പ​രി​ക്കേ​റ്റ കൈ​യി​ൽ പ്ലാ​സ്റ്റ​ർ ഇ​ട്ട് കാ​ൻ റെ​ഡ് ​കാർ​പെ​റ്റി​ൽ ഐ​ശ്വ​ര്യ റാ​യ്; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ റെ​ഡ് കാ​ർ​പെറ്റി​ൽ പ​തി​വു​പോ​ലെ അ​തീ​വ സു​ന്ദ​രി​യാ​യി ബോ​ളി​വു​ഡ് താ​രം ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ. ബ്ലാ​ക്ക് ആ​ന്‍റ് വൈ​റ്റ് ബ​ലൂ​ൺ സ്ലീ​വ് ഗൗ​ണാ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ വേ​ഷം. 77-ാമ​ത് കാ​നി​ൽ ലോ​റി​യ​ൽ പാ​രി​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് താ​രം എ​ത്തി​യ​ത്. ക​റു​പ്പും വെ​ള്ള​യും ഗോ​ൾ​ഡ​ൻ നി​റ​വും ഇ​ട​ക​ല​ർ​ന്ന മോ​ണോ​ക്രോം ഗൗ​ണാ​ണ് ഐ​ശ്വ​ര്യ ധ​രി​ച്ച​ത്. ഗൗ​ണി​നു പു​റ​കു​വ​ശ​ത്തേ​ക്ക് നീ​ണ്ടു​കി​ട​ക്കു​ന്ന ക​റു​പ്പും വെ​ള്ള​യും ചേ​ർ​ന്ന ഭാ​ഗ​ത്തി​ൽ ഗോ​ൾ​ഡ​ൻ ക​ള​റി​ലു​ള്ള പൂ​ക്ക​ളും കാ​ണാം. വെ​ള്ള​നി​റ​ത്തി​ൽ പ​ഫ് ഉ​ള്ള സ്ലീ​വ് വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. പ്ര​ശ​സ്ത ഡി​സൈ​ന​ർ ബ്രാ​ൻ​ഡാ​യ ഫാ​ൽ​ഗു​നി ഷെ​യ്ൻ പീ​കോ​ക്കി​ൽ നി​ന്നാ​ണ് ഐ​ശ്വ​ര്യ​യു​ടെ വ​സ്ത്രം. സിം​പി​ൾ ഹെ​യ​ർ​സ്റ്റൈ​ലും ഗോ​ർ​ഡ​ൻ ഹൂ​പ്പ്സ് ക​മ്മ​ലു​മാ​ണ് താ​രം തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​തി​നാ​ൽ വ​ല​തു​കൈ​യ്ക്ക് പ്ലാ​സ്റ്റ​റി​ട്ടാ​ണ് ഐ​ശ്വ​ര്യ റെ​ഡ് കാർപെ​റ്റി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തി​ന്‍റേ​താ​യ ഒ​രു ക്ഷീ​ണ​വും താ​ര​ത്തി​ന്‍റെ വ​ര​വി​ൽ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല. ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ൻ തു​ട​ർ​ച്ച​യാ​യി 22-ാം വ​ർ​ഷ​മാ​ണ് ഫി​ലിം…

Read More

സി​നി​മ​യി​ല്ല​ങ്കി​ൽ ത​ന്‍റെ ശ്വാ​സം നി​ല​ച്ചു പോ​കും; 42 കൊ​ല്ല​മാ​യി പ്രേ​ക്ഷ​ക​ര്‍ കൂ​ടെ​യു​ണ്ട്, ഇ​തു​വ​രെ കൈ ​വി​ട്ടി​ട്ടി​ല്ല ഇ​നി​യും വി​ടി​ല്ല; മ​മ്മൂ​ട്ടി

