സി​നി​മ​യ്ക്കു ഗു​ണ​ക​ര​മ​ല്ല

ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ വ​യ​ല​ൻ​സി​ലേ​ക്ക് മാ​റി. അ​ത് സി​നി​മ​യ്ക്ക് ഗു​ണം ചെ​യ്യി​ല്ല. ത​ല വെ​ട്ടു​ക, ചോ​ര തെ​റി​പ്പി​ക്കു​ക എ​ന്ന നി​ല​യി​ലേ​ക്ക് നാ​യ​ക സ​ങ്ക​ല്പം മാ​റി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ര​ജ​നി​കാ​ന്തും വി​ജ​യ്‍​യും മ​മ്മൂ​ട്ടി​യു​മൊ​ക്കെ അ​ങ്ങ​ന​ത്തെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​യ​ല​ൻ​സി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു പു​തി​യ ത​ല​മു​റ വ​ള​ർ​ന്നു വ​രു​ന്നു​ണ്ട്. ഇ​ത്ത​രം മ​നോ​ഭാ​വം സി​നി​മ​യ്ക്ക് ഗു​ണ​ക​ര​മ​ല്ല.

Read More

രാഹയുടെ മുഖം വെളിപ്പെടുത്തി ആലിയ ഭട്ട്

ആ​ലി​യ ഭ​ട്ടി​ന്‍റെ​യും ര​ൺ​ബീ​ർ ക​പൂ​റി​ന്‍റെ​യും മ​ക​ൾ രാഹയ്ക്ക് ഈ ​മാ​സം ഒ​രു വ​യ​സ് തി​ക​യു​ക​യാ​ണ്. ത​ന്‍റെ മാ​തൃ​ത്വ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലി​യ ഭ​ട്ട് ഇ​ട​യ്ക്ക് പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. എ​ന്നി​രു​ന്നാ​ലും ദ​മ്പ​തി​ക​ൾ ഇ​തു​വ​രെ കു​ട്ടി​യു​ടെ മു​ഖം പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മ​ക​ൾ പി​റ​ന്ന വാ​ർ​ത്ത പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ആ​ലി​യ എ​ഴു​തി, “രാഹ (അ​വ​ളു​ടെ ബു​ദ്ധി​മാ​നായ ഡാ​ഡി തി​ര​ഞ്ഞെ​ടു​ത്ത​ത്) എ​ന്ന പേ​രി​ന് വ​ള​രെ​യ​ധി​കം മ​നോ​ഹ​ര​മാ​യ അ​ർ​ത്ഥ​ങ്ങ​ളു​ണ്ട് … രാ​ഹാ, എ​ന്നാ​ൽ, സം​സ്‌​കൃ​ത​ത്തി​ൽ- ഒ​രു കു​ലം, ബം​ഗ്ല​യി​ൽ – വി​ശ്ര​മം, ആ​ശ്വാ​സം, അ​റ​ബി -സ​മാ​ധാ​ന​ത്തി​ൽ, അ​തി​ന​ർ​ത്ഥം സ​ന്തോ​ഷം, സ്വാ​ത​ന്ത്ര്യം, ആ​ന​ന്ദം എ​ന്നി​വ​യു​മാ​ണ്. അ​വ​ളു​ടെ പേ​ര് പോ​ലെ ത​ന്നെ ഞ​ങ്ങ​ൾ അ​വ​ളെ ചേ​ർ​ത്തു​പി​ടി​ച്ച ആ​ദ്യ നി​മി​ഷം മു​ത​ൽ – ഞ​ങ്ങ​ൾ​ക്ക് എ​ല്ലാം അ​നു​ഭ​വ​പ്പെ​ട്ടു!  അ​ടു​ത്തി​ടെ ഷാ​രൂ​ഖ് ഖാ​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ ഇ​രു​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.     

