വി.ശ്രീകാന്ത്കാലം മാറി കോലം മാറി ഇപ്പോൾ പ്രേക്ഷകരുടെ മനസും മാറിയിരിക്കുകയാണ്. ഈ വർഷം ഇതിനോടകം 30 ലേറെ ചിത്രങ്ങൾ തീയറ്റർ കണ്ട് മടങ്ങി. വന്നു, വന്നപോലെ പോയി എന്ന മട്ടിൽ വെറുമൊരു തീയറ്റർ സന്ദർശനം മാത്രമായി സിനിമകൾ മാറി തുടങ്ങി. അതിന് കാരണക്കാരനാരാണ്. കോവിഡ് കാലം കഴിഞ്ഞതോടെ പ്രേക്ഷകരുടെ മനസ് അടപടലം മാറിയിട്ടുണ്ട്. വെബ് സീരിയലുകളിലേക്കും ഒടിടി സിനിമകളിലേക്കുമെല്ലാം അവർ മെല്ലേ ചെക്കേറി. ഇത്രയും പൈസയും മുടക്കി തിയറ്ററിൽ പോയി സിനിമ കാണേണ്ട കാര്യമുണ്ടോ… ഒന്നോ രണ്ടോ മാസം കഴിയുന്പോൾ കുറച്ചെങ്കിലും കൊള്ളാവുന്ന പടങ്ങൾ ഒടിടിയിൽ വരും… എന്നാൽ പിന്നെ അത് വീട്ടിലിരുന്നോ, ഫോണിലോ കണ്ടാൽ പോരേ എന്നായിട്ടുണ്ട് ചിന്തകളുടെ പോക്ക്. ഇതൊക്കെ കാണുന്പോൾ നെഞ്ച് പിടയുന്നത് മലയാള സിനിമ പ്രവർത്തകരുടെയാണ്… പ്രത്യേകിച്ച് നിർമാതാക്കളുടെ. ഒരേ ഒരു രോമാഞ്ചംഈ വർഷം ഒരെയോരു ചിത്രം മാത്രമാണ് ചിരിനിറച്ച് പ്രേക്ഷകരെ…
Read MoreCategory: Movies
ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം സിനിമകൾ ചെയ്യുക എന്നത്; ആർട്ടിസ്റ്റിന് അടിസ്ഥാനപരമായി വേണ്ടതെന്തെന്ന് പറഞ്ഞ് അഹാന കൃഷ്ണ
സോഷ്യൽ മീഡിയിലെ സജീവമായത് കൊണ്ടു മാത്രം എനിക്ക് സിനിമകൾ ലഭിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു ഓഡിയൻസിനെ ഉണ്ടാക്കാൻ കഴിഞ്ഞു. അത് വഴി ഒരു സിനിമ ഇറങ്ങിയാൽ എനിക്ക് ആളുകളിലേക്ക് വിവരമെത്തിക്കാം. ആർട്ടിസ്റ്റിന് അടിസ്ഥാനപരമായി വേണ്ടത് പ്രേക്ഷകരാണ്. അത് എനിക്കുണ്ടാക്കാൻ കഴിഞ്ഞു. അതിൽ ആത്മവിശ്വാസമുണ്ട്. അടുത്തിടെ നിർവാൻ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി സഹായമഭ്യർഥിച്ച് വീഡിയോ ചെയ്തിരുന്നു. അത് 55 ലക്ഷം പേരിലേക്കെത്തി. ഇത്രയും ആളുകളിലേക്ക് എനിക്ക് എത്താനാവുന്നു എന്നതിൽ സന്തോഷമുണ്ട്. ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം സിനിമകൾ ചെയ്യുക എന്നതാണ്. –അഹാന കൃഷ്ണ
Read Moreഐശ്വര്യറായി ഉണ്ടായിട്ടും കണ്ണ് തൃഷയിൽ! ഇപ്പോള്‍ അതിസുന്ദരിയായെന്ന് ആരാധകർ
സോഷ്യല്‍ മീഡിയയിലെങ്ങും ഇപ്പോൾ താരം തൃഷയാണ്. അത് ഇപ്പോഴെന്നല്ല.. എപ്പോഴും. വിന്റേജ് ലുക്കില്‍ സുന്ദരിയായിരുന്ന താരം ഇപ്പോള്‍ അതിസുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ തൃഷയെ കണ്ട് സിനിമാലോകം അന്പരന്നു എന്നാണ് വാർത്തകൾ. അതിശയിപ്പിക്കുന്ന ഭംഗിയാണ് തൃഷയുടെ ലുക്കിനെന്ന് പലരും പറഞ്ഞു. ഐശ്വര്യ റായിക്കൊപ്പം വേദി പങ്കിട്ടപ്പോഴും എല്ലാവരുടെയും കണ്ണ് തൃഷയിലായിരുന്നുവത്രേ. നീല നിറത്തിലുള്ള ഡിസൈനര്‍ സാരിയണിഞ്ഞാണ് താരം വേദിയിലെത്തിയത്. സില്‍വര്‍ നിറത്തിലുള്ള വര്‍ക്കുകളും എംബ്രോയ്ഡറിയും തൃഷയുടെ ലുക്കിന് മാറ്റുകൂട്ടി. നീളത്തിലുള്ള സ്ലീവുകളുള്ള ഡീപ് നെക് ബ്ലൗസാണ് ഒപ്പം ധരിച്ചത്. സാരിയുടെ അതുപോലെ തന്നെ സീക്വനുകളും ഫ്ളോറല്‍ പാറ്റേണുകളും ബ്ലൗസിലും കാണാം. അതിമനോഹരമായ ഒരു ചോക്കര്‍ നെക്ലേസും അതിന് ചേര്‍ന്ന കമ്മലുകളുമാണ് തൃഷ ധരിച്ചിരുന്നത്. തൃഷയുടെ ഈ വരവോടെ തൃഷയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുകയാണ്…
