ഐശ്വര്യ റായ് ബച്ചന്റെ 2024-ലെ കാൻ ഫിലിം ഫെസ്റ്റിവല്‍ വേഷങ്ങളും അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിലെ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ നടി അടുത്തതായി കൈയിലെ പരിക്കിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ പോവുകയാണ്. ഐശ്വര്യയുമായുള്ള അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഒരു ഓൺലൈൻ മീഡിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് നടിയും മകളും കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയത്. ഡോക്ടർമാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് താരം കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയത്. താന്‍ ബ്രാന്റ് അംബഡിറായ ബ്രാന്റിന്റെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച പരിപാടിയിലും രണ്ട് ചിത്രങ്ങളുടെ സ്ക്രീനിംഗിലും പങ്കെടുക്കാനാണ് ഐശ്വര്യ മകൾ ആരാധ്യ ബച്ചന്റെയൊപ്പം എത്തിയത്. മുന്‍പ് കാൻ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായിരുന്നു ഐശ്വര്യ. എല്ലാ വര്‍ഷവും കാൻ ഫിലിം ഫെസ്റ്റിവലിന് വിവിധ പരിപാടികളുമായി എത്തുന്ന…
Read MoreCategory: Movies
അങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്; അവതാരകയുടെ ചോദ്യത്തിന് ദേവനന്ദ നൽകിയ മറുപടി ഇങ്ങനെ…
മാളികപ്പുറം എന്ന ഉണ്ണി മുകുന്ദന് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മിച്ച് നവാഗതനായ മനു രാധാകൃഷ്ണന് രചനയും സംവിധാനവും ചെയ്ത ‘ഗു’ ആണ് ദേവനന്ദയുടെ പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേവനന്ദയും സൈജു കുറുപ്പും മണിയന് പിള്ള രാജുവും പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. അച്ഛനാണോ അമ്മയാണോ ദേവനന്ദയുടെ സൂപ്പര്‍ ഹീറോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് ദേവനന്ദ നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘അങ്ങനെ ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ചോദിക്കരുത്. അച്ഛനുള്ളതുകൊണ്ടാണ് ഷൂട്ടിംഗും പരിപാടിക്ക് പോണതുമൊക്കെ നടക്കുന്നത്. പക്ഷേ അമ്മയാണ് ഡ്രസിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അമ്മയാണ് ഞങ്ങളുടെ നട്ടെല്ല്. അമ്മയും അമ്മൂമ്മയും കാരണമാണ് എനിക്ക് പഠിക്കാന്‍ പറ്റുന്നത്. നോട്ട് എഴുതി തീര്‍ക്കാന്‍ പറ്റുന്നത്. ക്ലാസില്‍ പോകാന്‍ പറ്റുന്നത്. അച്ഛന്…
Read Moreസണ്ണിയും ഗംഗയും നകുലനും വീണ്ടും തിയേറ്ററിൽ; റീ റിലീസിനൊരുങ്ങി മണിച്ചിത്രത്താഴ്
മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഇന്നും ടിവിയിൽ സംപ്രേക്ഷണം ചെയ്താൽ മണിച്ചിത്രത്താഴ് പ്രേക്ഷകർ ആസ്വദിച്ച് കാണും. മധു മുട്ടം തിരക്കഥ രചിച്ച മണിച്ചിത്രത്താഴിൽ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്. 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ മണിച്ചിത്രത്താഴ് നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചിരുന്നു. എന്നാൽ ഒടിടി പ്ലേ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. ഒഫീഷ്യല്‍ ട്രെയിലര്‍ സഹിതം ചിത്രത്തിന്റെ റീ…