പ്രേ​ക്ഷ​ക​ര്‍ ത​ന്‍റെ കൂ​ടെ​യു​ണ്ട് അ​വ​രു​ടെ ധൈ​ര്യ​ത്തി​ലാ​ണ് താ​നി​പ്പോ​ൾ നി​ൽ​ക്കു​ന്ന​തെ​ന്ന് ന​ട​ൻ മ​മ്മൂ​ട്ടി. 42 വ​ർ​ഷ​മാ​യി കൂ​ടെ​യു​ള്ള​വ​രാ​ണ് ത​ന്‍റെ പ്രേ​ക്ഷ​ക​ർ. ഇ​തു​വ​രെ എ​ന്നെ അ​വ​ർ കൈ​വി​ട്ടി​ട്ടി​ല്ല. ഇ​നി വി​ടു​ക​യു​മി​ല്ല എ​ന്ന താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളാ​ണ് സൈ​ബ​റി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി പു​റ​ത്തു​വി​ട്ട വി​ഡി​യോ​യി​ലാ​ണ് മ​മ്മൂ​ട്ടി​യു​ടെ പ​രാ​മ​ര്‍​ശം. സി​നി​മ​യോ​ട് ത​നി​ക്ക് പ്ര​ണ​യ​മാ​ണെ​ന്നും സി​നി​മ​യി​ല്ലെ​ങ്കി​ൽ ത​ന്‍റെ ശ്വാ​സം നി​ന്നു​പോ​കു​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. വൈ​ശാ​ഖി​നെ​ക്കാ​ളും മി​ഥു​ൻ മാ​നു​വ​ലി​നെ​ക്കാ​ളും നി​ങ്ങ​ളെ​യാ​ണ് എ​നി​ക്ക് വി​ശ്വാ​സം. ഞ​ങ്ങ​ളൊ​ക്കെ നി​ങ്ങ​ളെ വി​ശ്വ​സി​ച്ചാ​ണ് വ​രു​ന്ന​തെ​ന്നും മ​മ്മൂ​ട്ടി പ്രേ​ക്ഷ​ക​രോ​ട് പ​റ​ഞ്ഞു.

Read More

വി​വാ​ഹ​ശേ​ഷം പ​ല​രും പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്താ​ത്ത സു​പ്ര​ധാ​ന വി​ശേ​ഷം പ​ങ്കി​ട്ട് മാ​ള​വി​ക; സ്നേ​ഹ ചും​ബ​നം ​ന​ൽ​കി ചേ​ർ​ത്ത് പി​ടി​ച്ച് ഭ​ർ​ത്താ​വ് നവനീത്

ഒ​രു മു​ഴു നീ​ള​ൻ സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന പ്ര​തീ​തി ആ​യി​രു​ന്നു ജ​യ​റാ​മി​ന്‍റെ​യും പാ​ർ​വ​തി​യു​ടേ​യും മ​ക​ൾ മാ​ള​വി​കാ ജ​യ​റാ​മി​ന്‍റെ വി​വാ​ഹം. ആ​ത്യ​ധി​കം താ​ര നി​ബി​ഡ​മാ​യൊ​രു ച​ട​ങ്ങു കൂ​ടി​യാ​യി​രു​ന്നു അ​ത്. ഇ​പ്പോ​ഴി​താ ഭാ​ര്യ​യും ഭ​ർ​ത്താ​വു​മാ​യി എ​ന്ന​തി​ന്‍റെ വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് മാ​ള​വി​ക. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ കൃ​ത്യ​വും സു​താ​ര്യ​വും വേ​ഗ​ത്തി​ലും ആ​യ​തോ​ടെ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ര്യ​വും ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു. വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​യ്യി​ൽ പി​ടി​ച്ചു കൊ​ണ്ടു​ള്ള ഫോ​ട്ടോ ആ​ണ് താ​ര​പു​ത്രി പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. മെയ് മൂന്നിനായിരുന്നു മാളവികയുടേയും പാലക്കാട് സ്വദേശി നവനീത് ഗിരീഷിന്‍റേയും വിവാഹം. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് നവനീത്.  

