ഇതാര് ബാറ്റ് വുമണോ: സൂപ്പർ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ

ഒ​രു ക​ണ്ണി​റു​ക്ക​ലി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന ന​ടി​യാ​യ താ​ര​മാ​ണ് പ്രി​യ പ്ര​കാ​ശ് വാ​രി​യ​ർ. അ​ഭി​ന​യ​വും മോ​ഡ​ലിം​ഗും ക​രി​യ​റാ​ക്കി​യ താ​രം ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും സ​ജീ​വ​മാ​ണ്. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങി നി​ൽ​ക്കാ​റു​ള്ള ന​ടി​യു​ടെ പു​ത്ത​ൻ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​മി​ഷ​നേ​രം കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ക​ള​ർ​ഫു​ൾ ഗ്ലാ​മ​റ​സ് ഔ​ട്ട്ഫി​റ്റി​ൽ തി​ള​ങ്ങു​ക​യാ​ണ് താ​ര​സു​ന്ദ​രി. ക​ൽ​കി ഫാ​ഷ​ൻ എ​ന്ന ക്ലോ​ത്തിം​ഗ് ബ്രാ​ന്‍റി​ന്‍റെ കി​ടി​ല​ൻ ഔ​ട്ട്ഫി​റ്റാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. സെ​ലി​ബ്രി​റ്റി മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് ഉ​ണ്ണി​യാ​ണ് പ്രി​യ​യ്ക്ക് മേ​ക്ക​പ്പ് ചെ​യ്തി​രി​ക്കു​ന്ന​ത്. കി​ടി​ല​ൻ ചി​ത്ര​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ യാ​മി​യും. ബാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ അ​തി മ​നോ​ഹ​ര​മെ​ന്ന് ആ​രാ​ധ​ക​ർ. നിരവധി ആളുകളാണ് ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.    

Read More

ജിം ​ലു​ക്കി​ൽ ഹോ​ട്ട് ഗേ​ളാ​യി ഹ​ണി; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

വ​സ്ത്ര​ധാ​ര​ണം കൊ​ണ്ട് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചെ​ടു​ത്ത താ​ര​മാ​ണ് ഹ​ണി റോ​സ്. ട്രെ​ന്‍റി ആ​യി​ട്ടു​ള്ള വി​വി​ധ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചെ​ത്തു​ന്ന താ​ര​ത്തി​ന്‍റെ ഓ​രോ ചിത്രങ്ങ​ളും വീ​ഡി​യോ​ക​ളും നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ കോ​ഴി​ക്കോ​ട് ഒ​രു ജിം ​ഉ​ദ്ഘാ​ട​ന​ത്തി​നാ​യി എ​ത്തി​യ ഹ​ണി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​നും ജിം ​വേ​ഷ​ത്തി​ലെ​ത്തി​യാ​ണ് താ​രം കാ​ണി​ക​ളെ ക​യ്യി​ലെ​ടു​ത്ത​ത്. ഓ​റ​ഞ്ച് ക​ള​റി​ലു​ള്ള ബോ​ഡി ഫി​റ്റ് ജിം ​സ്യൂ​ട്ടാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വേ​ഷ​വി​ധാ​നം കൊ​ണ്ട് ഈ ​പ്രാ​വ​ശ്യ​വും വ​ൻ ലു​ക്കി​ലാ​ണ് ഹ​ണി എ​ത്തി​യ​ത്. സിം​പി​ള്‍ മേ​ക്ക​പ്പ് ലു​ക്കി​ൽ കൂ​ളിം​ഗ് ഗ്ലാ​സും താ​രം സ്റ്റൈ​ൽ ചെ​യ്തി​ട്ടു​ണ്ട്. പോ​ണി ഹെ​യ​ർ​സ്റ്റൈ​ലി​ലാ​ണ് മു​ടി സെ​റ്റ് ചെ​യ്ത​ത്. വെ​ള്ള നി​റ​ത്തി​ലു​ള്ള ഷൂ​സും പെ​യ​ർ ചെ​യ്തു. കേ​ളിം​ഗ് മു​ടി​യി​ൽ ബ്രൗ​ണി​ഷ് ക​ള​റാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും വി​മ​ർ​ശ​ന​ങ്ങ​ളും എ​ത്തി​യി​ട്ടു​ണ്ട്. എ​ന്തൊ​ക്കെ​യാ​ണെ​ങ്കി​ലും സ്വ​ന്തം സ്റ്റൈ​ലി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന…