Read More‘രാത്രിയിൽ മുറി നിറയെ മുല്ലപ്പൂ ഗന്ധമായിരുന്നു. എനിക്കറിയാം ഇവിടെ വന്നു എന്ന്, ഹാപ്പി ബർത്ത്ഡേ സുധിച്ചേട്ടാ; ഹൃദയാഹാരിയായ കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ രേണു
കൊല്ലം സുധി വിട പറഞ്ഞിട്ട് ഒരു വർഷം തികയാൻ മാസങ്ങൾ ബാക്കിനിൽക്കെ ഭാര്യ രേണു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോ ആണിപ്പോൾ വൈറലാകുന്നത്. ഇന്ന് സുധിയുടെ പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമനെ ഓർത്ത് രേണുപങ്കുവച്ച ഫോട്ടോ അത്യധികം വേദനാജനകമാണ്. ‘രാത്രിയിൽ മുറി നിറയെ മുല്ലപ്പൂ ഗന്ധമായിരുന്നു. എനിക്കറിയാം ഇവിടെ വന്നു എന്ന്. ഹാപ്പി ബർത്ത്ഡേ സുധിച്ചേട്ടാ. നിങ്ങളെ ഞാൻ ആഴത്തിൽ മിസ് ചെയ്യുന്നുണ്ട്, സ്നേഹിക്കുന്നു.’, എന്നാണ് സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രേണു കുറിച്ചത്. View this post on Instagram A post shared by Renu sudhi (@renu_sudhi) 2023 ജൂലൈ അഞ്ചിന് കേരളം ഉണർന്നത്തന്നെ കൊല്ലം സുധിയുടെ മരണ വാർത്ത…
Read Moreനിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു
നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. വഴക്ക് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോടും എറണാകുളത്തുമായി പൂർത്തിയായി. ദിനീഷ്. പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ് ബാലൻ, പോൾ .ഡി. ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംസ്ഥാന പുരസ്കാരം നേടിയ കാടകലം, ആന്തോളജി ചിത്രം പടച്ചോന്റെ കഥകൾ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിന്റോ തോമസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും വിഷ്ണു കെ. മോഹൻ നിർവഹിക്കുന്നു. റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്ളാദ് പുത്തഞ്ചേരി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പയുടെ വരികൾക്ക് സാന്റിയാണ്…
Read Moreഎഴുത്ത് മോശമായി കഴിഞ്ഞാൽ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്; സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം; മിഥുൻ മാനുവൽ തോമസ്
സിനിമയിൽ സംവിധായകനു ലഭിക്കുന്ന അതേ പ്രതിഫലം സിനിമ എഴുതിയ ആൾക്കും കൊടുക്കണമെന്ന് മിഥുൻ മാനുവൽ തോമസ്. ”എഴുത്താണ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്മെന്റ്. എഴുത്ത് മോശമായി കഴിഞ്ഞാൽ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. ഷൂട്ടിങ് യൂണിറ്റിന് മുന്നിലല്ല സിനിമ ആദ്യമുണ്ടാകുന്നത്. അത് എഴുത്തുകാരന്റെ മനസിലാണ്. അയാൾ അത് മനസിൽ കണ്ട് സംവിധായകന് പറഞ്ഞുകൊടുത്ത് വേറെ രീതിയിൽ കൺസീവ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാവുന്നത്,” മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ”സംവിധായകനോളം തന്നെ പ്രതിഫലം കൊടുക്കേണ്ട ഡിപ്പാർട്ട്മെന്റാണ് എഴുത്ത്. ഇപ്പോൾ അങ്ങനെയുള്ള രീതിയിലേക്കു കാര്യങ്ങൾ എത്തുന്നുണ്ട്. കണ്ടന്റാണ് പ്രധാനപ്പെട്ടത് എന്ന തരത്തിൽ കാര്യങ്ങൾ വരുന്നുണ്ട്. സിനിമകളും സീരിസുകളും വരുന്നുണ്ട്. ഹോളിവുഡിൽ നോക്കുകയാണെങ്കിൽ അവിടെ എഴുത്തുകാരനാണ് ഏറ്റവും പ്രാധാന്യമെന്ന്” മിഥുൻ കൂട്ടിച്ചേർത്തു.
