മെഗാസ്റ്റാർ മമ്മൂട്ടിയെ ഏറെക്കാലത്തിനു ശേഷം നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം പൂജ ബത്ര കുറിച്ച വാക്കുകൾ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയോടൊത്തുള്ള ചിത്രങ്ങളും കുറിപ്പിനോടൊപ്പം പൂജ പങ്കുവച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കണ്ടിട്ടും ഒരു മാറ്റവുമില്ലല്ലോ എന്നാണ് പൂജയുടെ കുറിപ്പ്. എല്ലാ മേഘം ആരാധകര്‍ക്കും.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരമായ മമ്മൂട്ടിക്കൊപ്പം. കുറേ നാളുകള്‍ക്ക് ശേഷം കണ്ടതില്‍ സന്തോഷം. നിങ്ങള്‍ അല്‍പ്പം പോലും മാറിയിട്ടില്ലാലോ… എന്നാണ് പൂജ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. 1999ല്‍ പ്രിയദർശൻ സംവിധാനം ചെയ്ത മേഘം എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടിയും പൂജ ബത്രയും ഒന്നിച്ച് അഭിനയിച്ചിരുന്നു.. ഭാര്യാഭര്ത്താക്കന്മാരായാണ് ഇരുവരും വേഷമിട്ടത്. ഹംഗറിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മമ്മൂട്ടി ഹംഗറിയില്‍ എത്തിയിരിക്കുന്നത്. അതേസമയം, അഖില്‍ അക്കിനേനി നായകനാകുന്ന ഏജന്റ് എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് മമ്മൂട്ടി. അഞ്ചു ദിവസമാണ് ഹംഗറിയില്‍…
Read MoreCategory: Movies
തമിഴ്നാട് പുതിയ ഡാമും പണിയും; സന്തോഷ് പണ്ഡിറ്റ് അങ്ങനെ പറയുന്നകാരണം ഇതാണ്…
എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും, സംഭവിച്ചു കഴിയുമ്പോൾ ദുഃഖം, ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ. (അതിനു കുറച്ചു കോടികൾ കത്തിക്കും . അത്രതന്നെ.) ഇതിന്റെ പരിഹാരം ഒന്നേയുള്ളു, മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ് നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും, തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും . ലോകത്തിന്റെ ഏതുകോണിലുള്ളവരെയും “സേവ്”ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം “സേവ്” ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും, തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം . -സന്തോഷ് പണ്ഡിറ്റ്
Read Moreനാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രങ്ങളോട് സമാന്ത ചെയ്തത് കണ്ടോ
നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിനു പിന്നാലെ നാഗചൈതന്യയ്ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്ത് സാമന്ത. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതേസമയം സുഹൃത്തുക്കൾക്കൊപ്പം ഇരുവരും നിൽക്കുന്ന രണ്ടു ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല. നാലു വർഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബർ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്. ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.’–വിവാഹമോചനവാർത്ത സ്ഥിരീകരിച്ച് നാഗചൈതന്യ കുറിച്ച വാക്കുകളായിരുന്നു ഇത്.2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം ‘യേ മായ ചേസാവെ’യുടെ സെറ്റിൽ…
Read Moreവൈകി വരുന്ന തിരിച്ചറിവിനെക്കുറിച്ച് പിഷാരടി
