തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം ഇന്നു രാവിലെ 11.30 മുതല്‍ തൈക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് ശാന്തികവാടത്തില്‍ സംസ്കാരം. ഭാര്യ: പരേതയായ ചന്ദ്രിക. മക്കള്‍: അമ്മു, ഗീതാഞ്ജലി. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകള്‍ സംവിധാനം ചെയ്ത ഹരികുമാര്‍ കെ.ആര്.നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയര്‍മാനായും രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങളടക്കം 42 ചലച്ചിത്ര അവാര്‍ഡുകളാണ് സുകൃതം സ്വന്തമാക്കിയത്. തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയില്‍ രാമകൃഷ്ണപിള്ള- അമ്മുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ജനനം. ഭരതന്നൂര്‍ സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരത്ത് സിവില്‍ എന്‍ജിനീയറിംഗ് പഠനം. പെരുമ്പടവം ശ്രീധരന്റെ…
Read MoreCategory: Movies
നടി കനകലത അന്തരിച്ചു
തിരുവനന്തപുരം: സിനിമ- സീരിയൽ- നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ നടി കനകലത (63) അന്തരിച്ചു. മലയിൻകീഴ് പൊറ്റയിൽ പുളിയറക്കട ‘കനകം’ വീട്ടിൽ ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ബന്ധുക്കൾ എത്തിച്ചേർന്നതിനുശേഷം ഇന്ന് നടക്കും. പാർക്കിൻസണ് രോഗവും ഡിമെൻഷ്യയും ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതോടെ മൂത്ത സഹോദരി വിജയമ്മയും കുടുംബവും തിരുവനന്തപുരത്ത് കനകലതയ്ക്കൊപ്പമായിരുന്നു താമസം. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24നാണ് കനകലത ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കലാരംഗത്ത് സജീവമായിരുന്ന കനകലത അമച്വർ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് പ്രഫഷണൽ നാടകങ്ങളുടെ ഭാഗമായി. ‘ഉണർത്തുപാട്ട്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അത് റിലീസായില്ല. പിന്നീട് അഭിനയിച്ചത് ‘ചില്ല് ’ എന്ന സിനിമയിലാണ്. 360 ൽ അധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ തിളങ്ങി. മൂന്നരപ്പതിറ്റാണ്ടിലേറെ അഭിനയ രംഗത്ത് സജീവമായിരുന്ന കനകലത…
Read More‘നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മക്കളായ ഞങ്ങൾ അനുഗ്രഹമായി കാണുന്നു’; മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹവാർഷിക ആശംസകളുമായി ദുൽഖർ സൽമാൻ
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തിനും വിവാഹ വാർഷിക ആശംസകളറിയിച്ച് മകൻ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ പ്രപഞ്ചത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ലോകത്തിന് നിങ്ങൾ രണ്ട് പേരും ലക്ഷ്യങ്ങൾ നൽകാൻ തുടങ്ങിയിട്ട് 45 വർഷമായി. നിങ്ങളുടേതായ രീതിയിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം ചെറിയ പ്രപഞ്ചം സൃഷ്ടിച്ചു. അതിന്റെ ഭാഗമാകാനും അതിന്റെ സ്നേഹത്തിലും ഊഷ്മളതയിലും മുഴുകുകയും ചെയ്യുന്ന മക്കളായ ഞങ്ങൾ ഭാഗ്യവാന്മാർ. ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹ വാർഷിക ആശംസകൾ! എന്നാണ് ദുൽഖർ കുറിച്ചത്.
Read Moreഖുശ്ബുവിന് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലന്ന് ഡോക്ടർമാർ വിധിയെഴുതി; മനസ് തുറന്ന് ഭർത്താവ് സുന്ദർ
വിവാഹത്തിന് മുമ്പ് കുറച്ചുകാലം ഖുശ്ബുവിന് ചില അസുഖങ്ങൾ ഉണ്ടായിരുന്നു. അവൾക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. ഇതറിഞ്ഞപ്പോൾ എന്നോട് മറ്റൊരാളെ വിവാഹം കഴിക്കാനാണ് അവൾ ആവശ്യപ്പെട്ടത്. പക്ഷേ അവളെയായിരിക്കും വിവാഹം കഴിക്കുക എന്നെനിക്ക് ഉറപ്പായിരുന്നു. മക്കൾ ഇല്ലാത്ത ജീവിതത്തിനായി ഞാൻ തയാറായിരുന്നു. പക്ഷേ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു. ഇപ്പോൾ തങ്ങൾക്ക് രണ്ട് മാലാഖകൾ ഉണ്ടെന്ന് സുന്ദർ. സി. പറഞ്ഞു.
