കഴിഞ്ഞ ദിവസമായിരുന്നു ഇളയ ദളപതി വിജയിയുടെ അമ്പതാം പിറന്നാൾ. എന്നാൽ ഇത്തവണ പിറന്നാൾ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഉപേക്ഷിച്ച് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ആരാധകരോട് വിജയ് ആവശ്യപ്പടുകയായിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട താരത്തിനുള്ള പിറന്നാൾ ആശംസകൾ നിറയുകയാണ്. സെലിബ്രിറ്റികളും ആരാധകരുമെല്ലാം ആശംസകൾ നേർന്ന് എത്തി. അതിൽ അവസാനം എത്തിയ പിറന്നാൾ ആശംസയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നടി തൃഷയാണ് ഒടുവിൽ ബെർത്ത് ഡെ പോസ്റ്റുമായി എത്തിയത്. വിജയിക്കൊപ്പമുള്ള മിറർ സെൽഫിക്കൊപ്പമായിരുന്നു നടിയുടെ ആശംസ. കൊടുങ്കാറ്റിലേക്കുള്ള ശാന്തത… ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്… ഇനിയും ഒരുപാട് നാഴികക്കല്ലുകൾ..എന്നാണ് ചിത്രത്തിനൊപ്പം തൃഷ കുറിച്ചത്. ബ്ലാക്ക് കളറിലുള്ള പാന്റ്സ് ധരിച്ച് അതേ നിറത്തിലുള്ള ഷർട്ടും ടക്കിൻ ചെയ്ത് സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിജയി തൃഷയുടെ സെൽഫിയിൽ പ്രത്യക്ഷപ്പെട്ടത്. ദളപതിയുടെ തോളിൽ ഒരു ബാഗും കാണാം. മൾട്ടി…
Read MoreCategory: Movies
സ്റ്റൈലിഷ് മഡോണ; വൈറലായി ചിത്രങ്ങൾ
പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പിന്നീടു തമിഴിലും മഡോണ ചിത്രങ്ങള്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. പതിവുപോലെ താരം പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോകള്‍ ഇന്‍സ്റ്റയില്‍ വൈറലാണ്. നിരവധി പേരാണ് മഡോണയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ടുതന്നെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. അദൃശ്യശാലി, ജോളി ഓ ജിംഖാന എന്നീ തമിഴ് സിനിമകളാണ് എന്നിവയാണ് മഡോണയുടെ പുതിയ സിനിമകൾ.
Read Moreമോഹൻലാൽ ചേർത്തുപിടിച്ചു, നാട്ടിലെ താരമായി ഏലിക്കുട്ടി
തൊടുപുഴ: മലയാളത്തിന്റെ പ്രിയതാരം ചേർത്തു പിടിച്ചതിന്റെ ആഹ്ലാദവും അദ്ഭുതവും ഏലിക്കുട്ടിയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ഇഷ്ട താരമായ മോഹൻലാലുമായി ഏലിക്കുട്ടിയുടെ ഒത്തുചേരൽ. വീടിനടുത്ത് സിനിമാ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നും നായകൻ മോഹൻലാലാണെന്നും അറിഞ്ഞപ്പോഴാണ് 93 കാരിയായ തൊടുപുഴ കുമാരമംഗലം പയ്യാവ് പാറയ്ക്കൽ ഏലിക്കുട്ടിക്ക് താരത്തെ കാണണമെന്ന് ആഗ്രഹമുദിച്ചത്. എന്നാൽ കാണുക മാത്രമല്ല ഇഷ്ട താരം നെഞ്ചോട് ചേർത്ത് പിടിച്ച് ഏറെ നേരം കുശലാന്വേഷണം നടത്തിയതിന്റെ സന്തോഷത്തിലാണ് ഏലിക്കുട്ടി. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഏലിക്കുട്ടിയും നാട്ടിലെ താരമായി.മോഹൻലാലിന്റെ സിനിമകൾ ഒന്നുപോലും വിടാതെ കാണുന്നയാളാണ് ഏലിക്കുട്ടി. തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ശോഭനയുമൊന്നിച്ചുള്ള പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് മോഹൻലാൽ ഏലിക്കുട്ടിയുടെ വീടിന് സമീപമെത്തിയത്. മോഹൻലാൽ ഷൂട്ടിംഗ് സെറ്റിൽ ഉണ്ടെന്നറിഞ്ഞ് ഏലിക്കുട്ടി ഇവിടെയെത്തി. ആദ്യദിവസം ഷൂട്ടിംഗ് കഴിഞ്ഞിറങ്ങി വരുന്പോൾ താരത്തെ കണ്ട ഏലിക്കുട്ടി ഇതാണോ മോഹൻലാൽ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തന്നെ മറുപടി…
Read Moreകെ.പി. ഉമ്മറിന്റെ മകന് നെച്ചോളി മുഹമ്മദ് അഷ്റഫ് അന്തരിച്ചു
കോഴിക്കോട് : പ്രശസ്ത സിനിമാ താരം കെ.പി. ഉമ്മറിന്റെ മകന് നെച്ചോളി മുഹമ്മദ് അഷ്റഫ് (65) ചെന്നൈ സാലിഗ്രാമത്തിലെ കെ.പി ഉമ്മര്‍ മാനറില്‍ നിര്യാതനായി. മാതാവ്: എന്‍. ഇമ്പിച്ചാമിനബി. ഭാര്യ: കെ. ഷെറീന. മക്കള്‍: എന്‍. മുഹമ്മദ് ആഷീല്‍, എന്‍. മുഹമ്മദ് ആഷീഖ്, സഹോദരങ്ങള്‍: എന്‍. മാമ്പി , റഷീദ് ഉമ്മര്‍.
