എല്ലാ മേഖലയിലും അറിയപ്പെടാനാണ് എനിക്കിഷ്ടം. പാടാന്‍ പറഞ്ഞാലും ആടാന്‍ പറഞ്ഞാലും ഞാന്‍ ചെയ്യും. എഴുത്തിലാണ് കൂടുതല്‍ ശ്രദ്ധ. അഭിനയിക്കാന്‍ അവസരം വന്നാല്‍ മഞ്ജു വാര്യരെപോലെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ഹീറോയിന് ആവണമെന്നില്ല നല്ല പ്രാധാന്യമുള്ള എനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മതി. അഭിനയത്തിന് പുറമെ സംവിധാനത്തിലും താല്പര്യമുണ്ട്. എന്നാല്‍ എനിക്ക് ഹോബി ആയിട്ടുള്ളത് പാചക പരീക്ഷണങ്ങളാണ്. ഒപ്പം നിലവിന്റെ കൂടെ കളിക്കലും കഥ പറയലുമൊക്ക ഉണ്ട്. നിലുവിനെ ഒഴിവാക്കിയുള്ള ഒരു ഹോബിയും നടക്കില്ല. പാചകമൊക്കെ ആവുമ്പോള്‍ ഹോബിയും നടക്കും ഭക്ഷണവും കഴിക്കാം. ഭര്‍ത്താവ് ശ്രീനിഷിന്റെയും എന്റെയും കുടുംബത്തിനൊപ്പം സന്തോഷമുള്ള ജീവിതമാണ് ഇപ്പോള്‍ എന്റെ സ്വപ്നം. എന്നും അവരെല്ലാം ഒപ്പം വേണം. -പേളി മാണി
Read MoreCategory: Movies
സെല്‍ഫ് മോട്ടിവേഷനാണ് എനിക്കുള്ള മരുന്ന്; ഗായത്രി അരുൺ
ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം എന്നും വേദനിപ്പിക്കുന്നതാണ്. അച്ഛന്റെ വേര്‍പാടില്‍നിന്നു ഞാന്‍ സര്‍വൈവ് ചെയ്തോയെന്ന് ചോദിച്ചാല്‍ അതെനിക്കറിയില്ല. അച്ഛന് എന്റെ കൂടെയില്ലെന്ന കാര്യം ഞാന്‍ ഓര്‍ക്കാറില്ല. അച്ഛന്റെ സാന്നിധ്യം എന്റെ കൂടെ തന്നെയുണ്ട്. അച്ഛന് കാരണമായാണ് ഞാനൊരു ബുക്കെഴുതിയത്. ഇപ്പോഴും പല കാര്യങ്ങളും ചെയ്യുന്നത് അച്ഛന് തന്ന ശക്തികൊണ്ടാണ്. അച്ഛനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെല്ലാം അത്രയും പ്രധാനപ്പെട്ടതാണ്. അത് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. ഞാന്‍ മോട്ടിവേഷന്‍ പുസ്തകങ്ങളൊന്നും വായിക്കാറില്ല. അത് വായിച്ച് മോട്ടിവേറ്റാവുകയുമില്ല. സെല്‍ഫ് മോട്ടിവേഷനാണ് എനിക്കുള്ള മരുന്ന്. നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മറ്റൊരാള്‍ക്ക് പറഞ്ഞ് തരാന്‍ സാധിക്കില്ല. അത് നമ്മള് സ്വയം മനസിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. -ഗായത്രി അരുൺ
Read Moreകുളിക്കുന്ന രംഗമെടുക്കണോ? സ്വിമ്മിംഗ് പൂളിൽ 12,000 ലിറ്റർ മിനറൽ വാട്ടർ നിറയ്ക്കണം!
