മമ്മിയെ മരണം വരെ നോക്കണം. അതുകൊണ്ട് ഇങ്ങനെ പോയാ മതി. ഭര്‍ത്താവില്ല, ബോയ് ഫ്രണ്ടില്ല. ബാധ്യതകള്‍ ഒന്നുമില്ല. നമ്മുടെ പൈസ കൊണ്ട് ജീവിക്കുന്നു. ആവശ്യങ്ങള്‍ നിറവേറ്റുന്നു. സുഖം സ്വസ്ഥം. പഠിക്കുന്ന കാലത്ത് എല്ലാവരും പറയും ആദ്യം കല്യാണം കഴിക്കുന്നതു ഞാനാകുമെന്ന്. പണ്ട് എനിക്കും ഭയങ്കര ആഗ്രഹമായിരുന്നു. ദുബായില്‍ ഭര്‍ത്താവിന്റെ കൂടെ കുട്ടികളുമൊക്കെയായി ജീവിക്കാന്‍. അവിടെ വിദേശ ഷോകള്‍ക്കായി പോകുന്പോള്‍ ആഗ്രഹിക്കും, പടച്ചോനേ എനിക്കിതുപോലെ ഭര്‍ത്താവും കുട്ടികളുമൊക്കെയായി ഇങ്ങനെ പരിപാടികളൊക്കെ കാണാനൊക്കെ നടക്കാന്‍ പറ്റണേ എന്നൊക്കെ. പക്ഷേ ഉപ്പയെ സഹായിക്കാന്‍ എനിക്കൊരു ജോലി വേണമായിരുന്നു. ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ കുടുംബം അനാഥമായിപ്പോകും. അന്നു ഞാന്‍ സപ്പോര്‍ട്ട് ചെയ്തതു കൊണ്ട് അങ്ങനെ പോയി. അതുകൊണ്ട് ഞങ്ങളുടെ കുടുംബം രക്ഷപ്പെട്ടു. അതല്ലേ വിജയം.– തെസ്നി ഖാൻ
Read MoreCategory: Movies
ബോളിവുഡ് സൗന്ദര്യറാണി അമീഷ പട്ടേല്‍ കുരുക്കില്‍
സാന്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് സൗന്ദര്യറാണി അമീഷ പട്ടേല്‍ നിയമക്കുരുക്കില്‍. നടിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് റാഞ്ചി കോടതി. അമീഷക്കും ബിസിനസ് പാര്‍ട്ണര്‍ കുനാലിനുമെതിരെയാണ് ചെക്ക് കേസില്‍ വാറണ്ട് വന്നിരിയ്ക്കുന്നത്. ജാര്‍ഖണ്ഡ് സ്വദേശി അജയ് കുമാര്‍ സിംഗ് എന്ന വ്യക്തിയാണ് ഇരുവര്‍ക്കുമെതിരേ പരാതി നല്‍കിയത്. അമീഷ പട്ടേലിനും ബിസിനസ് പങ്കാളിക്കുമെതിരെ വഞ്ചനാ കുറ്റം, ഭീഷണിപ്പെടുത്തല്‍, ചെക്ക് ബൗണ്‍സ് എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. സമന്‍സ് അയച്ചിട്ടും അമീഷയോ അവരുടെ അഭിഭാഷകനോ കോടതിയില്‍ ഹാജരായിരുന്നില്ല.ദേസി മാജിക് എന്ന സിനിമ നിര്‍മിക്കാനും അതിന്റെ പ്രമോഷന് വര്‍ക്കുകള്‍ക്കുമായി 2.5 കോടി തുകയാണ് നിര്‍മാതാവില്‍ നിന്ന് കൈപ്പറ്റിയത്. 2013 ല്‍ സിനിമ ചിത്രീകരണം തുടങ്ങിയിരുന്നെങ്കിലും സിനിമ ഇതുവരെ പൂര്‍ത്തിയായില്ല. പണം പലിശ സഹിതം തിരികെ നല്‍കുമെന്നും നടി പറഞ്ഞിരുന്നു. അതും പാലിച്ചില്ല. അവസാനമാണ് നിയമ നടപടിയിലേക്ക് കടന്നത്.
