ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ ഒട്ടനവധി പേരുണ്ട്. പ്രത്യേകിച്ച് മലയാളത്തിൽ കുട്ടിക്കാലം മുതൽ അഭിനയപാടവം കൊണ്ട് ജനശ്രദ്ധനേടിയ ഇവർ ഒരുഘട്ടം കഴിയുമ്പോൾ സിനിമയിൽ നിന്നു മാറി നിൽക്കാറുണ്ട്. എന്നാൽ വീണ്ടും അവർ കാമറയ്ക്കു മുന്നിൽ എത്തുമ്പോൾ ആ പഴയ ബാലതാരം തന്നെയാണോ എന്നു ചോദിപ്പിക്കുന്നതരത്തിൽ ഒരുപാടു മാറിയിരിക്കും. അത്തരത്തിലൊരു താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ബോളിവുഡ് താരങ്ങളെ ധ്വനിപ്പിക്കുന്ന തരത്തിലാണ് ഈ താരത്തിന്റെ ഗെറ്റപ്പ്. പോണി ടെയിൽ കെട്ടി ജെന്റിൽമാൻ ലുക്കിലാണ് താരത്തിന്റെ എൻട്രി. ആരും നോക്കിനിന്നു പോകുന്ന ലുക്കിലെത്തിയത് മറ്റാരുമല്ല സനുഷയുടെ സഹോദരൻ സനൂപ് ആണ്. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ആ കൊച്ചു പയ്യനാണോ ഇതെന്നാണ് പലരും കമന്റുകളായി ചോദിക്കുന്നത്. അത്രയ്ക്ക് മാറ്റം സനൂപിന് വന്നിട്ടുണ്ട്. രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ…
Read MoreCategory: Movies
ലോഹി സാറിന്റെ എഴുത്തിലെ മികവ്, കഥാപാത്രത്തിന്റെ ഡെപ്തും ഇമോഷനും എല്ലാം വിശദമായി പറഞ്ഞു തന്നു; കുഞ്ചാക്കോ ബോബൻ
കരിയറിൽ പലപ്പോഴും കഥ ശരിക്കും മനസിലാകാതെ സംവിധായകനെ മാത്രം വിശ്വസിച്ച് സിനിമ ചെയ്തിട്ടുണ്ട്. എൽസമ്മ എന്ന ആണ്‍കുട്ടി അങ്ങനെ ചെയ്തതാണ്. അതുപോലെ കരിയറിന്റെ തുടക്കത്തിൽ കസ്തൂരി മാൻ ചെയ്തതും അങ്ങനെയാണ്. ലോഹിതദാസ് സാർ എന്നോട് കഥ പറഞ്ഞപ്പോൾ എനിക്ക് എന്താണ് സംഭവമെന്ന് മനസിലായില്ല. പക്ഷേ ഞാൻ ഒക്കെ പറഞ്ഞു. പിന്നീട് ലൊക്കേഷനിൽ എത്തിയപ്പോൾ ഓരോ സീനും ഡയലോഗും പറഞ്ഞു തരുന്നതിനൊപ്പം ആ കഥാപാത്രത്തിന്റെ ഡെപ്തും ഇമോഷനും എല്ലാം വിശദമായി പറഞ്ഞു തരികയായിരുന്നു. ആ ഒരു പ്രോസസ് എനിക്ക് പുതിയതായിരുന്നു. ലോഹിതദാസ് എന്ന എഴുത്തുകാരന്റെ മികവ് ആ സിനിമയിൽ കാണുവാൻ സാധിച്ചു. -കുഞ്ചാക്കോ ബോബൻ
Read More‘അത്തരം കമന്റുകൾ നമ്മളെ ബാധിക്കണമോ എന്ന് തീരുമാനിക്കുന്നതു നമ്മൾ തന്നെയാണ്, പറയുന്നവർ പറയട്ടെ’; ഹണി റോസ്
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശക്തമായി റേച്ചൽ എന്ന സിനിമയിലൂടെ തിരികെ വരുന്ന ഹണി മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തിരിച്ചുവരവിലൂടെ കൈയടി നേടുകയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതേസമയം, ഉദ്ഘാടന വേദികളിൽ സ്ഥിരമായി എത്തുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും ഹണി റോസ് നേരിടാറുണ്ട്. ഇപ്പോഴിതാ ട്രോളുകളെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് ഹണി റോസ്. രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ഞാൻ ആസ്വദിക്കാറുണ്ട്. റേച്ചലിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ കണ്ട രസകരമായ കമന്റ് ഇങ്ങനെയായിരുന്നു- ‘ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്’ ഇതേപോലെയുള്ള രസകരമായ ട്രോളുകൾ കണ്ടു പൊട്ടിച്ചിരിച്ചിട്ടുണ്ട്. മുന്‍പൊരിക്കൽ ഹണി റോസിന്റെ അയർലന്‍ഡ് യാത്രയും വൈറലായി മാറിയിരുന്നു. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. അയർലൻഡിൽ പോയ സമയത്ത് ഗതാഗതമന്ത്രി ജാക്ക്…
