മമ്മൂട്ടിയും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് പൂവിന് പുതിയ പൂന്തെന്നൽ. 1986-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ഫാസിലാണ്. സൂപ്പർ താരങ്ങൾ നായകൻമാരായി എത്തിയെങ്കിലും ചിത്രം വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സ്വർഗചിത്ര അപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ‘പൂവിനു പുതിയ പൂന്തെന്നൽ’ ആ സിനിമയുടെ പരാജയമാണ് അടുത്ത സിനിമ എടുക്കാനുള്ള കാരണം. അഞ്ചു സിനിമകളാണ് മമ്മൂട്ടിയുടെ അന്ന് റിലീസിനൊരുങ്ങുന്നത്. അതിൽ ആവനാഴി സൂപ്പർ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ മറ്റു സിനിമകൾ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു ഹീറോയുടെ അഞ്ചു സിനിമകൾ ഒരു സീസണിൽ ഇറങ്ങുക എന്ന് പറഞ്ഞാൽ അത് ഇന്ന് നടക്കുന്ന കാര്യമല്ലല്ലോ. അന്ന് മമ്മൂക്കയായിരുന്നു നമ്പർ വൺ. മോഹൻലാൽ കയറി വരുന്നല്ലേയുള്ളു. ആ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയത് എന്റെ നിർബന്ധം കൊണ്ടാണ്. ഫാസിൽ സാർ പറഞ്ഞത് വേറെ പുതുമുഖങ്ങളെ വെച്ച് ചെയ്യാം എന്നായിരുന്നു. എന്റെ…
Read MoreCategory: Movies
പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല; കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ മെബറാണ് അയാൾ; ഹരീഷ് പേരടി
കൊച്ചി: പോരാളി ഷാജിയെ ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന് നടന് ഹരീഷ് പേരടി. അയാൾ ഒരു അന്യ ഗ്യഹ ജീവിയാണ്. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ സിപിസിഎം(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണെന്ന് ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പോരാളി ഷാജിയെ നിങ്ങൾക്ക് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല. കാരണം അയാൾ ഒരു അന്യ ഗ്യഹ ജീവിയാണ്. ചുവന്ന ഉപരിതലവും ചുവന്ന ആകാശവുമുള്ള ചൊവ്വയിലെ സിപിസിഎം(കമ്മൂണിസ്റ്റ് പാർട്ടി ഓഫ് ചൊവ്വ മാർക്സിസ്റ്റ്) എന്ന സംഘടനയുടെ പോളിറ്റ് ബ്യൂറോ മെബറാണ്. ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ലെന്നും ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണമെന്നും ഞാനാണ് യഥാര്‍ഥ പോരാളി ഷാജി എന്നു പറയാന്‍ ധൈര്യം കാണിക്കണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.…
Read Moreസ്വർഗത്തിലെ കട്ടുറുമ്പ് 21ന് തിയറ്ററുകളിൽ
