മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഹണി റോസ്. 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പതിനാലാം വയസിലാണ് മണിക്കുട്ടന്റെ നായികയായി വിനയൻ ചിത്രത്തിലൂടെ ഹണി സിനിമയിൽ എത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണിയുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകുന്നത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ ഹണിയെ തേടിയെത്തുകയായിരുന്നു. സിനിമയിൽ ബോൾഡ് കഥാപാത്രങ്ങളെ ഉൾപ്പെടെ അവതരിപ്പിച്ചിട്ടുള്ള താരമാണ് ഹണി റോസ്. തന്റെ കരിയറിലുണ്ടായ ഏറെ വിഷമിപ്പിച്ച ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഹണി ഇപ്പോൾ. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി താൻ ചെയ്ത ചില ഇമോഷണൽ ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നുമാണ് ഹണി റോസ് പറഞ്ഞത്. ഫ്ളവേഴ്സ് ടിവിയിലെ…
Read MoreCategory: Movies
അജിത്തിനൊപ്പമുളള നീണ്ട ബൈക്ക് യാത്ര; നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍
മഞ്ജു വാര്യർ വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ്. വെട്രിമാരന് സംവിധാനം ചെയ്ത അസുരനു ശേഷമുളള തന്റെ രണ്ടാമത്തെ തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ് മഞ്ജു വാര്യര്‍. വലിമൈക്കു ശേഷം എച്ച്. വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ അജിത്തിനും സംഘത്തിനുമൊപ്പം നടത്തിയ ഒരു ബൈക്ക് യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു ഇപ്പോള്‍. നാലു ചക്രമുള്ള വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കില്‍ ആദ്യമായാണ് ഈ അനുഭവമെന്ന് മഞ്ജു കുറിക്കുന്നു. തന്നെ ഈ യാത്രയ്ക്കായി ക്ഷണിച്ച അഡ്വഞ്ചര്‍ റൈഡേഴ്സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര തുടങ്ങിയവര്‍ക്കെല്ലാം മഞ്ജു ഇതോടൊപ്പം നന്ദി രേഖപ്പെടുത്തുന്നു. യാത്രയില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. കാഷ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പതിനാറു പേര് അടങ്ങിയ സംഘമായിരുന്നു യാത്ര പുറപ്പെട്ടത്.…
Read Moreമലയാളം പഠിച്ചു തുടങ്ങി, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ പുസ്തകമെന്ന് ഗുരു സോമസുന്ദരം
യൂട്യൂബ് വഴി മലയാളം വായിക്കാൻ പഠിച്ചു, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ എന്ന പുസ്തകമെന്നു ഗുരു സോമസുന്ദരം. മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധേയനായ താരമാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കരിയറിലെതന്നെ ഒരു വഴിതിരിവായി മാറുകയും. തമിഴ് സിനിമകളിലൂടെ അഭിനയം തുടങ്ങിയ ഗുരുവിനു മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു. ഒരുപിടി മലയാള സിനിമകളിൽ ഇനി അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടാകും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറയാണ് അടുത്ത റീലീസ്. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ. അടുത്തിടെ നാലാംമുറ എന്ന സിനിമക്കു വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ആ വീഡിയോ പകർത്തിയത്. ഇപ്പോഴിതാ മലയാളം വായിക്കാൻ പഠിച്ചതിനെക്കുറിച്ചുള്ള അനുഭവം ഗുരു…
Read Moreതെന്നിന്ത്യൻ താരം തമന്ന മലയാളത്തിലേക്ക് എത്തുന്നത് ദിലീപ് ചിത്രത്തിലൂടെ; സിനിമ ഒരുങ്ങുന്നത് വമ്പൻ മുതൽ മുടക്കിൽ
രാമലീലയുടെ വിജയത്തിനു ശേഷം സംവിധായകൻ അരുണ്‍ ഗോപി – ദിലീപ് കൂട്ടുകെട്ടിൽ പുതിയ സിനിമ ആരംഭിച്ചു. ഈ ചിത്രത്തിലൂടെ പ്രശസ്ത തെന്നിന്ത്യൻ നായിക തമന്ന ആദ്യമായി മലയാളത്തിലെത്തുന്നു. മലയാളത്തിനു നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ദിലീപും ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇത്. ചിത്രത്തിനു പേരിട്ടിട്ടില്ല. ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ചിത്രീകരണം നടക്കും. പുർണമായും ഉത്തരേന്ത്യയിൽ നടക്കുന്ന കഥയാണ് അരുണ്‍ ഗോപി ഇത്തവണ ഒരുക്കുന്നത്. വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. സംഗീതം സാം സി.എസും ഛായാഗ്രഹണം ഷാജികുമാറും എഡിറ്റിംഗ് വിവേക് ഹർഷനും നിർവഹിക്കുന്നു. 15 ന് ഷൂട്ടിംഗ് ആരംഭിക്കും.