Read Moreവോട്ട് ചോദിച്ച് വരുന്പോൾ എല്ലാ നേതാക്കളും പറയുന്ന വാക്കാണ് വ്യാജമദ്യത്തിനെതിരേ നടപടിയെടുക്കുമെന്ന്, എന്നാൽ അധികാരത്തിലെത്തിയാൽ അത് മറക്കും; സൂര്യ
കള്ളിക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. ഇലക്ഷൻ അടുക്കുന്ന സമയത്ത് വോട്ട് ചോദിച്ച് വരുന്പോൾ എല്ലാ നേതാക്കളും പറയുന്ന വാക്കാണ് വ്യാജമദ്യത്തിനെതിരേ നടപടിയെടുക്കുമെന്നത്. എന്നാൽ അധികാരത്തിലെത്തിയാൽ ഇതെല്ലാം മറക്കുകയാണ് ചെയ്യുന്നതെന്ന് സൂര്യ പറഞ്ഞു. ഇനി ഇത് അംഗീകരിക്കാൻ സാധിക്കില്ല. വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം വേണമെന്നും താരം പറഞ്ഞു. മദ്യദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് കള്ളിക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 49 പേർ മരണമടഞ്ഞത്. കള്ളക്കുറിച്ചിയിലെ കരുണപുരത്തുനിന്നാണ് കൊല്ലപ്പെട്ടവർ വിഷമദ്യം കഴിച്ചത്. ബുധനാഴ്ച രാത്രിയോടെ മദ്യം കഴിച്ചവർക്ക് തലവേദന, ഛർദി, തലകറക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read Moreആയിരത്തോളം പടങ്ങളിൽ അഭിനയിച്ച ഗ്രേറ്റ് ആർട്ടിസ്റ്റ്, സുകുമാരിയമ്മയിൽ നിന്നു പഠിക്കേണ്ടതുണ്ട്; തുറന്ന് പറഞ്ഞ് സീമ
സുകുമാരിയമ്മയോട് എനിക്ക് കുറച്ചുകൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയിൽനിന്നു കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവർക്കും കൊടുക്കും. കിട്ടുന്ന പൈസയിൽ പാതിയും ഓരോ സാധനങ്ങൾ മേടിച്ച് ആൾക്കാർക്ക് കൊടുക്കും. ഞാനും അമ്മയും കൊല്ലത്ത് ഒരിടത്ത് ഷൂട്ടിന് നിൽക്കുകയാണ്. വസ്ത്രം മാറണം. കടലിന് അടുത്തുള്ള അംഗൻവാടി പോലത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഡ്രസ് മാറ്റാൻ ഒരു മാർഗവും ഇല്ല. ദാവണി പോലത്തെ ഡ്രസാണ്. പാവാടയും ബ്ലൗസുമാണ്. എല്ലാം ചേഞ്ച് ചെയ്യണം. എവിടെ നിന്ന് മാറണം എന്ന് കൺഫ്യൂഷൻ. അമ്മ എന്നെ വിളിച്ചു. കോസ്റ്റ്യൂമറെ വിളിച്ച് ലുങ്കി കൊണ്ട് വരാൻ പറഞ്ഞു. കെട്ടിടത്തിന്റെ മൂലയിലേക്ക് പോയി രണ്ട് വശത്തുമായി മുണ്ട് പിടിച്ച് നിന്നു. നീ മാറിക്കോളാൻ പറഞ്ഞു. ഞാൻ വിറച്ച് പോയി. കാരണം ഈ മുണ്ടിന്റെ മറവിൽ എങ്ങനെ ഡ്രസ് മാറും. ഈ രണ്ട്…
Read Moreകറുപ്പിൽ കിടിലം പാർവതി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
അഭിനയത്രി, അവതാരക, മോഡൽ എന്നീ നിലയിൽ തിളങ്ങുന്ന താരമാണ് നടി പാർവതി ആർ കൃഷ്ണ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അഭിനയത്തിൽ തിളങ്ങിയിട്ടുള്ള ഒരാളാണ് പാർവതി. അമ്മ മാനസം എന്ന പരമ്പരയിലാണ് പാർവതി ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ചു. ഏഞ്ചൽസ് ആയിരുന്നു പാർവതിയുടെ ആദ്യ സിനിമ. എങ്കിലും പ്രേക്ഷകർ പാർവതിയുടെ ആദ്യം ഓർക്കുന്നത് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച മാലിക്ക് എന്ന സിനിമയിലെ പ്രകടനമാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ പാർവതി ഇപ്പോഴിതാ കറുപ്പ് സാരിയിൽ തിളങ്ങിയിരിക്കുന്ന ഒരു ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. എന്തൊരു ഭംഗിയാണെന്നും സാരിയിൽ ഹോട്ടാണെന്നുമൊക്കെ ആരാധകരുടെ കമന്റുകളും വന്നിട്ടുണ്ട്.