മലയാളത്തിലെ യുവജനങ്ങളുടെ ഹരമായി മാറിയ നായകൻ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ സ്വർഗത്തിലെ കട്ടുറുമ്പ് 21-ന് തിയറ്ററുകളിലേക്ക്. മൈന ക്രിയേഷൻസിനുവേണ്ടി കെ.എൻ. ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ധ്യാൻ ശ്രീനിവാസൻ ഒരു കംപ്ലീറ്റ് ആക്ടർ പദവിയിലേക്ക് എത്തുന്നു എന്നതാണ് പ്രത്യേകത. അത്രയും ശക്തമാണ് സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലെ ധ്യാൻ അവതരിപ്പിക്കുന്ന അധ്യാപകൻ ജോസ് എന്ന കഥാപാത്രം. ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കുന്ന കഥാപാത്രം. മെമ്പർ രമേശൻ വാർഡ് നമ്പർ 9 എന്ന ചിത്രത്തിലെ നായിക ഗായത്രി അശോക് ആണ് ധ്യാൻ ശ്രിനിവാസന്റെ നായികയായി എത്തുന്നത്. അധ്യാപകനായ കെ.എൻ. ശിവൻകുട്ടൻ, തന്റെ അനുഭവങ്ങളിൽനിന്നു വാർത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രമേഷ് പണിക്കർ, സിറിൽ കെ.ജയിംസ്, റിയ രഞ്ജു പാലക്കാട്, സിമിൻ സി.എം, തിരക്കഥ, സംഭാഷണം – വിജു…
Read Moreനിമിഷ കൈയടി കിട്ടാൻ വേണ്ടി പറഞ്ഞതാവാം; സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്നറിയില്ല; മേജർ രവി
നിമിഷയെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല കലാകാരിയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്നറിയില്ലന്ന് മേജർ രവി. ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ ഒരു കാര്യം ആ കുട്ടി വേദിയില്‍ വന്നുപറഞ്ഞു. അതിനെ അങ്ങനെ വിട്ടാല്‍ മതി. ഇപ്പോള്‍ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നതാണ്. സുരേഷ് ഗോപിയുടെ മകനും അദ്ദേഹത്തിന്റെ കുടുംബവും ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും മാനസികമായി വിഷമിച്ചിട്ടുണ്ട്. സുരേഷ് ഗോപി നന്നായി വളർത്തിക്കൊണ്ടുവന്ന കുട്ടി എന്ന നിലയില്‍ ഗോകുല്‍ സുരേഷ് പക്വമായി പറഞ്ഞ സ്റ്റേറ്റ്മെന്റ് ഞാൻ കേട്ടിട്ടുണ്ട്. അന്നതു പറഞ്ഞപ്പോള്‍ വിഷമം ഉണ്ടായെന്നും എന്നാല്‍ ഇന്ന് അവർക്കെതിരേ ട്രോളുകള്‍ ഇടുന്നതിനോ മാനസികമായി പീഡിപ്പിക്കുന്നതിനോ എനിക്കു താത്പര്യമില്ലെന്നാണ് ഗോകുല്‍ പറഞ്ഞത്. അതിനെ അങ്ങു വിടുകയാണ് ചെയ്യേണ്ടത്. അല്ലാതെ ഒരു…
Read Moreകിടിലൻ ലുക്കിൽ കിയാര; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ബോളിവുഡ്-തെലുങ്ക് സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് കിയാര അദ്വാനി എന്ന ആലിയ അദ്വാനി. 2019ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹിന്ദി ചിത്രങ്ങളായ കബീര്‍ സിംഗ്, കോമഡി ഡ്രാമയായ ഗുഡ് ന്യൂസ് എന്നിവയില്‍ അഭിനയിച്ചതിന് അദ്വാനി കൂടുതല്‍ ശ്രദ്ധ നേടി. സ്പോര്‍ട്സ് ബയോപിക് എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി (2016) എന്ന ചിത്രത്തില്‍ എംഎസ് ധോണിയുടെ ഭാര്യയുടെ വേഷത്തില്‍ അഭിനയിച്ചതും കരിയറില്‍ വഴിത്തിരിവായി. സേഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കിയാര ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഅയാം നോട്ട് സിക്ക്, ആ വിശേഷണം മാറ്റേണ്ടതുണ്ട്, ഞാന്‍ ഇവിടെ തന്നെയുണ്ട്, ഞാന്‍ സിനിമകള്‍ ചെയ്യുന്നുമുണ്ട്; മംമ്ത മോഹൻദാസ്
