എയർപോർട്ടിൽനിന്നു റൺവേയിലേക്ക് പോകാൻ ഒരു ബസ് അയയ്ക്കും. എയർപോർട്ടിൽനിന്നു റൺവേയിലെത്താൻ കുറച്ച് ദൂരമുണ്ട്. അത്രയും നേരം ബസിൽ മുതിർന്നവർ നിന്നാലും സ്ത്രീകൾ എഴുന്നേറ്റ് കൊടുക്കില്ല. പുരുഷൻമാരാണ് എഴുന്നേറ്റ് സീറ്റ് നൽകുകയെന്ന് നടി ഉർവശി. ഞാനിത് ഒരുപാട് കണ്ടിട്ടുണ്ട്. ആരും ഒന്നും വിചാരിക്കരുത്. സത്യമായ കാര്യമാണ് പറയുന്നത്. ഫോൺ വിളിച്ച് കൊണ്ട് റോഡിലൂടെ അലക്ഷ്യമായി നടക്കുന്നവരിൽ 90 ശതമാനവും പെൺകുട്ടികളാണ്. പിറകിൽ ആരെങ്കിലും വരുന്നുണണ്ടോ വണ്ടി പോകുന്നുണ്ടോ എന്നൊന്നും ശ്രദ്ധിക്കില്ല. സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്. സ്ത്രീകളെന്ന നിലയിലുള്ള ആനുകൂല്യങ്ങൾ വാങ്ങും. ക്യൂവിൽ നിൽക്കുമ്പോൾ അവളെ മുന്നിൽ നിർത്ത് എന്ന് പുരുഷൻമാർ പറഞ്ഞാൽ ഓക്കെ. എന്നാൽ ഈ സ്ത്രീ മറ്റൊരു സ്ത്രീക്ക് സ്ഥാനം കൊടുക്കുമോ എന്ന് ചോദിച്ചാൽ കൊടുക്കില്ല. ഞാനും ഇവിടെതന്നെയാണ് നിൽക്കുന്നത്, പിന്നിലോട്ട് പോകൂ എന്ന് പറയും. ഞാനുൾപ്പെടെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഈ പറയുന്നതെന്ന് ഉർവശി പറഞ്ഞു.
Read MoreCategory: Movies
ജാൻസിയുടെ രോദനം മാണി സി. കാപ്പൻ എംഎൽഎ പ്രകാശനം ചെയ്തു
ജെകെഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മൂന്നിലവ് നിർമിച്ച്, രാജീവ് ശ്രീരംഗം സംവിധാനം ചെയ്ത ജാൻസിയുടെ രോദനം എന്ന ടെലിസിനിമ പാലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മാണി സി. കാപ്പൻ എംഎൽഎ പ്രകാശനം ചെയ്തു. പാലായിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ടെലിസിനിമയുടെ പ്രദർശനവും അണിയറ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും നടന്നു. ജാൻസിയുടെ രോദനം എന്ന ഈ ടെലിഫിലിം ആരുടെയും കണ്ണുകൾ ഈറനണിയിക്കും, പ്രത്യേകിച്ച് സ്ത്രീകളുടെ. ബന്ധങ്ങളുടെ മൂല്യം മറക്കുന്നവർ ഈ കുടുംബകഥ കാണണം. യൂട്യൂബിലും സബ്സ്ക്രൈബ് ചെയ്യാം. കഥ, നിർമാണം, ഗാനം-ജോസുകുട്ടി മൂന്നിലവ്. സംവിധാനം-രാജീവ് ശ്രീരംഗം. കാമറ, മ്യൂസിക്-മാത്യൂസ് കാക്കനാട്. രാജീവ് ശ്രീരംഗം, സുജാത, ഉമേഷ്, സാബു പാലാ, അമൽസമദ്, അഖിൽ, പ്രശാന്ത് അണ്ണൻസ്, ജോസുകുട്ടി തന്പി, ശശീന്ദ്രബാബു, അപർണാ തന്പി, ഉഷ മുരുകൻ തുടങ്ങിയവർ അഭിനയിക്കുന്നു.
