വ​ലി​യ ചോ​ദ്യ​ചി​ഹ്നം

മു​ല്ല​പ്പെ​രി​യാ​ര്‍ കേ​ര​ള​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക് അ​സ്ത്രം പോ​ലെ ചൂ​ണ്ടി നി​ല്‍​ക്കു​ന്ന ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ള്‍ ആ​ണെ​ന്നു​ള്ള അ​റി​വ് ഇ​ന്നോ ഇ​ന്ന​ലെ​യോ ഉ​ള്ള​ത​ല്ല. ആ ​അ​റി​വ് ഇ​ത്ര​യും സ​ത്യ​സ​ന്ധ​മാ​യി​രു​ന്നി​ട്ടും എ​ന്തു​കൊ​ണ്ട് അ​താ​ത് കാ​ല​ങ്ങ​ളി​ല്‍ മാ​റി​മ​റി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന ഗ​വ​ണ്‍​മെ​ന്‍റു​ക​ളോ കോ​ട​തി​ക​ളോ അ​തി​ന്‍റെ ഭ​യാ​ന​ക​മാ​യ വ​ശ​ങ്ങ​ളി​ലേ​ക്ക് ഒ​രു എ​ത്തി​നോ​ട്ടം ന​ട​ത്തു​ന്നി​ല്ല ? ഇ​തൊ​രു വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​ണ്.​ ഞാ​ന്‍ കോ​ട​തി​ക​ളെ​യോ നി​യ​മ വ്യ​വ​സ്ഥ​ക​ളെ​യോ പ​ഴി​ചാ​രു​ക​യ​ല്ല. മ​റി​ച്ച് ഇ​പ്പോ​ഴു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ന​മു​ക്ക് എ​ന്തു ചെ​യ്യാ​ന്‍ ക​ഴി​യും ? ഇ​തി​നെ​ക്കു​റി​ച്ച് വ​ലി​യ പ​ഠ​നം ഉ​ള്ള ആ​ള്‍​ക്കാ​രു​ടെ, ടി​വി​യി​ല്‍ വ​രു​ന്ന ഡി​ബേ​റ്റു​ക​ള്‍ കേ​ള്‍​ക്കു​മ്പോ​ള്‍ എ​നി​ക്ക് തോ​ന്നു​ന്ന അ​ഭി​പ്രാ​യം. അ​തി​ല്‍ ചി​ല​ര്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഒ​രു ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​ന് വ​ഴി​തെ​ളി​യുമെന്നാണ്. -ഭ​ദ്ര​ൻ

Read More

ടൊ​വി എ​ന്നെ പ​ഠി​പ്പി​ച്ചു

ടൊ​വി​നോ സി​നി​മാ​മേ​ഖ​ല​യി​ല്‍ ത​ന്‍റെ ഒ​ന്പ​താം വ​ര്‍​ഷം ആ​ഘോ​ഷി​ക്കു​ന്പോ​ള്‍, ടൊ​വി​നോ​യെ കു​റി​ച്ച്‌ ആ​ദ്യം മ​ന​സി​ലോ​ര്‍​ക്കു​ന്ന ഒ​രു കാ​ര്യം, എ​ത്ര​ത്തോ​ളം വി​ന​യാ​ന്വി​ത​നാ​ണ് ആ​ളെ​ന്ന​താ​ണ്. ഒ​രു മ​നു​ഷ്യ​നെ​ന്ന രീ​തി​യി​ലും അ​തി​ശ​യി​പ്പി​ക്കു​ന്ന ന​ട​നെ​ന്ന രീ​തി​യി​ലു​മു​ള്ള ടൊ​വി​നോ​യു​ടെ വ​ള​ര്‍​ച്ച പു​ഞ്ചി​രി​യോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ഞാ​ന്‍ നോ​ക്കി​ക്കാ​ണു​ന്നു. ഒ​രു ന​ല്ല ശ്രോ​താ​വാ​കേ​ണ്ട​ത് എ​ത്ര പ്ര​ധാ​ന​മാ​ണെ​ന്ന് ടൊ​വി എ​ന്നെ പ​ഠി​പ്പി​ച്ചു. ഒ​രു ന​ല്ല സു​ഹൃ​ത്ത്, എ​പ്പോ​ഴും ആ​ശ്ര​യി​ക്കാ​വു​ന്ന, പ്ര​ചോ​ദ​ന​മാ​വു​ന്ന അ​തി​ശ​യി​പ്പി​ക്കു​ന്ന മ​നു​ഷ്യ​ന്‍. എ​ല്ലാ ആ​ശം​സ​ക​ളും ടൊ​വീ… -സം​യു​ക്ത മേ​നോ​ൻ