Read Moreലൊക്കേഷൻ കുളു, മണാലി; അഞ്ച് ലക്ഷം രൂപ ബജറ്റിൽ പുതിയ സന്തോഷ് പണ്ഡിറ്റ് ചിത്രം
ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു. ‘കേരള ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഉടൻ തന്നെ ആരംഭിക്കും. ചിത്രത്തിൽ നൂറിലധികം പുതുമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് സന്തോഷ് ഇക്കാര്യം അറിയിച്ചത്. കാമറ ഒഴികെ ബാക്കി വർക്കുകളും സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ചെയ്യുന്നത്. കുളു, മണാലി, കശ്മീർ എന്നിവടങ്ങളിലാണ് ഇനി ചിത്രത്തിലെ പാട്ടിന്റെ ചിത്രീകരണമെന്നും സന്തോഷ് പണ്ഡിറ്റ് കുറിപ്പിൽ പറഞ്ഞു. തനിക്കൊപ്പം ഡയലോഗ് ഉള്ള നൂറിലധികം പുതുമുഖ നടിമാർ അഭിനയിക്കുന്നുവെന്നും സന്തോഷ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം Dear Facebook family,വെറും 5 ലക്ഷം രൂപാ ബഡ്ജറ്റിൽ ഒരുങ്ങുന്ന എൻ്റെ 12 മത്തെ സിനിമ “കേരളാ ലൈവ്” രണ്ടാം ഷെഡ്യൂൾ ഉടനെ ആരംഭിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.. എന്നോടൊപ്പം ഡയലോഗ് ഉള്ള 100 + പുതുമുഖ…
Read Moreസുഹാസിനി മാം ഫുൾ സർട്ടിഫിക്കറ്റ് കൊടുത്തു, അങ്ങനെയാണ് വിവാഹാലോചന നടക്കുന്നത്; കനിഹ
അക്കാലത്ത് എല്ലാത്തിനും സമയക്രമം ഉണ്ടായിരുന്നു. ഇപ്പോൾ 30, 35 ലും കല്യാണം കഴിക്കാം. ആ പ്രഷർ ഇന്നത്തെ തലമുറയ്ക്കില്ല. കല്യാണത്തിനു ശേഷവും ഞാൻ അഭിനയിച്ചിരുന്നു. എന്റെ കരിയറിനെയോ പാഷനെയോ തടുക്കുന്ന ആളെയല്ല കല്യാണം കഴിക്കുന്നത് എന്നറിയാമായിരുന്നു. എനിക്ക് ആ സ്വാതന്ത്ര്യം എപ്പോഴും വേണം. അറേഞ്ച്ഡ് മാര്യേജാണ്. പ്രണയത്തിലാവാനുള്ള സമയം എടുത്തിട്ടുണ്ട്. ഞാനൊരു ഗെയിം ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എന്നെ ടിവിയിൽ കണ്ടു. ശ്യാമിന്റെ ചേച്ചി നടിയാണ്, ജയശ്രീ. അവർ എന്നെ കണ്ട് സുഹാസിനി മാമിന് ഫോൺ ചെയ്തു. ഇത് ഞങ്ങൾ ഇൻഡ്രഡ്യൂസ് ചെയ്ത കുട്ടിയാണെന്ന് പറഞ്ഞ് സുഹാസിനി മാം ഫുൾ സർട്ടിഫിക്കറ്റ് കൊടുത്തു. അങ്ങനെയാണ് വിവാഹാലോചന നടക്കുന്നത്. എന്റെ ഇന്നത്തെ സന്തോഷത്തിന് കടപ്പെട്ടിരിക്കുന്നത് സുഹാസിനിയോടാണ്. – കനിഹ
Read Moreഅവരോട് ഉറച്ച ശബ്ദത്തിൽ പറഞ്ഞു; തുറന്ന് പറഞ്ഞ് ഇല്യാന ഡിക്രൂസ്