Read More

ഭാ​ഗ്യ​നാ​യി​കാ പ​ട്ടം ന​ഷ്ട​പ്പെ​ട്ട് ശ്രീ​ലീ​ല: തു​ട​ര്‍ പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്നു തി​രിച്ചു വരവ് സാധ്യമോ; കാത്തിരിപ്പോടെ ആരാധകർ

സി​നി​മയിൽ ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​ങ്ങ​ളും പ​തി​വാ​ണ്. ഇ​ന്ന് വ​ലി​യ താ​ര​മാ​യി​രി​ക്കു​ന്ന​വ​ര്‍ നാ​ളെ ആ​രും ഓ​ര്‍​ക്കാ​ത്ത പേ​രാ​യി മാ​റി​യേ​ക്കാം. ഇ​ന്ന​ലെ വ​രെ ആ​രും അ​റി​യാ​തി​രു​ന്ന​യാ​ള്‍ ഇ​ന്നൊ​രു ദി​വ​സം കൊ​ണ്ട് വ​ലി​യ താ​ര​മാ​യി മാ​റു​ക​യും ചെ​യ്യാം. എ​ത്ര വ​ലി​യ താ​ര​മാ​യി​രു​ന്നാ​ലും തു​ട​ര്‍ പ​രാ​ജ​യ​ങ്ങ​ളും വ​ര്‍​ഷ​ങ്ങ​ളു​ടെ വി​ജ​യ വ​ര​ള്‍​ച്ച​യു​മൊ​ക്കെ സം​ഭ​വി​ക്കാം. ചി​ല​ര്‍​ക്കു തി​രി​ച്ചു വ​രാ​ന്‍ സാ​ധി​ക്കും പ​ക്ഷെ ചി​ല​ര്‍ അ​തോ​ടെ അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. ന​ടി​മാ​രെ സം​ബ​ന്ധി​ച്ച് തു​ട​ര്‍ പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്നു തി​രി​കെ വ​രി​ക എ​ന്ന​ത് താ​ര​ത​മ്യേ​നെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. തു​ട​ര്‍ പ​രാ​ജ​യ​ങ്ങ​ളി​ല്‍ നി​ന്നോ ഇ​ട​വേ​ള​യി​ല്‍ നി​ന്നോ തി​രി​കെ വ​രാ​ന്‍ സാ​ധി​ച്ച ന​ടി​മാ​ര്‍ വ​ള​രെ കു​റ​വാ​ണ്. ഇ​പ്പോ​ഴി​താ യു​വ​ന​ടി ശ്രീ​ലീ​ല​യും സ​മാ​ന​മാ​യൊ​രു അ​വ​സ്ഥ നേ​രി​ടു​ക​യാ​ണ്. തെ​ലു​ങ്ക് സി​നി​മ​യി​ലെ സെ​ന്‍​സേ​ഷ​നാ​യി​രു​ന്നു ശ്രീ​ലീ​ല. ത​ന്‍റെ അ​ടി​പൊ​ളി ഡാ​ന്‍​സും അ​ഭി​ന​യ​വു​മൊ​ക്കെ​യാ​യി ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ക്കാ​ലം തെ​ലു​ങ്ക് സി​നി​മ​യി​ല്‍ വ​ലി​യ ഓ​ളം സൃ​ഷ്ടി​ച്ച ന​ടി​യാ​ണ് ശ്രീ​ലീ​ല. ഇ​തോ​ടെ എ​ല്ലാ​വ​ര്‍​ക്കും ശ്രീ​ലീ​ലു​ടെ…