Read More‘ഹണിയിലെ നടിയെ കാണാതെ പോകരുത്’; ആരാധകന്റെ കുറിപ്പ് വൈറലാകുന്നു
നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ഉദ്ഘാടനം സ്റ്റാര്‍’ ആയാണ് നടി ഹണി റോസ് അറിയപ്പെടുന്നത്. കേരളത്തിലുടനീളം ഉദ്ഘാടനങ്ങള്‍ നടത്തുന്നതിലൂടെയാണ് നടിക്ക് അങ്ങനെയൊരു വിളിപ്പേരു ലഭിച്ചത്. മാത്രമല്ല ഹണി ധരിക്കുന്ന വസ്ത്രങ്ങള്‍ വ്യാപകമായ വിമർശനങ്ങള്‍ക്കും വഴിയൊരുക്കി. വസ്ത്രധാരണവും ശരീരഘടനയുമൊക്കെ പലര്‍ക്കും ഹണിയെ കളിയാക്കാനുള്ള അവസരങ്ങളായിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി കൊടുക്കാതെ ചിരിച്ചുകൊണ്ട് നേരിടുകയാണ് നടി ചെയ്യാറുള്ളത്. ഈ വിമര്‍ശനങ്ങള്‍ക്കിടയിലും ഹണിയിലെ നടിയെ മറന്ന് പോകരുതെന്ന് പറയുകയാണ് ഒരു ആരാധകൻ. സോഷ്യൽ മീഡിയ സിനിമാസ്വാദകരുടെ ഗ്രൂപ്പിൽ ഹണിയെ കുറിച്ചെഴുതിയ ആരാധകന്റെ കുറിപ്പ് വൈറലായിരി ക്കുകയാണ്. കഴിഞ്ഞ ദിവസം ഹണി റോസ് നായികയായിട്ടെത്തുന്ന റേച്ചല്‍ എന്ന സിനിമയില്‍നിന്നുള്ള ടീസര്‍ പുറത്ത് വിട്ടിരുന്നു. അതിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് നടിയെ പ്രശംസിച്ച് കൊണ്ട് ആരാധകർ എത്തിയത്. “ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന,…
Read Moreവിവാഹം കഴിഞ്ഞാൽ അഭിനയം തുടരുമോ; അവതാരികയുടെ ചോദ്യത്തിന് പാർവതിയുടെ ഉത്തരമിങ്ങനെ…
മലയാളികളുടെ പ്രിയ നടിയാണ് പാർവതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങൾ ആരുടെമുന്നിലും പറയാൻ ധൈര്യം കാട്ടുന്ന താരം കൂടിയാണ് പാർവതി. പലപ്പോഴും നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ പല വിമർശനങ്ങളും പാർവതിക്കു കേൾക്കേണ്ടി വന്നിട്ടുണ്ട്. പാർവതിയുടെതായി വരാനിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. ഉർവശിയും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പാർവതിയുടെ പുതിയൊരു അഭിമുഖമാണിപ്പോൾ ചർച്ചയാകുന്നത്. ബോളിവുഡിലെ മുൻനിര നടിമാർ വിവാഹം കഴിഞ്ഞും അമ്മയായതിന് ശേഷവും മുഖ്യവേഷത്തിൽ സിനിമകൾ ചെയ്യുന്നു. വിവാഹം കഴിഞ്ഞാൽ അഭിനയം തുടരുമോ എന്ന ചോദ്യത്തെ നേരിടേണ്ട സാഹചര്യത്തിലാണോ ഇന്നും മലയാളി നടിമാർ എന്നായിരുന്നു ചോദ്യം. ഞാൻ വിവാഹിതയല്ല, മറ്റുള്ളവരുടെ കാര്യം എനിക്കു പറയാനുമാകില്ലെന്നാണ് താരം മറുപടി പറഞ്ഞത്. അതേ സമയം സമൂഹത്തിൽ പൊതുവിൽ അങ്ങനെയൊരു ചിന്താഗതിയുണ്ട്. ഇതൊരു പുരുഷ കാഴ്ചപ്പാടാണ്. അത് ചിലപ്പോൾ തീരുമാനങ്ങളെ ബാധിക്കുന്നുണ്ടാകാം. പക്ഷേ ബോളിവുഡിലെ സാഹചര്യം വ്യത്യസ്തമാണ്. അവരുടെ മാർക്കറ്റ്…
