നിരവധി ആരാധകരുള്ള താരമാണ് നിഖില വിമൽ. ആളുകൾ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നിഖിലയെ കണക്കാക്കുന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രമാണ് നിഖിലയുടെ പുതിയ ചിത്രം. പല അഭിമുഖങ്ങളിലും താരം പറയുന്ന വാക്കുകൾ ചില സന്ദർഭങ്ങളിൽ വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഒരു പരിപാടിയില്‍ നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറല്‍ ആകുന്നത്. ആളുകള്‍ വളരെ സീരിയസ് ആയിട്ട് തന്നെ ചീത്ത പറയുമ്പോൾ ചിരി വരാറുണ്ട് എന്നാണ് നടി പറയുന്നത്. മരിച്ച വീടുകളില്‍ പോയി നില്‍ക്കുമ്പോഴും ഇതേ പ്രശ്നം ഉണ്ടാവാറുണ്ടെന്നും നിഖില വിമല്‍ പറയുന്നു. ‘വളരെ സീരിയസ് സിറ്റുവേഷന്‍സിലൊക്കെ ചിരി വരുന്ന ഒരാളാണ് ഞാന്‍. ആരെങ്കിലും സീരിയസ് ആയിട്ട് ചീത്ത പറയുമ്പോള്‍ ചിരി വരാറുണ്ട്. എന്റെ വീട്ടില്‍ നിന്ന് അമ്മയും അച്ഛനും ഒന്നും ഞങ്ങളെ മരിച്ച വീട്ടില്‍ ഒന്നും കൊണ്ടു പോവാറില്ല. ഞാനും ചേച്ചിയും അവിടെ പോയി കഴിഞ്ഞാല്‍…
Read MoreCategory: Movies
ലാലേട്ടൻ അദ്ദേഹത്തിന്റെ ഇമേജ് ബ്രേക്ക് ചെയ്താണ് അന്നിറങ്ങിയത്; അദ്ദേഹത്തെ റെസ്പെക്ട് ചെയ്യണം; ആസിഫ് അലി
സിസിഎൽ കളിക്കാനിറങ്ങിയതിൽ സൂപ്പർസ്റ്റാർഡം ഉള്ള ഒരൊറ്റ നടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലാലേട്ടനാണെന്ന് ആസിഫ് അലി. ലാലേട്ടൻ ഒരോവർ ബൗൾ ചെയ്യുകയും, ഒരു കളിയിൽ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ അദ്ദേഹത്തിനെ പല കാര്യത്തിലും ട്രോളുന്നത് കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസ് ചെയ്തു, ഫീൽഡ് ചെയ്യാൻ നിൽക്കുമ്പോൾ ഓടാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞായിരുന്നു ട്രോൾ. പക്ഷേ അദ്ദേഹത്തെ റെസ്പെക്ട് ചെയ്യേണ്ട കാര്യമാണത്. സിസിഎല്ലിൽ ബാക്കി ടീമുകളിൽനിന്ന് എത്ര സൂപ്പർസ്റ്റാറുകൾ വന്ന് കളിച്ചിട്ടുണ്ട്? ആരും അങ്ങനെ ചെയ്യാത്തത് അവരുടെ ഇമേജ് ബ്രേക്കാകാതെ ഇരിക്കാൻ വേണ്ടിയാണ്. ബാക്കി ഇൻഡസ്ട്രിയിലുള്ള സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്സ് അടിക്കുമെന്നാണ് അവരുടെ ആരാധകർ കരുതുന്നത്. പക്ഷേ റിയാലിറ്റി അങ്ങനെയല്ല എന്നതാണ് സത്യം. റിയൽ ലൈഫിൽ അവർക്ക് ബാറ്റ് പോലും പിടിക്കാൻ അറിയില്ലായിരിക്കും. പക്ഷേ നമ്മുടെ സൂപ്പർസ്റ്റാർസ് അങ്ങനെയല്ല, ലാൽ…
Read Moreപൊട്ടിച്ചിരിക്കാൻ തയാറായിക്കോ… മന്ദാകിനി പ്രദർശനത്തിനെത്തുന്നു
അൽത്താഫ് സലിം, അനാർക്കലി മരക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മന്ദാകിനി 24ന് പ്രദർശനത്തിനെത്തുന്നു. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ഈ കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു.എം .ഭാസ്കർ നിർവഹിക്കുന്നു. വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു.ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗണപതി, ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ, അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനിൽ, ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽതുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.എക്സിക്യൂട്ടീവ്…