Read More

അബ്രഹാം ഓസ്‍ലര്‍ മേക്കിംഗ് വീഡിയോ പുറത്ത്: കാത്തിരിപ്പിന് വിരാമമെന്ന് ആരാധകർ

കൊ​ച്ചി: പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ചി​ത്ര​മാ​ണ് അ​ബ്ര​ഹാം ഓ​സ്‍​ല​ര്‍. യു​വ​ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​ന്‍ മി​ഥു​ന്‍ മാ​നു​വ​ല്‍ തോ​മ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പി​റ​ന്ന ചി​ത്ര​ത്തി​ന് വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ജ​യ​റാ​മി​ന്‍റെ ഗം​ഭീ​ര തി​രി​ച്ചു വ​ര​വ് എ​ന്നാ​ണ് ചി​ത്രം ക​ണ്ടി​റ​ങ്ങി​യ​വ​ർ പ​റ​ഞ്ഞ​ത്. സൂ​പ്പ​ർ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ അ​തി​ഥി വേ​ഷ​വും സി​നി​മ​യു​ടെ പ​കി​ട്ട് പൊ​ലി​പ്പി​ച്ചു. അ​ണി​യ​റ​ക്കാ​ര്‍ പ​റ​യാ​തെ കാ​ത്തു​വ​ച്ച സ​ര്‍​പ്രൈ​സും മ​മ്മൂ​ട്ടി​യു​ടെ ഈ ​ഗ​സ്റ്റ് റോ​ള്‍ ആ​യി​രു​ന്നു. ജ​നു​വ​രി 11 നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് ജ​യ​റാ​മും മ​മ്മൂ​ട്ടി​യും ഒ​രു ചി​ത്ര​ത്തി​ല്‍ ഒ​ന്നി​ച്ചെ​ത്തു​ന്ന​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ ആ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന രം​ഗ​ങ്ങ​ള്‍ എ​ങ്ങ​നെ എ​ടു​ത്തു എ​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണി​ക്കു​ന്ന​ത്. ജ​യ​റാം കാ​റി​ല്‍ നി​ന്നും ഇ​റ​ങ്ങു​ന്ന​ത് മു​ത​ല്‍ മ​മ്മൂ​ട്ടി​യു​ടെ ഇ​ന്‍​ട്രോ വ​രെ എ​ങ്ങ​നെ ചി​ത്രീ​ക​രി​ച്ചെ​ന്ന് വീ​ഡി​യോ​യി​ല്‍ കാ​ണാം.

Read More

വാ​ലി​ബ​ന്‍ എ​ത്താ​നി​രി​ക്കേ ‘റി​വ്യൂ ബോം​ബിം​ഗ്’ വീ​ണ്ടും കോ​ട​തി ക​യ​റു​ന്നു: പ​രാ​തി ന​ല്‍​കാ​ൻ‍ സം​വി​ധാ​യ​ക​ന്‍ ക​മ​ലും

കോ​ഴി​ക്കോ​ട്: മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​രാ​നി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ള്‍ അ​തി​നി​ര്‍​ണാ​യ​ക​മാ​യി​രി​ക്കേ റി​വ്യൂ ബോം​ബിം​ഗ് പ​രാ​തി വീ​ണ്ടും. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രാ​ണ് റി​വ്യൂ​ബോം​ബിം​ഗ് പ​രാ​തി​യു​മാ​യി വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​തി​ര്‍​ന്ന സം​വി​ധാ​യ​ക​നാ​യ ക​മ​ലി​ന്‍റെ ‘വി​വേ​കാ​ന​ന്ദ​ന്‍ വൈ​റ​ലാ​ണ്’, അ​നീ​ഷ് അ​ന്‍​വ​റി​ന്‍റെ ‘രാ​സ്ത’, സാ​ജി​ദ് യ​ഹി​യ​യു​ടെ ‘ഖ​ല്‍​ബ് എ​ന്നീ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രാ​ണ് ത​ങ്ങ​ളു​ടെ സി​നി​മ​യെ ആ​ദ്യ​ദി​നം ത​ന്നെ മ​ന​പ്പൂ​ർ​വം മോ​ശം റി​വ്യൂ ന​ല്‍​കി ത​ക​ര്‍​ത്തു​വെ​ന്ന പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ റി​വ്യു​ബോം​ബിം​ഗ് പ​രാ​തി മ​ല​യാ​ള സി​നി​മ​യി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​യി. റി​വ്യൂ ബോം​ബിം​ഗ് തു​ട​രു​മ്പോ​ള്‍ നെ​ഞ്ചി​ടി​ക്കു​ന്ന മ​റ്റൊ​രു​സം​ഭ​വം കൂ​ടി​യു​ണ്ട്. മ​ല​യാ​ള​ത്തി​ലെ ഏ​ക്കാ​ല​ത്തെ​യും വ​ലി​യ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ‘മ​ലൈ​ക്കോ​ട്ടെ വാ​ലി​ബ​ൻ’‍ എ​ന്ന ലി​ജോ പ​ല്ലി​ശേ​രി- മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം 25നാ​ണ് റി​ലീ​സി​ന് എ​ത്തു​ന്ന​ത്. ശ​ക്ത​മാ​യ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​മോ​ഷ​നു​മാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഭി​മു​ഖ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ബി​ഗ് ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​നെ​തി​രേ​യും റി​വ്യൂ​ബോം​ബി​ഗ്…

