കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മുങ്ങിയ കൊച്ചി നഗരത്തിലെ വെളളക്കെട്ടിനെതിരേ പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണമെന്ന് നടി പറഞ്ഞു. സബ്സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണം എന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബഹുമാനപ്പെട്ട അധികാരികളോട്,കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി…
Read MoreCategory: Movies
നിങ്ങൾ എന്നെ എത്ര കാലം ഓർത്തിരിക്കുമെന്ന് മമ്മൂട്ടി; കൊക്കിന് ജീവനുള്ള കാലം വരെയെന്ന് ആരാധകർ
മമ്മൂട്ടിയുടെ ടർബോ അതിഗംഭീരമായി തീയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്പോൾ മെഗാസ്റ്റാർ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻസർ ഖാലിദ് അല്‍ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. എല്ലാ അഭിനേതാക്കൾക്കും ഒരുസമയം കഴിഞ്ഞാൽ സിനിമ മടുക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്, മമ്മൂട്ടിയ്ക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ എന്നാണ് ഖാലിദിന്റെ ചോദ്യം. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലന്നാണ് മമ്മൂട്ടി ഉത്തരം നൽകിയത്. ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആഗ്രഹം എന്നു ഖാലിദ് ചോദിക്കുന്പോൾ ‘എത്രനാള്‍ അവർ എന്നെക്കുറിച്ച് ഓര്‍ക്കും? ഒരു വര്‍ഷം, പത്ത് വര്‍ഷം, 15 വര്‍ഷം അതോട് കൂടി തീർന്നു. മറ്റുള്ളവർ നമ്മളെ ലോകാവസാനം വരെ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആര്‍ക്കും ഉണ്ടാകില്ല. വലിയ വലിയ മഹാരഥന്മാര് പോലും വളരെ കുറച്ച് മനുഷ്യരാൽ മാത്രമാണ് ഓര്‍മിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരില് ഒരാള്‍…
Read Moreസാമ്പത്തിക തട്ടിപ്പ് കേസ്; ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ നടത്തിയത് ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നാണ് മരട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തിന് ഏഴു കോടി രൂപ മുതല്‍മുടക്കിയ അരൂര്‍ ചന്തിരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നല്കിയ പരാതിയില്‍ നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേ കേസെടുത്താണ് മരട് പോലീസ് അന്വേഷണം നടത്തിയത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരേ ചുമത്തിയത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിര്‍മാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിര്‍മാണ ചെലവ്. സിനിമക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ…
Read Moreഅവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സംവിധായകൻ ഒമർ ലുലുവിനെതിരേ ബലാത്സംഗ കേസ്
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ കൊടുംപിരി കൊണ്ടിരിക്കുന്ന സമയത്ത് സംവിധായകൻ ഒമർ ലുലുവിനെതിരേ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പലസ്ഥലങ്ങളിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തതെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ നെടുമ്പാശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു. ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം, നടിയുമായി തനിക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു എന്ന് ഒമർ പറഞ്ഞു. വാക്ക് തർക്കത്തെ തുടർന്ന് തങ്ങളുടെ സൗഹൃദത്തിന് വിള്ളൽ വീണിരുന്നു. ഇതേ തുടർന്നുണ്ടായ പകയാകാം ഇത്തരത്തിൽ പരാതി കൊടുക്കാൻ അവരെ പ്രോത്സാഹിപ്പിച്ചതെന്ന് ഒമർ ആരോപിച്ചു. പരാതിക്കാരിക്ക്…
Read Moreകാന്‍സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ട്; ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യക്കും കുടിക്കാം, ഇതിന് ഒരു നാറ്റവുമില്ല; കൊല്ലം തുളസി
എല്ലാവർക്കും പ്രിയങ്കരനായ താരമാണ് കൊല്ലം തുളസി. വില്ലനായ് അവതരിച്ച് പിന്നീട് കോമഡി രംഗങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശം വളരെ വേഗത്തിലായിരുന്നു. സിനിമയിൽ കൊല്ലം തുളസി നായകന്റെ സെറ്റാണെങ്കിൽ പിന്നെയൊന്നും പേടിക്കണ്ട എന്ന് കരുതിയിരുന്ന ഒരു ബാല്യകാലം നമുക്കെല്ലാവർക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ താൻ കാൻസറിനെ തോൽപിച്ചത് മൂത്രം കുടിച്ചുകൊണ്ടാണ് എന്ന താരത്തിന്റെ പരാമർശമാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് കൊല്ലം തുളസിയുടെ അവകാശവാദം. എനിക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ അതിനെ അതിജീവിക്കാന്‍ പല വഴികളും തേടി. അങ്ങനെയാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് അറിഞ്ഞത്. അതിലൂടെ ഞാന്‍ രോഗത്തെ അതിജീവിച്ചു. ഇപ്പോള്‍ എനിക്ക് 75 വയസായി. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹമെന്ന് കൊല്ലം തുളസി പറഞ്ഞു. ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യക്കും കുടിക്കാം. ഇതിന് ഒരു നാറ്റവുമില്ല, സകലവിധ അസുഖങ്ങള്‍ക്കും നാണം തോന്നാതെ…
Read Moreചിത്രയുടെ ഭർത്താവുമായി ഒരിക്കൽ വഴക്കിട്ടു, എം. ജി. ആണെങ്കിൽ ഞാൻ പാടുന്നില്ല എന്നെങ്ങാനും ചിത്ര പറയുമോ എന്നും ഭയന്നു, ഒടുവിൽ…; എം.ജി. ശ്രീകുമാർ തുറന്ന് പറയുന്നു
കണ്ണീർ കായലിലോതോ… ഗാനം റെക്കോർഡ് ചെയ്യുന്ന തലേദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴക്കിടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് കൂടിയത്. പണ്ട് നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നു, പക്ഷേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും വഴക്കാകുകയും ചെയ്തു. എല്ലാം അപ്രതീക്ഷിതമായിരുന്നു. സൗകര്യം ഉണ്ടെങ്കിൽ മതി എന്ന നിലയിലായിരുന്നു. പ്രശ്നം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ചിത്ര സ്റ്റുഡിയോയിലേക്ക് വന്നു. എന്നോട് മിണ്ടുന്നില്ല. കാരണം അവരുടെ ഭർത്താവുമായിട്ടാണ് ഞാൻ വഴക്കിട്ടിരിക്കുന്നത്. അത് കൊണ്ടുതന്നെ ഇനി ഏതേലും പടങ്ങൾ വന്നാൽ എം ജി ആണെങ്കിൽ ഞാൻ പാടുന്നില്ല എന്നെങ്ങാനും ചിത്ര പറയുമോ എന്ന ഭയമുണ്ട് എന്റെയുള്ളിൽ. അങ്ങനെ പലവിധ ചിന്തകൾ മനസിലൂടെ കടന്നുപോയി. അപ്പോഴേക്കും ഡയരക്ടർ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്ത് ഞങ്ങൾക്ക് തന്നു. ഡിസ്കഷൻ നടക്കുന്നു. പണ്ടൊന്നും ഇന്നത്തെ പോലെയല്ല. അന്നത്തെ പാട്ടിനൊക്കെ ഒരു ഫീൽ ഉണ്ടായിരുന്നു. അതെല്ലാം നടക്കുമ്പോഴും ചിത്ര മിണ്ടുന്നില്ല.…
Read Moreജോയ്ഫുൾ ത്രില്ലർ തലവൻ; ബിജു മേനോനും ആസിഫ് അലിയും ലീഡ് വേഷങ്ങളിലെത്തുന്ന ജിസ്ജോയ് ത്രില്ലർ തലവന്റെ വിശേഷങ്ങൾ…
പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ഫ്ളേവറില്‍ സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവന്‍ തിയറ്ററുകളില്‍. സിഐ ജയശങ്കറായി ബിജുമേനോനും എസ്ഐ കാര്‍ത്തിക് വാസുദേവനായി ആസിഫ് അലിയും ലീഡ് വേഷങ്ങളില്‍. പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള കോംബോ ആയതുകൊണ്ടാണ് ഇവരെ ആലോചിച്ചത്. വളരെ നല്ല സുഹൃത്തുക്കളും തികഞ്ഞ ആര്‍ട്ടിസ്റ്റുകളുമാണ്. ഇരുവരും മത്സരിച്ച് അഭിനയിച്ച സിനിമയാണ്. ഇവരുടെ ഗിവ് ആന്‍ഡ് ടേക്ക് ഭംഗിയായി വന്നു- ജിസ് ജോയ് രാഷ്്ട്രദീപികയോടു പറഞ്ഞു. ഫീല്‍ഗുഡില്‍ നിന്നു ത്രില്ലറിലേക്ക്… ഈ ജോണറിൽ ഞാന്‍ ആദ്യമായാണു സിനിമ ചെയ്തത്. ഒരേപോലെയുള്ളതു തന്നെ ചെയ്യാതെ പല ജോണറുകളിൽ ചെയ്യാം എന്നു കരുതി. യാദൃച്ഛികമായി കേട്ട ഒരു സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടപ്പോള്‍ അതുമായി മുന്നോട്ടു പോയി. കഥ, തിരക്കഥ ആനന്ദ് തേവര്‍കാട്ട്, ശരത് പെരുമ്പാവൂര്‍. സംഭാഷണവും ഗാനങ്ങളും എന്റേതാണ്. ദിലീഷ് പോത്തന്, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, മിയ ജോര്‍ജ് ഉള്‍പ്പെടെ എല്ലാവരും സീരിയസ് വേഷങ്ങളില്‍.…
Read Moreസൈബര്‍ ആക്രമണം: അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നു; പരാതി നല്കി ബാലതാരം ദേവനന്ദയുടെ കുടുംബം
കൊച്ചി: സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പരാതി നല്കിയ ബാലതാരം ദേവനന്ദയുടെ കുടുംബം. ദേവനന്ദ നല്കിയ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ദേവനന്ദയുടെ പിതാവിന്റെ പരാതി. എറണാകുളം സൈബര്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. മകള്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമയുടെ പ്രമോഷനായി വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രമായി അഭിമുഖം നല്‍കിയിരുന്നു. കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ ഈ അഭിമുഖത്തില്‍നിന്ന് ഒരു ഭാഗം ഡൗണ്‍ലോഡ് ചെയ്ത് അവരുടെ സ്വന്തം വീഡിയോ കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുന്നുവെന്നാണ് പിതാവിന്റെ പരാതിയിലുള്ളത്. തങ്ങളുടെ അനുവാദം ഇല്ലാതെ ഇന്റര്‍വ്യൂ എടുത്ത്, മകളെ സമൂഹ മാധ്യമത്തില്‍ മനഃപൂര്‍വം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തിരിക്കുന്നത്. ഈ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യിക്കുകയും ഈ വ്യക്തികളുടെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് പരാതിയില്‍…
Read More41-ാം വയസിലാണ് എനിക്ക് ആ രോഗം കണ്ടുപിടിക്കുന്നത്; തന്റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍
കൊച്ചി: അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം (എഡിഎച്ച്ഡി) എന്ന രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി നടന് ഫഹദ് ഫാസില്‍. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41- ാം വയസില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്ത് പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്പ്പിക്കവേയായിരുന്നു ഫഹദ് രോഗവിവരം വെളിപ്പെടുത്തിയത്. “ഡയലോഗുകള്‍ സംസാരിക്കാന്‍ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയില്‍ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ലെന്ന് ഭാര്യയും ഉമ്മയും പറയാറുണ്ട്. 41-ാം വയസിലാണ് എനിക്ക് ആ രോഗം കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്. വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ അത് എനിക്കുണ്ട് ‘. ഫഹദ് പറയുന്നു. എന്താണ് എഡിഎച്ച്ഡി? സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായ ബന്ധപ്പെട്ട തകരാറാണ്…
Read Moreസമാധാന പുസ്തകം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇര്ഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സമാധാന പുസ്തകം. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശേരി നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപി, ദിലീപ്, നസ്ളിൻ, മാത്യൂ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അരുൺ.ഡി .ജോസ്, സംവിധായകൻ രവീഷ് നാദ്, സി .പി.ശിവൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. ഫോർ മ്യൂസിക്സ് ആണ് ചിത്രത്തിന്റെ സംഗീതം. സിജു വിൽസൻ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. പിആർഒ പി.ശിവപ്രസാദ്.
Read More