Read More

ഉണ്ണി മുകുന്ദനന്‍റെ വക്കീലായി ജോമോളുടെ തിരിച്ചു വരവ്; ഗംഭീരമാക്കി സോഷ്യൽ മീഡിയ

എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ന​ടി ജോ​മോ​ൾ . കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നേ​ടി​യ ന​ടി​യാ​ണ് ജോ​മോ​ൾ. എ​ന്നാ​ൽ വ​ള​രെ​ക്കാ​ല​മാ​യി സി​നി​മ​യി​ൽ താ​രം സ​ജീ​വ​മാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ ഗം​ഭീ​ര തി​രി​ച്ചു വ​ര​വ് ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സി​നി​മാ ലോ​കം. ര​ഞ‍്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യ് ഗ​ണേ​ശ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ജോ​മോ​ളു​ടെ തി​രി​ച്ചു വ​ര​വ്.​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ മ​ഹി​മ ന​മ്പ്യാ​രാ​ണ് നാ​യി​ക. ച​ന്ദു സെ​ല്‍​വ​രാ​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ണം. ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലി​സും ര​ഞ്‍​ജി​ത്ത് ശ​ങ്ക​റി​ന്‍റെ ഡ്രീം​സ് എ​ൻ ബി​യോ​ണ്ടും ചേ​ര്‍​ന്നാ​ണ് ജ​യ് ഗ​ണേ​ശ് നി​ര്‍​മി​ക്കു​ന്ന​ത്. വ​ക്കീ​ലാ​യാ​ണ് ജോ​മോ​ൾ വേ​ഷ​മി​ടു​ന്ന​ത്. ഈ ​അ​ത്ഭു​ത​ക​ര​മാ​യ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഞാ​ൻ ഇ​വ​രു​ടെ ടീ​മി​ൽ ചേ​രു​മ്പോ​ൾ എ​ന്‍റെ സ​ന്തോ​ഷ​ത്തി​ന് അ​തി​രു​ക​ളി​ല്ല എ​ന്ന കു​റി​പ്പോ​ടെ ജോ​മോ​ൾ ത​ന്നെ​യാ​ണ് ഈ ​കാ​ര്യം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. താ​ര​ത്തി​നു ആ​ശം​സ​ക​ളു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. കു​ട്ടി​മാ​ണി​ക്കു…

Read More

‘ഐ ലവ് യു ത്രൂ ദിസ് ലൈഫ്’: വിരാട് കോഹ്‌ലിക്ക് അനുഷ്‌ക ശർമ്മയുടെ ജന്മദിന സന്ദേശം

വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ന് ത​ന്‍റെ 35-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് കോ​ഹ്‌​ലി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ ഒ​രു ജ​ന്മ​ദി​ന ആ​ശം​സ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത പ​ങ്കാ​ളി​യാ​യ അ​നു​ഷ്‌​ക ശ​ർ​മ്മ​യു​ടേ​താ​യി​രു​ന്നു. ഒ​ടു​വി​ൽ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് ഭാര്യയും നടിയുമായ അ​നു​ഷ്ക ശ​ർ​മ എ​ത്തി. ജ​ന്മ​ദി​ന ആശമസയ്ക്കൊപ്പം വി​രാ​ടി​ന്‍റെ ര​ണ്ട് ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​നു​ഷ്‌​ക പ​ങ്കി​ട്ടു. അ​നു​ഷ്‌​ക ശ​ർ​മ്മ​യു​ടെ പോ​സ്റ്റ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്നു. സാധാരണ പറയാറുള്ള ‘ഹാ​പ്പി ബ​ർ​ത്ത്ഡേ’ അ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ അ​വ​ളു​ടെ ജീ​വി​ത​ത്തി​ലെ വി​രാ​ടി​ന്‍റെ പ്രാ​ധാ​ന്യ​വും  അ​ഗാ​ധ​മാ​യ സ്നേ​ഹ​വും പ്ര​ക​ടി​പ്പി​ച്ചു. സ്നേ​ഹം വെ​റും വാ​ക്കു​ക​ൾ​ക്ക് അ​പ്പു​റ​ത്താ​ണെ​ന്നും ന​മ്മ​ൾ പ​ങ്കി​ടു​ന്ന വി​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണെ​ന്നും ഇ​ത് ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു. പോസ്റ്റ് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

തലൈവർ രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം; 250 കിലോ ഭാരമുള്ള താരത്തിന്‍റെ പ്രതിഷ്ഠ കണ്ട് ഞെട്ടി ആരാധകർ