Read More

രചന നാരായണൻകുട്ടിയുടെ യൂണിഫോം ആയിരുന്നു സ്‌കൂളിൽ പഠിച്ചപ്പോൾ ഞാൻ ഇട്ടിരുന്നത്: മായ കൃഷ്ണ

മിനി സ്ക്രീൻ പ്രക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് മായാ കൃഷ്ണ. സംഗീത പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസ് കളിച്ചുകൊണ്ടാണ് മായയുടെ ടെലിവിഷനിലെ തുടക്കം. നടി ഉർവശിയാണ് മായയെ സ്‍കിറ്റ് കളിക്കാൻ സജസ്റ്റ് ചെയ്‍തത്. അവിടിന്നിങ്ങോട്ട് പിന്നെ മായയുടെ പ്രയാണമായിരുന്നു. ഇപ്പോഴിതാ താൻ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് മായ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. അ​ഞ്ചാം ക്ലാ​സ് മു​ത​ല്‍ ഡി​ഗ്രി വ​രെ ഒ​രു വീ​ട്ടി​ല്‍ ഞാ​ന്‍ ജോ​ലി​ക്കു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​മാ​യ അ​ച്ഛ​നെ​യും അ​മ്മ​യെ​യും നോ​ക്കു​ക​യാ​യി​രു​ന്നു എ​ന്‍റെ ജോ​ലി. ആ ​വീ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന കാ​ല​ത്ത് അ​വി​ടു​ത്തെ കു​ട്ടി​യാ​ണെ​ന്ന് ക​രു​തി എ​നി​ക്കി​ങ്ങോ​ട്ട് ക​ല്യാ​ണാ​ലോ​ച​ന​ക​ള്‍ വ​രു​മാ​യി​രു​ന്നു. പ​ക്ഷെ പി​ന്നീ​ട് ന​മ്മ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ അ​റി​യു​മ്പോ​ള്‍ അ​വ​രൊ​ക്കെ പി​ന്തി​രി​ഞ്ഞ് പോ​കും. എ​നി​ക്ക് വീ​ടി​ല്ല, അ​മ്മ മാ​ത്ര​മാ​ണ് കൂ​ടെ എ​ന്നൊ​ക്കെ അ​റി​യു​മ്പോ​ള്‍ അ​വ​ളെ കെ​ട്ടി​യാ​ല്‍ അ​മ്മ കൂ​ടി ഒ​രു ബാ​ധ്യ​ത​യാ​കു​മോ എ​ന്ന് ചി​ന്തി​ച്ചി​ട്ടാ​വാം. ന​മു​ക്കൊ​ന്നു​മി​ല്ലെ​ന്ന് അ​റി​യു​മ്പോ​ള്‍ അ​ങ്ങ​നെ​യൊ​രു ബാ​ധ്യ​ത…

Read More

സ​മ്മ​ത​മി​ല്ലാ​തെ നി​ങ്ങ​ളു​ടെ ചി​ത്രം ഉ​പ​യോ​ഗി​ക്കു​ക​യോ മോ​ര്‍​ഫ് ചെ​യ്യു​ക​യോ ചെ​യ്താ​ല്‍, പി​ന്തു​ണ​യ്ക്കാനും ന​ട​പ​ടി​യെ​ടു​ക്കാനുമുള്ള ആ​ളു​ക​ള്‍ നമുക്ക് ചു​റ്റിലുമുണ്ട്: പോലീസിനോട് അകമഴിഞ്ഞ നന്ദി; രശ്മിക മന്ദാന

