ബോളിവുഡ്, തെന്നിന്ത്യൻ സൂപ്പര്‍ താരം ഇല്യാന ഡിക്രൂസ് ഗര്‍ഭിണിയാണെന്ന വിവരം ആരാധകര്‍ ഏറ്റെടുത്തു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇല്യാന തന്നെയാണ് അമ്മയാകാന്‍ പോകുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. താരം അമ്മയാകാന്‍ പോകുന്ന സന്തോഷവാര്‍ത്തയറിഞ്ഞ് ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി.അതേസമയം, കുഞ്ഞിന്റെ അച്ഛനാരാണ് എന്ന ചോദ്യത്തിന് ഇല്യാന പ്രതികരിച്ചില്ല. സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കുന്നതിനാണ് ഇക്കാര്യം വെളിപ്പെടുത്താത്തത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും താരം ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. രണ്ടു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് താരം അമ്മയാകാന്‍ പോകുന്ന കാര്യം ലോകത്തെ അറിയിച്ചത്. ഒരു കുഞ്ഞുടുപ്പിന്റെയും ലോക്കറ്റിന്റെയും ചിത്രങ്ങളാണ് പങ്കുവച്ചത്. ലോക്കറ്റില്‍ മാമ എന്ന് എഴുതിയിട്ടുമുണ്ട്. കുഞ്ഞിനെ കാണാനായി കൊതിയോടെ കാത്തിരിക്കുന്നുവെന്നും ഇല്യാന. ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന് സെബാസ്റ്റ്യനുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം. നേരത്തെ ഓസ്ട്രേലിയന്‍ ഫോട്ടോഗ്രഫര്‍ ആന്‍ഡ്രു നീബോണുമായി താരം പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ ഇരുവരും പിരിയുകയായിരുന്നു.
Read MoreCategory: Movies
ആക്ടറെന്ന നിലയിൽ എന്നെക്കൊണ്ട് നന്നായി ചെയ്യിക്കാൻ പറ്റുന്ന സംവിധായകൻ വേണമെന്ന് ബേസിൽ ജോസഫ്
എനിക്ക് പെട്ടെന്ന് ദേഷ്യമൊക്കെ വരും. ഇഷ്ടമുള്ള കാര്യത്തിൽ ഞാൻ എഫെർട്ടിടുന്ന ആളാണ്. സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ചും സംവിധാനം. അതിനാൽ ഭയങ്കരമായി പണിയെടുക്കും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. ബാക്കിയുള്ളവരും അങ്ങനെ എഫെർട്ട് ഇടണമെന്ന് ഞാനും വിചാരിക്കും. മിന്നൽ മുരളിയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരുന്ന സമയത്ത് കൈയിൽനിന്നു പോയിട്ടുണ്ട്. ഈ സമയത്ത് ഭാര്യ ലീവെടുത്ത് എന്റെ കൂടെ വന്ന് നിന്നിട്ടുണ്ട്. ആ സമയത്തൊക്കെ ഞാൻ കരഞ്ഞിട്ടുണ്ട്. സംവിധായകനെന്ന നിലയിൽ എനിക്ക് കുറച്ചുകൂടി കോൺഫിഡൻസുണ്ട്. ആക്ടറെന്ന നിലയിൽ എന്നെക്കൊണ്ട് നന്നായി ചെയ്യിക്കാൻ പറ്റുന്ന സംവിധായകനും കൂടി വേണമെന്ന് തോന്നുന്നു. -ബേസിൽ ജോസഫ്
Read Moreകാസ്റ്റിംഗ് കൗച്ച്, മീടു എന്നൊക്കെ ഇപ്പോൾ കേൾക്കുന്ന വാക്കുകൾ; എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ പറയണമെന്ന് അംബിക
