നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒട്ടനവധി ചിത്രങ്ങളുടെ തിരക്കഥയൊരുക്കി. നാലര വര്‍ഷം മുന്‍പ് പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയായിരുന്നു ഒടുവില്‍ സംവിധാനം ചെയ്തത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ തിരക്കുകളുമൊക്കെയായി സിനിമയിൽനിന്നു മാറിനിന്ന കമല്‍ “വിവേകാനന്ദന് വൈറലാണ്’ എന്ന സിനിമയുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയും കമല്‍ തന്നെ. ഷൈന്‍ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഷൈന്‍ ടോം ചാക്കായുടെ നൂറാമത്തെ സിനിമകൂടിയാണ്. കമല്‍ രാഷ്ട്രദീപികയോട്… നാലര വര്‍ഷത്തെ ഇടവേള സിനിമയില്‍ എനിക്ക് ഒരിടവേള വരാന്‍ പ്രധാന കാരണം ചലച്ചിത്ര അക്കാദമി ചെയര്മാന് ആയിരുന്ന കാലത്തെ ചില തിരക്കുകളാണ്. അക്കാദമിയുടെ നേതൃത്വത്തില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നതിലടക്കം കുറെയേറെ പ്രതിസന്ധികൾ- പ്രളയവും കോവിഡും ഒക്കെ…
Read MoreCategory: Movies
എന്നും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് ഞാന്‍ സ്വയം കെട്ടിപ്പിടിക്കാറുണ്ട്; സെല്‍ഫ് ലൗ ആണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്: ഗ്രേസ് ആന്റ്ണി
സെല്‍ഫ് ലൗ ആണ് ഏറ്റവും കൂടുതല്‍ സന്തോഷം തരുന്നത്. മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും ഏറ്റവും സിംപിളും ഏറ്റവും ഈസിയും നമ്മളെ സ്നേഹിക്കുന്നതാണന്ന് ഗ്രേസ് ആന്റ്ണി. സെൽഫ് ലവ് ചെയ്താല്‍ ബാക്കിയെല്ലാം ഈസിയാണ്. സ്വയം കണ്ടെത്തിയൊരു കാര്യമാണിത്. മുന്‍പ് ഞാന്‍ മറ്റുള്ളവരില്‍നിന്ന് ഒത്തിരി പ്രതീക്ഷിക്കുമായിരുന്നു. അവരതു പറഞ്ഞാലേ സന്തോഷമാവുകയുള്ളു. അതു കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കും. അത്രയും സമയവും കഷ്ടപ്പാടുകളും എന്തിനാണു കളയുന്നതെന്നു തോന്നിയപ്പോഴാണു ഞാന്‍ എന്നെത്തന്നെ ചേര്‍ത്തുപിടിച്ചത്. എന്നും രാത്രിയില്‍ കിടക്കുന്നതിനു മുന്‍പു ഞാന്‍ സ്വയം കെട്ടിപ്പിടിക്കാറുണ്ട്. സപ്പോര്‍ട്ട് തരുന്നതിനു നന്ദി എന്ന് എന്നോടുതന്നെ പറയും. അതൊരു മിറക്കിള്‍ പോലെയുള്ള അനുഭവമാണ് എനിക്കു തരുന്നത്. അങ്ങനെയാണെങ്കില്‍ ജീവിതത്തില്‍ ആരുമില്ലെങ്കിലും നമ്മള്‍ക്കു വലിയ പ്രശ്നമൊന്നും തോന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ മറ്റുള്ളവരുടെ പിന്തുണയും ജീവിത പങ്കാളിയും കുടുംബവുമൊക്കെ വേണം. അവിടെയും നമ്മള് സെല്‍ഫ് ലവ് ചെയ്യണമെന്നതാണ് പ്രധാന കാര്യമെന്ന് താരം പറഞ്ഞു.