ന​ടി ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ഡീ​പ് ഫെ​യ്ക്ക് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് പി​ന്നാ​ലെ പോ​ലീ​സി​നോ​ട് ന​ന്ദി പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. ഡ​ല്‍​ഹി പോ​ലീ​സി​നോ​ട് എ​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നു. ശ​രി​യാ​യ ഉ​ത്ത​ര​വാ​ദി​ക​ളെ പി​ടി​കൂ​ടി​യ​തി​ന് ന​ന്ദി. കൂ​ടാ​തെ എ​ന്നെ പി​ന്തു​ണ​ക്കു​ക​യും ഒ​പ്പം നി​ല്‍​ക്കു​ക​യും ചേ​ര്‍​ത്തു​പി​ടി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​രോ​ടും സ്‌​നേ​ഹം. പി​ന്നെ ആ​ണ്‍​കു​ട്ടി​ക​ളോ​ടും പെ​ണ്‍​കു​ട്ടി​ക​ളോ​ടും… ഞാ​ന്‍ ക​രു​തു​ന്ന​ത് ഇ​തൊ​രു ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യാ​ണ്. നി​ങ്ങ​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ നി​ങ്ങ​ളു​ടെ ചി​ത്രം ഉ​പ​യോ​ഗി​ക്കു​ക​യോ മോ​ര്‍​ഫ് ചെ​യ്യു​ക​യോ ചെ​യ്താ​ല്‍, നി​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ള്‍ നി​ങ്ങ​ളു​ടെ ചു​റ്റും ഉ​ണ്ടെ​ന്നു ര​ശ്മി​ക പ​റ​ഞ്ഞു. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് പ്ര​ഫ​ഷ​ണ​ലാ​യ ഈ​മ​ണി ന​വീ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ശ്മി​ക​യു​ടെ ഡീ​പ്ഫേ​ക്ക് വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 500-ല​ധി​കം സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് പോ​ലീ​സ് ന​വീ​നി​ലേ​ക്ക് എ​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം. ആ​ന്ധ്ര ഗു​ണ്ടൂ​രി​ലെ പെ​ട​നാ​ണ്ടി​പ്പാ​ട് സ്വ​ദേ​ശി​യാ​ണ് 24 കാ​ര​നാ​യ…

Read More

മ​ത്സ്യ​ക​ന്യ​ക​യെ പോ​ലെ മാ​ള​വി​ക; അ​തി​സു​ന്ദ​രി​യെ​ന്ന് ആ​രാ​ധ​ക​ർ

മ​ത്സ്യ​ക​ന്യ​ക​യെ പോ​ലെ അ​തി​സു​ന്ദ​രി​യാ​യി എ​ത്തി​യ ന​ടി മാ​ള​വി​ക മേ​നോ​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഗ്ലി​റ്റ​റി ബ്ലൂ ​നി​റ​ത്തി​ൽ ബോ​ഡി കോ​ൺ വ​സ്ത്ര​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഡീ​പ്പ് വി ​നെ​ക്കു​ള്ള സ്ലീ​വ് ലെ​സ് ഗൗ​ണാ​ണ് പെ​യ​ർ ചെ​യ്ത​ത്. സിം​പി​ൾ മേ​ക്ക​പ്പ് ലു​ക്കി​നൊ​പ്പം ക​ണ്ണു​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഐ ​മേ​ക്ക​പ്പ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബ്ലൂ ​സ്റ്റോ​ൺ ഡ​യ​മ​ണ്ട് നെ​ക്ലേ​സാ​ണ് ഗൗ​ണി​നൊ​പ്പം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തു​ന്ന​ത്. ഹ​ണി റോ​സി​നോ​ടും ചി​ല​ർ മാ​ള​വി​ക​യെ ഉ​പ​മി​ക്കു​ന്നു​ണ്ട്. ബെ​ലീ​സ സ്റ്റു​ഡി​യാ​യോ​ണ് താ​ര​ത്തി​ന്‍റെ മേ​ക്ക​പ്പ് ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ജി​ക് മേ​ക്കോ​വ​റി​ന്‍റേ​താ​ണ് ഹെ​യ​ർ സ്റ്റൈ​ൽ. മാ​ള​വി​ക​യു​ടെ പ​ല ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ന്‍റിം​ഗ് ആ​കാ​റു​ണ്ട്. 2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ നി​ദ്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മാ​ള​വി​ക പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ​ത്. ഹീ​റോ, 916 എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി. വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യ കു​റു​ക്ക​നാ​ണ് അ​വ​സാ​ന​മാ​യി റി​ലീ​സ്…

Read More

മാ​ധു​രി മു​ത​ൽ ആ​ലി​യ വ​രെ; അ​യോ​ധ്യ​യി​ലെ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ൾ

