ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുകോൺ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമാണ് ബോളിവുഡ് നടൻ രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്തത്. അടുത്തിടെ തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത താരദമ്പതിമാര്‍ പങ്കുവച്ചിരുന്നു. കുട്ടിയുടുപ്പുകളുടെയും ചെരിപ്പുകളും ഒക്കെ അടങ്ങുന്ന ഒരു ചിത്രത്തില്‍ സെപ്റ്റംബര്‍ 2024 എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് ദീപികയും രണ്‍വീറും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാൽ അതിനു പിന്നാലെ താരത്തിന്റേത് വാടക ഗര്ഭധാരണമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും വന്നു. ആക്ഷന്‍ രംഗത്ത് താരം അഭിനയിക്കാൻ എത്തിയതോയൊണ് വാര്‍ത്തകള്‍ പരന്നത്. പക്ഷേ അതൊക്കെ കാറ്റില്‍ പറത്തി തന്റെ ബേബി ബമ്പ് (നിറവയർ) കാണുന്ന തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരദമ്പതിമാരെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടു ചെയ്യാന്‍ നിറവയറുമായി എത്തിയ താരത്തിന്റെ വീഡിയോയാണ് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. വയറില്‍ പിടിച്ചു…
Read MoreCategory: Movies
കാന്‍ റെഡ് കാര്‍പ്പറ്റില്‍ ബ്ലാക്ക് അൻഡ് വൈറ്റ് ഗൗണിൽ തിളങ്ങി അദിതി റാവു; വൈറലായി ചിത്രങ്ങൾ
കാൻ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ബോളിവുഡ് താരം അദിതി റാവു. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മൂന്നാം തവണയാണ് അദിതി കാനിന്റെ റെഡ് കാര്‍പ്പറ്റില്‍ എത്തുന്നത്. ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിലാണ് അദിതി റെഡ് കാര്‍പറ്റില്‍ എത്തിയത്. ബ്ലാക്ക് വെൽവെറ്റിലും വൈറ്റ് ഷിഫോണിലും തീർത്ത ഗൗണായിരുന്നു താരത്തിന്റെ വേഷം. വസ്ത്രത്തോട് ചേരുന്ന കറുത്ത ഹൈഹീലും, ലിറ്റ്മസ് ഇന്ത്യയുടെ ഗോള്‍ഡന്‍ ഷെയ്ഡിലുള്ള ബോള്‍ ഇയര്‍ റിങ്ങും, മിഷോ ഡിസൈന്‍സ്, ഇക്വലന്‍സ് എന്നിവയുടെ മാച്ചിംഗ് മോതിരങ്ങളുമാണ് ഔട്ട്ഫിറ്റിനൊപ്പം പെയർ ചെയ്തത്. അദിതി റാവുവിന്റെ ചിത്രങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read Moreമോഷ്ടാക്കളുടെ വെയിയേറ്റ് പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മരിച്ചു
പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മരിച്ചു. മോഷ്ടാക്കളുടെ വെടിയേറ്റാണഅ മരണം. 37 വയസായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നോടെ ലോസ് ആഞ്ചലസിലാണ് സംഭവം. മൂന്നു പേരായിരുന്നു അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ‘മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇത് തടയാൻ എത്തിയ നടനെ മോഷ്ടാക്കള്‍ വെടിവയ്ക്കുകയായിരുന്നു. വാക്ടറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’.- വാക്ടറുടെ അമ്മ സ്കാര്‍ലെറ്റ് പ്രതികരിച്ചു. ‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്ബിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വാക്ടര്‍.
Read Moreകല്യാണം മുടക്കാന്‍ കുറേപ്പേര് ശ്രമിക്കുന്നു, അതുകൊണ്ട് വിവാഹ തിയതി സമയം അടുക്കുമ്പോള്‍ പറയാം; റോബിൻ രാധാകൃഷ്ണൻ
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ധാരാളം ആരാധകരും കൈമുതലായുള്ള താരമാണ് റോബിൻ. ഫാഷൻ ഡിസൈനറായ ആരതി പൊടിയും റോബിനും തമ്മിലുള്ള പ്രണയവും ഇരുവരുടേയും വിവാഹ നിശ്ചയവുമെല്ലാം വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷമായിട്ടും വിവാഹ തിയതി എന്താണ് വെളിപ്പെടുത്താത്തത് എന്ന ആാധകരുടെ ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. കല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന്റെ തിയതി സമയം അടുക്കുമ്പോള്‍ പറയാം എന്നാണ് റോബിന് പറഞ്ഞത്. എന്തായാലും ഉടനെതന്നെ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടേയും ആരാധകർ.
