തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഭൂമിക ചൗള. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഭോജ്പുരി, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് നടി. ബോളിവുഡിലും നിരവധി ചിത്രങ്ങളിൽ ഭൂമിക തിളങ്ങിയിരുന്നു. തനിക്ക് ഓഫർ തന്ന പല വേഷങ്ങളും പിന്നീടു നൽകാതെ കബളിപ്പിച്ചു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഭൂമിക. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ബോളിവുഡ് ചിത്രമായ ജബ് വീ മെറ്റിൽ തന്നെ കാസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാൽ പിന്നീട് തനിക്ക് ആ അവസരം നഷ്ടമായെന്നും ഭൂമിക വെളിപ്പെടുത്തിയിരുന്നു. ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, രൺവീർ സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സഞ്ജയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രമായ ബജ്റാവു മസ്താനിയിലും തന്നെ ആദ്യം കാസ്റ്റ് ചെയ്തിരുന്നുവെന്ന് ഭൂമിക പറയുന്നു. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗംഭീര ഹിറ്റായി മാറിയിരുന്നു. ഈ സിനിമയിൽ ഒരു വേഷം ആദ്യം…
Read MoreCategory: Movies
പിഎസ് -2; ഇനി കഥയിലേക്ക്; ജയം രവി പിഎസ്-2 യാത്രയെക്കുറിച്ച് മനസ് തുറക്കുന്നു…
സീമ മോഹന്ലാല്കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്വൻ-2 (പിഎസ്-2) ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ആദ്യ ഭാഗത്ത് ബാക്കിവച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായിട്ടാണ് മണിരത്നം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 500 കോടി രൂപ കളക്ഷന്‍ നേടിയ പൊന്നിയിന്‍ സെല്വന് ഒന്നിലൂടെ പ്രേക്ഷകമനസില്‍ ഇടം നേടിയ പൊന്നിയിന്‍ സെല്‍വനായ അരുണ്മൊഴി വര്മ്മന് എന്തു സംഭവിച്ചു എന്ന ജിജ്ഞാസ പ്രേക്ഷകര്‍ക്കിടയിലുണ്ട്. പിഎസ് 2 ല്‍ അരുണ്മൊഴി വര്‍മന്റെ തിരിച്ചുവരവാണ്. ഏതൊരു നടനും ചെയ്യാന്‍ കൊതിക്കുന്ന കഥാപാത്രമാണ് പൊന്നിയിന്‍ സെല്വന്. മുതിര്‍ന്ന ഫിലിം എഡിറ്റര്‍ എ. മോഹന്റെ മകനായ രവി എന്ന ജയം രവിയാണ് പൊന്നിയിന്‍ സെല്‍വനായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്ക്കുന്നത്. അച്ഛന് നിര്‍മിച്ച ബാവ ബാവമരിദി എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച രവി തന്റെ 20 വര്‍ഷത്തെ സിനിമാ ജീവിതത്തിലെ മഹാഭാഗ്യമായിട്ടാണ് പൊന്നിയിന്‍ സെല്‍വനിലെ ഒന്നാം…
Read Moreഞാന്‍ ആലോചിച്ച സിനിമകളുടെ 50 ശതമാനം മാത്രമേ ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയുള്ളൂവെന്ന് ആഷിക് അബു
