിമാക്കാരനായതിനാൽ വാടകയ്ക്കൊരു വീട് കിട്ടിയില്ല; ശ്രീകാന്ത്
സിനിമാക്കാരനായതിനാൽ എനിക്കൊരു വാടക വീട് കിട്ടാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഒരു വീട് എനിക്ക് വാടകയ്ക്ക് കൊടുക്കാനുണ്ടെങ്കിൽ സിനിമാക്കാരന് കൊടുക്കും. കാരണം എന്റെ ഭാര്യ ഗർഭിണിയായ സമയത്ത് വീട്ടിൽനിന്നു ആശുപത്രിയിലേക്ക് ദൂരം കൂടുതലാണ്. അടുത്ത് എവിടെങ്കിലും വാടകയ്ക്ക് വീട് നോക്കാമെന്ന് കരുതി. ഒരു വീട് നിശ്ചയിച്ചു. വീട് കാണാൻ പോയപ്പോൾ സിനിമാക്കാരന് കൊടുക്കില്ലെന്ന് പറഞ്ഞു. എനിക്ക് ഷോക്കായി. എല്ലാ ഫങ്ഷനും സിനിമാക്കാർ വേണം. സെൽഫി എടുക്കാനും സിനിമാക്കാർ വേണം. എന്നാൽ സിനിമാക്കാർക്ക് വീട് വാടകയ്ക്ക് കൊടുക്കില്ല. രണ്ട് വർഷത്തെ വാടക മൊത്തമായി തരാമെന്ന് പറഞ്ഞു. എന്നാൽ വീട് തന്നില്ല. സിനിമാക്കാർ, വക്കീൽ, രാഷ്ട്രീയക്കാർ എന്നിവർക്ക് വാടകയ്ക്ക് വീട് നൽകാൻ മടിക്കുന്ന പ്രവണതയുണ്ട്. സിനിമാക്കാരാകുമ്പോൾ വീട്ടിൽ പാർട്ടിയുണ്ടാവും, വീട് നന്നായി നോക്കില്ല എന്ന് പറയും. അത് തെറ്റായ ധാരണയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
Read More“ഒരു ഫോണ്‍ കോള്‍ അതായിരുന്നു എനിക്ക് ആ വിവാഹം’; ധര്‍മ്മജന്റെ “രണ്ടാം വിവാഹത്തെക്കുറിച്ച്’ രമേഷ് പിഷാരടിയുടെ പോസ്റ്റ് വൈറലാകുന്നു
കൊച്ചി: വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി നടന് ധര്മജന് ബോള്‍ഗാട്ടിയും ഭാര്യ അനുജയും വീണ്ടും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. മക്കളായ വേദയേയും വൈഗയെയും സാക്ഷികളാക്കിയാണ് ധര്മജന് അനുജയ്ക്ക് വീണ്ടും താലിചാര്‍ത്തിയത്. ഈ വിവാഹത്തെക്കുറിച്ച് ധര്‍മജന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. “ഡാ ഞാന്‍ അനുവിനെ കൂട്ടി കൊണ്ടുവന്നു’ ഇങ്ങനെ ഒരു ഫോണ്‍ കോള്‍. അതായിരുന്നു എനിക്ക് ധര്‍മജന്റെ വിവാഹം. കുറച്ചു കാലങ്ങള്‍ക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്താലും മതിയായിരുന്നു. എന്നാല്‍ മക്കളെ മുന്നില്‍ നിര്‍ത്തി മാലയിട്ടൊരു കല്യാണം. വിവാഹ വേഷത്തില്‍ രണ്ട് ഫോട്ടോ…ഗംഭീരമായി… അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്… അവന്റെ സന്തോഷങ്ങള്‍ എന്റേതും കൂടെ ആണ്. ‘ – ഇങ്ങനെയാണ് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.
Read More