Read Moreഞാന്‍ പൊട്ടത്തരം പറയാറുണ്ട്, ആ പൊട്ടത്തരത്തിന് ഇപ്പോള്‍ ഒരു ക്വാളിറ്റി ഉണ്ട്; ഗായത്രി സുരേഷ്
ഒരുകാലത്ത് എനിക്ക് എന്നോടുതന്നെയുള്ള ഇഷ്ടം പോയിരുന്നു എന്ന് നടി ഗായത്രി സുരേഷ്. ഞാന്‍ ഇപ്പോഴും പൊട്ടത്തരം പറയാറുണ്ട്. പക്ഷെ ആ പറയുന്ന പൊട്ടത്തരത്തിന് ഇപ്പോള്‍ ഒരു ക്വാളിറ്റി ഉണ്ടെന്ന് തോന്നുന്നു. വലിയ തള്ളലുകളില്ല. മറ്റുള്ളവരെക്കാളും വലുതായി എന്നെ പ്ലേസ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. എനിക്ക് എന്നെപ്പറ്റി കോണ്‍ഫിഡന്‍സ് ഉണ്ട് എന്നേയുള്ളു. അല്ലാതെ ഞാന്‍ ആണ് ഏറ്റവും വലുത് എന്ന ചിന്ത എനിക്കില്ല. എനിക്കിപ്പോള്‍ ആരോടും പ്രണയമില്ല. പ്രണയം എന്നോടുതന്നെയാണെന്ന് ഗായത്രി പറഞ്ഞു.
Read Moreവീണ്ടും സാധാരണ ജീവിതത്തിലേക്ക്; ആൻജിയോഗ്രാം ചെയ്തപ്പോൾ മൂന്ന് ബ്ലോക്ക്; പോസ്റ്റ് പങ്കുവച്ച് സംവിധായകൻ ഡോ. ബിജു
ആശുപത്രിയിലായി വിവരം പങ്കുവച്ച് സംവിധായകന് ഡോ. ബിജു. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ആൻജിയോഗ്രാം ചെയ്തപ്പോഴാണ് മൂന്ന് ബ്ലോക്ക് ഉണ്ടെന്ന് അറിഞ്ഞത്. അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടർ അറിയിച്ചു. മൂന്ന് ബ്ലോക്കും നീക്കി മൂന്ന് സ്റ്റെന്റ് ഇട്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിത്രങ്ങള്‍ അടക്കം പങ്കുവച്ചാണ് ഡോ. ബിജുവിന്റെ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വീണ്ടും സാധാരണ ജീവിതത്തിലേക്ക്. ഒന്നര മാസം മുൻപ് അപ്രതീക്ഷിതമായി ഹൃദയ സംബന്ധമായ ഒരു അസുഖം. ഒരു യാത്ര പോകാനായി വെളുപ്പിനെ എണീറ്റപ്പോൾ നെഞ്ചിന് ഒരു ഭാരം പോലെ . യാത്ര റദ്ദു ചെയ്തു പെട്ടന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തി. എല്ലാ പരിശോധനകളും നടത്തി. ഇസിജിയും എക്കോയും ഒക്കെ നോർമൽ. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ പപ്പുവ ന്യൂ ഗിനിയയിലേക്ക് ഒരു ദീർഘ…
Read More‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’: ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായ നിമിഷം: ടോവിനോ തോമസ്
കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്കഭിമാനമായി പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’. ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുരസ്കാരം. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് നടൻ ടോവിനോ തോമസ് രംഗത്തെത്തി. ‘ വാവ് !! ഇന്ത്യൻ സിനിമയ്ക്ക് ഇത് അവിശ്വസനീയമായ നിമിഷം. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ചരിത്രം കുറിച്ചുകൊണ്ട് കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായി’. എന്നാണ് ടോവിനോ കുറിച്ചത്. ചിത്രത്തിന്റെ സംവിധായിക പായലിനേയും താരങ്ങളായ കനി കുസൃതിയേയും ദിവ്യപ്രഭയേയും പോസ്റ്റിൽ ടോവിനോ ടാഗ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്തുസൂക്ഷിക്കാറില്ല; മഹിമ നമ്പ്യാർ