ഞാന്‍ ആലോചിച്ച സിനിമകളുടെ 50 ശതമാനം മാത്രമേ എന്റെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റിയുള്ളൂ. വാരിയംകുന്നന് ഉപേക്ഷിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ, നിര്‍ബന്ധിതനായി. വേറെ ആരുടെയും കുറ്റമല്ല. ആ സിനിമ തയാറാക്കാനുള്ള പണമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പൃഥ്വിരാജ് പിന്മാറിയ സംഭവമൊന്നുമുണ്ടായിട്ടില്ല. ബിസിനസ് ആസ്പക്ട്സില് മാത്രമാണ് നിലച്ചത്. പൃഥ്വിരാജും ഞാനുമെല്ലാം വാരിയംകുന്നന് ഏറ്റെടുക്കുന്ന വേളയില്‍ അത്രയും വലിയ സിനിമയായി കാണിക്കുകയായിരുന്നു ലക്ഷ്യം . അത്തരം കാര്യങ്ങളില്‍ എനിക്ക് യോജിക്കാന്‍ പറ്റാത്ത ചില ഡീലിങ്സ് ഉണ്ടായി. സംവിധായകന് എന്ന നിലയില്‍ എനിക്ക് അതിനോട് യോജിക്കാനാകുമായിരുന്നില്ല. അപ്പോഴാണ് പിന്മാറിയത്. മറ്റു കാര്യങ്ങളൊന്നും സിനിമയില്‍ നിന്ന് പിന്മാറാനുണ്ടായിരുന്നില്ല. പണം മാത്രമായിരുന്നു വിഷയം. –ആഷിക് അബു
Read Moreവെറുതെ ഒന്നു നിൽക്കാൻ പറഞ്ഞതാണ്, പിന്നെ നിന്നത് എട്ടുവർഷം; സിനിമാലയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് ധർമ്മജൻ ബോൾഗാട്ടി
സിനിമാലയില്‍ എഴുതാന്‍ വേണ്ടിയാണ് അതിന്റെ പ്രൊഡ്യൂസറായ ഡയാന സില്‍വസ്റ്റര്‍ എന്നെ വിളിച്ചത്. അങ്ങനെ ഒരു എപ്പിസോഡില്‍ എന്നോടു വെറുതെ ഒന്നു നില്ക്കാന് പറഞ്ഞു. ഡയലോഗൊന്നും ഇല്ല. പക്ഷേ, ആ എപ്പിസോഡിലെ എന്റെ പ്രകടനം കണ്ടിട്ട് ഡയാനയുടെ അമ്മ ചോദിച്ചു ആ പയ്യനേതാ? അവന് കൊള്ളാല്ലോ. ഡയലോഗുള്ള ഒരു സീന്‍ കൊടുത്തുനോക്ക് അവന് കലക്കും. അങ്ങനെയാണ് ഡയലോഗുള്ള സീന്‍ കിട്ടുന്നതും അഭിനയത്തിലേക്കു കടന്നുവന്നതും. പിന്നെ എട്ടു വര്‍ഷം സിനിമാലയിലുണ്ടായിരുന്നു. സിനിമാലയില്‍ വച്ചാണ് പിഷാരടിയെ പരിചയപ്പെട്ടത് അന്ന് ബ്ലഫ് മാസ്റ്റേഴ്സ് എന്ന കോമഡി പ്രോഗ്രാം ചെയ്തു കൊണ്ടിരിക്കുകയാണ് പിഷാരടി. പിഷാരടി എന്നോടു കൂടുന്നോന്നു ചോദിച്ചു. അങ്ങനെ ഞാനും ബ്ലഫ് മാസ്റ്റേഴ്സ് എഴുതാന്‍ കൂടി. റേറ്റിംഗും കൂടി. ഏകദേശം അഞ്ഞൂറോളം എപ്പിസോഡുകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തു. അഞ്ചു വര്‍ഷം ആ പരിപാടി ഉണ്ടായിരുന്നു. പിന്നെ ഒരു ഗള്‍ഫ് ഷോ. പിഷാരടി പ്ലാന്‍…
Read Moreശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷ പരിശോധിക്കാന്‍ ‘അമ്മ’; ഏതെങ്കിലും ഒരംഗം എതിര്‍പ്പ് അറിയിച്ചാല്‍…
കൊച്ചി: ചലച്ചിത്ര സംഘടനകളുടെ വിലക്കിനു പിന്നാലെ ‘അമ്മ’യില്‍ അംഗത്വം തേടിയ നടന് ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കൊരുങ്ങി അമ്മ നേതൃത്വം. ജൂണ്‍ 25ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിനു മുമ്പായി കൂടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാകും ശ്രീനാഥിന്റെ അപേക്ഷ പരിഗണിക്കുക. വിവിധ സിനിമാ സംഘടനകള്‍ ശ്രീനാഥിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അംഗത്വം നല്കുന്ന കാര്യം വിശദമായി പരിശോധിച്ചശേഷമേ തീരുമാനിക്കൂ. ഏതെങ്കിലും ഒരംഗം എതിര്‍പ്പ് അറിയിച്ചാല്‍ അംഗത്വം നല്കാന് സംഘടനയ്ക്കു കഴിയില്ല. സംഘടനകളുടെ വിലക്കിനു പിന്നാലെ കഴിഞ്ഞദിവസമാണ് അമ്മയുടെ കലൂരിലെ ഓഫീസിലെത്തി ശ്രീനാഥ് അംഗത്വത്തിനുള്ള അപേക്ഷ നൽകിയത്. നിര്‍മാതാവില്‍നിന്ന് മുന്‍കൂര്‍ പ്രതിഫലം വാങ്ങിയിട്ടും കൃത്യമായ ഷെഡ്യൂള്‍ പാലിക്കാതെ ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തുവെന്നും സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നുമുള്ള പരാതിയിലായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ സിനിമാ സംഘടനകളുടെ നടപടി. നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ രജിസ്ട്രേഷന് നമ്പര്‍…
Read Moreപൃഥ്വിരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീൻ; ലിപ്ലോക്ക് എനിക്കൊരു വിഷയമല്ലെന്ന് അമല പോൾ
മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് അമല പോൾ. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി പങ്കുവയ്ക്കുമ്പോൾ അത് പലപ്പോഴും വലിയ വിമർശനത്തിന് ഇടയാകാറുണ്ട്. ചർച്ചയായി മാറാറുണ്ട്. എന്നാൽ അമല പോൾ അതൊന്നും വലിയ വിഷയമായി എടുക്കാതെ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും സിനിമകളും വേഷവും തെരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. വളരെ വിരളമായി മാത്രം മലയാള സിനിമ ചെയ്യുന്ന നടി കൂടിയാണ് മുപ്പത്തിയൊന്നുകാരിയായ അമല പോൾ. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിൽ വളരെ ചെറിയ വേഷം ചെയ്താണ് അമല പോൾ അഭിനയത്തിലേക്ക് ചുവടുവച്ചത്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം മൈനയിലെ പ്രകടനത്തിലൂടെ തെന്നിന്ത്യയെ അമ്പരപ്പിച്ചു. ക്രിസ്റ്റഫറാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അമലയുടെ മലയാള സിനിമ. റിലീസിന് തയാറെടുക്കുന്ന അമലയുടെ ഏറ്റവും പുതിയ മലയാള സിനിമ പൃഥ്വിരാജിന്റെ ആടുജീവിതമാണ്. മലയാളികൾ…
Read Moreഎനിക്ക് ഭയങ്കര ഇഷ്ടമാണ് അദ്ദേഹത്തെ; നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച കോമഡി താരത്തെക്കുറിച്ച് ദേവയാനി
മലയാളം സിനിമ ഫ്രണ്ട്സിന്റെ തമിഴ് റീമേക്കിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. സിദ്ദിഖ് തന്നെയാണ് ആ സിനിമ സംവിധാനം ചെയ്തത്. അദ്ദേഹം ഒരു ഗംഭീര സംവിധായകൻ ആണ്. വടിവേലു സാർ ആ സിനിമയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കോമഡിയും ഭയങ്കര ഇഷ്ടമാണ്. ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഫ്രണ്ട്സിലും നല്ല രസമായിരുന്നു. അദ്ദേഹത്തെ കണ്ടാലേ ഞാൻ ചിരിക്കും. എന്റെ ഫാൻ ക്ലബിന്റെ ലീഡറാണ് നീയെന്നൊക്കെ ഇടയ്ക്ക് അദ്ദേഹം എന്നോട് പറയും. ഒരു പിക്നിക് പോലെയായിരുന്നു ആ സിനിമയുടെ സെറ്റ്. -ദേവയാനി