Read Moreകൃതി സനോണും പ്രഭാസും പ്രണയത്തിൽ? കൃതിയുടെ ആദ്യ റിംഗില്‍ തന്നെ പ്രഭാസ് ഫോണ്‍ എടുക്കുന്നു; വൈറലാകുന്ന ഫോൺ വിളിയുടെ പിന്നിലെ കഥയിങ്ങനെ..
താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെ ബോളിവുഡിലെ മിന്നും താരമായി മാറിയ നടിയാണ് കൃതി സനണ്‍. ഭാവിയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായാണ് കൃതിയെ സിനിമാ ലോകം ഉറ്റുനോക്കുന്നത്. തെലുങ്കിലൂടെയായിരുന്നു കൃതിയുടെ അരങ്ങേറ്റം. മോഡലിംഗിലൂടെ സിനിമയിലെത്തിയ കൃതിയുടെ ആദ്യത്തെ സിനിമ 2 നെനൊക്കണ്ടിനെയായിരുന്നു. മഹേഷ് ബാബുവായിരുന്നു ചിത്രത്തിലെ നായകന്. പിന്നീട് ഹീറോപന്തിയിലൂടെ താരം ബോളിവുഡിലെത്തുകയായിരുന്നു. ഇപ്പോഴിതാ തെലുങ്കിലേക്കുള്ള തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് കൃതി. പ്രഭാസിനൊപ്പം അഭിനയിക്കുന്ന ആദിപുരുഷിലൂടെയാണ് കൃതിയുടെ തിരിച്ചുവരവ്. ഇതിനിടെയായിരുന്നു കഴിഞ്ഞ ദിവസം കൃതി സനോണ്‍ കോഫി വിത്ത് കരണിലെത്തുന്നത്. ഷോയുടെ ഭാഗമായി തങ്ങളുടെ സിനിമാ ലോകത്തുനിന്നുമുള്ള സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുന്ന റൗണ്ടില്‍ കൃതി ഫോണ്‍ ചെയ്തത് പ്രഭാസിനെയായിരുന്നു. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രഭാസിനേയും കൃതിയെയും ബെസ്റ്റ് ജോഡിയാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍. കൃതിയുടെ ആദ്യ റിംഗില്‍…
Read Moreഎന്റെ ഏറ്റവും നല്ല ഓണം കോവിഡ് കാലത്ത്; ആ ഓണക്കാലത്തെ ഓർമകൾ പങ്കുവച്ച് ദിവ്യാ ഉണ്ണി
ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം രണ്ടു വർഷം മുന്‍പ് അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും നല്ല ഓണം ഓർമ. രണ്ടു വര്‍ഷം മുമ്പ് എന്റെ ഇളയ മകളെ പ്രസവിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിനെ കാണാനായി അച്ഛനും അമ്മയും വന്നു. കോവിഡ് ആയതുകൊണ്ട് അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റിയില്ല. അങ്ങനെ കുറച്ചുനാള്‍ ഇവിടെ താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് വര്‍ഷത്തിനുശേഷം അവര്‍ക്കൊപ്പം ഓണം ആഘോഷിക്കാനും ഒന്നിച്ചിരുന്ന് സദ്യ കഴിക്കാനും ഭാഗ്യമുണ്ടായി. ജീവിതത്തില്‍ മറക്കാനാവാത്ത ആ ഓണസമ്മാനം നല്കിയിട്ടാണ് കഴിഞ്ഞവര്‍ഷം അച്ഛന് ഞങ്ങളെ വിട്ടുപോയത്. -ദിവ്യ ഉണ്ണി
