ഞാൻ അവളെ വിവാഹം ചെയ്യാൻ പോകുകയാണ്; പ്രണയം തുറന്ന് പറഞ്ഞ് കാളിദാസ്

ജ​യ​റാ​മി​ന്‍റെ​യും പാ​ര്‍​വ​തി​യു​ടെ​യും മ​ക​ൻ കാ​ളി​ദാ​സ് ജ​യ​റാം ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​കു​റ​ച്ചു നാ​ൾ മുമ്പ് തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. കാ​ളി​ദാ​സി​ന്‍റെ ഭാ​വി വ​ധു ത​രി​ണി ഇ​പ്പോ​ള്‍ ത​ന്നെ ജ​യ​റാ​മി​ന്‍റെ കു​ടും​ബ​വു​മാ​യി ന​ല്ല അ​ടു​പ്പ​ത്തി​ലു​മാ​ണ്. ഓ​ണം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ലെ​ല്ലാം ത​രി​ണി കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​വാ​റു​ണ്ട്.

എ​ന്നാ​ല്‍ ഒ​രു പൊ​തു ച​ട​ങ്ങി​ല്‍ ത​രി​ണി​ക്കൊ​പ്പം വ​ന്ന്, ഇ​വ​ളെ ഞാ​ന്‍ വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണ് എ​ന്ന് കാ​ളി​ദാ​സ് പ​റ​യു​ന്ന​ത് ആ​ദ്യ​മാ​ണ്. ഷി ​ത​മി​ഴ് ന​ക്ഷ​ത്ര അ​വാ​ര്‍​ഡ് 2023 ല്‍ ​ബെ​സ്റ്റ് ഫാ​ഷ​ന്‍ മോ​ഡ​ലി​നു​ള്ള പു​ര​സ്‌​കാ​രം ത​രി​ണി ക​ലി​ങ്ക​യ​ര്‍​ക്ക് ആ​യി​രു​ന്നു.

ത​രി​ണി​ക്കു പി​ന്തു​ണ ന​ല്‍​കി ച​ട​ങ്ങി​ല്‍ കാ​ളി​ദാ​സും എ​ത്തി​യി​രു​ന്നു. പു​ര​സ്‌​കാ​രം ന​ല്‍​കി​യ​തി​ന് ശേ​ഷം അ​വ​താ​ര​ക, നി​ങ്ങ​ള്‍​ക്ക് പു​റ​കി​ല്‍ വ​ള​രെ അ​ധി​കം അ​ഭി​മാ​ന​ത്തോ​ടെ ഒ​രു വ്യ​ക്തി​യു​ണ്ട് എ​ന്ന് ഞ​ങ്ങ​ള്‍​ക്ക് മെ​ന്‍​ഷ​ന്‍ ചെ​യ്യാ​തെ പ​റ്റി​ല്ല… എ​ന്നു പ​റ​ഞ്ഞാ​ണ് കാ​ളി​ദാ​സി​നെ സ്റ്റേ​ജി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത്.

വേ​ദി​യി​ലേ​ക്ക് വ​ന്ന കാ​ളി​ദാ​സ് ത​രി​ണി​യെ കെ​ട്ടി​പ്പി​ടി​ച്ചു, എ​ന്താ​ണ് നി​ങ്ങ​ള്‍​ക്കി​ട​യി​ലെ ബ​ന്ധം എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ്, ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ പോ​കു​ക​യാ​ണ്’ എ​ന്ന് കാ​ളി​ദാ​സ് പ​റ​ഞ്ഞ​ത്.

ക്യൂ​ട്ടാ​യി​ട്ട് ത​രി​ണി​യോ​ട് എ​ന്തെ​ങ്കി​ലും പ​റ​യാ​ന്‍ അ​വ​താ​ര​ക ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ വാ​ര​ണം ആ​യി​രം സി​നി​മ​യി​ല്‍ സൂ​ര്യ സി​മ്രാ​നെ പ്ര​പ്പോ​സ് ചെ​യ്യു​ന്ന സ്‌​റ്റൈ​ലി​ൽ സൂ​ര്യ​യു​ടെ ശ​ബ്ദം അ​നു​ക​രി​ച്ച് കാ​ളി​ദാ​സ് ത​രി​ണി​യെ പ്ര​പ്പോ​സ് ചെ​യ്യു​ന്ന​തും, പി​ന്നീ​ട് എ​ടു​ത്ത് ക​റ​ങ്ങു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. പ്ര​മോ വീ​ഡി​യോ ഷി ​അ​വാ​ര്‍​ഡ് ഇ​ന്‍​സ്റ്റ​ഗ്രാം ചാ​ന​ല്‍ ത​രി​ണി​യെ​യും ടാ​ഗ് ചെ​യ്ത് പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment