അസിസ്റ്റന്റ് ഡയറക്ടറായാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഒന്നും ചെയ്യാതെ, വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാന്‍ പറ്റിയ മേഖലയാണ് സിനിമ എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഞാന്‍ കാണുന്നത് അവിടത്തെ ഹീറോ നായകനാണ്. കാരണം അയാള്‍ക്ക് ഒമ്പത് മണിക്ക് വരാം. കാരവാന്, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. അപ്പോള്‍ ഞാന്‍ കരുതി നായകനാകാമെന്ന്. പ്രത്യേകിച്ച് ആഗ്രഹമില്ലാത്ത ഒരാള്‍ക്ക് എന്ത് വേണമെങ്കിലും ആകാമല്ലോ. എന്നാല്‍ രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ ഡയറക്ടര്‍ക്കാണ് പവര്‍ എന്നെനിക്ക് തോന്നി. അങ്ങനെയാണ് സംവിധായകന് ആകാന്‍ തീരുമാനിക്കുന്നത്. പക്ഷേ പിന്നീടു മനസിലായി നിര്‍മാതാവിനാണ് വിലയെന്ന്. ഇതോടെ ഞാന്‍ നിര്മാതാവാനും തീരുമാനിച്ചു.-ധ്യാൻ ശ്രീനിവാസൻ
Read MoreCategory: Movies
സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു; പിന്നെ എങ്ങനെ സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞ് മോഹിനി
എന്റെ പൂർവികർ തഞ്ചവൂർകാരാണ്. എന്നാൽ ഞാൻ വളർന്നതൊക്കെ ചെന്നൈയിലാണ്. സിനിമയുമായി ഒരു ബന്ധവും ഇല്ലായിരുന്നു എന്റെ കുടുംബത്തിന്. അച്ഛനും അമ്മയ്ക്കും പത്താം വർഷം പിറന്ന കുട്ടിയായതുകൊണ്ട് എനിക്ക് നല്ല ലാളന ലഭിച്ചു. ക്ലാസിക്കൽ ഡാൻസ്, മ്യൂസിക്, പഠനം എന്നിങ്ങനെ എന്റെ ബാല്യം സന്തോഷം നിറഞ്ഞതായിരുന്നു. അച്ഛന്റെ പരിചയമാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ കണ്ണുകളാണ് എന്നും എന്റെ ഐഡിന്റിറ്റി. കണ്ണുകൾ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചതും. 2010ലാണ് ഞാൻ അമേരിക്കയിലേക്ക് പോകുന്നത്. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ ഞാൻ അമേരിക്കയിലാണ്. –മോഹിനി
Read Moreഹണി റോസ് ആകാൻ ശ്രമിക്കുകയാണോ?സോഷ്യൽ മീഡിയിൽ മാളവികയ്ക്കു വിമർശനം
സിനിമാഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും വളരെ സജീവമായി നിൽക്കുന്ന താരസുന്ദരിയാണ് മാളവിക മേനോൻ. സിനിമാഭിനയംപോലെ താരം കൊണ്ടു നടക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. ധാരാളം വസ്ത്ര ബ്രാൻഡ് ഷൂട്ടുകളിൽ മാളവിക തിളങ്ങാറുണ്ട്. അതിപ്പോ നാടൻ വേഷമാണെങ്കിലും മോഡേൺ ഗ്ലാമറസ് വേഷമാണെങ്കിലും മാളവിക അതിൽ അതിസുന്ദരിയായ കാണപ്പെടാറുണ്ട്. അടുത്തിടെ മോഡേൺ വസ്ത്രത്തിൽ ഹോട്ട് ഫോട്ടോഷൂട്ടുമായി മാളവിക എത്തിയിരുന്നു. മാളവികയുടെ ന്യൂ ഇയർ ആഘോഷം ഗോവയിലായിരുന്നു. കളർഫുൾ ന്യൂ ഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ മാളവിക സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിങ്ക് നിറത്തിലുള്ള ഗ്ലാമർ വസ്ത്രവും ഷൂസും സൺഗ്ലാസും ധരിച്ചാണ് മാളവിക പാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. സ്പെഷൽ ഗാലറിയിൽ കേറിനിന്ന് സൺ ബേൺ പാർട്ടി ആസ്വദിക്കുന്ന ചിത്രങ്ങളും മാളവിക പങ്കുവച്ചിരുന്നു.ആ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത് മുതൽ നിരവധി അധിക്ഷേപ കമന്റുകളാണ് മാളവികയ്ക്കെതിരേ വരുന്നത്. മാളവികയുടെ വസ്ത്രധാരണ രീതിയാണ് പലരും മോശം കമന്റുകൾ ഇടുന്നതിന് കാരണമായത്.…
Read Moreനടി മൈഥിലിയ്ക്ക് കുഞ്ഞുപിറന്നു ! സന്തോഷം പങ്കുവച്ച് താരം
നടി മൈഥിലി അമ്മയായി. ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയുടെയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