Read Moreറിപ്പോര്‍ട്ടുകള്‍ സത്യമോ? പരിനീതിയുടെ വിവാഹം ഉടൻ ? വരന് എഎപി എംപി രാഘവ് ഛദ്ദ
ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും രാഷ്ട്രീയക്കാരനായ രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയം പത്തിന് ഡല്‍ഹിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകൾ. നേരത്തെ കാമുകനും രാഷ്ട്രീയക്കാരനുമായ രാഘവ് ഛദ്ദയെ കുറിച്ച് ചോദിച്ചപ്പോള്‍ പരിനീതി ചോപ്രയുടെ നാണിക്കുന്ന വീഡിയോകള്‍ അടുത്തയിടെ വലിയ ചർച്ചയായിരുന്നു. എന്നാലിപ്പോൾ ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. പരിനീതിയുടെയും രാഘവിന്റെയും വിവാഹ നിശ്ചയ ചടങ്ങ് ഏപ്രില്‍ പത്തിന് നടക്കുമെന്നതും വാര്‍ത്തയാണ്. രാഘവും പരിനീതിയും ഒരുമിച്ചു ചില പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. മാര്‍ച്ച് 22 ന് അവര്‍ അത്താഴത്തിന് പോയി, അടുത്ത ദിവസം ഉച്ചഭക്ഷണത്തിനായി വീണ്ടും കണ്ടുമുട്ടി. ഇരുവരും ഇതേക്കുറിച്ച് വാചാലരായിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഒരുമിച്ച് പഠിച്ചവരും നിരവധി പൊതുസുഹൃത്തുക്കളുമുണ്ടെന്നതൊഴിച്ചാല്, രാഘവും പരിനീതിയും തങ്ങളുടെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ല. മാര്‍ച്ച് 22 ന് രാഘവ് ഛദ്ദയ്ക്കൊപ്പം പരിനീതി ചോപ്രയെ പപ്പരാസികൾ ഒടുവിൽ കണ്ടത്. ഇരുവരും മുംബൈയിലെ ഒരു…
Read Moreജ്വാലമുഖി സിനിമയ്ക്ക് വേണ്ടി ശവം ദഹിപ്പിക്കാൻ പഠിച്ചു; അനുഭവം തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി
ഞാന്‍ ജ്വാലമുഖി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന് വേണ്ടി ശവം ദഹിപ്പിച്ചിട്ടുണ്ട്. ആ സിനിമ ഇറങ്ങുമോയെന്നൊന്നും അറിയില്ല. അതിനുവേണ്ടി ശവം ദഹിപ്പിക്കുന്ന ചേച്ചിയുടെ അടുത്തേക്ക് പഠിക്കാനായി പോയിരുന്നു. പത്തു ദിവസംനിന്നാണ് ശവം ദഹിപ്പിക്കാനെല്ലാം പഠിച്ചത്. ആദ്യത്തെ ദിവസം എനിക്ക് ഛര്ദിക്കാനൊക്കെ വന്നു. പച്ച ഇറച്ചി കത്തുന്നത് അത്ര സുഖമുള്ള മണമല്ല. നമുക്ക് ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റില്ല. ഒരുപാട് വര്‍ഷമായിട്ട് ആ ജോലി ചെയ്യുന്ന സ്ത്രീയുടെ അടുത്താണ് പഠിക്കാന്‍ പോയത്. ചെന്നപ്പോള്‍ അവര്‍ക്ക് എന്നെ അങ്ങനെ അറിയില്ല. എവിടെയാണ് വീട് എന്ന് ചോദിച്ചപ്പോള്‍ കോഴിക്കോടാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. നിങ്ങളെങ്ങനെയാണ് ഈ ജോലി ചെയ്യുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. പലരും കല്യാണത്തിന് വിളിക്കില്ലെന്നും കളിയാക്കി പോകുമെന്നും അവര്‍ പറഞ്ഞു. എനിക്ക് ആ സിനിമ ചെയ്തതിലും ഇഷ്ടമായത് അവരുടെ കൂടെയുള്ള ദിവസങ്ങളാണ്. അവിടെനിന്ന് ഞാന്‍ കുറേ കാര്യങ്ങള്‍ പഠിച്ചു…
Read Moreഅമ്മ മരിക്കുന്നതുവരെ എനിക്കു ദൈവവിശ്വാസമുണ്ടായിരുന്നില്ല; മനസ് തുറന്ന് വിജയരാഘവൻ
അമ്മ മരിക്കുന്നതുവരെ എനിക്കു ദൈവവിശ്വാസമുണ്ടായിരുന്നില്ല. ഒരു പിടിവള്ളി ഇല്ലാതാവുന്പോഴാണ് ദൈവത്തെ വിളിച്ച് പോവുന്നത്. അമ്മ എന്റെ എല്ലാമായിരുന്നു. രണ്ട് പെണ്‍കുട്ടികളും ഞാനുമായിരുന്നു അമ്മയ്ക്ക്. എന്നോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു. അമ്മ പോയപ്പോള്‍ ആകെ തകര്‍ന്ന് പോയി. ആ സമയത്ത് സുഹൃത്തിനൊപ്പം മൂകാംബികയിലേക്ക് പോയിരുന്നു. അവിടെ പോയപ്പോള്‍ എനിക്ക് സമാധാനം കിട്ടി. ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. ഇതുവരെ കണ്ടിട്ടില്ല. എന്നിലൊരു ഭീരുത്വമുണ്ടെന്ന് എനിക്ക് മനസിലായി. ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവം എന്നാണ് അച്ഛന് പറഞ്ഞിട്ടുള്ളത്. ഞാന്‍ ഭീരുവല്ലെന്നാണ് അച്ഛന് പറയാറുള്ളത്. അമ്മയുടെ മരണശേഷം ഞാനും ചാരി. എനിക്ക് വേറെ എവിടെയും ചാരാനുണ്ടായിരുന്നില്ല. -വിജയരാഘവൻ