സംവിധായകരോടും നിർമാതാക്കളോടും സിനിമാ താരങ്ങൾ ഡിമാൻഡ് വയ്ക്കുന്നത് സർവസാധാരണമാണ്. പ്രതിഫലത്തിന്റെ കാര്യം മുതൽ ചില രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച് വരെ താരങ്ങൾക്ക് ഡിമാൻഡുകൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി മീര ചോപ്ര വെച്ച ഒരു വിചിത്ര ഡിമാൻഡാണ് തമിഴകത്ത് ചർച്ചയാവുകയാണ്. ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് നടി മീര ചോപ്ര. നിള എന്ന പേരിലാണ് മീര തമിഴ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. പ്രിയങ്ക ചോപ്രയെ പോലെ തമിഴിലൂടെ ആയിരുന്നു മീരയുടെയും അരങ്ങേറ്റം. ഇപ്പോഴിതാ മീരയുടെ ആദ്യ സിനിമകളിൽ ഒന്നായ ജാംബവാൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ചിത്രീകരണത്തിനിടെ മീര വച്ച വിചിത്രമായ ഡിമാൻഡിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ കുളിക്കുന്ന രംഗത്തിനായി 12,000 ലിറ്റർ മിനറൽ വാട്ടർ വേണമെന്ന് ആവശ്യപ്പെട്ട് മീര ചോപ്ര പ്രശ്മുണ്ടാക്കിയെന്നാണ് സംവിധായകൻ നന്ദകുമാർ പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നന്ദകുമാർ…
Read Moreവിജയ് ഉടൻ രാഷ്ട്രീയത്തിൽ എത്തുമെന്ന് നടൻ അർജുൻ
ചെന്നൈ: ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശം ഉടനുണ്ടാകുമെന്ന സൂചന നൽകി നടൻ അർജുൻ. ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന, വിജയ് ചിത്രം ലിയോയുടെ വിജയാഘോഷച്ചടങ്ങിനിടെയാണ് അർജുൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ മുഖ്യ വില്ലനായാണ് അർജുൻ അഭിനയിച്ചത്. വിജയ് വേദിയിലിരിക്കുന്പോൾതന്നെയായിരുന്നു അർജുൻ ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ 17ന് റിലീസ് ചെയ്ത ‘ലിയോ’ ഇതിനോടകം 600 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു. അർജുന്റെ വാക്കുകൾ ഇങ്ങനെ… കുട്ടിക്കാലം മുതൽ വിജയിയെ ശ്രദ്ധിക്കുന്നതാണ്. വളരെ നാണംകുണുങ്ങിയായ ഒരു മനുഷ്യൻ. പക്ഷേ ഇന്ന് തമിഴ് സിനിമയെ എന്നല്ല, ഇന്ത്യൻ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളർന്നിരിക്കുന്നു. ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. വിജയ് ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കും. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ…
Read Moreഒരു ആക്ഷന്‍ ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്;തമിഴ്നാടിന്റെ പ്രിയ ജാനു; ഗൗരി.ജി. കിഷന്
പ്രദീപ് ഗോപി തമിഴ് സിനിമയിലൂടെ മലയാളിപ്രേക്ഷകര്‍ തിരിച്ചറിഞ്ഞ അഭിനേത്രിയാണ് മലയാളിയായ ഗൗരി ജി. കിഷന്. വിജയ് സേതുപതിയും തൃഷ കൃഷ്ണനും നായികാനായകന്മാരായ സിനിമയാണ് 96. തൃഷ അവതരിപ്പിച്ച ജാനു എന്ന കഥാപാത്രത്തിന്റെ സ്കൂള്‍കാലം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഗൗരിയുടെ അരങ്ങേറ്റം. ഇന്നും തമിഴ് പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ട ജാനുവാണ് ഗൗരി. തലമുടി രണ്ടായി മെടഞ്ഞുകെട്ടി സ്കൂള്‍ യൂണിഫോം ഒക്കെയിട്ടുള്ള തുടക്കം ഗംഭീരമായി. പിന്നീടു മലയാളത്തിലും സജീവമായ ഗൗരിക്ക് വിജയ് ചിത്രം മാസ്റ്ററിലും മികച്ച വേഷം ലഭിച്ചു. ഗൗരി നായികയായ ലിറ്റില്‍ മിസ് റാവുത്തര്‍ ഇക്കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ഇതു തനിക്കു കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രമെന്നു ഗൗരി പറയുന്നു. • ലിറ്റില്‍ മിസ് റാവുത്തര്ഈ ചിത്രം എന്റെ കരിയറില്‍ വളരെ വേറിട്ട കഥാപാത്രമാണെന്നാണ് എല്ലാവരും പറഞ്ഞത്. ഞാന്‍ വളരെ സന്തോഷത്തിലാണ്. നിരവധി പേര് അഭിനന്ദിച്ചു. ഈ സിനിമയും ഇതിലെ കഥാപാത്രവും എന്റെ…