Read Moreആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലുള്ള ബന്ധം! ഫ്രണ്ട് ലിയായിട്ടായിരുന്നു ഡിവോഴ്സ്; മനസുതുറന്ന് ലെന
ആദ്യത്തെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പതിനൊന്നില്‍ പഠിക്കുകയാണ്. ജയറാം, സിദ്ദിഖ്, ബിജു മേനോന് തുടങ്ങിയ താരങ്ങളെല്ലാം ചേര്‍ന്ന് ശരിക്കും എന്നെ റാഗ് ചെയ്യുകയായിരുന്നു. സിനിമയിലെ കല്യാണത്തിന്റെ സീന്‍ എടുത്തപ്പോള്‍ എന്റെ ബോയ്ഫ്രണ്ട് എന്ത് വിചാരിക്കുമെന്നുള്ള ചിന്തകളായിരുന്നു എന്റെ മനസില്‍. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എനിക്ക് ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ഫ്രണ്ടിനെ തന്നെയാണ് കല്യാണം കഴിച്ചതും. കല്യാണം കഴിച്ച് കുറേക്കാലം ഒരുമിച്ച് ജീവിച്ചു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവും മാത്രമല്ലേ കാണുന്നത്. ഇനി പോയി നീ കുറച്ച് ലോകം കാണൂ, ഞാനും കാണട്ടെ എന്നാണ് പുള്ളി പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ഇത്രയും ഫ്രണ്ട്ലിയായിട്ടൊരു ഡിവോഴ്സ് വേറെ എവിടെയും കാണില്ല. ശരിക്കും ഞങ്ങള്‍ അത്രയും സൗഹൃദത്തിലാണ് പിരിഞ്ഞത്. -ലെന
Read Moreഞാന്‍ ആരെയും ഡേറ്റ് ചെയ്യുന്നില്ല, എന്നെ ആരും തേച്ചിട്ടില്ല, പക്ഷേ ഞാന്‍…! റജീന കാസന്‍ഡ്ര പറയുന്നു…
തെന്നിന്ത്യന്‍ സിനിമയിലെ മിന്നുന്ന താരമാണ് റജീന കാസന്‍ഡ്ര. സോഷ്യല്‍ മീഡിയയിലും സജീവമാണ് റജീന. അടുത്ത കാലത്തായി ബിക്കിനി അണിയുന്നത് മുതല്‍ നടനുമായുള്ള പ്രണയ ഗോസിപ്പുകളുടെയടക്കം പേരില്‍ റജീന വാര്‍ത്തകളില്‍ നിറയുകയാണ്. തന്നെക്കുറിച്ചുള്ള ഗോസിപ്പകള്‍ എങ്ങനെയാണ് വരുന്നതെന്ന് അറിയില്ലെന്നാണ് റജീന പറയുന്നത്. എന്നെക്കുറിച്ച് കേട്ട വാര്‍ത്തകളില്‍ ഏറ്റവും ഭ്രാന്തമായത് ഞാനിപ്പോള്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നതെന്നാണ്. കാരണം എനിക്ക് അവസരങ്ങള്‍ ഇല്ലെന്നാണ് അവർ പറയുന്നത്. ഇത് തെറ്റാണ്, ഞാന്‍ പ്രതിഫലം വാങ്ങുന്നുണ്ട്. എന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ചേര്‍ത്തുവയ്ക്കപ്പെടുന്ന നടന് സായ് ധരം തേജ് ആണ്. എന്നാല്‍ ഞാന്‍ ആരെയും ഡേറ്റ് ചെയ്യുന്നില്ല- റജീന പറയുന്നു. അതേസമയം പ്രണയ നഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും റജീന മറുപടി പറയുന്നുണ്ട്. എന്നെ ഒരിക്കലും ഒരു കാമുകനും ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട് ഒരുപാട് തവണ. ഞാന്‍ വളരെ പെട്ടെന്നുതന്നെ മറ്റൊരാളില്‍ ഗിവ് അപ്പ്…
Read Moreസുശാന്ത് സിംഗ് രജ്പുതിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി പുതിയ പ്രണയത്തിൽ! പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…
അകാലത്തിൽ വിട പറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി പുതിയ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. ബണ്ടി സാജ്ദെ എന്ന വ്യവസായിയെ റിയ ഡേറ്റ് ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സുശാന്തിന്റെ മരണത്തെത്തുടർന്ന് വാർത്തകളിൽ ഇടം നേടിയ താരമാണ് റിയ. റിയയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അമിതമായി ലഹരി ഉപയോഗിക്കാൻ സുശാന്തിനെ പ്രേരിപ്പിച്ചു എന്ന കുറ്റവും റിയയ്ക്ക് എതിരേ ചുമത്തിയിരുന്നു. സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് വില്ലത്തിയുടെ വേഷമാണ് കുടുംബാംഗങ്ങളും പ്രേക്ഷകരും നൽകിയിരുന്നത്. ബംഗളൂരുവിലെ ബംഗാളി കുടുംബത്തിൽ ജനിച്ച റിയ എംടിവി ടാലന്റ് ഹണ്ടിൽ റണ്ണർ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളിൽ അവതാരകയായി. 2013ൽ മേരേ ഡാഡ് കി മാരുതി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തുടക്കം കുറിക്കുന്നത്. 2012ൽ തുനീ ഗതു നീഗ എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടു. യാഷ്…