Read Moreകല്യാണം കഴിച്ചാൽ ലൈഫ് ബോറടിക്കുമെന്ന്; സീരിയല്‍ ഷൂട്ടിംഗ് കൊച്ചിയിലേക്ക് മാറ്റിയതില്‍ ഭാര്യയ്ക്ക് സമാധാനമില്ലെന്ന് ശ്രീജിത്ത് വിജയ്
സീരിയല്‍ ഷൂട്ടിംഗ് നേരത്തെ തിരുവനന്തപുരത്തായിരുന്നു. ഇപ്പോഴത് കൊച്ചിയിലേക്ക് മാറ്റിയതില്‍ സന്തോഷമുണ്ട്. ഞാന്‍ വീട്ടിലായതോടെ അര്‍ച്ചനയ്ക്ക് സമാധാനമില്ല. കുക്കിംഗ് ഒക്കെ കൂടുതലാണ്. അല്ലെങ്കില്‍ 15 ദിവസം ഞാനില്ലാതെയായിരിക്കുമല്ലോ. അമ്മ എങ്ങനെയാണോ അതേ പോലെയാണ് അർച്ചന എനിക്ക്. ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ എനിക്ക് അമ്മയെപ്പോലെ തന്നെയാണ് തോന്നാറുള്ളത്. എന്റെ അമ്മ എന്താണോ പറയുന്നത് അതേ മറുപടിയാണ് അർച്ചന പറയുന്നത്. അര്‍ച്ചന അഭിനയിക്കുമോ എന്നറിയില്ല. ചിലരൊക്കെ അങ്ങനെ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഓഫേഴ്സൊന്നും വന്നിട്ടില്ല. നീ അഭിനയിക്കാന്‍ പോയാല്‍ നിനക്ക് വില്ലത്തി വേഷം നന്നായി ചേരുമെന്നാണ് ശ്രീ എപ്പോഴും പറയാറുള്ളത്. നായികയുടെയല്ല വില്ലത്തി ലുക്കാണ് നിനക്ക് എന്ന് പറയാറുണ്ട്. കല്യാണം കഴിച്ചാൽ ലൈഫ് ബോറടിക്കുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്ക് പക്ഷെ അങ്ങനൊരു അനുഭവമില്ല. അർച്ചന ഒപ്പമില്ലെങ്കിലാണ് എനിക്ക് ലൈഫ് ബോറടിക്കുന്നത്. -ശ്രീജിത്ത് വിജയ്
Read Moreഒപ്പമഭിനയിച്ചവരിൽ ഭൂരിഭാഗവും എന്റെ സുഹൃത്തുക്കളല്ല; രണ്ട് പ്രണയമുണ്ടായിരുന്നെന്ന് തുറന്ന് പറഞ്ഞ് കാജൽ അഗർവാൾ
ജീവിതത്തിൽ ഞാൻ ആകെ കരഞ്ഞത് ബോയ്ഫ്രണ്ട് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു വൈകാരിക രംഗം അഭിനയിക്കണമെങ്കിൽ എന്റെ ജീവിതത്തിൽനിന്നുള്ള ഒരനുഭവം റഫർ ചെയ്യാനില്ല. എനിക്ക് രണ്ട് സീരിയസായ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്.ഒരു പ്രണയം ഞാൻ നടിയാവുന്നതിന് മുമ്പായിരുന്നു. രണ്ടാമത്തേത് അതിന് ശേഷവും. രണ്ട് പേരും ഇൻഡസ്ട്രിക്ക് പുറത്തു നിന്നുള്ളവരായിരുന്നു. രണ്ടാമത്തെ ബന്ധം നിലനിന്നില്ല. ഒരു ബന്ധത്തിന് നിങ്ങൾ സമയം കൊടുക്കുകയും ഒപ്പമുണ്ടാവേണ്ടതുമുണ്ട്. എനിക്ക് സമയമില്ലാത്തതിനാൽ അത് സാധ്യമായിരുന്നില്ല. തമിഴ് സിനിമയിൽ വിജയ്ക്കൊപ്പം അഭിനയിച്ചത് നല്ല അനുഭവമായിരുന്നു. അദ്ദേഹം അധികം സംസാരിക്കില്ല.തെലുങ്കിൽ ജൂനിയർ എൻടിആറിനെയും ഇഷ്ടമാണ്. അദ്ദേഹം സത്യസന്ധനാണ്. സിനിമകളിൽ എനിക്കധികം സുഹൃത്തുക്കളില്ല. ഒപ്പമഭിനയിച്ചവരിൽ ഭൂരിഭാഗവും എന്റെ സുഹൃത്തുക്കളല്ല. മുംബൈയിലേക്ക് വന്നാൽ അവരെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കും. അതിനപ്പുറത്തേക്ക് ആ സൗഹൃദമില്ല. -കാജൽ അഗർവാൾ