ആവശ്യമില്ലാത്തവരുമായി സൗഹൃദം സൂക്ഷിക്കാറില്ല. ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമുണ്ടെന്ന് മഹിമ നമ്പ്യാർ. കാണുമ്പോള്‍ ഭയങ്കര സൗഹൃദത്തില്‍ ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്തുസൂക്ഷിക്കാറില്ല. അതു പ്രത്യേകിച്ചും ആരെയും മാറ്റി നിര്‍ത്തുന്നതല്ല. അങ്ങനെ ഒരു സ്വഭാവമുണ്ട്. അതില്‍ ആണ്-പെണ് വ്യത്യാസമൊന്നുമില്ല. എനിക്ക് ആവശ്യമില്ലാത്ത കോണ്ടാക്ട്സ് ഞാന്‍ പൊതുവെ മെയിന്റെയ്ന്‍ ചെയ്യാറില്ല. സിനിമയില്‍ ആള്‍ക്കാരുമായി സൗഹൃദം വേണം എന്നു നിര്‍ബന്ധമുണ്ടോ? ഞന്‍ ആരോടും ബഹളം വയ്ക്കുകയോ മുഖം ചുളിച്ചു സംസാരിക്കുകയോ അല്ലെങ്കില്‍ ദേഷ്യപ്പെട്ട് സംസാരിക്കുകയോ ചെയ്യാറില്ലന്ന് മഹിമ നന്പ്യാർ പറഞ്ഞു.
Read Moreമിമിക്രി താരം സോമരാജിന്റെ സംസ്കാരം ഇന്ന്
കോട്ടയം: ചലച്ചിത്ര-മിമിക്രി താരമായ കോട്ടയം സോമരാജ്(62) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ പുതുപ്പള്ളി കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിനു വച്ചു. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു മുട്ടബലം വൈദ്യുതി ശ്മശാനത്തിൽ നടക്കും. കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, അണ്ണന് തമ്പി, കിംഗ് ലയര്‍, അഞ്ചരക്കല്യാണം, ചാക്കോ രണ്ടാമന്, ആനന്ദ ഭൈരവി, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കരുമാടി രാജേന്ദ്രന് സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിനു തിരക്കഥയും സംഭാഷണവും ഒരുക്കി. വിവിധ മിമിക്രി ട്രൂപ്പുകളിൽ അംഗമായിരുന്നു. ദേ മാവേലി കൊമ്പത്ത്, ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം തുടങ്ങിയ കോമഡി ആൽബങ്ങൾക്ക് സ്ക്രിപ്റ്റും തയാറാക്കിയിട്ടുണ്ട്.
Read Moreഅസൂയപ്പെടുത്തുന്ന പ്രകടനവുമായി അനസൂയ സെൻഗുപ്ത; കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി
അനസൂയ സെൻഗുപ്ത ഓരോ ഭാരതീയനും അഭിമാന നേട്ടം. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ സെൻഗുപ്ത. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാന്റിൻ ബൊജനോവിന്റെ ചിത്രമായ ‘ദി ഷെയിംലെസ്’ലെ അഭിനയത്തിനാണ് അനസൂയ കാനിലെ അൺ സെർട്ടെയ്ൻ റിഗാർഡ് സെഗ്മെന്റിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. നടി മിതാ വസിഷ്ടും ഒമാര ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡൽഹിയിലെ ഒരു വേശ്യാലയത്തിൽ നിന്ന് ഒരു പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്ന രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിക്കുന്നത്. തന്റെ അവാർഡ് ക്വീർ കമ്മ്യൂണിറ്റിക്കും ലോകമെമ്പാടുമുള്ള മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും വേണ്ടി സമർപ്പിക്കുന്നു എന്ന് അനസൂയ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ 77-ാം പതിപ്പ് തികച്ചും സംഭവബഹുലമായിരുന്നു. ശനിയാഴ്ച കാൻസ് ഫിലിം ഫെസ്റ്റിവലിന് തിരശീല വീഴും.
Read More