മലയാള സിനിമയിലെ മുന്‍നിര നായികയാണ് മംമ്ത മോഹന്‍ദാസ്. രണ്ട് പതിറ്റാണ്ടോളം എത്തിനില്‍ക്കുന്ന കരിയറില്‍ മലയാളത്തില്‍ മാത്രമല്ല, മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചു. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ വരികയാണു താരം. വിജയ് സേതുപതിയ്ക്കൊപ്പമുള്ള മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ. തമിഴ് സിനിമയില്‍ വന്ന ഇടവേളയെക്കുറിച്ചു മംമ്തയുടെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് അസുഖമാണെന്നു കരുതിയാണ് പല തമിഴ് സിനിമകളും തന്നിലേക്ക് എത്താതെ പോകുന്നതെന്നാണ് മംമ്ത പറയുന്നത്. ഒരഭിമുഖത്തിലായിരുന്നു മംമ്ത മനസു തുറന്നത്. തമിഴില്‍നിന്ന് എന്നെ അന്വേഷിക്കുമ്പോള്‍ അവള് ഇവിടെയില്ല, അവള് യുഎസിലാണ്, അവളുടെ ആരോഗ്യം മോശമാണ് എന്നൊക്കെയാണ് കേള്‍ക്കുന്നതെന്ന്. ഞാന്‍ തൊട്ടപ്പുറത്തെ സംസ്ഥാനത്തുണ്ടാകും. നോണ്‍ സ്റ്റോപ്പ് ആയി ഷൂട്ട് ചെയ്യുകയായിരിക്കും. കുറച്ചെങ്കിലും റിസര്‍ച്ച് ചെയ്യണ്ടേ. ഞാനും അമ്മയുമാണ് എല്ലാം ചെയ്യുന്നത്. ഇത്രയും വര്‍ഷമായിട്ടും എന്നെ പ്രതിനിധീകരിക്കാന്‍ ആരുമില്ല. ഇപ്പോഴാണ് എനിക്കൊരു ടീമൊക്കെയാകുന്നതത്. ആളുകള്‍ ഇപ്പോഴും…
Read Moreനമ്മുടെ ജീവിതത്തിൽ ഇൻസ്പെയർ ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തുക; മംമ്ത മോഹൻദാസ്
ജീവിതത്തിൽ പ്രതീക്ഷിക്കാതെ ചില ഘട്ടങ്ങൾ വന്നു. ഒരു സർവൈവൽ മോഡിൽ പോകുന്ന സമയത്ത് ആണ് ചില തിരിച്ചറിവുകൾ ജീവിതത്തിൽ സംഭവിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മളെ ഇൻസ്പെയർ ചെയ്യുന്ന കാര്യങ്ങൾ കണ്ടെത്തുക എന്നുള്ളതാണ് ഏറ്റവും വലിയ തിരിച്ചറിവ്. എല്ലാ രണ്ടു വർഷം കൂടുമ്പോഴും എന്തെങ്കിലും മാനസികമായ പ്രശ്നമോ ശാരീരികമായ വിഷയങ്ങളോ എന്നെ ബാധിക്കാറുണ്ട്. പക്ഷേ എല്ലാവരുടെയും പ്രാർഥന കൊണ്ടാകാം ഇങ്ങനെ നിലനിൽക്കുന്നത്. -മംമ്ത മോഹൻദാസ്
Read Moreഎന്റെ ആത്മസംതൃപ്തിക്കായും ഞാന്‍ ആരാണെന്നു സ്വയം തെളിയിക്കാനുമാണ് അങ്ങനെ ചെയ്തത്; നമിത
ഐറ്റം ഡാന്‍സിലൂടെയാണ് നടി നമിത തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പിന്നീടു നിരവധി സിനിമകളില്‍ ചെറുതും വലിതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോഴും സജീവമായി നില്ക്കുന്ന നമിതയുടെ ഏറ്റവും പുതിയൊരു അഭിമുഖം വൈറലാകുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ചില മോശം കാര്യങ്ങളെക്കുറിച്ചാണു താരം സംസാരിച്ചത്. ഒരു ഘട്ടത്തില്‍ എന്റെ ശരീരഭാരം വര്‍ധിക്കുകയും ഞാന്‍ ഭയങ്കരമായ വിഷാദാവസ്ഥയിലാകുകയും ചെയ്തിരുന്നു. നമ്മുടെ ശരീരത്തിന് എന്താണു കുഴപ്പമെന്നും എത്രത്തോളം ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്നും മറ്റുള്ളവര്‍ക്ക് അറിയില്ല. ഇപ്പോള്‍ ഇതിനെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ ഇതൊക്കെ വളരെ സാധാരണമാണെന്നെ അവര്‍ പറയുകയുള്ളു. സ്ത്രീ ശരീരഘടന പുരുഷ ശരീരഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സങ്കീര്‍ണമാണ്. 2013 ല്‍ ഞാനൊരു ഷോയ്ക്ക് പോയിരുന്നു. ആ സമയത്ത് ഞാന്‍ വിഷാദത്തിന്റെ കൊടുമുടിയിലായിരുന്നു. അന്ന് മേക്കപ്പ് പോലും ഇട്ടിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം ഒരു ദിനപത്രത്തിലോ ഏതോ വാരികയിലോ,…