Read Moreഇപ്പോൾ അഭിനയിക്കുന്നത് പൃഥിരാജിനൊപ്പം; തുല്യ പ്രതിഫലമില്ലെങ്കിലും ന്യായമായത് വേണമെന്ന് അപർണ ബാലമുരളി
തുല്യ പ്രതിഫലമല്ല ന്യായമായ പ്രതിഫലമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. പൃഥിരാജിനൊപ്പം കാപ്പ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് ലഭിക്കുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. മഞ്ജു വാര്യർക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് കാപ്പ എന്ന ചിത്രത്തിന്റെ ഭാഗമായത്. പക്ഷെ മഞ്ജുവിന് നൽകുന്ന അതേ പ്രതിഫലം എനിക്കും വേണമെന്ന് ആവശ്യപ്പെടാൻ പറ്റില്ല. അവർക്ക് അത്രയും വർഷത്തെ അനുഭവമുണ്ട്. സിനിമാ വ്യവസായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ആർട്ടിസ്റ്റാണ്. അവർക്ക് നൽകുന്ന പൈസ എനിക്ക് വേണമെന്ന് വാശി പിടിക്കാൻ പറ്റില്ല. പക്ഷെ പ്രതിഫലം ന്യായമായിരിക്കണം. തുല്യമാവുന്നതും ന്യായമാവുന്നതും തമ്മിൽ വ്യത്യാസമുണ്ട്. –അപർണ ബാലമുരളി
Read Moreഞാന്‍ ബ്രേക്കപ് ആകാൻ..! പ്ലസ്ടു മുതലുളള സുഹൃത്തായിരുന്നു; അവന്റെ മരണം എന്നെ തളര്‍ത്തി; ഡിപ്രഷനായിരുന്നു; തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്
എറണാകുളത്ത് കോളേജില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു പ്രണയം ഉണ്ടായിരുന്നത്. വീട്ടുകാര്‍ പിടിച്ചു. അങ്ങനെ അതൊന്നു ബ്രേക്കപ് ആക്കേണ്ടി വന്നു. അതിനോടൊപ്പം തന്നെ എന്റെ ഏറ്റവും അടുത്ത സുഹൃത്തും മരിച്ചു. രണ്ടിന്റെയും കൂടി കാര്യം ആയപ്പോള്‍ ആണ് അങ്ങനെ ചെയ്തത്. പിന്നീട് പ്രാക്ടിക്കലി ചിന്തിച്ചപ്പോള്‍ അത് പ്രശ്നമായി തോന്നി. രണ്ട് വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിരുന്നു ഞങ്ങള്‍. അങ്ങനെയാണ് ഞാന്‍ തന്നെ അത് അവസാനിപ്പിച്ചത്. അവിടെ അതിനെ സൊ കോള്‍ഡ് തേച്ചു എന്നായി. രണ്ടു രണ്ടര കൊല്ലം സുഹൃത്തുക്കളാലും കോളജിലും എല്ലാം ഒറ്റപ്പെട്ടു. പ്ലസ്ടു മുതലുളള സുഹൃത്തായിരുന്നു. അവന്റെ മരണം എന്നെ തളര്‍ത്തി. ഡിപ്രഷനായിരുന്നു. ഞാന്‍ ബ്രേക്കപ് ആകാൻ അതും കാരണമാകാം -വിന്‍സി അലോഷ്യസ്
Read More