Read Moreനീ വിവാഹം കഴിക്കണം, നിന്നേക്കാൾ ഉയരമുള്ള പെൺകുട്ടിയെ; അന്ന് കിട്ടിയ ആ ഉപദേശത്തെക്കുറിച്ച് ഗിന്നസ് പക്രു
ഞാൻ അഭിനയിക്കുമ്പോൾ എന്റെ കൂടെ വരുന്ന ചെറിയ ആർട്ടിസ്റ്റ് ആയാലും വലിയ ആർട്ടിസ്റ്റ് ആയാലും അവർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അവരിൽനിന്നു മനസിലാക്കാനും ശ്രമിക്കാറുണ്ട്. ചിലപ്പോൾ ഒരു വാക്ക് ആയിരിക്കും നമ്മളെ ഏറ്റവും കൂടുതൽ ഇൻസ്പയർ ചെയ്യുന്നത്. അങ്ങനെ മാനസികമായി എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം തോന്നിയത് ബഹദൂർക്കയോട് ആണ്. ജോക്കർ സിനിമയിൽ തുടക്കം മുതൽ അവസാനം വരെ ഞങ്ങൾ രണ്ട് പേരുമുണ്ട്. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾക്ക് ഷൂട്ടും ഉണ്ടാവാറില്ല. ആ ദിവസങ്ങളിൽ ഞാൻ ബഹദൂർക്കയുടെ കൂടെ പോയിരിക്കും. ചില സമയത്ത് എന്റെ പ്രായത്തിലേക്ക് അദ്ദേഹം വരും. അദ്ദേഹത്തിന്റെ പഴയ സിനിമാ വിശേഷങ്ങൾ പറഞ്ഞ് തരും. അദ്ദേഹം പറഞ്ഞ് തന്ന ഒരു കാര്യം ആണ്, നീ കല്യാണം കഴിക്കണം, കുടുംബം ഉണ്ടാവണമെന്ന്. നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്. നല്ല ഉയരമുള്ള കുട്ടിയെ വിവാഹം…
Read Moreവിവാഹം കഴിഞ്ഞിട്ട് നാലുമാസം; ആ സന്തോഷ വാർത്ത ആരാധകരോട് പങ്കുവച്ച് നടി ഷംനാ കാസിം
അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത പങ്കുവച്ച് നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ഈ വാർത്ത അറിയിച്ചത്. വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള താരമാണ് ഷംന. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മികച്ച നർത്തകി കൂടിയായ ഷംന മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ…
Read Moreആദ്യ സിനിമ കഴിഞ്ഞപ്പഴേ ഗോസിപ്പു വന്നു; ഏറെ കരഞ്ഞപ്പോൾ മഹേന്ദ്രന് സാര്‍ പറഞ്ഞതിങ്ങനെ..!
കേളടി കണ്മണിയായിരുന്നു ആദ്യത്തെ സിനിമ. ആ ചിത്രത്തിലെ സംവിധായകനൊപ്പം ഗോസിപ്പിറങ്ങിയിരുന്നു. ആ വാർത്ത വന്ന സമയത്ത് ഞാന്‍ ഊട്ടിയിലെ ലൊക്കേഷനിലായിരുന്നു. സംവിധായകനായ മഹേന്ദ്രന് അങ്കിളിന്റെ സിനിമയിലായിരുന്നു. രാവിലെ അദ്ദേഹത്തിന്റെ മകന് വന്ന് എന്നെ വിളിച്ചു. ഞാന്‍ ഉറങ്ങുകയായിരുന്നു. എഴുന്നേല്‍ക്ക് നിന്നെക്കുറിച്ചൊരു ഗോസിപ്പ് വന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ പേടിയോടെ എന്ത് ഗോസിപ്പാണെന്ന് ചോദിച്ചു. ഒരു സംവിധായകന് യുവനടിയെ വല വീശിപ്പിടിക്കാന്‍ നോക്കുന്നുവെന്നായിരുന്നു വാര്‍ത്ത. ആരാണ് അതെന്ന് ഞാന്‍ ചോദിച്ചുപോയി. പിന്നെയാണ് എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകന് വസന്ത് സാറിന്റെ പേര് കാണുന്നത്. സത്യത്തില്‍ ഞങ്ങള്‍ എല്ലാ ദിവസവും അടിയായിരുന്നു. ഞാൻ ആറിലോ ഏഴിലോ പഠിക്കുകയാണ്. എന്നോട് റൊമാന്‍സ് മുഖത്ത് വരുത്തണമെന്നൊക്കെ പറഞ്ഞാല്‍ വരില്ല . അദ്ദേഹം അധ്യാപകനും ഞാന്‍ വിദ്യാര്‍ഥിയുമായിരുന്നു. മറ്റൊരു ചിന്തയും മനസില്‍ പോലുമില്ലായിരുന്നു. വാര്‍ത്ത കണ്ടപ്പോള്‍ എനിക്കൊരുപാട് വിഷമം തോന്നി. ഞാന്‍ കുറേ കരഞ്ഞു.…
Read More