നമ്മള് ചെയ്യുന്ന തെറ്റുകള്‍ മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാലും അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ സമയമെടുക്കും. തിരിച്ചറിവ് വൈകിയെന്ന് തന്നെയാണ് തോന്നുന്നത്. കാരണം നമ്മള് പെട്ടെന്ന് ചില കാര്യങ്ങള്‍ മാറ്റി എന്ന് കരുതി നമുക്കത് ഉള്‍ക്കൊള്ളാനാവില്ല. ഇതിന് ഒരു സമയം വേണം. അതാണ് ഈ വൈകലിനുള്ള കാരണം. നമ്മളോടൊരാള്‍ നമ്മള് ചെയ്യുന്നത് തെറ്റാണെന്നും മറ്റൊന്നാണ് ശരിയെന്നും പറഞ്ഞാലും അത് അംഗീകരിക്കാന്‍ ജനിതകപരമായി നമുക്ക് പറ്റില്ല. നമ്മള് മറ്റൊരു ശരി വിശ്വസിച്ച് വച്ചിരിക്കുകയാണല്ലൊ. അതിന്റേതായ സമയമെടുത്ത് അത് മനസിലാക്കി കഴിഞ്ഞാല്‍ പിന്നീട് അത് ആവര്‍ത്തിക്കില്ല. -രമേഷ് പിഷാരടി
Read Moreചന്ദ്രലേഖയിൽ നായിക ആകേണ്ടിയിരുന്നത് മഞ്ജു; പ്രതികരിച്ച് മഞ്ജുവും
മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ചന്ദ്രലേഖ എന്ന സുപ്പർഹിറ്റ് ചിത്രത്തിൽ നടി പൂജ ബത്ര ചെയ്ത കഥാപാത്രമായ ലേഖയ്ക്കായി ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ. എന്നാല്‍ നടിയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഈ കഥാപാത്രമാകാൻ പൂജയെ കൊണ്ടുവന്നത്. സംവിധായകന് പ്രിയദര്ശൻ തന്നെയാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ലേഖയായി അഭിനയിക്കാന്‍ കഴിയാതിരുന്നതില്‍ ഏറെ നിരാശയുണ്ട് എന്നായിരുന്നു മഞ്ജു ഇതിനെക്കുറിച്ച് പ്രതികരിച്ചത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് മഞ്ജുവിനോട് പ്രിയദർശൻ ഇക്കാര്യം പറയുന്നത്. മോഹന്‍ലാലിനോടൊപ്പം വന്‍ താരനിരയായിരുന്നു ചന്ദ്രലേഖയിൽ അഭിനയിച്ചത്. മോഹന്‍ലാലിന്റെ നായികയായിട്ടാണ് പൂജ ബത്ര ചിത്രത്തില്‍ എത്തിയത്. ചന്ദ്രലേഖ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പൂജ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് പ്രിയദര്ശന്- മമ്മൂട്ടി ടീമിന്റെ മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം പ്രിയദര്ശന് ചിത്രത്തില്‍…
Read Moreവിവാഹത്തിന് തിടുക്കമില്ല…
സിനിമാ നടി റിതു വര്‍മ വിവാഹിതയാവാന്‍ പോവുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. കണ്ണും കണ്ണും കൊള്ളയടിച്ചാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് റിതു. ദുല്‍ഖര്‍ സല്മാൻ ആയിരുന്നു ഈ ചിത്രത്തിൽ റിതുവിന്റെ നായകനായി അഭിനയിച്ചത്. അതുകൊണ്ടു തന്നെ മലയാളികള്‍ക്കും സുപരിചിതയായി റിതു മാറി. തെലുങ്കിലും തമിഴിലും സജീവമായി തന്റെ കരിയർ മുന്നോട്ടു പോവുന്നതിനിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി. ഒടുവില്‍ നടി തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സത്യമെന്താണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്. വിവാഹത്തിന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ ഒരുപാട് സമയമുണ്ട്. യാതൊരു തിരക്കും ഇല്ല. ഇനിയും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ അതേക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. കല്യാണക്കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും എനിക്ക് നല്‍കിയിട്ടുണ്ട്. എന്നെ ബുദ്ധിമുട്ടിക്കണം എന്ന് അവര്‍ കരുതുന്നില്ല. പക്ഷേ, ഇടയ്ക്കൊക്കെ കല്യാണം കഴിക്കേണ്ടേത് ഓര്‍മിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട് – നടി…
Read Moreമലയാള സിനിമ; ഭാവനയുടെ തീരുമാനം ഇങ്ങനെ
ഇനി കുറച്ച് കാലത്തേക്ക് മലയാള സിനിമകൾ ഒന്നും ചെയ്യുന്നില്ല. മലയാളത്തിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്. മലയാള സിനിമകൾ ഉടനെയൊന്നും ചെയ്യണ്ട എന്നത് എന്റെ തീരുമാനമാണ്. അത് എന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി 2. നിലവില്‍ കന്നടയിൽ ആണെങ്കിലും പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല. കന്നടയിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി. -ഭാവന