Read Moreആടുജീവിതം അഭിമാനത്തോടെ എന്റെ മകളെ കാണിക്കും; ഇത് കാണുമ്പോൾ അവൾക്കു മനസിലാവും അവളുടെ അച്ഛൻ ഒരു ആക്ടർ ആണെന്നും, ഒരു ആക്ടർ എന്നാൽ എന്താണ് അർഥമാക്കുന്നതെന്നും; പൃഥ്വിരാജ്
ഞാൻ എന്റെ മകൾക്ക് എന്റെ ഒരു സിനിമയും ഇതുവരെ കാണിച്ചു കൊടുത്തിട്ടില്ല. പക്ഷേ ആദ്യമായി എന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കുമെന്ന് പൃഥ്വിരാജ്. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും എന്നോട് ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തതെന്ന്. അവൾക്ക് ഒന്‍പത് വയസേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ വന്നു എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ സിനിമ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസിലാവും അവളുടെ അച്ഛൻ ഒരു ആക്ടർ ആണെന്നും, ഒരു ആക്ടർ എന്നാൽ എന്താണ് അർഥമാക്കുന്നതെന്നും, പൃഥ്വിരാജ് പറഞ്ഞു.
Read Moreഇന്ത്യയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ നടി; രജനികാന്ത് ചിത്രത്തില്‍ അദ്ദേഹത്തേക്കാള്‍ ഇരട്ടിയിലധികം പ്രതിഫലം
സിനിമാരംഗം ഏറെ മാറിയിരിക്കുന്നു. ഇന്ന് ഒരു താരത്തിന്റെ മൂല്യം അളക്കുന്നത് ആ താരം വാങ്ങുന്ന പ്രതിഫലം കൂടി കണക്കിലെടുത്താണ്. നൂറു കോടിയും 200 കോടിയും പ്രതിഫലം വാങ്ങുന്ന താരങ്ങള്‍വരെ ഇന്ന് ഇന്ത്യന്‍ സിനിമയിലുണ്ട്. നായകന്മാര് ഇത്രയും വാങ്ങുമ്പോള്‍ അതിന്റെ വളരെ കുറഞ്ഞ ശതമാനമാണ് നടിമാര്‍ക്ക് ലഭിക്കുന്നത്. നായകന്മാര് 100 കോടി വാങ്ങുന്ന ചിത്രത്തില്‍ നടിമാര്‍ക്ക് പലപ്പോഴും ഒന്നോ രണ്ടോ കോടിയാണ് പ്രതിഫലം ലഭിക്കാറ്. ഫൈറ്റര്‍ എന്ന ചിത്രത്തില്‍ അടുത്തിടെ നടി ദീപിക പദുകോണിന് ലഭിച്ച പ്രതിഫലം പത്തു കോടിയാണ് എന്നാണ് പുറത്തുവന്ന വാര്‍ത്ത. അതിനാല്‍ തന്നെ ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ദീപികയാണെന്ന് പറയാം. അത്തരത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു കോടി പ്രതിഫലം വാങ്ങിയ വനിതാ താരം ആരായിരിക്കും? അത് പഴയകാല നടിമാരില്‍ ഹേമമാലിനിയോ, സീനത്ത് അമനോ, ഐശ്വര്യറായിയോ,…
Read Moreചിൽ ചിൽ മഞ്ഞുമ്മൽ ബോയ്സ്; മഞ്ഞുമ്മലിലെ പിള്ളേരുടെ ചങ്കുറ്റത്തിന്റെ കഥ പറയുകയാണ് സംവിധായകൻ ചിദംബരം
‘ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും ഉയരത്തില്‍ ഷൂട്ടിംഗ് ഉപകരണങ്ങള്‍ മലകയറ്റി ഇറക്കണം, ഗുഹയ്ക്കകത്ത് ഇറക്കണം. ഏറെ അപകടസാധ്യതയുള്ള സ്ഥലമാണു ഗുണ. പണ്ടു ശരിക്കും സംഭവിച്ചത് പടം ഷൂട്ട് ചെയ്യുമ്പോള്‍ വീണ്ടും സംഭവിക്കരുത് എന്നുണ്ടായിരുന്നു- മഞ്ഞുമ്മൽ ബോയ്സ് സംവിധായകന് ചിദംബരം രാഷ്ട്രദീപികയോടു പറഞ്ഞു. ജാന്‍.എ.മനിനു മുന്നേ പ്ലാന്‍ ചെയ്ത സിനിമയാണോ… ജാന്‍.എ.മനിന്റെ റിലീസ് സമയത്താണ് ഈ പ്രമേയം കേട്ടത്. ജാന്‍.എ.മൻ കോ പ്രൊഡ്യൂസറും ഈ പടത്തിന്റെ നിർമാതാക്കളിൽ ഒരാളുമാണ് എന്റെ സുഹൃത്ത് ഷോണ്‍ ആന്റണി. ഷോണിന് അറിയാവുന്നവരാണ് മഞ്ഞുമ്മലിലെ ആ യുവാക്കള്‍. അവരുടെ കഥ രസമായി തോന്നി. അവരെ ഞാന്‍ നേരിൽ കാണുകയും അവരുടെ അനുഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പൂര്‍ണമായും സംഭവകഥയാണോ… യഥാര്‍ഥ സംഭവത്തില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ സിനിമ എന്ന രീതിയിലല്ല, പൂര്‍ണമായും…
Read Moreഅഭിനയം മാത്രമല്ല സംഗീതത്തിലും വശമുണ്ടന്ന് തെളിയിച്ച് പാർവതി അയ്യപ്പദാസ്; പാട്ട് പാടി ഞെട്ടിച്ച് താരം; അഭിനന്ദനമറിയിച്ച് ആരാധകർ