Read More

അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞു: ഏ​റെ നി​ർ​ബ​ന്ധി​ച്ചാ​ണ് ക​ഥ കേ​ള്‍​പ്പി​ച്ച​ത്, ക​ഥ കേ​ട്ട പി​ന്നാ​ലെ അ​ച്ഛ​ൻ എ​ഴു​ന്നേ​റ്റ് ഇ​രു​ന്നു; വി​ജ​യ​രാ​ഘ​വ​ൻ

ഗോ​ഡ്ഫാ​ദ​ർ സി​നി​മ​യെ​ക്കു​റി​ച്ച്‌ ച​ർ​ച്ച ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലാ​താ​യ​ത്. കാ​ൻ​സ​ർ ആ​ണെ​ന്ന് അ​റി​ഞ്ഞു. ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​വും ഇ​ല്ലാ​യി​രു​ന്നു. പെ​ട്ടെ​ന്ന് മ​റ​വി വ​ന്നു. പ​ല​തും അ​റി​യാ​താ​യി. ആ​ശു​പ​ത്രി​യി​ല്‍ പോ​യി സ്കാ​ൻ ചെ​യ്ത​പ്പോ​ഴാ​ണ് ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച​ത് അ​റി​യു​ന്ന​ത്. നാ​ല് ദി​വ​സം അ​മ്മ കി​ട​പ്പി​ലാ​യി. അ​ച്ഛ​നി​ത് ഭ​യ​ങ്ക​ര ഷോ​ക്കാ​യി. അ​മ്മ​യെ അ​ച്ഛ​ൻ പ്ര​ണ​യി​ച്ചാ​ണ് ക​ല്യാ​ണം ക​ഴി​ച്ച​തെ​ന്ന് ഞ​ങ്ങ​ള്‍​ക്ക​റി​യാം.​പ​ക്ഷെ ഇ​ത്ര​യും വ​ലി​യ ആ​ത്മ​ബ​ന്ധം ഇ​വ​ർ ത​മ്മി​ലു​ണ്ടെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. അ​ച്ഛ​ന് ഷോ​ക്കാ​യി. അ​ച്ഛ​ൻ അ​മ്മ​യു​ടെ കൂ​ടെ​യാ​ണ് കി‌​ട​ക്കു​ന്ന​ത്. മൂ​ത്ര​മൊ​ക്കെ പോ​കും. പ​ക്ഷെ അ​ച്ഛ​ൻ എ​ന്നും അ​മ്മ​യു​ടെ കൂ​ടെ കി​ട​ക്കും. അ​മ്മ​യ്ക്ക് അ​ച്ഛ​നെ പോ​ലും അ​റി​യാ​തെ​യാ​യി. അ​ച്ഛ​ൻ അ​ടു​ത്തു​നി​ന്നു മാ​റി​യി​ല്ല. ‌അ​മ്മ മ​രി​ച്ച ശേ​ഷം അ​ച്ഛ​ൻ മാ​ന​സി​ക​മാ​യി ത​ക​രു​ക​യും മ​ദ്യ​പാ​നി​യു​മാ​യി. അ​തി​നി​ടെ​യാ​ണ് ഗോ​ഡ്ഫാ​ദ​റി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത്. അ​ഭി​ന​യി​ക്കി​ല്ലെ​ന്നാ​ണ് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്. ഇ​നി ഇ​വി​ടെ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്നാ​ണ് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്. ഏ​റെ നി​ർ​ബ​ന്ധി​ച്ചാ​ണ് ക​ഥ കേ​ള്‍​പ്പി​ച്ച​ത്. ക​ഥ…