Read Moreആരും കൈവച്ചിട്ടില്ലാത്ത പ്രമേയം! സന്തോഷ് പണ്ഡിറ്റും നിമിഷ ബിജോയും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ആതിരയുടെ മകള്‍ അഞ്ജലി എന്നാണ്. മലയാള സിനിമയില്‍ ഇന്നുവരെ ആരും കൈവെച്ചിട്ടില്ലാത്ത പുതിയ പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് സന്തോഷ് പറയുന്നത്. ഒരു സ്ത്രീ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37 മുതല്‍ 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. പുതുമയുള്ള പ്രമേയമാണ്. നല്ല പാട്ടുകള്‍ ചിത്രത്തിലുണ്ട്. നൂറോളം താരങ്ങള്‍ ചിത്രത്തിലുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ഗാനങ്ങള്‍ ചിത്രീകരിക്കുന്നത് കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. 2011-ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് സംവിധായകനാകുന്നത്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായകന്.
Read Moreആറാട്ടിന് ആനയെ എഴുന്നള്ളിക്കും പോലെ മമ്മൂക്കയുടെ വരവ്; ഇക്കയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നതിങ്ങനെ
മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. ചെറിയ വേഷങ്ങളൊക്കെയേ ഉള്ളൂ. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍, ഒരു അപകടം എനിക്ക് പറ്റി. പിന്നെ അത് ചെയ്യാന്‍ പറ്റിയില്ല. അന്ന് മമ്മൂക്ക എന്നെ കാണാന്‍ ഹൈദരബാദില്‍ നിന്നു ഷൂട്ടൊക്കെ നിര്‍ത്തിവച്ച് ആശുപത്രിയില്‍ വന്നു. പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കൈയൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ ഇങ്ങനെ വരുന്നു. നോക്കിയപ്പോള്‍ മമ്മൂക്ക. മമ്മൂക്ക സെറ്റിലേക്കൊക്കെ കയറിവരുമ്പോള്‍, ആറാട്ടിനൊക്കെ ആനയെ എഴുന്നള്ളിക്കില്ലേ , എല്ലാരും ഇങ്ങനെ അത്ഭുതപ്പെട്ട് അവയെ നോക്കില്ലേ. അതുപോലെയുള്ള ഗാംഭീര്യത്തോടെയാണ് മമ്മൂക്കയുടെ വരവും. അതിങ്ങനെ നോക്കിനിന്ന് പോകും. അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുള്ളിയെ പഠിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭയങ്കര കാര്യമൊക്കെ ആണ്.-വിഷ്ണു ഉണ്ണികൃഷ്ണൻ
Read Moreമലയാളത്തിലെ അഭിനേതാക്കൾ ‘ഗംഭീരം’; നിറയെ പഠിക്കാനുണ്ടെന്ന് സാമന്ത
നിറയെ ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് സാമന്ത. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സിനിമാസ്വാദകർക്ക് താരം നൽകി കഴിഞ്ഞു. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിനേതാക്കളെക്കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മലയാള സിനിമ അഭിനേതാക്കൾ തനിക്ക് പ്രചോദനമാണ്. മലയാളത്തില്‍നിന്നു വരുന്ന അഭിനേതാക്കള്‍ക്ക് ജന്മനാ അഭിനയം അറിയാവുന്ന പോലെ തോന്നാറുണ്ട്. എന്റെ അഭിനയം ആവര്‍ത്തന വിരസമാകുമ്പോള്‍ മലയാള സിനിമകള്‍ കാണും. മലയാള സിനിമകളിൽനിന്നു നിറയെ പഠിക്കാനുണ്ട്. സബ്ടൈറ്റില്‍ വച്ചാണ് കാണാറുള്ളതെങ്കിലും, മലയാളത്തിലെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ടെന്നും സാമന്ത പറയുന്നു. മലയാളത്തിലെ ഓരോ അഭിനേതാക്കളും അതിഗംഭീരമാണ്. ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്സില്‍ സഹതാരമായിരുന്ന ഫഹദ് ഫാസിലിന്റെ പ്രകടനം എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ അഭിനയത്തിന് എപ്പോഴും പുതുമയുണ്ടാകും, ഇനി അവസരം ലഭിക്കുമെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. അമ്മ ആലപ്പുഴക്കാരിയാണ്. എന്തുകൊണ്ട് എന്നെ…
Read Moreസിനിമയില്ലാത്തതിനു കരയുന്ന ആളല്ല; മലയാള സിനിമയില്‍നിന്ന് അവഗണിക്കപ്പെടുന്നതായി രമ്യാ നമ്പീശൻ
പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിന് 24 മണിക്കൂറും വീട്ടിലിരുന്ന് കരയുന്നയാളല്ല ഞാന്‍. ചില സാഹചര്യങ്ങളില്‍ ചില നിലപാടുകൾ എടുക്കുമ്പോള്‍ നമ്മുടെ ഇന്‍ഡസ്ട്രിക്ക് ഒരു പ്രത്യേക സ്വഭാവമുള്ളതുകൊണ്ടും പല കാര്യങ്ങളും നഷ്ടപ്പെടാം. അതിനെ വൈകാരികമായി കാണുന്നതിനേക്കാള്‍ കൂടുതല്‍ വളരെ അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്. പ്രശ്നം വരുമ്പോള്‍ തളര്‍ന്നിരിക്കരുതെന്ന് നമ്മള് അതിജീവിത എന്നുവിളിക്കുന്ന എന്റെ സുഹൃത്ത് പഠിപ്പിച്ച കാര്യമാണ്. പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുക. ഇവിടെ പിടിച്ചു നിൽക്കുക. ജോലി ചെയ്യുക എന്ന് തന്നെയാണ്. നമ്മുടെ നിലപാടുകൾ വച്ച് കാര്യങ്ങൾ ചെയ്യുക. ചില കാര്യങ്ങള്‍ കൂട്ടായിനിന്ന് ഉച്ചത്തില്‍ സംസാരിക്കുമ്പോഴാണ് കേള്‍ക്കുന്നത്. പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് കളക്റ്റീവ് പോലുള്ള സംരംഭം തുടങ്ങിയതും സംസാരിക്കുന്നതും. എല്ലാവർക്കും തുല്യ പരിഗണ ലഭിക്കുന്ന ഇൻസ്ട്രിയായി മലയാളം മാറട്ടെ. അതാണ് ഞങ്ങളുടെ ആഗ്രഹവും. എന്നെ സംബന്ധിച്ചടത്തോളം വേറൊരു ഇന്‍ഡസ്ട്രിയിൽ കൂടി ജോലി ചെയ്തതുകൊണ്ട് അവിടെ അവസരം കിട്ടി.…
Read Moreപുതിയ പ്രണയത്തിൽ രശ്മിക? വിജയ് ദേവരകൊണ്ട എന്നും നല്ല സുഹൃത്ത്
ഔദ്യോഗികമായി ഇരുവരും ഒരിക്കലും പുറത്ത് പറയാത്ത ബന്ധമായിരുന്നു രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ളത്. വെറും സുഹൃത്തുക്കളാണ് എന്നാണ് പലപ്പോഴും ഇവര്‍ പറഞ്ഞിരുന്നത്. പക്ഷെ ഇരുവരും ഒന്നിച്ച് മാലിദ്വീപില്‍ അവധിക്കാലം ചെലവഴിച്ചു എന്നത് അടക്കം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമാ ലോകത്തുനിന്നു വരുന്ന വാര്‍ത്തകള്‍ പ്രകാരം ഇരുവരുടെയും ഡേറ്റിംഗ് അവസാനിച്ചുവെന്നാണ് വിവരം. പുതിയ റൂമറുകള്‍ പ്രകാരം മറ്റൊരു താരവുമായി രശ്മിക ഡേറ്റിംഗ് തുടങ്ങിയെന്നാണ് പറയുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ് എന്ന തെലുങ്ക് താരത്തിന്റെ പേരാണ് രശ്മികയ്ക്കൊപ്പം ചേര്‍ത്ത് കേള്‍ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഇരുവരും പലപ്രവാശ്യം പാപ്പരാസികളുടെ കാമറയ്ക്ക് മുന്നില്‍ കുടുങ്ങി. പലതും മുംബൈ വിമാന താവളത്തില്‍നിന്നാണ് എന്നതാണ് ശ്രദ്ധേയം. ഇരുവരും ഒന്നിച്ച് പല യാത്രകളും നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഐപിഎല്‍ ഉദ്ഘാടന വേദിയില്‍ രശ്മിക ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഈ യാത്രയിലും…
Read More