Read Moreതെറ്റുകൾ സംഭവിച്ചിട്ടുണ്ട് അതിൽ കുറ്റബോധം തോന്നിയിട്ടില്ല, ജീവിതം എപ്പോഴും എന്നെ മികച്ച എന്തെങ്കിലും പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്; അഭയ ഹിരൺമയി
ഇപ്പോഴാണ് ഞാൻ കൂടുതൽ സന്തോഷവതിയായി കാണുന്നത് എന്ന് പറയുന്ന ആളുകളോട്, ഇതിന് മുൻപുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾ കണ്ടിട്ടില്ല, അതൊരു കാലഘട്ടമാണ്. എന്റെ അമ്മ എപ്പോഴും പറയും, എന്ത് സംഭവിച്ചാലും അവൾ ഹാപ്പിയാണ് എന്ന്. അതെ എനിക്ക് തിരിച്ചടികൾ ഉണ്ടായിരുന്നു. പക്ഷേ എന്റെ സന്തോഷം ആരെയും ആശ്രയിച്ച് കൊണ്ടായിരുന്നില്ല. ജീവിതത്തിൽ ഒരുപോയിന്റിൽ നിങ്ങൾക്കെല്ലാം സംഭവിക്കുന്നത് പോലെ എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷേ അതിൽ കുറ്റബോധം തോന്നിയിട്ടില്ല. ജീവിതം എപ്പോഴും എന്നെ മികച്ച എന്തെങ്കിലും പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. തെറ്റുകൾ വരുത്തുക, അതിൽ നിന്ന് പഠിക്കുക. വീണ്ടും തെറ്റുകൾ വരുത്തുക അതിൽ നിന്ന് പഠിക്കുക അങ്ങനെയാണ് ജീവിക്കേണ്ടത്. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവിതം നയിക്കുക. – അഭയ ഹിരൺമയി
Read Moreജീവിതത്തിന്റെ മാജിക്കില്‍ ഞാന്‍ വിശ്വസിക്കുന്നു, ആഗ്രഹിക്കുന്നതെല്ലാം എനിക്ക് കിട്ടുന്നുണ്ട്; ദീപ തോമസ്
നടിയും മോഡലുമായ ദീപ തോമസ് നഴ്സിംഗ് മേഖലയില്‍ നിന്നാണ് ഈ രംഗത്തേക്കു വരുന്നത്. മുംബൈയില്‍ ജോലി ചെയ്തിരുന്ന ദീപയുടെ മനസിലാകെ സിനിമയായിരുന്നു. മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ജോലി ഉപേക്ഷിച്ച് ഷോയില്‍ പങ്കെടുക്കുകയായിരുന്നു ദീപ. മോഡലിംഗും പരസ്യ ചിത്രങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. നിരവധി സിനിമകൾ ചെയ്തുവെങ്കിലും ദീപയെ കാണുമ്പോൾ കരിക്കിലെ താരമല്ലേയെന്നാണ് ആളുകൾ ആദ്യം ചോദിക്കുന്നത്. ദീപയുടെ ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹോം സിനിമയിലെ കഥാപാത്രമായിരുന്നു. ഇപ്പോഴിതാ നടി തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. സിനിമയിൽ അവസരങ്ങള്‍ കിട്ടാതെ വല്ലാതെ ഡിപ്രസ്ഡായ സ്റ്റേജ് വരെ തനിക്കുണ്ടായിട്ടുണ്ടെന്നാണ് ഒരു ചാനൽ ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞത്. മോഡലിംഗിലൂടെയാണ് ഞാന്‍…
Read More