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക് സിനിമയിൽ തന്റെ പ്രകടനം കൊണ്ട് സൂപ്പര്‍താര പദവിയിലേക്ക് എത്താന്‍ നടിക്കു സാധിച്ചിരുന്നു. പതിനഞ്ചു വര്‍ഷത്തിലേറെയായി സിനിമാലോകത്തു സജീവമായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി തെലുങ്ക് സിനിമയില്‍നിന്നു വിട്ടു നില്ക്കുകയാണു നടി. രണ്ടു തവണ പ്രണയപരാജയം ഉണ്ടായെങ്കിലും അടുത്തിടെ താന്‍ അമ്മയായെന്ന് ഇല്യാന വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം നടി തന്റെ കുഞ്ഞിനെയും കുട്ടിയുടെ പിതാവിനെയുമൊക്കെ പുറംലോകത്തിന പരിചയപ്പെടുത്തിയിരുന്നു. ഇല്യാനയുടെ ഒട്ടുമിക്ക സിനിമകളിലും താരത്തിന്റെ അരക്കെട്ടിന് പ്രാധാന്യം നല്‍കിയിരുന്നു. പലപ്പോഴും ഇല്യാനയുടെ അരക്കെട്ടിനെക്കുറിച്ചു വലിയ ചര്‍ച്ചകളും നടക്കാറുണ്ടായിരുന്നു. നടിയുടെ മെലിഞ്ഞ അരക്കെട്ട് വിവരിച്ച് കൊണ്ടുള്ള പാട്ടുകള്‍ പോലും സിനിമകളില്‍ ഉണ്ടായിരുന്നു എന്നതും രസകരമായ കാര്യമാണ്. അതിനെക്കുറിച്ച് നടി മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. പലപ്പോഴും സംവിധായകന്മാര് എന്റെ അരക്കെട്ടില്‍ മാത്രം ഫോക്കസ് ചെയ്യുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇക്കാര്യം പിന്നീട് എനിക്കു തുറന്ന്…
Read Moreവെള്ളപ്പൊക്കത്തിലെ ഉള്ളൊഴുക്കുകൾ;ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഇമോഷണൽ ഡ്രാമ ഉള്ളൊഴുക്ക് തിയറ്ററുകളിൽ
കന്യക, കാമുകി എന്നീ നോണ്‍ ഫീച്ചര്‍ ചിത്രങ്ങളിലൂടെ രണ്ടു തവണ ദേശീയപുരസ്കാരം നേടിയ സംവിധായകന് ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ സിനിമ ഉള്ളൊഴുക്ക് തിയറ്ററുകളിൽ. പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന വേഷങ്ങളില്‍. “വെള്ളപ്പൊക്ക സമയത്തു മരിച്ച കുടുംബാംഗത്തിന്റെ സംസ്കാരം കുടുംബക്കല്ലറയിൽ നടത്താൻ വെള്ളമിറങ്ങുന്നതും കാത്തിരിക്കുന്ന ഒരു കുടുംബം. ആ ദിവസങ്ങളില്‍ അവരുടെ ജീവിതത്തിലെ ചില പഴയ രഹസ്യങ്ങളും കള്ളത്തരങ്ങളുമൊക്കെ പുറത്തുവരുന്നു. അതു കുടുംബബന്ധങ്ങളെ സ്വാധീനിക്കുന്നതും അവർക്കു തുടര്‍ന്നുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്നതുമാണു സിനിമ’ – ക്രിസ്റ്റോ ടോമി രാഷ്ട്രദീപികയോടു പറഞ്ഞു. സിനിമയിലെത്തിയത്… പ്ലസ്ടുകാലത്ത് എറണാകുളത്തു ഫിലിം സൊസൈറ്റികളില്‍ സിനിമ കാണൽ ശീലമായതോടെ ഫിലിം മേക്കിംഗില്‍ താത്പര്യമായി. എന്‍ജി. എന്‍ട്രന്‍സ് കോച്ചിംഗ് നിര്‍ത്തി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ തീരുമാനിച്ചു. പക്ഷേ, പ്രവേശന പരീക്ഷയ്ക്കു ഡിഗ്രി നിര്‍ബന്ധം. അങ്ങനെ മാസ് കമ്യൂണിക്കേഷന്‍ പഠനത്തിനു തിരുവനന്തപുരം മാര്‍ ഇവാനിയോസിൽ. അക്കാലത്തു…