Read Moreഒരാളുമായി പ്രണയത്തിലാണ്, അതു പക്ഷേ നിഷാന്ത് പിറ്റിയല്ല, സമയമാവുമ്പോൾ പറയാം: കങ്കണ
നടി കങ്കണാ റണൗത്തും ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ നിഷാന്ത് പിറ്റിയും പ്രണയത്തിലാ ണെന്ന വാർത്ത കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനുമുമ്പും പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. താൻ ഒരാളുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കങ്കണയിപ്പോൾ. എന്നാൽ അത് നിഷാന്ത് പിറ്റി അല്ലെന്നും അവർ വ്യക്തമാക്കി. ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്. എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ചു പറയുന്നതു നല്ലതല്ല. പ്രത്യേകിച്ച് അവർ ഒരുമിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരിൽ. ഒരിക്കലും ഇങ്ങനെ ചെയ്യരുത്- കങ്കണ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് എത്തിയപ്പോൾ കങ്കണയും നിഷാന്തും ഒരുമിച്ച് ചിത്രമെടുത്തിരുന്നു. പിറ്റേന്നു രണ്ടുപേരും ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നിഷാന്തും കങ്കണയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. ഇതാണിപ്പോൾ…
Read Moreഹൽദി കളറാക്കി ജിപിയും ഗോപികയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ഹൽദി ആഘോഷങ്ങളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷം കളറാക്കി മാറ്റിയിരിക്കുകയാണ് ഇരുവരും. നടി മിയ, പൂജിത, സ്വാസിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ ഷഫ്ന, കുക്കു, ജീവ തുടങ്ങിയ ടെലിവിഷൻ സ്റ്റാർസും ഹൽദിയിൽ പങ്കെടുത്തിരുന്നു. ജനുവരി 28നാണ് ജിപി-ഗോപിക വിവാഹം. വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഗോപിക വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം തന്റെ ബ്രൈഡ്ടു ബി ചടങ്ങുകൾ നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 23ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചിത്രങ്ങൾ പങ്കുവച്ച് തങ്ങളുടെ വിവാഹ വാർത്ത ജിപിയും ഗോപികയുമാണ് പുറത്തുവിട്ടത്. ഇത് ആരാധകരെ ഞെട്ടിച്ചിരുന്നു. ബാലതാരമായെത്തിയ ഗോപിക സീരിയലിലൂടെ പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അവതാരകനായും നടനായും എത്തിയ ഗോവിന്ദ് പത്മസൂര്യ മലയാളികൾക്ക് പ്രിയങ്കരനാണ്.
Read More‘അൻപ് മകളേ’… ഹൃദയം നുറുങ്ങുന്ന വേദനയോടെ മകളുടെ ബാല്യകാലത്തെ ചിത്രം പങ്കുവച്ച് ഇളയരാജ
ചെന്നൈ: ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി (47)കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മകളുടെ വിയോഗത്തെ തുടർന്ന് ഇളയരാജ ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘അൻപ് മകളെ’ എന്ന അടിക്കുറിപ്പോടെ മകളുമൊത്തുള്ള പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭവതരിണിയുടെ ബാല്യകാലത്തെ ഫോട്ടോയാണ് അത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ഇളയരാജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് ചിലർ കുറിച്ചു. പ്രാർഥനകളുമായി ഒപ്പമുണ്ടാകുമെന്നും മറ്റു ചിലർ എഴുതി. ബാല്യകാലം മുതല്‍ തന്നെ ശാസ്ത്രീയസംഗീതത്തില്‍ പരിശീലനം നേടിയിരുന്ന ഭവതരിണി 1984 ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ‘തിത്തിത്തേ താളം’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 2002ൽ രേവതി സംവിധാനം ചെയ്ത മിത്ര്, മൈ ഫ്രണ്ട് എന്ന സിനിമയിൽ സംഗീതസംവിധാനം നിർവഹിച്ചു. മലയാളത്തിൽ കളിയൂഞ്ഞാൽ, പൊന്മുടിപ്പുഴയോരത്ത്,പച്ചക്കുതിര, കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്നീ സിനിമകളിൽ…
Read Moreവിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നു; ഈ പ്രവണത ഇല്ലാതാകണം
വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയുന്ന പ്രവണത ഇല്ലാതാകണം. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയില്‍ വിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മാതാക്കളോടും നിങ്ങള്‍ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്. ഏയ് ഇല്ലെടോ എന്നാണ് അവര്‍ പറയുക. പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവര്‍ക്കത് പുറത്ത് പറയാന്‍ പേടിയാണ്. അവസരങ്ങള്‍ കുറയുമോ എന്ന്. -ഗ്രേസ് ആന്റണി
Read Moreഎനിക്ക് നല്ല പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്; ചില ദിവസങ്ങളിൽ ഞാനെത്ര ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നും…