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നു ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. ര​ജ​നി​കാ​ന്തി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ ആ​രാ​ധ​ക​ര്‍ പ​ണി​ത ക്ഷേ​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മ​ധു​ര​യി​ലെ ര​ജ​നി​കാ​ന്തി​ന്‍റെ വീ​ടി​നു സ​മീ​പ​മാ​ണ് ക്ഷേ​ത്രം പ​ണി​യു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നാ​യി ര​ജ​നി​കാ​ന്തി​ന്‍റെ പ്ര​തി​മ​യും പ​ണി​തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഈ ​പ്ര​തി​മ​യെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വെെ​റ​ലാ​കു​ക​യാ​ണ്.പ്ര​തി​മ​യു​ടെ രൂ​പം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. 250 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള​താ​ണ് പ്ര​തി​മ. എ​ന്നാ​ൽ പ്ര​തി​മ​ക്ക് ര​ജ​നി​കാ​ന്തി​ന്‍റെ രൂ​പ​വു​മാ​യി യാ​തൊ​രു സാ​മ്യ​വു​മി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ര​ജ​നി​കാ​ന്തു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലാ​ത്ത ഈ ​ചി​ത്ര​മെ ന്തി​നാ​ണെ​ന്ന് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചോ​ദി​ക്കു​ന്നു. ‘ത​ലൈ​വ​ര്‍ 170’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ് ര​ജ​നി​കാ​ന്ത് ഇ​പ്പോ​ൾ. ഷൂ​ട്ടി​ങ്ങി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ദ്ദേ​ഹം വ​ന്ന​ത് വ​ലി​യ വാ​ർ​ത്ത ായി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഒ​രു ര​ജ​നി ചി​ത്രം തി​രു​വ​ന​ന്ത​പു​ര​ത്ത് ഷൂ​ച്ച് ചെ​യ്യു​ന്ന​ത്. ടി.​ജെ ജ്ഞാ​ന​വേ​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

Read More

​ന​ന്മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും വലി​യൊ​രു ത​ണ​ല്‍​വൃ​ക്ഷ​മാ​യി​രു​ന്നു എ​നി​ക്ക് സു​കു​മാ​രി ചേ​ച്ചി;മോഹൻ ലാൽ

ആ​ക്‌​ഷ​നും ക​ട്ടി​നു​മി​ട​യി​ലു​ള്ള ആ ​ചെ​റി​യ ലൈ​ഫ് സ്പാ​നി​ല്‍ അ​മ്മ​യും മ​ക​നു​മാ​യി അ​ഭി​ന​യി​ക്കു​ക​യും വീ​ണ്ടും ആ ​അ​മ്മ മ​ക​നു സ്‌​നേ​ഹം വി​ള​മ്പി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യു​ക. അ​ങ്ങ​നെ​യൊ​രു സ്‌​നേ​ഹം എ​ന്നി​ല്‍ നി​റ​ച്ച അ​മ്മ​യാ​യി​രു​ന്നു സു​കു​മാ​രി​ചേ​ച്ചി. ന​ന്മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും വ​ലി​യൊ​രു ത​ണ​ല്‍​വൃ​ക്ഷ​മാ​യി​രു​ന്നു എ​നി​ക്ക് സു​കു​മാ​രി ചേ​ച്ചി. അ​മ്പ​ല​ത്തി​ലെ പ്ര​സാ​ദ​ത്തി​ന്‍റെ ഒ​രു പൊ​തി എ​പ്പോ​ഴും അ​വ​രു​ടെ കൈ​യി​ലു​ണ്ടാ​കും. പ​രി​ച​യ​പ്പെ​ട്ട നാ​ള്‍ മു​ത​ല്‍ നി​റ​ഞ്ഞ സ്‌​നേ​ഹ​ത്തോ​ടെ ആ ​പ്ര​സാ​ദം അ​വ​ര്‍ എ​നി​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത്ര​കാ​ലം എ​ന്നെ ച​ന്ദ​നം തൊ​ടീ​ച്ച മ​റ്റൊ​രാ​ള്‍ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല. അ​മ്മ​യു​ടെ​യും മൂ​ത്ത സ​ഹോ​ദ​രി​യു​ടെ​യു​മൊ​ക്കെ സ്ഥാ​ന​മാ​യി​രു​ന്നു ചേ​ച്ചി​ക്ക് എ​ന്‍റെ ജീ​വി​ത​ത്തി​ല്‍. ഒ​ര​മ്മ​യു​ടെ വ​യ​റ്റി​ല്‍ ജ​നി​ച്ച്‌ ഒ​രു​പാ​ട് അ​മ്മ​മാ​രു​ടെ മ​ക​നാ​യി ജീ​വി​ക്കു​ക എ​ന്ന​ത് അ​ഭി​നേ​താ​ക്ക​ള്‍​ക്കു മാ​ത്രം ല​ഭി​ക്കു​ന്ന അ​പൂ​ര്‍​വ​ഭാ​ഗ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ്.​ആ​ഹ്ലാ​ദ​ങ്ങ​ളി​ലും ആ​ഘാ​ത​ങ്ങ​ളി​ലു​മെ​ല്ലാം മാ​തൃ​സ്‌​നേ​ഹ​ത്തി​ന്‍റെ സാ​ന്ത്വ​ന​സ്പ​