Read Moreഅടിപൊളി ഐശ്വര്യ; വൈറൽ ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി
തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. നടി, മോഡൽ എന്നതിൽ ഉപരി ഡോക്ടർ കൂടിയാണ് ഐശ്വര്യ ലക്ഷ്മി. കഴിവും ഭാഗ്യവും എപ്പോഴും തുണച്ചിട്ടുള്ള നടി കൂടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് എത്തുന്നത്. സിനിമാ ജീവിതം തുടങ്ങും മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ അടക്കം പരസ്യങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു ഐശ്വര്യ. പരസ്യ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ചോദിച്ചാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ പരസ്യങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നാണ് ഐശ്വര്യയുടെ മറുപടി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവച്ച ഒരേ കോസ്റ്റ്യൂമണിഞ്ഞ പല പോസിലുള്ള ആറു ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഈ ദിവസങ്ങളിൽ ഞാൻ സംഗീതം കേൾക്കാൻ വളരെയധികം സമയം ചിലവഴിക്കുന്നു, ഞാൻ 90കളിലെ സോഫ്റ്റ് പ്ലേലിസ്റ്റ് വീണ്ടും…
Read Moreസാമന്തയുടെ ആസ്തി 101 കോടിയോ? പ്രതിഭ കൊണ്ട് നേട്ടങ്ങൾ കൈവരിച്ചതെന്ന് റിപ്പോർട്ട്
തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് സാമന്ത റൂത്ത് പ്രഭു. തമിഴിലും തെലുങ്കിലും ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്കു ജീവൻ നൽകിയ താരം സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞു. ഇക്കാലമത്രയും സിനിമയിൽ അഭിനയിച്ച വകയിലുള്ള താരത്തിന്റെ ആസ്തിവിവരങ്ങൾ കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. അത്രയ്ക്കും വലിയ സമ്പാദ്യമാണ് സിനിമയിൽ നിന്നും മറ്റ് പരസ്യ ചിത്രങ്ങളിൽ നിന്നുമായി സാമന്ത സ്വന്തമാക്കിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമാ പാരമ്പര്യം ഒന്നുമില്ലാതിരുന്ന സാമന്ത തന്റെ പ്രതിഭ കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം നൂറ്റൊന്ന് കോടി രൂപയുടെ ആസ്തിയാണ് സാമന്തയ്ക്കുള്ളത്. സിനിമയിൽ അഭിനയിക്കുന്നത് മുഴുനീള കഥാപാത്രം വേണമെന്നൊന്നും താരത്തിനു നിർബന്ധമില്ല. ചെറിയ അതിഥി വേഷങ്ങൾക്കു പോലും നടി ഈടാക്കുന്നത് കോടികളാണ് എന്നാണ് റിപ്പോർട്ടുകൾ. പുഷ്പ ഒന്നാം ഭാഗത്തിൽ ഹിറ്റായ പാട്ട് സീനിൽ അഭിനയിക്കാൻ താരംഅഞ്ച് കോടി വാങ്ങിയെന്നാണ് പറയുന്നത്. നിലവിൽ സിനിമയിൽ അഭിനയിക്കുന്നതിന് അവർ ഈടാക്കുന്ന…
Read Moreആരെങ്കിലുമൊന്ന് താഴെയിറക്കോ… ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് കങ്കണ; ട്രോളിന്റെ ചാകരയുമായി സോഷ്യൽ മീഡിയ