Read Moreഎന്റെ ജാതിപ്പേര് ഞാൻ എവിടെയും പറഞ്ഞിട്ടില്ല; വിവാദമുണ്ടാകാൻ കാരണമായ വീഡിയോ എഡിറ്റ് ചെയ്തതാണ്; മഹിമ നമ്പ്യാർ
എന്റെ പേരിൽ വിവാദമുണ്ടാകാൻ കാരണമായ വീഡിയോ എഡിറ്റ് ചെയ്തതാണ്. എന്നെ വിമർശിച്ച് എത്തിയവരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോയെന്ന് അറിയില്ല. എന്നോട് ചോദിച്ചത് പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ്. ഞാൻ അതിന് പറഞ്ഞത് ന്യൂമറോളജി നോക്കിയപ്പോൾ ഈ അക്ഷരമാണ് എനിക്ക് ചേരുന്നത് അവർ പറഞ്ഞു. അതുപോലെ പേരിന് ഒരു വാലുണ്ടെങ്കിൽ അതായത് ന്യൂമറോളജിക്കലി പേരിന് ഒരു വാല് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ എന്റെ ജാതിപ്പേര് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ ഇത് റിപ്പോർട്ട് ചെയ്തപ്പോൾ ന്യൂമറോളജി എന്ന കാര്യം ഞാൻ പറഞ്ഞതും രണ്ട് പേരു വേണമെന്നു പറഞ്ഞതുമെല്ലാം പോയി. അവസാനം അത് എത്തിയപ്പോൾ പേരിന് ഒരു വാലുണ്ടെങ്കിൽ അവസരം ലഭിക്കുമെന്ന് മഹിമ പറഞ്ഞുവെന്നും അതുകൊണ്ടാണ് നമ്പ്യാർ എന്നു ചേർത്തതും എന്ന തരത്തിലായി. എന്റെ ഗ്രാന്റ് ഫാദറിന്റെ സർ നെയിം ചേർത്തതാണ് അല്ലാതെ ജാതിയും മതവുമില്ലെന്ന്…
Read Moreകൈയിലെ പരിക്ക്; ഐശ്വര്യ റായ്ക്ക് ശത്രക്രിയ
ഇക്കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ റായ്യുടെ ലുക്കിനേക്കാളേറെ ശ്രദ്ധ നേടിയത് താരത്തിന്റ കൈയിലെ പരിക്കായിരുന്നു. മകള്‍ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് ഐശ്വര്യ കാനില്‍ എത്തിയത്. കാനില്‍ നിന്നും തിരിച്ചെത്തുന്നതിനു പിന്നാലെ ശസ്ത്രക്രിയയ്ക്കു വിധേയാവാന് ഒരുങ്ങുകയാണ് ഐശ്വര്യ. കഴിഞ്ഞയാഴ്ചയാണ് ഐശ്വര്യയുടെ കൈ ഒടിഞ്ഞത്. എന്നാല്‍ താന്‍ അംബാസിഡറായ ബ്രാൻഡിനു വേണ്ടി ഐശ്വര്യ കാനില്‍ എത്തുകയായിരുന്നു. ഡോക്ടര്‍മാരുമായും ചര്‍ച്ച ചെയ്തതിനു ശേഷമാണ് താരം ഫ്രാന്സിലേക്കുപോയത്. തിരിച്ചെത്തിയാലുടന്‍ തന്നെ താരത്തിന്റെ കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗില്‍ പങ്കെടുക്കാനാണ് ഐശ്വര്യ എത്തിയത്. എല്ലാ വര്‍ഷവും കാന്‍ ഫിലിം ഫെസ്റ്റിവലിന് എത്തുന്ന ബോളിവുഡ് താരം കൂടിയാണ് ഐശ്വര്യ. മുമ്പ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എന്നാല്‍ ഈ വര്‍ഷത്തെ താരത്തിന്റെ രണ്ട് റെഡ്…
Read Moreതിരുമ്പി വന്തിട്ടേന്ന് സൊല്ല്; കോഴിക്കോട് അപ്സര വീണ്ടും തുറക്കുന്നു; ആദ്യ ചിത്രം മമ്മൂട്ടിയുടെ ടര്‍ബോ
പൂർവാധികം ശക്തിയോടെ ഇനി അപ്സര പുതിയ രൂപത്തിലും ഭാവത്തിലും. ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ തലപ്പൊക്കത്തോടെ നിലകൊണ്ട അപ്സര തീയറ്റർ കഴിഞ്ഞ ഒരു വർഷമായി അടച്ച നിലയിലായിരുന്നു. ഇപ്പോഴിതാ അപ്സര വീണ്ടും തുറക്കാൻ പോകുന്നു. ചലച്ചിത്ര നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രൈംസ് തീയറ്റര്‍ ഏറ്റെടുത്തതോടെയാണ് വീണ്ടും അപ്സര തുറക്കുന്നത്. 1000 പേര്‍ക്ക് ഇരിക്കാവുന്ന തീയറ്ററിന്റെ പ്രത്യേകത അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. മെയ് 23നാണ് തിയറ്റർ തുറക്കുന്നത്. വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ടർബോ ആണ് ആദ്യ ചിത്രമായി പ്രദർശിപ്പിക്കുന്നത്.