മീ ടു പോലുള്ള അനുഭവങ്ങൾ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. കാസ്റ്റിംഗ് കൗച്ച്, മീടു എന്നൊക്കെ ഇപ്പോൾ കേൾക്കുന്ന വാക്കുകളാണ്. എനിക്കങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അന്നൊക്കെ ഒരാളോട് ദേഷ്യമോ വല്ലായ്മയോ തോന്നിയാൽ പറഞ്ഞങ്ങ് തീർക്കും. അങ്ങനെ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞാൽ കഴിഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചുട്ടപ്പംപോലെ അപ്പോൾ പറഞ്ഞ് അത് ഫിനിഷ് ചെയ്യുക. വെച്ചിരുന്നിട്ട് അയ്യോ ഞാൻ മറന്ന് പോയി, ഇപ്പോഴാണ് എനിക്ക് ഓർമ വന്നതെന്ന് പറയുന്നത് ശരിയല്ല. മീ ടൂ ഉണ്ടെന്ന് വെച്ച് അതിനെ തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ല. എന്തെങ്കിലും ഉണ്ടായാൽ അപ്പോൾ പറയുക. -അംബിക
Read Moreഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു; സൽമാനുമായുള്ള പ്രണയഗോസിപ്പിൽ വിശദീകരണവുമായി പൂജ ഹെഗ്ഡെ
നടൻ സൽമാൻ ഖാനുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് നടി പൂജ ഹെഗ്ഡെ രംഗത്തു വന്നിരിക്കുന്നു. ഇത്തരത്തിൽ തന്നെക്കുറിച്ച് വരുന്ന വാർത്തകൾ കാണാറുണ്ടെന്നും ഇപ്പോഴത്തെ തന്റെ ശ്രദ്ധ മുഴുവൻ കരിയറിലാണെന്നും പൂജ പറഞ്ഞു. കിസി കാ ഭായ് കിസി കി ജാന്‍ എന്ന സൽമാൻ ചിത്രത്തിൽ പൂജ നായികയായി എത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും അടുത്തിടെ പരസ്പരം കാണുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇവർ പ്രണയത്തിലാണെന്നു ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ഈ ജീവിതം ഒരുപാട് ഇഷ്ടപ്പെടുന്നു. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. സിനിമയിൽ ആത്മാർഥമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപ്പോഴത്തെ ലക്ഷ്യം വ്യത്യസ്ത നഗരങ്ങളിൽ ജോലി ചെയ്യുക എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനം- പൂജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന്…
Read More‘സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ജീവിതം ഉണ്ടാക ട്ടെ’; സ്ത്രീ-പുരുഷ വേര്‍തിരിവില്ലാതെ മാറട്ടെയെന്ന് മഞ്ജുവാര്യർ
പല കാരണങ്ങള്‍കൊണ്ടും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ ആഗ്രഹവും ആവേശവുമുള്ള സ്ത്രീകള്‍ക്ക് അതിന് സാധിക്കാറില്ല. ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന, അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും എനിക്ക് അറിയാം. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്സസ്ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ. അങ്ങനെ വളര്‍ന്ന് സ്ത്രീ-പുരുഷ വേര്‍തിരിവില്ലാതെ മാറട്ടെ. അങ്ങനെയൊരു വേര്‍തിരിവില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതുപോലെ വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് മനഃസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് എന്റെ ആത്മാര്‍ഥമായിട്ടുള്ള ആഗ്രഹം.-മഞ്ജു വാര്യർ
Read Moreആരോ ചെയ്തത ചതി, എന്നെ ‘പോൺ താരം’ എന്നു വിളിച്ചു; ദുരനുഭവം പറഞ്ഞ് ഉർഫി ജാവേദ്