Read More

കാ​പ​ട്യ​മി​ല്ലാ​ത്ത ആളാണ് സു​രേ​ഷേ​ട്ട​ൻ;അ​ഭി​രാ​മി

പ​ണ്ട് എ​ങ്ങ​നെ​യാ​ണോ അ​തേ​പോ​ലെ ത​ന്നെ​യാ​ണ് സു​രേ​ഷേ​ട്ട​ൻ ഇ​ന്നും. മാ​റ്റ​ങ്ങ​ളൊ​ന്നും എ​നി​ക്ക് ഫീ​ല്‍ ചെ​യ്തി​ട്ടി​ല്ല. അ​ദ്ദേ​ഹം ന​ല്ലൊ​രു സ​ഹോ​ദ​ര​നാ​ണ്. സു​രേ​ഷേ​ട്ട​ൻ ഒ​രാ​ളെ ഇ​ഷ്ട​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ദ്ദേ​ഹം അ​വ​രെ ആ​ത്മാ​ര്‍​ഥ​മാ​യി സം​ര​ക്ഷി​ക്കും. എ​ന്തെ​ങ്കി​ലും പ്ര​ശ്നം വ​രിക​യാ​ണെ​ങ്കി​ല്‍ ന​മു​ക്ക് സു​രേ​ഷേ​ട്ട​നോ​ടു പ​റ​യാം. അ​ദ്ദേ​ഹം ന​മ്മ​ളെ ഉ​റ​പ്പാ​യും സ​ഹാ​യി​ക്കും. ന​ല്ലൊ​രു മ​നു​ഷ്യ​നാ​ണ്. ഇ​ൻ​ഡ​സ്ട്രി​യു​ടെ ഒ​രു കാ​പ​ട്യ​മൊ​ന്നും ഇ​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് സു​രേ​ഷേ​ട്ട​ൻ. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​ധാ​ര​ക​ളും രാ​ഷ്‌​ട്രീ​യ​വു​മെ​ല്ലാം അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ത്ര​മാ​ണ്. അ​ത് സു​രേ​ഷേ​ട്ട​ന്‍റെ ഇ​ഷ്ട​മാ​ണ്. ഒ​രു മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ന​ല്ലൊ​രു വ്യ​ക്തി​യാ​ണ്. -അ​ഭി​രാ​മി

Read More

പോ​വു​ക പ​ണി​യെ​ടു​ക്കു​ക വീ​ട്ടി​ല്‍ പോ​വു​ക;ഗോ​സി​പ്പു​ക​ള്‍​ക്കുള്ള വ​ക ഞാ​ന്‍ ഉ​ണ്ടാ​ക്കാ​റി​ല്ല;മ​ഡോ​ണ സെബാസ്റ്റ്യൻ

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ. മ​ല​യാ​ള സി​നി​മ​യി​ല്‍ തുടക്കം കുറിച്ച താ​രം പി​ന്നാ​ലെ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഈ ​ഭാ​ഷ​ക​ളി​ലെ​ല്ലാം സ​ജീ​വ​മാ​യി നി​ല്‍​ക്കു​മ്പോ​ഴും മ​റ്റു നാ​യി​ക​മാ​രെ പോ​ലെ വി​വാ​ദ​ങ്ങ​ളി​ലോ ഗോ​സി​പ്പു​ക​ളി​ലോ പെ​ടാ​ത്ത താ​രം കൂ​ടി​യാ​ണ് മ​ഡോ​ണ. ഇ​പ്പോ​ള്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ പേ​ര് ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ വ​രാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് മ​ഡോ​ണ. ഗോ​സി​പ്പു​ക​ള്‍​ക്ക് ഉ​ള്ള വ​ക ഞാ​ന്‍ ഉ​ണ്ടാ​ക്കാ​റി​ല്ല. പോ​വു​ക പ​ണി​യെ​ടു​ക്കു​ക വീ​ട്ടി​ല്‍ പോ​വു​ക. ഇ​താ​ണ് ഞാ​ന്‍ ചെ​യ്യാ​റു​ള്ള​ത്. ജോ​ലി​ക്കു പോ​വു​ക, അ​തു ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രി​ക. അ​തി​നി​ടെ ക​റ​ങ്ങാ​നോ മ​റ്റോ പോ​ക​രു​തെ​ന്ന് ഞാ​ന്‍ നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള കാ​ര്യ​മാ​ണ്. തു​ട​ക്കം മു​ത​ല്‍ ഇ​പ്പോ​ള്‍ വ​രെ അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഒ​രു​പാ​ട് ആ​രാ​ധ​ക​ര്‍ ഉ​ണ്ടെ​ങ്കി​ലും വ​ലി​യ രീ​തി​യി​ല്‍ ശ​ല്യം ഉ​ണ്ടാ​യി​ട്ടി​ല്ല. ചി​ല​ര്‍ ഫോ​ൺ വി​ളി​ക്കും. അ​ല്ലാ​തെ വീ​ട്ടി​ലേ​ക്കു വ​രി​ക​യോ, വ​ലി​യ രീ​തി​യി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍…