Read Moreഅച്ഛനും മകനും ഒരേ ഫ്രെയിമിൽ; ടി. ജി രവിയും ശ്രീജിത്ത് രവിയും ഒന്നിക്കുന്ന ‘വടു’ ഒരുങ്ങുന്നു
പ്രശസ്ത നടന്മാരായ ടി.ജി. രവി, മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വടു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നു നിർമിക്കുന്ന സിനിമയാണ് വടു. പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധ കേന്ദ്രമായിരുന്ന കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച നജസ് എന്ന ചിത്രത്തിനു ശേഷം മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വടു. ടി.ജി. രവിയുടെയും ശ്രീജിത്ത് രവിയുടെയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ പതിമൂന്നാമത്തെ ചിത്രമാണ് വടു. പിആർഒ- എ.എസ്. ദിനേശ്.
Read Moreലാൽ സാർ വിളിച്ചപ്പോൾ ഞാൻ പരിസരം പോലും മറന്ന് ഓടി; ആന്റണി പെരുമ്പാവൂർ
20 വയസ് കഴിഞ്ഞപ്പോൾ മോഹൻലാൽ സാറിനടുത്ത് വണ്ടി ഓടിക്കാൻ പോയതാണ് ഞാൻ. ഒരു ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചുപോരുമ്പോൾ സാർ, എന്നെ എവിടെയെങ്കിലുംവച്ച് കണ്ടാൽ ഓർക്കുമോ എന്നു ചോദിച്ചു. എന്താ ആന്റണി അങ്ങനെ ചോദിക്കുന്നത്, നമ്മൾ ഇത്രയും ദിവസത്തെ പരിചയം ഉള്ളവരല്ലേ. തീർച്ചയായും ആന്റണി എന്റെ ഓർമയിൽ ഉണ്ടാകുമെന്ന് പറഞ്ഞു. മോഹൻലാലുമൊത്തുള്ള തന്റെ സൗഹൃദത്തിന്റെ തുടക്ക കാലം ഓർമിച്ച് ആന്റണി പെരുമ്പാവൂർ. കുറച്ച് നാൾ കഴിഞ്ഞ് ഞാനും സുഹത്തുക്കളും സാറിന്റെ ഷൂട്ടിംഗ് കാണാൻ പോയി. മൂന്നാംമുറയുടെ ഷൂട്ടിംഗാണ്. ആൾക്കൂട്ടത്തിന്റെ ഇടയിൽ ലാൽ സർ എപ്പോഴാണ് എന്നെ കാണുന്നത് എന്ന് നോക്കുമ്പോൾ ലാൽ സർ ആരെയോ കൈ കാണിച്ച് വിളിക്കുന്നു. എന്നെയാണോ വിളിക്കുന്നത്, ഒരു മാസം കഴിഞ്ഞിട്ടും എന്നെ കണ്ടിട്ട് മനസിലായോ എന്ന് ചിന്തിച്ചു. എന്നെത്തന്നെയാണ് വിളിച്ചത്. ഞാൻ പരിസരം മറന്ന് ഓടി. പ്രൊഡക്ഷൻ മാനേജർമാർ എന്നെ തടയാൻ വന്നപ്പോൾ…
Read More‘സിനിമാ ഇന്‍ഡസ്ട്രി വല്ലാതെ മാറിപ്പോയി’; പണ്ട് പാറപ്പുറത്തുകിടന്ന് ഉറങ്ങേണ്ടി വന്നിട്ടുണ്ട്, മരത്തിന്റെ മറവിൽനിന്നു വസ്ത്രം മാറി