ന്യൂഡൽഹി: ആളുമാറി സ്വന്തം പാർട്ടിക്കാരനെ അധിക്ഷേപിച്ച് എൻഡിഎ സ്ഥാനാർഥിയും നടിയുമായ കങ്കണ റണാവത്. ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് കങ്കണയുടെ നാക്ക് പിഴ. തേജ്വസി യാദവിനെ ഉന്നം ചെയ്ത് പറഞ്ഞ അധിക്ഷേപവും ആരോപണവും പേരുമാറി സ്വന്തം പാർട്ടിയിലെ നേതാവായ തേജ്വസി സൂര്യയിലേക്ക് വന്നെത്തുകയായിരുന്നു. ‘ദുഷിച്ച രാജകുമാരന്മാരുടെ ഒരു പാർട്ടിയുണ്ട്. ചന്ദ്രനിൽ ഉരുളക്കിഴങ്ങു വളർത്താൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിയായാലും മീൻ തിന്നുന്ന തേജസ്വി സൂര്യയായാലും’എന്നാണ് കങ്കണ പറഞ്ഞത്. എന്നാൽ ആർജെഡി നേതാവ്, തേജസ്വി യാദവിനെയാണ് താരം ഉദ്ദേശിച്ചതെങ്കിലും, പറഞ്ഞു വന്നപ്പോൾ, സ്വന്തം പാർട്ടിയുടെ ബംഗളൂരു സൗത്തിലെ സ്ഥാനാർഥി തേജസ്വി സൂര്യയുടെ പേരായി. ഏതാണ് ഈ സ്ത്രീ എന്ന തലക്കെട്ടോടെ തേജസ്വി യാദവ് തന്നെ ഈ വീഡിയോ പങ്കുവച്ചതോടെ സംഭവം വൈറലായി. ട്രോളൻമാരു കൂടെ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ ചിരിക്കുള്ള വകയായി മാറി. Tejasvi Surya – Mujhe Kyu…
Read Moreഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ കാര്യമാക്കുന്നില്ല, ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം; വരലക്ഷ്മി
ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നടന് ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരലക്ഷ്മി ഇപ്പോള്‍. എന്റെ അച്ഛന് പോലും രണ്ടു തവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല. നിക്കിനെ കുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവന് എന്റെ കണ്ണില്‍ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാന്‍ ഒഴിവാക്കിയിരുന്നു. നിക്കിന്റെ മാതാപിതാക്കള്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവര്‍ലിഫ്റ്റിംഗില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളാണ്. ഞാന്‍ അവന്റെ മുൻ ഭാര്യയുമായി നല്ല സൗഹൃദം…
Read Moreഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു; ഷംന കാസിം
മലയാളത്തില്‍ ഒരവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന് എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ. ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്നു മനസിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓണ്‍ ദ സ്റ്റേജ് എന്ന് പറയുന്നത് കേള്‍ക്കണം. -ഷംന കാസിം
Read Moreഎനിക്കുവേണ്ടി അമ്മ അതുപോലെ ചെയ്യുകയാണ് ഇപ്പോള്‍; പ്രിയങ്ക ചോപ്ര
ചില ദിവസങ്ങളിൽ ഷൂട്ടിംഗ് അര്‍ധരാത്രി വരെ നീണ്ടുപോകാന്‍ സാധ്യതയുണ്ടെന്നതിനാൽ മകൾ മാൾട്ടി യെ അമ്മയെ ഏല്‍പ്പിച്ചാണ് സെറ്റിലേക്ക് പോകുന്നത്. അമ്മയോടൊപ്പം മാള്‍ട്ടി വീട്ടിലാണുളളത്. അമ്മ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിലാക്കി ജോലിക്ക് പോകുന്ന കഥ. ഞാന്‍ ചെറിയ കുട്ടിലായിരുന്നപ്പോള് എന്നെ മുത്തശിയെ ഏല്‍പ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു. ഇപ്പോള്‍ അമ്മ അതുപോലെ എനിക്കുവേണ്ടി ചെയ്യുകയാണ്. മനോഹരമായ ഒരു കാര്യം പോലെയാണ് അത് തോന്നുന്നത്. അമ്മയോടൊപ്പം മാള്‍ട്ടി ഒരു ദിവസം കടല്‍ത്തീരത്ത് പോയി ആ യാത്ര അവള് ഒരുപാട് ആസ്വദിച്ചു. -പ്രിയങ്ക ചോപ്ര
Read More