Read Moreകത്രീന പറഞ്ഞ ആ കാര്യം വിശ്വസിക്കാതെ ആരാധകർ
ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാവാന്‍ പോവുകയാണോയെന്നാണ്. രാജസ്ഥാനില്‍ വച്ച് രാജകീയമായി നടക്കുന്ന വിവാഹചടങ്ങുകളുടെ മുഴുവന്‍ തയാറെടുപ്പുകള്‍ തുടങ്ങിയെന്നും ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് കത്രീനയുടെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യുന്നതെന്നും ഡിസംബറിലാണ് വിവാഹ തീയതി കുറിച്ചിരിക്കുന്നതെന്നും പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലം കേട്ട് മൗനം പാലിച്ചിരുന്ന കത്രീനയും വിക്കിയും ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കത്രീന ഈ ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ചത്. താനും വിക്കിയും വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്തയില്‍ യാതൊരുവിധ സത്യവുമില്ലെന്നാണ് കത്രീന പറയുന്നത്. എന്നാല്‍ എങ്ങനെയാണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ആ ഒരു ചോദ്യം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്രീന…
Read Moreമോർഫ് ചെയ്ത തന്റെ ചിത്രം കണ്ടു, നേഹ ശർമയുടെ പ്രതികരണം ഞെട്ടിക്കുന്നത്
താന്‍ അഭിനയിക്കുന്ന ഷോര്ട്ട്ഫിലിമിന്റെസെറ്റില് എത്തിയപ്പോഴാണ് മോര്‍ഫിംഗ് ചിത്രത്തിനെ കുറിച്ച് അറിയുന്നത്. ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ ആളുകള്‍ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. എനിക്ക് അപ്പോള്‍ ആ ചിത്രത്തിനെ കുറിച്ച് മനസിലായില്ല. ഞാൻ സെറ്റില്‍ എന്തിയപ്പോള്‍ എല്ലാവരും വളരെ വിചിത്രമായിട്ടായിരുന്നു പെരുമാറിയത്. പിറുപിറുക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് തോന്നി. ഏറ്റവും ഒടുവില്‍ ഒരാള്‍ വന്ന് വൈറലായ എന്റെ മോര്‍ഫിംഗ് ചിത്രത്തിനെക്കുറിച്ച് പറയുകയായിരുന്നു. ചിത്രം എന്നെ അക്ഷരംപ്രതി ഞെട്ടിക്കുകയായിരുന്നു. ചെയ്തത് ആരാണെങ്കിലും വളരെ ക്രിയേറ്റീവായിട്ടാണ് ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. എന്നാല്‍ പിന്നീട് ഓക്കെ ആയി. ആളുകള്‍ സ്ത്രീവിരുദ്ധരാകുന്നത് വളരെ സങ്കടകരമാണ്… ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് നിര്‍ത്തുക. -നേഹ ശർമ
Read Moreഅഭിനയിക്കാനുള്ള ആഗ്രഹത്തോടൊപ്പം പണവും ആവശ്യമെന്ന് ബീനാ ആന്റണി
ഇന്ന് ഒരുപാട് യുവാക്കള്‍ ടിവി സീരിയലിന്റെ ഭാഗമാവാന്‍ വരുന്നുന്നുണ്ട്. അവരൊക്കെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പക്ഷേ പഴയ രീതിയിലുള്ള ആവേശമൊന്നും ഇവരില്‍ പ്രകടമല്ല. എല്ലാവരും പെട്ടെന്നുള്ള പ്രശസ്തിക്ക് പിറകേയുള്ള ഓട്ടത്തിലാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഞാന്‍ സീരിയല്‍ മേഖലയില്‍ നിന്ന് ഒരിക്കല്‍ മാത്രമാണ് ഇടവേള എടുത്തിട്ടുള്ളത്. അത് എന്റെ പ്രസവത്തിന്റെ സമയത്ത് മാത്രമാണ്. അതും പരമാവധി മൂന്ന് മാസം മാത്രമാണ് അവധിയെടുത്തത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും സ്ഥിരതയില്ല എന്ന് പറയേണ്ടി വരും. 15 വര്‍ഷത്തോളം ഞാന്‍ നായികാ കഥാപാത്രങ്ങളാണ് ചെയ്തത്. പിന്നീട് അത് മാറി സപ്പോര്‍ട്ടിംഗ് റോളായി. മാറ്റം ഒഴിവാക്കാനാവാത്തതാണ്. ഇപ്പോള്‍ നിരവധി കഥാപാത്രം എനിക്ക് ചെയ്യാനായി ലഭിക്കുന്നുണ്ട്. അതെല്ലാം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടും പണം ആവശ്യമുള്ളത് കൊണ്ടും ചെയ്യുന്നതാണ്. -ബീന ആന്റണി
Read More