Read Moreപേര് മാറ്റി നടി വിൻസി അലോഷ്യസ്; മമ്മൂട്ടിയും അങ്ങനെ വിളിച്ചപ്പോൾ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി തോന്നി
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത് വിൻസി അലോഷ്യസ് ഇപ്പോഴിതാ തന്റെ പേര് മാറ്റുന്ന കാര്യം ആരാധകരുമായി പങ്കുവെക്കുകയാണ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് താരത്തെ പേര് മാറ്റാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് വിൻസി പറഞ്ഞു. ഒരു കുറിപ്പിലൂടെയാണ് താൻ പേര് മാറ്റുകയാണെന്ന് അറിയിച്ചത്. Win C എന്ന് ആരെങ്കിലും തന്നെ വിളിക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്ന് വിൻസി അലോഷ്യസ് എഴുതുന്നു. അങ്ങനെ വിളിച്ചാൽ പെട്ടെന്ന് തന്നെ എനിക്ക് സന്തോഷവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതു പോലെ തോന്നും. Winc എന്ന് മമ്മൂക്ക എന്നെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി അനുഭവപ്പെട്ടു. അതിനാല്‍ ഞാൻ പേരു മാറ്റുകയാണ്. എന്റെ സന്തോഷത്തിന് വേണ്ടി. Win C എന്ന് അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നു എന്നും നടി വിൻസി അലോഷ്യസ് പറഞ്ഞു. മമ്മൂട്ടി തന്നെ Win C എന്നു വിളിച്ചിരിക്കുന്നതിന്റെ സ്ക്രീൻഷോട്ടും താരം പങ്കുവെച്ചു.…
Read Moreവളകാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് പേളിമാണി;കെെ പിടിച്ച് ശ്രീനിഷ്
പേളിഷ് കോമ്പോ ആരാധകർ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. മൂത്ത മകൾ നിളയുടെ വിശേഷങ്ങളും ഇവർ പങ്കുവെക്കാറുണ്ട്.നിളക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ വളകാപ്പിന്റെ ചിത്രങ്ങളാണ് പേളി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിറവയറില്‍ പച്ച പട്ടുസാരിയിൽ അതീവ സുന്ദരിയായിരിക്കുകയാണ് പേളി. വെളുത്ത കുർത്തിയിൽ ശ്രീനിഷും പേളിക്കൊപ്പം തന്നെ പിടിച്ചു നിന്നു. പച്ച പട്ടു സാരിയില്‍ പിങ്ക് ബോഡറാണ് വരുന്നത്. ഇതിനൊപ്പം പിങ്ക് നിറത്തിലുള്ള ബ്ലൗസ് ആണ് പേളി അണിഞ്ഞിരിക്കുന്നത്. ഞങ്ങള്‍ വീണ്ടും വിവാഹിതരായി’ എന്ന കുറിപ്പോടെയാണ് പേളി ശ്രീനിഷിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. രണ്ടാമതും തങ്ങൾക്ക് മകൾ ആണ് ജനിക്കുന്നതെന്ന സൂചനയും പേളി നൽകി. എന്തായാലും ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഞാൻ അവളെ വിവാഹം ചെയ്യാൻ പോകുകയാണ്; പ്രണയം തുറന്ന് പറഞ്ഞ് കാളിദാസ്