Read More

‘ഒ​രു ദൈ​വം ത​ന്ത പൂ​വേ’: വൈ​റ​ലാ​യി പാ​ർ​വ​തി​യു​ടെ നൃ​ത്തം; ഇ​ത് ച​ക്കി​ക്ക് അ​മ്മ​യു​ടെ സ്നേ​ഹ സ​മ്മാ​നം

മ​ല​യാ​ളികളുടെ പ്രി​യ​പ്പെ​ട്ട താ​ര​ദ​മ്പ​തി​ക​ളാ​യ ജ​യ​റാ​മി​ന്‍റെ​യും പാ​ർ​വ​തി​യു​ടെ​യും മ​ക​ൾ മാ​ള​വി​ക എ​ന്ന ച​ക്കി​യു​ടെ വി​വാ​ഹ​വും മ​റ്റ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ച​ക്കി​യു​ടെ മേ​ക്ക​പ്പ്, വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ശ്ര​ദ്ധ നേ​ടി. ച​ക്കി​യെ​പ്പോ​ലെ ത​ന്നെ പാ​ർ​വ​തി​യു​ടെ വേ​ഷ​ങ്ങ​ളും മേ​ക്ക​പ്പു​​മൊ​ക്കെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. റി​സ​പ്ഷ​ന് മ​ക​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന ജ​യ​റാ​മി​ന്‍റെ​യും പാ​ർ​വ​തി​യു​ടെ​യും വീ​ഡി​യോയും വൈ​റ​ലാ​യി​രു​ന്നു. എ​ന്നാ​ൽ സം​ഗീ​ത് ച​ട​ങ്ങി​ൽ ച​ക്കി​ക്കാ​യി പാ​ർ​വ​തി അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​മാ​ണ് ഇപ്പോൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലാകുന്നത്. ‘ഒ​രു ദൈ​വം ത​ന്ത പൂ​വേ’ എ​ന്ന ഗാ​ന​ത്തി​നാ​ണ് പാ​ർ​വ​തി നൃ​ത്തം ചെ​യ്ത​തിരിക്കുന്നത്. വ​ള​രെ വൈ​കാ​രി​ക​മാ​യാ​ണ് ജ​യ​റാ​മും ച​ക്കി​യും ച​ക്കി​യു​ടെ ഭ​ർ​ത്താ​വ് ന​വ​നീ​തു​മൊ​ക്കെ പാ​ർ​വ​തി​യു​ടെ നൃ​ത്തം ക​ണ്ട​ത്. മൂ​ന്ന് മി​ല്യ​ണി​ല​ധി​കം വ്യൂ​സ് ആ​ണ് ഒ​റ്റ​ദി​വ​സം കൊ​ണ്ട് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

എ​നി​ക്ക് 18 വ​യ​സാ​വു​മ്പോ​ള്‍ കു​ടും​ബം പി​രി​ച്ചു​വി​ടു​മെ​ന്ന് മൈ​ത്രേ​യ​ന്‍ പ​റ​യു​മാ​യി​രു​ന്നു, ചെ​റു​താ​യി​രി​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ അ​ര്‍​ഥ​മൊ​ന്നും അ​റി​യി​ല്ല​ല്ലോ; ക​നി കു​സൃ​തി