Read Moreഅനാർക്കലി അണിഞ്ഞ് അനുശ്രീ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ഡയമണ്ട് നെക്ലേസ് എന്ന ആദ്യസിനിമയിലൂടെ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അനുശ്രീ. മലയാളികളുടെ പ്രിയപ്പെട്ട താരമായ അനുശ്രീ സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ്. പുതുമയുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള താരം പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തലവന്‍ ട്രെയിലര്‍ ലോഞ്ചിനെത്തിയ താരത്തിന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് അനുശ്രീ എത്തിയത്. അനാർക്കലിയിൽ അനുശ്രീയെ കാണാൻ സുന്ദരിയായിരുന്നു. ഔട്ട്ഫിറ്റിന് ഇണങ്ങുന്ന വലിയ കമ്മലുകളാണ് താരം അണിഞ്ഞത്. ബ്യൂട്ടി ക്വീൻ എന്നാണ് അനുശ്രീയുടെ ഫോട്ടോ കണ്ട ഒരു ആരാധകർ പറയുന്നത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreനിങ്ങളെ വീട്ടുകാർ ഇങ്ങനെ ഇറക്കി വിട്ടേക്കുവാണോ? ചോദ്യത്തിന് മറുപടി നൽകി ദിയ കൃഷ്ണ
ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ തന്റെ യാത്രാനുഭവങ്ങൾ ദിയ കൃഷ്ണ പങ്കുവയ്ക്കാറുണ്ട്. ഈയിടയായി ദിയയോടൊപ്പം കൂട്ടുകാരൻ അശ്വിൻ ഗണേഷും യാത്രകളിൽ കൂടെയുണ്ട്. കുറച്ച് ദിവസങ്ങളായി ഇരുവരും മൂന്നാറിലാണ് ഉള്ളത്. തങ്ങളുടെ യാത്രകളുടെ വിശേഷങ്ങൾ പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ ഇരുവരും ഫോട്ടാകളും റീൽസും പോസ്റ്റ് ചെയ്യാറുണ്ട്. ഇവയെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ തന്നോട് ആളുകൾ ചോദിച്ച ഒരു ചോദ്യത്തിന് ദിയ കൃഷ്ണ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘നിങ്ങളുടെ വീട്ടുകാർ നിങ്ങളെ ഇങ്ങനെ ഇറക്കി വിട്ടേക്കുവാണോ? വഴക്ക് പറയൂലേ’ എന്നാണ് ചോദ്യം. ‘എനിക്ക് എത്ര വയസുണ്ട് എന്നാണ് നിങ്ങളുടെ വിചാരം? അടുത്ത നാല് കൊല്ലം കൂടിക്കഴിഞ്ഞാൽ എനിക്ക് 30 വയസാകും’ എന്നാണ് ഈ ചോദ്യത്തിന് ദിയ നൽകിയിരിക്കുന്ന ഉത്തരം.
Read Moreപാരമ്പര്യത്തനിമയിൽ അനുമോളും അഭയ ഹിരണ്മയിയും
കാഞ്ചീപുരം സാരിയില്‍ അതിസുന്ദരികളായി അനുമോളും അഭയ ഹിരണ്മയിയും. ബ്ലൗസ്ലെസായി പിങ്കിലും കരിംനീലയിലും ഗോള്‍ഡന്‍ വര്‍ക്കുളള പരമ്പരാഗത കാഞ്ചീപുരം സാരിയിലുളള താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. വസ്ത്രത്തിനു ചേരുന്ന ആക്സസറീസും താരങ്ങളുടെ ലുക്കിനെ ഭംഗിയുളളതാക്കുന്നു. മുടിയില്‍ മുല്ലപ്പൂവച്ച് നെറ്റിച്ചുട്ടിയും മൂക്കുത്തിയും നെക്ലേസും അണിഞ്ഞുളള ലുക്കിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. പാരമ്പര്യത്തനിമയുള്ള വസ്ത്രങ്ങള്‍ക്കും വസ്ത്രധാരണത്തിനും എക്കാലവും ആരാധകര്‍ ഏറെയാണെന്നു തെളിയിക്കുന്ന രീതിയിലുളള കമന്റുകളാണ് ഏറെയും. സുന്ദരികളായ സ്ത്രീകളുടെ മനോഹരചിത്രം എന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന ഒരു കമന്റ്.
Read Moreപ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു, കാത്തിരിക്കൂ; വൈറലായി പ്രഭാസിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി
ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് പ്രഭാസ്. ഇപ്പോഴിതാ താരം പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം താരത്തിന്റെ തലവര തന്നെ മാറി എന്ന് അക്ഷരാർഥത്തിൽ പറയാം. ഇതിനിടയിൽ നടി അനുഷ്കാ ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന വാർത്തയും ഏറെ ചർച്ച ആയതായിരുന്നു. ഇരുവരുടേയും പ്രമയ വാർത്തയെ സംബന്ധിച്ച് ചൂടൻ ചർച്ചകൾ നടക്കുന്നതിനിടയിലാണ് പ്രഭാസിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ വരവ്. പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ എന്നാണ് പ്രഭാസ് കുറിച്ചത്. പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അനുഷ്ക തന്നെയാണോ പ്രഭാസിന്റെ വധു എന്ന കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ മറ്റു ചിലർ പറയുന്നത് ഇതൊരു പ്രാങ്ക് ആണ്. ഏതെങ്കിലും സിനിമയുട പ്രമോഷൻ ആകാനാണ് സാധ്യത എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. എന്തായാലും അടുത്ത അപ്ഡേറ്റിനുള്ള കാത്തിരിപ്പിലാണ് പ്രഭാസ് ഫാൻസ്.
Read More