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകുന്ന നടി മധു (മധുബാല) നിരവധി നല്ല സിനിമകളില്‍ അഭിനയിച്ചു വരികയാണ്. ഒരു കാലത്ത്ഫൂല് ഓര് കാന്തേ, റോജ, യോദ്ധ, ജെന്റില്മാന് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗവുമായിരുന്നു നടി. സാമാന്ത നായികയായി എത്തിയ ശാകുന്തളം, കങ്കണ അഭിനയിച്ച തലൈവി തുടങ്ങിയ ചിത്രങ്ങളില്‍ മധു അടുത്തിടെ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ഇന്‍ഡസ്ട്രി മാറിയതിനെക്കുറിച്ച് മധു സംസാരിക്കുന്ന വാക്കുകളാണു ശ്രദ്ധിക്കപ്പെടുന്നത്- ‘സിനിമാ ഇന്‍ഡസ്ട്രി വല്ലാതെ മാറിപ്പോയി. ഞാന്‍ മുമ്പ് അഭിനയിച്ചിരുന്ന കാലത്ത് നടിമാര്‍ വാനിറ്റി വാനുകള്‍ ഉപയോഗിക്കാനും ശുചിമുറിയിൽ പോകാനുമൊക്കെ എത്രമാത്രം ബുദ്ധിമുട്ടിയിരുന്നു. അതൊരു സത്യാവസ്ഥയാണ്. കൊലാച്ചിയിലെ റെഡ് കേവ്സില്‍ ഒരു തമിഴ് സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു കുന്നിനു താഴെ നിറയെ മരങ്ങളുള്ള ഒരു സ്ഥലത്തായിരുന്നു ഞാന്‍ ഇരുന്നിരുന്നത്. അവിടുത്തെ ചൂടില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മള് ഉപയോഗിച്ചിരുന്ന വസ്ത്രം മാറുന്നത് എതെങ്കിലും…
Read Moreആൺ പെൺ കെമിസ്ട്രിയിൽ ‘മാരിവില്ലിൻ ഗോപുരങ്ങൾ’
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം മാരിവില്ലിന് ഗോപുരങ്ങള്‍ തിയറ്ററുകളില്‍. കൊച്ചിയുടെ പശ്ചാത്തലത്തില്‍ രണ്ടു ദമ്പതിമാരുടെ കഥ പറയുന്ന ഫാമിലി ഡ്രാമ. വിദ്യാസാഗര്‍ സംഗീതത്തിന്റെ നിറവില്‍, സെലിബ്രേഷന് മൂഡില്‍, നര്‍മത്തിലൂടെ കഥ പറയുകയാണ്. ലീഡ് വേഷങ്ങളില്‍ ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്. ‘എനിക്കിഷ്ടം ബന്ധങ്ങളുടെ കഥ പറയാനാണ്. ഏറ്റവുമിഷ്ടം ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങള്‍തന്നെ. വ്യത്യസ്ത സ്വഭാവരീതികളുള്ള ആണും പെണ്ണും ഒരു കുടക്കീഴില് ഒരുമിച്ചിരിക്കുക എന്നതു തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നിഗൂഢത. ഇതുവരെ ചെയ്ത മൂന്നു സിനിമകളിലും അത്തരം കഥകളാണ് ’-അരുണ്‍ ബോസ് രാഷ്്ട്രദീപികയോടു പറഞ്ഞു. ആ നാലുപേര്‍…. ഷിന്റോ-ഷെറിന്, റോണി-മീനാക്ഷി. ഇവര്‍ കഥയിലെ രണ്ടു ദമ്പതികള്‍. ഷിന്റോ-ഷെറിന് വേഷങ്ങളില്‍ ഇന്ദ്രജിത്തും ശ്രുതിയും. റോണി-മീനാക്ഷി വേഷങ്ങളില്‍ സര്‍ജാനോയും വിന്‍സിയും. കല്യാണം കഴിച്ചു, പക്ഷേ, സെറ്റിലായിട്ടില്ല, ചെറിയ പ്രശ്നങ്ങളുണ്ട്, കുറച്ചുകൂടി…
Read More