പി​താ​വ് മൈ​ത്രേ​യ​നെ കു​റി​ച്ച് ന​ടി ക​നി കു​സൃ​തി പ​ങ്കു​വ​ച്ച അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ചെ​റു​പ്പം മു​ത​ൽ മൈ​ത്രേ​യ​ൻ ത​നി​ക്ക് 18 വ​യ​സാ​യാ​ൽ കു​ടും​ബം പി​രി​ച്ച് വി​ടു​മെ​ന്ന് പ​റ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് അ​തി​ന്‍റെ അ​ർ​ഥം മ​ന​സി​ലാ​യി​ല്ലെ​ന്നാ​ണ് ക​നി പ​റ​ഞ്ഞ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഏ​തൊ​രു മ​നു​ഷ്യ​നും ന​ൽ​കു​ന്ന പി​ന്തു​ണ ത​നി​ക്ക് ത​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നെ​ന്നും എ​ന്നാ​ൽ ത​നി​ക്ക് കാ​ണാ​ൻ തോ​ന്നു​ന്നെ​ന്ന് പ​റ​ഞ്ഞാ​ൽ മൈ​ത്രേ​യ​ൻ ഉ​ട​ൻ ത​ന്നെ വ​രു​മെ​ന്നും ക​നി കു​സൃ​തി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ‘ഞാ​ന്‍ കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ഴേ, എ​നി​ക്ക് 18 വ​യ​സ്സാ​വു​മ്പോ​ള്‍ കു​ടും​ബം പി​രി​ച്ചു​വി​ടു​മെ​ന്ന് മൈ​ത്രേ​യ​ന്‍ പ​റ​യു​ന്നു​ണ്ട്. ഞാ​ന്‍ എ​ന്‍റെ വ​ഴി​ക്ക്, നീ ​നി​ന്‍റെ വ​ഴി​ക്ക് എ​ന്ന് പ​റ​യും. 18 വ​യ​സ്സാ​യ മ​റ്റൊ​രാ​ളെ എ​ങ്ങ​നെ സ​ഹാ​യി​ക്കു​ന്നോ അ​തു​പോ​ലെ നി​ന്നേ​യും പി​ന്തു​ണ​യ്ക്കും. എ​ന്‍റെ കൂ​ടെ എ​പ്പോ​ള്‍ താ​മ​സി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ലും വ​രാം, നി​ന്‍റെ അ​ടു​ത്തേ​ക്ക് വ​ര​ണ​മെ​ന്ന്…

Read More

ക​ല്പാ​ത്തി​യി​ലെ ബ​ഹ​ളം: വി​നാ​യ​ക​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ

പാ​ല​ക്കാ​ട്: ന​ട​ന്‍ വി​നാ​യ​ക​ന് ക​ല്പാ​ത്തി ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍. 13ന് ​രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് വി​നാ​യ​ക​ന്‍ എ​ത്തു​ന്ന​ത്. ക​ല്പാ​ത്തി ജം​ഗ്ഷ​നി​ല്‍ വാ​ഹ​നം നി​ര്‍​ത്തി ഇ​റ​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, തൊ​പ്പി​യും ബ​ര്‍​മു​ഡ​യു​മൊ​ക്കെ ധ​രി​ച്ചു​വ​ന്ന വി​നാ​യ​ക​നെ പെ​ട്ടെ​ന്ന് നാ​ട്ടു​കാ​ര്‍​ക്കു തി​രി​ച്ച​റി​യാ​നാ​യി​ല്ല. ആ​രാ​ണെ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍, അ​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന വി​നാ​യ​ക​ന്‍ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ട​ച്ച ന​ട തു​റ​ന്ന് ഇ​പ്പോ​ള്‍​ത്ത​ന്നെ ഭ​ഗ​വാ​നെ കാ​ണ​ണ​മെ​ന്ന് വി​നാ യ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്നു ബ​ഹ​ള​മാ​യ​പ്പോ​ഴാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. പോ​ലീ​സു​കാ​ര്‍​ക്ക് കാ​ര്യം മ​ന​സി​ലാ​യ​പ്പോ​ള്‍ എ​ല്ലാ​വ​രോ​ടും പി​രി​ഞ്ഞു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ത്രി 11 ക​ഴി​ഞ്ഞ​തി​നാ​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു മാ​ത്ര​മാ​ണ് അ​റി​യി​ച്ച​ത്. അ​ത​ല്ലാ​തെ മ​റ്റു ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍, രാ​ത്രി 10.30 ക​ഴി​ഞ്ഞ് ക​ല്പാ​ത്തി​യി​ലെ​ത്തി​യ ച​ല​ച്ചി​ത്ര​താ​രം വി​നാ​യ​ക​നു ക​ല്പാ​ത്തി ക്ഷേ​ത്ര​ത്തി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യെ​ന്നാ​ണു വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. ത​നി​ക്കു ദ​ര്‍​ശ​നം ന​ട​ത്ത​ണ​മെ​ന്നു വി​നാ​യ​ക​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന വീ​ഡി​യോ​യും…