ബോളിവുഡ് ആരാധകരുടെ മനംകവർന്ന ഹോട്ട് നടിയാണ് ഉർഫി ജാവേദ്. ഓരോ തവണയും വ്യത്യസ്തമായ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടാറുള്ള ഉർഫിയുടെ വസ്ത്രധാരണത്തിനെതിരേ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയരാറുണ്ട്. എന്നാൽ അതൊന്നുംതന്നെ ബാധിക്കില്ലെന്നാണ് താരം വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോഴിതാ, ഉർഫി തനിക്ക് ചെറുപ്പത്തിൽ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഉർഫി ജാവേദിന്റെ വാക്കുകൾ ഇങ്ങനെ-“”പതിനഞ്ചാം വയസിലായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ പ്രൊഫൈൽ ചിത്രം ഒരാൾ ഡൗൺലോഡ് ചെയ്ത് അശ്ലീല സൈറ്റിലിടുകയായിരുന്നു. ഇതറിഞ്ഞപ്പോൾ എല്ലാവരും എന്നെ കുറ്റപ്പെടുത്തി തുടങ്ങി. എല്ലാവരും എന്നെ ‘പോൺ താരം’എന്ന് വിളിച്ചു. എന്റെ അച്ഛൻ പോലും എന്നെ അങ്ങനെ കാണാൻ തുടങ്ങി. സത്യം പറയാൻ അനുവദിക്കാതെ എന്നെ ഒരുപാട് തല്ലുകയും ചെയ്തു. പ്രശ്നം നേരിട്ട എന്നെ എന്തിനാണ് അവർ മർദിക്കുന്നതെന്ന് പലവട്ടം ഞാൻ ചിന്തിച്ചു. എന്റെ വീട്ടുകാർ എന്നെ വിശ്വസിക്കാൻ തയാറായില്ല. എല്ലാം സഹിച്ച്…
Read Moreഅമ്മ പറഞ്ഞിട്ടും ഞാൻ നന്നായില്ല; എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേയെന്ന് -വീണ നായർ
ഖുശ്ബു എന്നൊരു പേരു കൂടിയെ വരാന്‍ ഉണ്ടായിരുന്നുള്ളൂ. വണ്ണം വച്ചതുകൊണ്ടു ഖുശ്ബു എന്നാണ് പലരും പറയുന്നത്. ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു. വണ്ണം ഇത്തിരി കൂടിയും കുറഞ്ഞും നിന്ന സമയത്ത് മഞ്ജു ചേച്ചിയോട് താരതമ്യം ചെയ്തു. മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയുടെ സാമ്യമുണ്ടെന്ന് പറഞ്ഞു. ഞാന്‍ എപ്പോഴും സംസാരിച്ചിരിക്കുന്ന ആളാണ്. വീട്ടില്‍ അമ്മ നന്നായി സംസാരിക്കും. അച്ഛന് അത്ര നന്നായി സംസാരിക്കില്ല. ഒരുപാട് സംസാരിക്കുമ്പോള്‍ അമ്മ നിര്‍ത്താന്‍ പറയാറുണ്ട്. എന്റെ പൊന്ന് വീണേ… നീ ഒന്ന് നിര്‍ത്തുമോ, എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ട് എന്ന്. കാരണം താനിങ്ങനെ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുകയല്ലെ. എന്നിട്ടും നന്നായില്ല. എന്ത് ചെയ്യാം കോട്ടയംകാരിയായിപ്പോയില്ലേ. –വീണ നായർ
Read Moreധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണന്ന അഭ്യുഹം; ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സാമന്ത
തെന്നിന്ത്യന്‍ സിനിമപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് സാമന്ത. നടന് നാഗചൈതന്യയുടെയും സാമന്തയുടെയും പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വിവാഹമോചനത്തിനു പിന്നാലെ രണ്ടു പേരും അവരവരുടെ ജോലിയുടെ തിരക്കിലേക്കു മാറുകയും ചെയ്തു. കുറച്ചു കാലം മുന്‍പ് നടി ധുലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണന്ന അഭ്യുഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിൽ സാമന്ത പ്രതികരണവുമായി രംഗത്ത് എത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ആ പെണ്‍കുട്ടിയെങ്കിലും സന്തോഷവതിയായി ഇരിക്കട്ടേ എന്നു സാമന്ത പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. എന്നാല്‍ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. ഒരിക്കലും അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് ട്വിറ്ററിലൂടെയാണ് സാമന്ത വ്യക്തമാക്കിയിരിക്കുന്നത്.സമാന്ത പ്രധാന കഥാപാത്രമായെത്തുന്ന ശാകുന്തളമാണ് താരസുന്ദരിയുടെ പുറത്തിറങ്ങാനുളള ചിത്രം. മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന് പ്രണയകഥയായ അഭിജ്ഞാന ശാകുന്തളം എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം. ചിത്രത്തില്‍ ശകുന്തളയായാണു സാമന്ത എത്തുന്നത്.ല
Read Moreസിക്സ് പാക്ക് വിഎഫ്എക്സ് ? വേദിയിൽ ഷർട്ട് ഊരി സൽമാൻ ഖാൻ
സിനിമയിൽ കാണിക്കുന്ന സിക്സ് പാക്ക് ശരീരം വിഎഫ്എക്സ് ആണെന്ന വിമർശനത്തിന് മറുപടിയുമായി സൽമാൻ ഖാൻ. സിക്സ് പാക്ക് വിഎഫ്എക്സ് ആണോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയായി വേദിയില്‍ വച്ച് ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരി തന്റെ ശരീരം തുറന്നുകാണിച്ചിരിക്കുകയാണ് സൽമാൻ. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സല്മാന് ഖാന് നായകനാവുന്ന കിസി കാ ഭായ് കിസി കി ജാന്‍ ട്രെയിലര്‍ ലോഞ്ചില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തിലെ നായിക പൂജ ഹെഗ്ഡേ ഉള്‍പ്പടെയുള്ളവര്‍ നടനൊപ്പം ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ സല്മാന് ഖാന്റെ സിക്സ് പാക്ക് വിഎഫ്എക്സിന്റെ സഹായത്തോടെയുള്ളതാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വന്നിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് താരം വേദിയിൽ വച്ച് ഷർട്ടിന്റെ ബട്ടണുകൾ ഊരികാണിച്ചത്.
Read Moreവീട്ടിലെ മികച്ച യുട്യൂബർ ഞാൻതന്നെയാണ്, കാരണം..! അഹാന കൃഷ്ണ പറയുന്നു…
വീട്ടിലെ മികച്ച യുട്യൂബർ ഞാൻതന്നെയാണ്. അത് അമ്മയും അച്ഛനും സഹോദരിമാരും പറയാറുണ്ട്. ഞാൻ മാത്രമാണ് ചെയ്യുന്ന വീഡിയോയുടെ ക്വാളിറ്റി ശ്രദ്ധിക്കാറുള്ളത്. എല്ലാവരും ക്വാളിറ്റി നോക്കണം എന്നൊന്നും ഞാൻ പറയില്ല. അത് എന്റെ താത്പര്യമാണ്. എന്റെ അമ്മയുടെ വീഡിയോസ് നോക്കിയാൽ വളരെ ഓർഗാനിക്കാണ്. അമ്മ നൈറ്റിയൊക്കെ ധരിച്ചു ചെടിക്കു വെള്ളം ഒഴിക്കുമ്പോഴാകും വീഡിയോ ചെയ്യുന്നത്. അത് കണ്ട് റിലീഫ് കിട്ടുന്ന എത്ര പേർ ഉണ്ടെന്ന് അറിയാമോ. അതുകൊണ്ട് ഇതാണ് ശരിയെന്ന് ഇല്ല. പക്ഷെ എനിക്ക് എന്റെ കണ്ടന്റ് ആണ് കൂടുതൽ ഇഷ്ടം. കൂട്ടത്തിലെ മടിച്ചി കണ്ടന്റ് ക്രിയേറ്റർ ഹൻസു ആകും. പക്ഷെ അങ്ങനെ പറയാൻ പറ്റില്ല. അവൾ സ്കൂളിൽ ആയതു കൊണ്ട് പാവം അതിന്റെ കൂടെയാണ് ചെയ്യുന്നത്. എന്നാലും ചെറുതായിട്ട് മടിയുള്ളത് അവൾക്കാണ്. -അഹാന കൃഷ്ണ
Read More