Read Moreസംവിധാനവും നിർമാണവും ഞാൻ തന്നെ; അതാകുമ്പും ആരോടും കണക്ക് പറയേണ്ട കാര്യമില്ലെന്ന് പ്രിയദർശൻ
കോവിഡ് കാലത്ത് നടക്കുന്ന ഒരു ക്രൈം ത്രില്ലറാണ് കൊറേണ പേപ്പേഴ്സ്. ഇതൊരു ചെറിയ സിനിമയാണ്, ഞങ്ങള്‍ ഉയര്‍ന്ന അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നില്ല. ഞാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത ഒരു തരം സിനിമയാണിത്. മോഹന്‍ലാലിന്റെയോ എം.ജി. ശ്രീകുമാറിന്റെയോ നര്‍മമോ പാട്ടുകളോ ഒന്നുമില്ല. ഞാനത് എഴുതി നിര്‍മിച്ചു. അത് ഫ്ലോപ്പായാലും ഹിറ്റായാലും എനിക്ക് ആരോടും കണക്ക് പറയേണ്ട കാര്യമില്ല. ചില സംവിധായകരുടെ സിനിമകളില്‍ അവരുടെ ഒപ്പ് ഉണ്ടാകും. എന്റെ സിനിമകള്‍ക്ക് അതില്ല. എല്ലാത്തരം സിനിമകളും ചെയ്യുന്ന ഒരാളാണ് ഞാന്‍. പുതിയ സാങ്കേതിക പ്രവര്‍ത്തകരെയും താരങ്ങളെയും ഉള്‍പ്പെടുത്തിയതോടെ ഈ ചിത്രം വ്യത്യസ്തമായി. പുതിയ തലമുറ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തെറ്റുകള്‍ കണ്ടെത്തുന്നതിന് പകരം നിങ്ങള്‍ അവരില്‍ നിന്ന് പഠിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. ചെറുപ്പത്തില്‍ ഞാന്‍ സിനിമകളെ ഒരുപാട് വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ 42 വര്‍ഷത്തിനിടയില്‍ ഒരുപാട് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും കേട്ടിട്ടുണ്ട്.…
Read Moreഎന്റെ സൗന്ദര്യം പോയെന്ന കമന്റ് മുമ്പായിരുന്നു വന്നതെങ്കിൽ; സാമന്ത പറയുന്നതിങ്ങനെ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. നടിയെ കേന്ദ്രകഥാപാത്രമാക്കി കൂടുതൽ സിനിമകൾ വരുന്നത് തെലുങ്കിൽനിന്നാണ്. യശോദ, ശാകുന്തളം തുടങ്ങിയ പുതിയ തെലുങ്ക് സിനിമകളിൽ സാമന്തയാണ് പ്രധാന കഥാപാത്രം. അടുത്തിടെ റിലീസ് ചെയ്ത യശോദ മികച്ച പ്രേക്ഷക പ്രതികരണം നേടി. ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്. കരിയറിൽ തിരക്കിൽ നിൽക്കുന്ന സാമന്ത കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. മയോസിറ്റിസ് എന്ന പേശികളെ ബാധിക്കുന്ന അസുഖമാണ് സാമന്തയെ ബാധിച്ചത്. ഓട്ടോ ഇമ്യൂൺ കണ്ടീഷനായ മയോസിറ്റിസിന് പൂർണ രോഗമുക്തിയില്ല. അസുഖത്തെ നിയന്ത്രിക്കാൻ പറ്റും. കുറച്ച് മാസങ്ങൾ വിശ്രമമെടുത്ത സാമന്ത ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ശാകുന്തളത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സാമന്ത നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.ഓട്ടോ ഇമ്യൂൺ കണ്ടീഷനുള്ള ഒരാളോടും ശരിയായോ എന്ന് ചോദിക്കാൻ പറ്റില്ല. കാരണം ഇത് ലൈഫ് ലോംഗാണ്. നല്ല ദിവസങ്ങളും മോശം ദിവസങ്ങളും ഉണ്ടാവും. ഇപ്പോൾ…
Read Moreസിനിമയിൽ അവസരം കിട്ടാൻ ഓഡിഷനുകൾക്ക് പോയിട്ടുണ്ട്, പക്ഷേ..! തെറ്റുകൾ തിരുത്തി രശ്മിക