Read More

കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബിൽ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി

ക​ണ്ണൂ​ർ സ്ക്വാ​ഡ് 100 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വെ​ച്ച് മ​മ്മൂ​ട്ടി ക​മ്പ​നി.  അ​ഞ്ച് ആ​ഴ്ച തീ​യ​റ്റ​റു​ക​ളി​ൽ ആ​വേ​ശം കൊ​ള്ളി​ച്ച ക​ണ്ണൂ​ർ സ്ക്വാ​ഡ് കാ​ണാ​ൻ ആ​ളു​ക​ളു​ടെ തി​ര​ക്കാ​യി​രു​ന്നു.​ഔ​ദ്യോ​ഗി​ക​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ മ​മ്മൂ​ട്ടി ക​മ്പ​നി ത​ന്നെ ചി​ത്രം 100 കോ​ടി​യി​ലെ​ത്തി​യ വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ബി​സി​ന​സ്സി​ന്‍റെ കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ളു​ടെ ക​ണ്ണൂ​ർ സ്ക്വാ​ഡ് 100 കോ​ടി എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടി​രി​ക്കു​ന്നു​വെ​ന്ന് അ​റി​യി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്! ഈ ​ച​രി​ത്ര വി​ജ​യ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ പ്രേ​ര​ക​ശ​ക്തി​യാ​യ നി​ങ്ങ​ളു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​യ്‌​ക്ക് ഞ​ങ്ങ​ളു​ടെ അ​തി​ശ​യി​പ്പി​ക്കു​ന്ന പ്രേ​ക്ഷ​ക​ർ​ക്ക് ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി. കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ളും അ​വി​സ്മ​ര​ണീ​യ നി​മി​ഷ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്! എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മ​മ്മൂ​ട്ടി ക​മ്പ​നി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ടേ​ക്ക് ടൈം ​മ​ല​യാ​ള​ത്തി​ൽ

യു​എ​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടേ​ക്ക് ടൈ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സി​നി​മ, ആ​ൽ​ബം, ടെ​ലി​ഫി​ലിം ,ആ​ഡ് ഫി​ലിം നി​ർ​മാ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ടേ​ക്ക് ടൈ​മി​ന്‍റെ ആ​ദ്യ​ഹി​ന്ദി മ്യൂ​സി​ക്ക് ആ​ൽ​ബ​മാ​യ ചു​രാ​ലി​യയു​ടെ ര​ച​ന​യും, സം​വി​ധാ​ന​വും, ഹി​ന്ദി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും, എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​ന​ന്ദ് ദേ​വ് നി​ർ​വ​ഹി​ച്ചു. ചു​രാ​ലി​യ ഹി​ന്ദി മ്യൂ​സി​ക് വീ​ഡി​യോ​യു​ടെ പ്ര​കാ​ശ​നം തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്ബി​ൽ പ്ര​ശ​സ്ത സി​നി​മാ ന​ട​നും കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ചു​രാ​ലി​യ യൂ​റ്റ‌്യൂബി​ൽ റി​ലീ​സാ​യി. ടൈ​ഡ് ഓ​ഫ് ലൈ​സ് എ​ന്ന ഇം​ഗ്ലീ​ഷ് സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ഹോ​ളി​വു​ഡ് ഫി​ലിം​മേ​ക്ക​ർ ഷെ​മി​ൻ ബി ​നാ​യ​ർ ആ​ണ് സി​നി​മ​റ്റോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം-സ​ജീ​വ് മം​ഗ​ല​ത്ത്, രാ​ഹു​ൽ മേ​നോ​ൻ, രാ​ജ​ല​ക്ഷ്മി സോ​മ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. എ​ഡി​റ്റിം​ഗ് -നി​തി​ൻ നാ​രാ​യ​ൺ, രാ​ജേ​ഷ് ക​ള​മ​ശേ​രി ആ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് -ഉ​ണ്ണി പേ​യാ​ട്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ…

Read More