ഷോർട്ട് ഫിലിമുകളിലൂടെയും, വെബ് സീരീസുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് പാർവതി അയ്യപ്പദാസ്. സൂപ്പർ ശരണ്യ എന്ന സിനിമയിലും പാർവതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാർവതി പാടിയ പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടിക് ടോക് വീഡിയോകളിലൂടെയാണ് പാർവതി ആദ്യമായി ശ്രദ്ധനേടുന്നത്. അഭിനയം മാത്രമല്ല തനിക്ക് പാട്ടിലും കഴിവുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ആണിത്. പകിട എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഗംഭീരമായി നടി ആലപിക്കുന്നത്. പാട്ട് അതിമനോഹരമാണെന്നാണ് ആരാധകരുടെയും അഭിപ്രായം. പത്തനംതിട്ട സ്വദേശിയാണ് താരം. അമ്മ ഗവണ്മെന്റ് ഉദ്യോഗസ്ഥ ആയതുകൊണ്ട് തന്നെ താനും ആ നിലയിൽ എത്തണം എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ഒരു കലാകാരി ആകണമെന്നാണ് താരത്തിന്റെ ആഗ്രഹം. കല സംബന്ധമായ എന്തെങ്കിലും കാര്യങ്ങളേ തനിക്ക് കഴിയൂ എന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഓടി വന്ന ആളാണ് താനെന്ന് പാർവതി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വീഡിയോ കാണാൻ…
Read Moreഓരോ വർഷം കഴിയുന്തോറും നിന്നോടുള്ള എന്റെ സ്നേഹം ശക്തമാകുന്നു; ആറാം വിവാഹവാർഷികം ആഘോഷിച്ച് ബഷീർ ബഷിയും മഷൂറയും
നിരവധി ആരാധകരുള്ള കുടുംബമാണ് ഇൻഫ്ലുവൻസറും ബിസിനസ്കാരനുമായ ബഷീർ ബഷിയുടേത്. രണ്ട് ഭാര്യമാര്‍ക്കും, മക്കള്‍ക്കും ഒപ്പമുള്ള വിശേഷങ്ങളെല്ലാം ബഷീര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയും, യുട്യൂബിലൂടെയും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. രണ്ടാമത്തെ ഭാര്യ മഷൂറയുടെയും ബഷീർ ബഷിയുടെയും ആറാമത്തെ വിവാഹവാർഷികമാണ് ഇന്ന്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘എൻ്റെ ജീവിതത്തിലെ സ്നേഹത്തിന് ആറാം വാർഷികാശംസകൾ! ഓരോ വർഷം കഴിയുന്തോറും നിന്നോടുള്ള എൻ്റെ സ്നേഹം ശക്തമാകുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ ചിരിയും സ്നേഹവും സന്തോഷവും ഒരുമിച്ച് ആസ്വദിക്കും. നിന്നെ എൻ്റെ അരികിലാക്കിയതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്’എന്ന കുറിപ്പോടെ രണ്ടാമത്തെ ഭാര്യ മഷൂറയുടെ ചിത്രങ്ങൾ ബഷീർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇരുവർക്കും വിവാഹ ആശംസകളുമായി ആദ്യ ഭാര്യ സുഹാനയും രംഗത്തെത്തി. ആഘോഷങ്ങൾ പൊലിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹാന. ആദ്യഭാര്യയുടെ സമ്മതത്തോടെയാണ് ബഷീര്‍ രണ്ടാമതും വിവാഹം ചെയ്തത്. രണ്ട് ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് താരം.പോസ്റ്റ്…
Read Moreഎവിടെയോ ഒരു ചായ കാച്ചൽ; പൃഥ്വിരാജിന്റെ ദേഹത്ത് മോഹൻലാൽ കയറി; വീഡിയോ വൈറൽ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ചിത്രത്തിൽ പൃഥ്വിരാജ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനെത്തിയ പൃഥ്വിരാജിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. തോൾ ചരിച്ച്വച്ച് മോഹൻലാലിനെ അനുകരിക്കുന്നതു പോലെയാണ് വീഡിയോയിൽ പൃഥ്വിരാജ്. താരത്തിന്റെ നടത്തതിന് ആരാധകരുടെ കമന്റ് മുഴുവൻ മോഹൻലാലുമായുള്ള സാമ്യത്തെ കുറിച്ചാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണത്തിലാണ് മോഹൻ ലാലും പൃഥ്വിരാജും ഇപ്പോൾ. അതുകൊണ്ട്തന്നെ മോഹൻലാൽ പൃഥിയുടെ ദേഹത്ത് കയറിയതാണെന്നും ‘ചന്ദനം ചാരിയാൽ ചന്ദനം മണക്കും’ എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.
Read Moreശ്രദ്ധ കപൂറിന്റെ ആസ്തി കേട്ട് ഞെട്ടി ആരാധകർ!
ബോളിവുഡിലെ മുൻനിര നടിമാരില്‍ ഒരാളാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകൾ കൂടിയാണ് ശ്രദ്ധ. സിനിമയിലെത്തി വളരെ കുറഞ്ഞകാലം കൊണ്ടു തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ നടിക്കു സാധിച്ചിരുന്നു. ബോക്സ് ഓഫീസില്‍ തുടര്‍ച്ചയായി സിനിമകളുടെ വിജയം ശ്രദ്ധയുടെ താരമൂല്യം വര്‍ധിപ്പിച്ചു. ഇപ്പോഴിതാ നടിയുടെ സമ്പത്തിനെക്കുറിച്ചും ആകെയുള്ള ആസ്തിയെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. വീടും കാറുകളുമടക്കം നൂറ് കോടിക്കു മുകളിലുള്ള ശ്രദ്ധയുടെ സ്വത്തുക്കളെപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലൂടെ കണക്കുകള്‍ പ്രചരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം കൈ നിറയെ സിനിമകളാണ് നടിയെ തേടി എത്തിയത്. സിനിമകളെല്ലാം വലിയ വിജയം നേടി കൊടുത്തതോടെ സൂപ്പര്‍താരങ്ങളുടെ നായികയായി ശ്രദ്ധ തിരക്കുള്ള നടിയായി മാറി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോൾ ശ്രദ്ധ കപൂറിന്റെ ആസ്തി 123 കോടി രൂപയാണ്. ഓരോ സിനിമയിലൂടെയും മൂന്നു മുതല്‍ അഞ്ച് കോടി…
Read Moreബ്ലാക്ക് ആൻഡ് വൈറ്റ് ബ്യൂട്ടി തമന്ന; വൈറലായി ചിത്രങ്ങൾ
ബ്ലാക്ക് ആൻഡ് വൈറ്റ് സാരിയിൽ ഹോട്ട് ലുക്കിലെത്തിയ തമന്നയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ബ്ലാക്ക് ആൻഡ് വൈറ്റ് സാരിക്കൊപ്പം തിൻ സ്ട്രാപ്പ് ഡിസൈനർ ബ്ലൗസും മനോഹരമായ വെള്ള ഇയർ സ്റ്റഡുകളും കൊണ്ട് ആകർഷകമായ ലുക്കിലാണ് തമന്ന എത്തിയിരിക്കു ന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലാണ്, സീസണിലെ പ്രിയപ്പെട്ട ട്രെൻഡിനെ ഏറ്റവും മനോഹരമായി പ്രകടിപ്പിക്കുന്ന ഒരു ലുക്കിലാണ് നടി എത്തിയത്. ചിത്രത്തിന് താഴെ നിരവധി ആരാധകർ ലൈക്കും കമന്റുമായെത്തുന്നുണ്ട്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അനേകം സിനിമകളില്‍ അഭിനയിച്ച തമന്ന അടുത്തിടെ മലയാളത്തിലും ഒരു മികച്ച കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. വസ്ത്രത്തിനൊപ്പം താരത്തിൻ്റെ മേക്കപ്പും മനോഹരമായിരുന്നു. ക്ലാസിക് ബ്ലാക് സ്മോക്കി കണ്ണുകളുടെ ഫിനിഷിംഗ് ടച്ച് ഉപയോഗിച്ച് തമന്നയുടെ കണ്ണുകൾ തിളങ്ങി.…
Read More