വളരെ ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി വളർന്ന നടിയാണ് രശ്മിക മന്ദാന. ഇപ്പോൾ ബോളിവുഡിൽ വരെ അരങ്ങേറിക്കഴിഞ്ഞു രശ്മിക. അടുത്തിടെ തന്റെ ആദ്യ ചിത്രമായ കിറുക്ക് പാർട്ടി അണിയറപ്രവർത്തകരെ തള്ളിപറഞ്ഞുകൊണ്ട് രശ്മിക മന്ദാന പറഞ്ഞ വാക്കുകൾ വലിയരീതിയിൽ വിവാദമായിരുന്നു. കാന്താര എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമായ റിഷഭ് ഷെട്ടി 2016ൽ ഒരുക്കിയ കിറുക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ അരങ്ങേറ്റം. പിന്നീട് കന്നട സിനിമയില്‍നിന്നും തെലുങ്കിലേക്കും തമിഴിലേക്കുമെത്തി. കുറച്ചുനാള്‍ മുമ്പ് തന്റെ തുടക്കകാലത്തെക്കുറിച്ച് രശ്മിക പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ആദ്യ സിനിമയെക്കുറിച്ചു രശ്മിക പരാമര്‍ശിച്ചില്ല. കിറുക്ക് പാര്‍ട്ടിയില്‍ രശ്മികയുടെ നായകനായി അഭിനയിച്ചത് ഋഷഭിന്റെ അടുത്ത സുഹൃത്തും രശ്മികയുടെ മുൻ കാമുകനും കൂടിയായ രക്ഷിത് ഷെട്ടിയായിരുന്നു. രക്ഷിതും രശ്മികയും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു.…
Read Moreആട് തോമ ഇടിച്ച് പൊട്ടകിണറ്റിലിട്ട എസ്ഐ സോമശേഖരന്‍ ഞാനല്ല! ഭീമന് രഘു പറയുന്നു…
മലയാളത്തിലെ എക്കാലത്തെയും വലിയ ജനപ്രിയ സിനിമകളില്‍ ഒന്നാണ് ഭദ്രന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടിക. മോഹന്‍ലാലിന്റെ ആട് തോമയും തിലകന്റെ ചാക്കോമാഷും സ്ഫടികം ജോര്‍ജിന്റെ എസ്ഐ കുറ്റിക്കാടനും ശ്രീരാമന് അവതരിപ്പിച്ച പൂക്കോയി അടക്കം എണ്ണം പറഞ്ഞ കഥാപാത്രങ്ങളുടെ ആറാട്ട് തന്നെയായിരുന്നു സ്ഫടികം. സാങ്കേതികമികവോടെ 4k രൂപത്തില്‍ വീണ്ടും തിയേറ്ററുകളിലെത്തിയപ്പോഴും പഴയ ആവേശം ഒട്ടും ചോരാതെ പുതുതലമുറയും ഏറ്റെടുത്തു. മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളെ പോലെ അവിസ്മരണായമായ മാറ്റൊരു കഥാപാത്രം കൂടിയുണ്ട് സ്ഫടികത്തില്‍. ‘എസ് ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിട്ട കേസിലെ പ്രതി ആടുതോമ.. ആടുതോമ’ സ്ഫടികത്തിലെ ഈ പ്രശസ്തമായ ഡയലോഗില്‍ പറയുന്ന സാക്ഷാല്‍ എസ്.ഐ സോമശേഖരനെ അവതരിപ്പിച്ചത് നടന് ഭീമന് രഘു ആയിരുന്നു. വില്ലന്‍ വേഷങ്ങളില്‍ എല്ലാക്കാലത്തും തിളങ്ങിയ അദ്ദേഹത്തിന്റെ സ്ഫടികത്തിലെ കഥാപാത്രത്തെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ അദ്ദേഹം അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് നടത്തിയിരുന്നു. സിനിമയില്‍ മോഹന്‍ലാലിന്റെ…
Read Moreമാന്നാറിനെ വെള്ളിത്തിരയിൽ ഹിറ്റാക്കിയ മാന്നാർ മത്തായി; ഇന്നസെന്റിന്റെ വേർപാടിൽ കണ്ണീർപൊഴിച്ച് മാന്നാർ നിവാസികളും
ഡൊമിനിക് ജോസഫ് മാന്നാർ: മാന്നാറിനെ അനശ്വരമാക്കിയ മഹാനടനു വിട. ഇന്നസെന്റ് പ്രധാന വേഷത്തിലെത്തിയ റാംജിറാവൂ സ്പീക്കിംഗ് എന്ന സിനിമയിലെ കഥാപാത്രമായ മാന്നാർ മത്തായിയെ കലാകേരളം ഒരിക്കലും മറക്കില്ല. തൊഴിലില്ലായ്മയുടെ രൂക്ഷത നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഈ സിനിമയിൽ ആദ്യവസാനം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം മാന്നാർ മത്തായി തന്നെ. സിനിമയിറങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും മാന്നാർ മത്തായിയെ മറക്കാൻ ഇനിയും മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. പ്രേഷകരെ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയ കഥാപാത്രമായിരുന്നു മാന്നാർ മത്തായി. ഇന്നും ടിവി ചാനലുകളിൽ ഈ സിനിമ എത്തുമ്പോൾ കാണികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും എതിരേൽക്കുന്നത് ആ മഹാനടനുള്ള സ്വീകാര്യതയാണ്. മാന്നാർ മത്തായിയെ ജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ പശ്ചാത്തലത്തിലാണ് റാംജി റാവു സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന് മാന്നാർ മത്തായി സ്പീക്കിംഗ് എന്ന് പേരിട്ടത്. ഈ സിനിമകൾ ഇറങ്ങിയ ശേഷം ഒരിക്കൽ ഒരു പൊതു ചടങ്ങിനു മാന്നാറിൽഎത്തിയ ഇന്നസെന്റ് തന്റെ…
Read Moreശകുന്തള കടന്നുപോയ കഠിന വഴികൾ, എന്റെ യഥാർഥ ജീവിതവുമായി ബന്ധമുണ്ടെന്ന് സാമന്ത
തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ശകുന്തള എന്ന കഥാപാത്രവും തന്റെ ജീവിതവും തമ്മില്‍ സാമ്യമുണ്ടെന്നു പറയുകയാണ് സാമന്ത. ശാകുന്തളത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നത്. ശകുന്തള ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെയാണു കടന്നുപോയത്. പക്ഷേ അന്തസോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേണ്‍ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്. സ്നേഹത്തിലും ഭക്തിയിലും നൂറുശതമാനം സത്യസന്ധ. ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍പോലും അവള് വളരെ ദയയോടും അന്തസോടെയും ജീവിച്ചു. എന്റെ യഥാർഥ ജീവിതവുമായി സമാനതകളുണ്ടായിരുന്നു ഇതിന്. ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു. സാമന്ത പറയുന്നു.ഇത്തരമൊരു വേഷം എന്നെ തേടി വന്നപ്പോള്‍ ഞാന്‍ കുട്ടിയെപോലെ തുള്ളിച്ചാടിയെന്നും സാമന്ത പറഞ്ഞു.
Read Moreസിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ കിട്ടിയതെല്ലാം പാരകളായിരുന്നു; ചില തുറന്നു പറച്ചിലുമായി രാധിക
സിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ എല്ലാവരോടുമുള്ള ടച്ച് വിട്ട് പോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ കിട്ടിയതെല്ലാം പാരകളായിരുന്നു. എന്റെ ക്യാരക്ടര്‍ വച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ മനസിലാക്കി കുറേ കഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതേ ആവശ്യമില്ലാതെ ഞാന്‍ തന്നെ പോയി പണി തിരിച്ച് വാങ്ങിക്കുന്നതെന്ന് തോന്നി. അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. അതോടെ എല്ലാവരുമായിട്ടും അകന്നു. ഞാന്‍ ആരെയും പൂര്‍ണമായും വിട്ടിട്ടില്ല. സിനിമയില്‍ നിന്നു മാറി നില്ക്കുമ്പോള് ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും. എന്റെ സിനിമ കാണുമെങ്കിലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്ന് പോയെന്നുതന്നെയാണ് ഞാന്‍ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു.-രാധിക
Read More