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടിയാണ് പാർവതി തിരുവോത്ത്. വിവാദമായ പല വിഷയങ്ങളിലും നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ നടിക്ക് കരിയറിലുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. അഭിമുഖങ്ങളിൽ മിക്കപ്പോഴും സിനിമാ, രാഷ്ട്രീയ വിഷയങ്ങളിലുള്ള തന്റെ അഭിപ്രായമാണ് പാർവതി പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ് പാർവതി. ഒരഭിമുഖത്തിലാണു നടി മനസ് തുറന്നത്. താനാരുമായും റിലേഷൻഷിപ്പിൽ അല്ലെന്ന് വ്യക്തമാക്കിയ പാർവതി പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പവും പങ്കുവച്ചു. ഓരോരുത്തർക്കും ഓരോ തരത്തിൽ പറയുന്നതാണ് ഇഷ്ടം. ചിലർ സിംഗിൾ എന്ന് പറയുന്നു. ചിലർ സെൽഫ് പാർട്ണേർഡ് എന്ന് പറയുന്നതാണ് ഇഷ്ടം. ഞാനാണ് ഇപ്പോൾ എന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്. ഒരാൾ പങ്കാളിയായാൽ അവർ ഇതിന്റെയെല്ലാം ഭാഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്ക് പോകണമെന്നില്ല. എനിക്ക് നല്ല പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ദിവസങ്ങളിൽ ഞാനെത്ര…
Read Moreഞാനാണ് പ്രൊപ്പോസ് ചെയ്തത്; റൊമാന്റിക് രംഗത്തിന് ഇടയിലാണ് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത്
സീരിയില്‍ സെറ്റിലാണ് പ്രേം ജേക്കബിനെ ആദ്യമായി കണ്ടത്. പ്രേമിന്റെ ശബ്ദം എനിക്ക് ഇഷ്ടമായിരുന്നു. ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. ഒരിക്കല്‍ ഒരു റൊമാന്റിക് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത്. പിന്നീട് ധൈര്യത്തോടെ ആ ഇഷ്ടം പറയാൻ എനിക്ക് മടിയായിരുന്നു. എന്നാല്‍ ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ച് വരുന്ന സമയത്ത് എനിക്കൊരു മെസേജ് കിട്ടി. ആ മെസേജ് എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി എന്നായിരുന്നു. പിന്നീട് ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് ദിവസങ്ങളായിരുന്നെന്നും സ്വാസിക പറഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് സിനിമാ-സീരിയൽ താരം സ്വാസിക വിജയിയും സീരിയൽ നടൻ പ്രേം ജേക്കബും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ സ്വാസിക തന്നെ സോഷ്യൽമീഡിയ വഴി പങ്കിട്ടു. ഞങ്ങൾ ഒരുമിച്ച് ജീവിതം നയിക്കാൻ തീരുമാനിച്ചു എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കിട്ട് സ്വാസിക കുറിച്ചത്. ചുവപ്പും ഗോൾഡൺ നിറവും കലർന്ന…
Read Moreകല്പന ഓർമയായിട്ട് എട്ട് വർഷം
മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കല്പന വിടവാങ്ങിയിട്ട് ഇന്ന് 8 വർഷം. 2016 ജനുവരി 25ന് പുലർച്ചെയാണ് മലയാളികളെ ഞെട്ടിച്ചുകൊണ്ട് കല്പനയുടെ മരണവാർത്ത പുറത്തുവന്നത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ താമസിക്കുകയായിരുന്ന കല്പനയെ രാവിലെ ഹോട്ടലിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു താരത്തിന്റെ മരണകാരണം. മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച കല്പനയ്ക്ക് ‘തനിച്ചല്ല ഞാൻ’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കല്പനയുടെ ഹാസ്യകഥാപാത്രങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. 1965 ഒക്ടോബർ അഞ്ചിന് ജനിച്ച കല്പന സിനിമയിൽ ബാലതാരമായാണ് എത്തിയത്. ഹാസ്യം മാത്രമല്ല മികച്ച സ്വഭാവ നടിയായും വെള്ളിത്തിരയിൽ താരം നിറഞ്ഞുനിന്നു. മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചാർലിയാണ് കല്പനയുടെ അവസാന ചിത്രം. നാടകപ്രർത്തകരായ വി.പി. നായരും വിജയലക്ഷ്മിയുമാണ് കല്പനയുടെ മാതാപിതാക്കൾ. പ്രമുഖ നടികളായ ഉർവശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. കമൽ റോയ്, പ്രിൻസ് എന്നിവരാണ് സഹോദരന്മാർ.…
Read Moreഅയോധ്യയിൽ സ്റ്റാറായി ആലിയ: രാമായണ കഥ പറയുന്ന സാരിയിൽ മിന്നിത്തിളങ്ങി താരം
നിരവധി സെലിബ്രിറ്റികളാണ് അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ പങ്കെടുക്കാൻ എത്തിയത്. അമിതാഭ് ബച്ചൻ, രജനീകാന്ത്, ധനുഷ്, ആലിയ ഭട്ട്, രൺവീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ തുടങ്ങി വമ്പൻ താരനിര തന്നെ ചടങ്ങിൽ എത്തിയിരുന്നു. ഇവരിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അലിയ ഭട്ട് ആയിരുന്നു. ഒറ്റ നോട്ടത്തിൽ സിംമ്പിൾ ആയി തോന്നുന്ന നീല സാരി ആയിരുന്നു താരത്തിന്റെ വേഷം. എന്നാൽ വൻ ട്വിസ്റ്റ് ഒളിപ്പിച്ച സാരിയായിരുന്നു ആലിയ ധരിച്ചത്. ആ ട്വിസ്റ്റ് എന്താണെന്നല്ലേ… രാമായണ കഥയുടെ ചിത്രങ്ങളാണ് താരത്തിന്റെ സാരിയിൽ വരച്ചു ചേർത്തിരുന്നത്. ടർക്കോയ്സ് നീല സാരിയിൽ രാമായണത്തിലെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണ് വരച്ചു ചേർത്തത്. ശിവ ധനുസ് മുതൽ ശ്രീരാമ പട്ടാഭിഷേകം വരെയും പിന്നീടുള്ള വനവാസവുമെല്ലാം സാരിയിൽ ഭംഗിയായി വരച്ചിരുന്നു. വാസൻ ബാല സംവിധാനം ചെയ്യുന്ന കരൺ ജോഹർ ചിത്രം ജിഗ്രയിലാണ് ആലിയ…
Read More