Read More

പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്; പൃ​ഥ്വി​രാ​ജ്

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ പ്ര​വാ​സി​ക​ള്‍​ക്ക് ഒ​രു വ​ലി​യ പ​ങ്കു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ല​യാ​ള സി​നി​മ​ക​ള്‍​ക്ക് പ്ര​വാ​സ​ലോ​ക​ത്ത് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ രം​ഗ​ത്ത് ഉ​ള്‍​പ്പെ​ടെ പ്ര​വാ​സ ലോ​ക​ത്തു​നി​ന്നു മ​ല​യാ​ള സി​നി​മ​യു​ടെ മാ​റ്റ​ങ്ങ​ള്‍​ക്കാ​യി ശ​രി​യാ​യ സം​ഭാ​വ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​വ​ണം. പ്ര​വാ​സി മ​ല​യാ​ളി പ്രേ​ക്ഷ​ക​ര്‍ സി​നി​മ വി​ജ​യി​പ്പി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. -പൃ​ഥ്വി​രാ​ജ്

Read More

നടൻ മാത്യുവിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധു മരിച്ചു

കൊ​ച്ചി: ന​ട​ൻ മാ​ത്യു​വി​ന്‍റെ കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ശാ​സ്താം​മു​ക​ളി​ലെ ദേ​ശീ​യ പാ​ത​യി​ലാ​ണ് അ​പ​ക​ടം. നി​ർ​മാ​ണം ന​ട​ക്കു​ന്ന കാ​ന​യി​ലേ​ക്ക് ജീ​പ്പ് മ​റി​യു​ക​യാ​യി​രു​ന്നു. ബ​ന്ധു​വാ​യ റി​ട്ട. അ​ധ്യാ​പി​ക ബീ​ന (60) മ​രി​ച്ചു. ബീ​ന​യു​ടെ ഭ​ർ​ത്താ​വ് സാ​ജു, മാ​ത്യു​വി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ബി​ജു, സൂ​സ​ൻ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. മാ​ത്യു​വി​ന്‍റെ സ​ഹോ​ദ​ര​നാ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ച​ത്.

Read More

കലിപ്പ് ഡാ… ടർബോയുടെ പുതിയ ചിത്രം പങ്കുവച്ച് മമ്മൂട്ടി

മ​ല​യാ​ളി​ക​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മാ​ണ് ‘ട​ര്‍​ബോ’. ഇ​പ്പോ​ഴി​താ ‘ട​ര്‍​ബോ’​യി​ലെ പു​തി​യ ലു​ക്കാ​ണ് മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി സൈ​ബ​റി​ട​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി​ക്ക് നേ​രേ വ​ലി​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് ക​ലി​പ്പ​ൻ ലു​ക്കി​നു​ള്ള മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചി​ത്ര​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ആ​ളു​ക​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​മ​ന്‍റ് ബോ​ക്‌​സ് മു​ഴു​വ​ന്‍ മ​മ്മൂ​ട്ടി​യെ സ​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള ക​മ​ന്‍റു​ക​ളാ​ണ് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്ര​മാ​ണ് ‘ട​ര്‍​ബോ’. ജീ​പ്പ് ഡ്രൈ​വ​റാ​യ ജോ​സി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ‘പോ​ക്കി​രി​രാ​ജ’, ‘മ​ധു​ര​രാ​ജ’ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം വൈ​ശാ​ഖും മ​മ്മൂ​ട്ടി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് ‘ട​ര്‍​ബോ’.

Read More