ജയറാമിന്റെയും പാര്‍വതിയുടെയും മകൻ കാളിദാസ് ജയറാം തന്റെ പ്രണയത്തെക്കുറിച്ചുകുറച്ചു നാൾ മുമ്പ് തുറന്നു പറഞ്ഞിരുന്നു. കാളിദാസിന്റെ ഭാവി വധു തരിണി ഇപ്പോള്‍ തന്നെ ജയറാമിന്റെ കുടുംബവുമായി നല്ല അടുപ്പത്തിലുമാണ്. ഓണം പോലുള്ള ആഘോഷങ്ങളിലെല്ലാം തരിണി കുടുംബത്തോടൊപ്പം ഉണ്ടാവാറുണ്ട്. എന്നാല്‍ ഒരു പൊതു ചടങ്ങില്‍ തരിണിക്കൊപ്പം വന്ന്, ഇവളെ ഞാന്‍ വിവാഹം ചെയ്യാന്‍ പോകുകയാണ് എന്ന് കാളിദാസ് പറയുന്നത് ആദ്യമാണ്. ഷി തമിഴ് നക്ഷത്ര അവാര്‍ഡ് 2023 ല്‍ ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള പുരസ്കാരം തരിണി കലിങ്കയര്‍ക്ക് ആയിരുന്നു. തരിണിക്കു പിന്തുണ നല്കി ചടങ്ങില്‍ കാളിദാസും എത്തിയിരുന്നു. പുരസ്കാരം നല്‍കിയതിന് ശേഷം അവതാരക, നിങ്ങള്‍ക്ക് പുറകില്‍ വളരെ അധികം അഭിമാനത്തോടെ ഒരു വ്യക്തിയുണ്ട് എന്ന് ഞങ്ങള്‍ക്ക് മെന്‍ഷന്‍ ചെയ്യാതെ പറ്റില്ല… എന്നു പറഞ്ഞാണ് കാളിദാസിനെ സ്റ്റേജിലേക്ക് വിളിക്കുന്നത്. വേദിയിലേക്ക് വന്ന കാളിദാസ് തരിണിയെ കെട്ടിപ്പിടിച്ചു, എന്താണ് നിങ്ങള്‍ക്കിടയിലെ ബന്ധം…
Read Moreസുകുവേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇന്ദ്രനോടും രാജുവിനോടും അത് ചോദിക്കുമായിരുന്നു
സുകുവേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഈ പലയിടത്തുള്ള താമസം ഉണ്ടാവില്ലായിരുന്നു. എല്ലാവരും കൂടി ഒരുമിച്ച് നിൽക്കത്തേയുള്ളു. അത് എനിക്ക് നല്ല ഉറപ്പാണ്. ആൺപിള്ളേർ അച്ഛനും അമ്മയ്ക്കുമൊപ്പം നിൽക്കണമെന്ന് അദ്ദേഹം തീർച്ചയായും പറയുമായിരുന്നു. മക്കൾ എങ്ങും പോകാതെ വീട്ടിൽ തന്നെ ഇരിക്കണമെന്നല്ല. സിനിമയ്ക്കും വിദേശയാത്രയ്ക്ക് പോകുന്നതിനുമൊന്നും അദ്ദേഹം എതിരല്ല. പക്ഷെ അൾട്ടിമേറ്റ്ലി ഒരുമിച്ച് താമസിക്കണം എന്ന രീതിയാണ്. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇന്ദ്രനോടും രാജുവിനോടും എന്തിനാടാ ഇങ്ങനെ പലയിടത്ത് നിൽക്കുന്നതെന്ന് ചോദിക്കുമായിരുന്നു. മാത്രമല്ല അവർക്ക് അതാണ് താൽപര്യമെന്ന് പറഞ്ഞാൽ തനിക്ക് ഇങ്ങനൊരു ആഗ്രഹമുണ്ടെന്ന് അദ്ദേഹം തുറന്നു പറയുമായിരുന്നു. അമ്മമാർ പക്ഷെ അത് പറയില്ല. പേടിയാണ്, കാരണം പണ്ടേ നമ്മുടെ നാട്ടിൽ അമ്മായിയമ്മമാർ പിശകാണ് എന്നൊരു ചൊല്ലുണ്ടല്ലോ. അമ്മായിയപ്പനെ ആരും പറയില്ല. അങ്ങനൊരു കുഴപ്പമുണ്ട്. അതുകൊണ്ട് ഞാൻ അത് പറയില്ല. -മല്ലിക സുകുമാരൻ
Read More‘ലിയോ’ വിജയാഘോഷം തമിഴ്നാട്ടില്‍
കോഴിക്കോട്: കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തി എഴുതിയ ലിയോയുടെ വിജയാഘോഷത്തിലും സര്‍പ്രൈസ്. ചെന്നൈ ജവഹർലാൽ നെഹറു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഇന്നു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം നിർമാതാക്കൾ ആയ സെവൻ സ്ക്രീൻ സ്റ്റുഡിയോ തന്നെ അറിയിച്ചിട്ടുണ്ട്. “ദളപതിയോട കുട്ടകഥ സൊല്ലാമ എപ്പടി നൻപാ, പാർഥിപനും കുടുംബവും അണിയറ പ്രവർത്തകരും നിങ്ങളെ കാണാൻ എത്തും’, എന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം വന്നതിനു പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ. നേരത്തെ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരുന്നു. അതേസമയം, സക്സസ് ഇവന്റിൽ ചില നിബന്ധനകൾ വച്ചിട്ടുണ്ട്. ആകെ ആറായിരം പേർക്ക് മാത്രമെ ഷോയിലേക്ക് പ്രവേശനം ഉള്ളൂ എന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാലിഡ് ആയിട്ടുള്ള പാസോ ബാർകോഡുള്ള ടിക്കറ്റോ ഉള്ളവർക്ക് മാത്രമെ പരിപാടിയിലേക്കു പ്രവേശനമുള്ളൂ. ഇവന്റിന് എത്തുന്ന ഒരോരുത്തറും ആധാര്‍ കാര്‍ഡ് പോലെ ഒരു ഐഡി നിര്‍ബന്ധമായി…
Read More