Read Moreനയൻതാര പറഞ്ഞത് കേട്ട് സ്തംഭിച്ചു പോയി; പിന്നെ തനിക്ക് സംഭവിച്ചതിനെക്കുറിച്ച് സോനാ നായർ
മനസിനക്കരെ സിനിമയിൽ ഷീലാമ്മയുടെ മകളായി ചെയ്തതിൽ വളരെ സന്തോഷമുണ്ട്. നയൻതാരയുടെ ആദ്യ സിനിമയാണ്.ഇടയ്ക്ക് നയൻതാരയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്റെ ഭർത്താവ് അതിൽ കാമറ വർക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്. അന്ന് നയൻതാര പീക്കിൽ നിൽക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാൻ സോന നായരാണ്, എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്നായിരുന്നു മറുപടി. ഞാൻ സത്യം പറഞ്ഞാൽ സ്തംഭിച്ച് പോയി. ഞാൻ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മൾ എന്ന രീതിയിൽ സംസാരിക്കുമെന്നാണ്. ഞാൻ വേറൊരു ഷൂട്ടിൽ നിൽക്കുകയായിരുന്നു. എനിക്ക് പിന്നെ കോൺസൺട്രേഷൻ കിട്ടുന്നില്ല. നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേർസ്. -സോന നായർ
Read Moreനടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: നടൻ മാമുക്കോയ(76) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഹാസ്യനടനായ മുഹമ്മദ് എന്ന മാമുക്കോയ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുന്നവയാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. 1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടേയും മകനായി ജനിച്ച മാമുക്കോയയുടെ കോഴിക്കോടൻ സംഭാഷണശൈലി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ മലയാളസിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ചെറുതും വലുതുമായ കഥാപാത്രങ്ങൾ. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ മാമുക്കോയ എപ്പോഴും ഒരു പ്രധാന കഥാപാത്രമായിരുന്നു. നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ…
Read Moreരഹസ്യങ്ങൾ സൂക്ഷിച്ച് വയ്ക്കാൻ തുടങ്ങിയാൽ ഹിപ്പോക്രൈറ്റ് ആവും;രഹസ്യം സൂക്ഷിക്കാൻ അറിയില്ലെന്ന് ധ്യാൻ
എനിക്ക് രഹസ്യം സൂക്ഷിക്കാൻ അറിയില്ല. ഇന്റർവ്യൂകളിൽ മാത്രമല്ല. ഞാൻ സാധാരണ എല്ലാ കാര്യങ്ങളും എല്ലാവരോടും പറയുന്ന കൂട്ടത്തിൽ ആണ്. നമ്മൾ അതൊക്കെ മറച്ചു വയ്ക്കേണ്ട കാര്യമുണ്ടോ. നമ്മൾ രഹസ്യങ്ങൾ സൂക്ഷിച്ച് വയ്ക്കാൻ തുടങ്ങിയാൽ ഹിപ്പോക്രൈറ്റ് ആവും, കാപട്യം നിറഞ്ഞ ആളായി മാറും. ഞാൻ അങ്ങനെ ഒരാൾ അല്ല. പ്രത്യേകിച്ച് ഒരാൾ എന്നോട് ഒരു കാര്യം പറയരുതെന്ന് പറഞ്ഞാലും ഞാൻ പറയും. കാരണം എന്നോട് അങ്ങനെ രഹസ്യം പറയുന്ന ആളുകൾ കുറവാണ്. -ധ്യാൻ ശ്രീനിവാസൻ
Read More