Read Moreമകന് അഭിനയിച്ച സിനിമ ഒരു മാസം കഴിഞ്ഞിട്ടും കാണാത്ത താന്‍ എന്തൊരു അച്ഛനാണ് എന്ന് അദ്ദേഹം ചോദിച്ചു; സലീം കുമാര്‍
എന്റെ രണ്ടു മക്കളോടും ഭാവിയില്‍ ആരാകണം എന്നു ഞാന്‍ ഇന്നുവരെ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തില്‍ ഞാന്‍ മൂന്നാലു പേരോടു പറഞ്ഞു പോയി. അതിന്റെ ഭവിഷ്യത്തു മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിയുന്നതു പോലെ എന്റെ തൊലിയുരിച്ചു. എന്റെ മക്കള്‍ക്ക് ആ ഗതി വരരുതെന്ന് എനിക്കുണ്ടായിരുന്നു. മഞ്ഞുമൽ ബോയ്സ് ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ എന്‍. കൃഷ്ണ വിളിച്ചു. അദ്ദേഹത്തിന്റെ നെടുംപാലയ് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ ഒരു മലയാളം സിനിമ ഹിറ്റായി ഓടുന്നു എന്ന സന്തോഷം പറയാനാണു വിളിച്ചത്. മകന് ചന്തു അതില്‍ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു വലിയ സന്തോഷമായി. എന്നാല്‍ മകന് അഭിനയിച്ച സിനിമ ഞാനിതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, സ്വന്തം മകന് അഭിനയിച്ച ഹിറ്റ് സിനിമ ഒരു മാസം കഴിഞ്ഞിട്ടും കാണാത്ത താന്‍…
Read Moreഅഗ്നിക്കിരയായ തൊഴിലാളികളുടെ ശവമഞ്ചത്തിന് മേലെയാണ് തൊഴിലാളി വർഗപാർട്ടി എന്ന് മേനിനടിക്കുന്ന കേരള ഭരണകൂടം ലോക കേരള സഭ എന്ന അല്പന്മാരുടെ കോമാളിത്തരം നടത്തുന്നത്; ജോയ് മാത്യു
കൊച്ചി: ലോക കേരള സഭയ്ക്കെതിരേ രൂക്ഷ വിമർശനവുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് മരിച്ച ആളുകളിൽ ഭൂരിഭാഗവും മലയാളികളാണ്. ഈ അവസരത്തിൽ ലോക കേരള സഭ ആഘോഷിക്കുന്നതിനാണ് ജോയ് മാത്യുവിന്റെ വിമർശനം. അഗ്നിക്കിരയായ തൊഴിലാളികളുടെ ശവമഞ്ചത്തിന് മേലെയാണ് തൊഴിലാളി വർഗപാർട്ടി എന്ന് മേനിനടിക്കുന്ന കേരള ഭരണകൂടം ലോക കേരള സഭ എന്ന അല്പന്മാരുടെ കോമാളിത്തരം നടത്തുന്നത്. ഇതോർത്ത് താനടക്കമുള്ള ഓരോ മലയാളിയും ലജ്ജിക്കേണ്ടതാണെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അല്പന്മാരുടെ കോമാളി നാടകം –സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് ആഘോഷിക്കുന്ന അല്പന്മാരുടെ ഉത്സവമായ ലോക കേരള സഭ നാളെ മൂന്നാമതും ആരംഭിക്കുകയാണ്. ജന്മനാട്ടിൽ തൊഴിലവസരങ്ങൾ ഇല്ലാത്തതിനാൽ കുടുംബം പുലർത്താൻ മറുനാടുകളിലെ ആടുജീവിതത്തിനു വിധിക്കപ്പെട്ട് നാടും വീടും വിട്ട് മരുഭൂമികളിൽ തൊഴിലെടുക്കാൻ പോയ ഇന്ത്യാക്കാരായ 46 തൊഴിലാളികളാണ് അഗ്നിക്കിയായത്…
Read More