Read Moreതമിഴ് പെണ്‍കൊടിയായി ഹന്‍സിക; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
തമിഴ്, തെലുങ്ക് സിനിമകൾക്കൊപ്പം ബോളിവുഡിലും തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക. അഭിനയ രംഗത്തു മാത്രമല്ല ഫാഷൻ രംഗത്തും ഒട്ടും പിന്നിലല്ല താരം. ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഹൻസികയുടെ ട്രെഡീഷണൽ ഹാഫ് സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ കളറിലുള്ള പാവടയും വെള്ള ദാവണിയും അടങ്ങുന്ന സെറ്റാണിത്. ഹെവി വർക്കുകളുള്ള ബ്ലൗസും ഒപ്പം അണിഞ്ഞിരിക്കുന്നു. ദാവണി സെറ്റിനു ചേർന്ന സ്റ്റൈലിലുള്ള മാലയും വളകളും നെറ്റിച്ചുട്ടിയും അരപ്പട്ടയും ജിമിക്കിയും ഒപ്പം അണിഞ്ഞിട്ടുണ്ട്. മുടിയിൽ മുല്ലപ്പൂവും താരം അണിട്ടുണ്ട്.
Read Moreഓർമയുണ്ടോ ഈ മുഖം… റിലീസിംഗിന്റെ മുപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് കമ്മീഷണർ.. ജസ്റ്റ് റിമംബർ ദാറ്റ്…
ഓർമയുണ്ടോ ഈ മുഖം….അതൊരു ചോദ്യമായിരുന്നു, ഒന്നൊന്നര ചോദ്യം. ഭൂലോകത്തെവിടെയൊക്കെ മലയാളിയുണ്ടോ അവരെല്ലാം ഒരിക്കലെങ്കിലും ഏറ്റു പറഞ്ഞു ഈ ഡയലോഗ്. കമ്മീഷണർ ഭരത്ചന്ദ്രൻ ഐപിഎസ് മന്ത്രിയുടെ ഭാര്യയോടു ചോദിച്ച ചോദ്യം മലയാളികൾക്കുള്ളിൽ പ്രകന്പനമായി മാറി. മുപ്പതു വർഷം പിന്നിടുന്പോഴും ഓർമയുണ്ടോ ഈ മുഖം എന്ന ചോദ്യത്തിന്റെ പവറും ഫ്രഷ്നസും കുറയുന്നില്ല. 1994ൽ റിലീസ് ചെയ്ത ഷാജികൈലാസ്-രണ്‍ജിപണിക്കർ ടീമിന്റെ കമ്മീഷണർ എന്ന സിനിമയിലെ ഏറ്റവും സോഫ്റ്റായ എന്നാൽ അത്രയും പഞ്ചുള്ള ഡയലോഗുകളിൽ ഒന്നായിരുന്നു ഓർമയുണ്ടോ ഈ മുഖം എന്നു തുടങ്ങുന്ന ഡയലോഗ്. തൃശൂർ പൂരം വെടിക്കെട്ട് പോലെയായിരുന്നു ആ ഡയലോഗിന്റെ രീതി. മുരൾച്ചയിൽ തുടങ്ങി അലർച്ചയിലൊടുങ്ങുന്ന വെടിക്കെട്ട് പോലെ വളരെ സോഫ്റ്റായി തുടങ്ങി പിന്നീടങ്ങോട്ട് കത്തിക്കയറുന്ന ഭരത്ചന്ദ്രന്റെ മുഴക്കമുള്ള ഗർജനത്തിൽ തിയറ്ററുകൾ കുലുങ്ങി…ഡയലോഗുകൾ കേൾക്കാൻ സാധിക്കാത്ത വിധം കൈയടികൾ മുഴങ്ങിയ നിമിഷങ്ങൾ… അതായിരുന്നു സുരേഷ്ഗോപി നായകനായി ആർമാദിച്ച കമ്മീഷണർ എന്ന…
Read More