രാ​മ​പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ന​ട​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ, ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബോ​ളി​വു​ഡ് സെ​ലി​ബ്രി​റ്റി​ക​ൾ അ​യോ​ധ്യ​യി​ലെ​ത്തി. ​അ​മി​താ​ഭ് ബ​ച്ച​ൻ, അഭിഷേക് ബച്ചൻ, മാ​ധു​രി ദീ​ക്ഷി​ത്, ര​ൺ​ബീ​ർ ക​പൂ​ർ, ആ​ലി​യ ഭ​ട്ട്, സം​വി​ധാ​യ​ക​ൻ രാ​ജ്‌​കു​മാ​ർ ഹി​രാ​നി, ക​ത്രീ​ന കൈ​ഫ്, വി​ക്കി കൗ​ശ​ൽ, ആ​യു​ഷ്മാ​ൻ ഖു​റാ​ന, ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് രോ​ഹി​ത് ഷെ​ട്ടി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഗായകൻ സോ​നു നി​ഗ​വും ന​ട​ൻ വി​വേ​ക് ഒ​ബ്‌​റോ​യി​യും പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ​ത്തി. തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​ർ ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം ​ച​ര​ണും കു​ടും​ബ​സ​മേ​തം അയോധ്യയിൽ എ​ത്തി. പ്ര​തി​ഷ്ഠാ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് രാ​ജ്യം മു​ഴു​വ​ൻ ഒ​ത്തു​ചേ​രു​ക​യാ​ണ്. അ​മി​താ​ഭ് ബ​ച്ച​ൻ ച​ട​ങ്ങി​നെ​ത്തി എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യു​രു​ന്നു. VIDEO | Actors @SrBachchan, @juniorbachchan, BJP leader @rsprasad, industrialist Anil Ambani reach Ayodhya Ram Mandir to…

Read More

സാ​നി​യ മി​ർ​സ​യ്ക്ക് ശേ​ഷം ഷൊ​യ്ബ് മാ​ലി​ക് വി​വാ​ഹം ക​ഴി​ച്ച സ​നാ ജാ​വേ​ദ് പാ​ക്കി​സ്ഥാ​നി​ലെ താ​ര​റാ​ണി

പാ​ക്കി​സ്ഥാ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം ഷൊ​യ്ബ് മാ​ലി​ക്കി​ന്‍റെ വി​വാ​ഹ വാ​ർ​ത്ത​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. സാ​നി​യ മി​ർ​സ​യ്ക്ക് ശേ​ഷം മാ​ലി​ക്ക് വി​വാ​ഹം ക​ഴി​ച്ച സ​നാ ജാ​വേ​ദ് എ​ന്ന പെ​ൺ​കു​ട്ടി ആ​രെ​ന്നു അ​റി​യാ​നു​ള്ള ച​ർ​ച്ച​യാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ന​ട​ന്ന​ത്. മൂ​ന്നാം വി​വാ​ഹ​ത്തി​നാ​യി മാ​ലി​ക്കി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ആ ​സു​ന്ദ​രി​യെ തി​ര​ഞ്ഞാ​യി​രു​ന്നു പി​ന്നീ​ട് സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലെ പ​ല വാ​ർ​ത്ത​ക​ളും. പാ​ക്കി​സ്ഥാ​ൻ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ ന​ടി​യാ​ണ് സ​നാ ജാ​വേ​ദ്. 30 വ​യ​സു​കാ​രി​യാ​യ സ​ന​യു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. പാ​ക്കി​സ്ഥാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നാ​യ ഉ​മൈ​ർ ജ​സ്‌​വാ​ളി​നെ​യാ​ണ് സ​ന ആ​ദ്യം വി​വാ​ഹം ക​ഴി​ച്ച​ത്. 2020 വി​വാ​ഹി​ത​രാ​യ ഇ​വ​ർ 2023 ന​വം​ബ​ർ 28ന് ​വി​വാ​ഹ​മോ​ചി​ത​രാ​യി. തു​ട​ർ​ന്ന് ഒ​ന്ന​ര മാ​സ​ത്തി​നി​പ്പു​റം മാ​ലി​ക്കി​നെ വി​വാ​ഹം ക​ഴി​ച്ചു. നേ​ര​ത്തെ ത​ന്നെ മാ​ലി​ക്കും സ​നാ​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ സാ​നി​യ മി​ർ​സ​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തെ കു​റി​ച്ച് സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്ത​തും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്താ​തെ…

Read More