Read More

അന്യഭാഷകളിൽ  നമുക്ക് കിട്ടുന്നത് ഭ​യ​ങ്ക​ര ബ​ഹു​മാ​നം

മ​നഃ​പൂ​ര്‍​വം ന​മ്മ​ള്‍ സി​നി​മ മാ​റ്റി​വ​യ്ക്കു​ക​യോ ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. അ​തി​ന് ഒ​രു കാ​ര​ണ​മു​ണ്ടാ​കും. ഒ​ന്നു​കി​ല്‍ ആ ​ക​ഥാ​പാ​ത്രം ഞാ​ന്‍ ചെ​യ്യു​ന്ന​തി​ല്‍ അ​വ​ര്‍ കോ​ണ്‍​ഫി​ഡ​ന്‍​സ് ആ​യി​രി​ക്കും, എ​ന്നാ​ല്‍ ഞാ​ന്‍ ആ​യി​രി​ക്കി​ല്ല. അ​ങ്ങ​നെ മാ​റി​യി​ട്ടു​ള്ള സി​നി​മ​ക​ളു​ണ്ട്. പി​ന്നെ എ​നി​ക്ക് കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​യി​ട്ടു​ള്ള ഒ​രു സ്ഥ​ലം ഇ​തൊ​ക്കെ ഒ​രു ഘ​ട​ക​മാ​ണ്. നാ​ളെ എ​ന്നെ വേ​റെ ഒ​രു വ​ലി​യ ഡ​യ​റക്ട​ര്‍ വേ​റെ ഒ​രു ലാം​ഗ്വേ​ജി​ലേ​ക്ക് വി​ളി​ക്കു​മ്പോ​ള്‍ എ​നി​ക്ക് അ​വി​ടെ പോ​കാ​ന്‍ തോ​ന്നു​ന്ന ഒ​രു ഘ​ട​ക​മു​ണ്ടാ​ക​ണം. ഒ​രു ക്യാ​ര​ക്ട​ര്‍ മാ​ത്ര​മാ​യി എ​ന്നെ മോ​ഹി​പ്പി​ക്കി​ല്ല. ഒ​രു കം​ഫ​ര്‍​ട്ട് സോ​ണ്‍ എ​ന്ന് പ​റ​യാം. പ​ല​പ്പോ​ഴും ഞാ​ന്‍ കം​ഫ​ര്‍​ട്ടി​ബി​ള്‍ ആ​വി​ല്ല. തെ​ലു​ങ്കി​ലൊ​ക്കെ പോ​യ സ​മ​യ​ത്ത് ആ​ദ്യ​ത്തെ ര​ണ്ട് ദി​വ​സ​മൊ​ക്കെ ക​ഴി​ഞ്ഞ​പ്പോ​ള്‍ തി​രി​ച്ചു​വ​ന്നാ​ലോ എ​ന്ന് ഞാ​ന്‍ ആ​ലോ​ചി​ച്ചി​രു​ന്നു. ഭാ​ഷ കം​ഫ​ര്‍​ട്ടി​ബി​ള്‍ ആ​വു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നെ അ​വി​ടെ ഭ​യ​ങ്ക​ര ബ​ഹു​മാ​ന​വും ഒ​ക്കെ​യാ​ണ്. -ബി​ജു മേ​നോ​ൻ

Read More

ത​ല​മു​ടി വ​ടി​ച്ച് ശി​ല്‍​പ ഷെ​ട്ടി!

ബോ​ളി​വു​ഡ് ന​ടി ശി​ല്‍​പ​യു​ടെ ഭ​ര്‍​ത്താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ രാ​ജ് കു​ന്ദ്ര നീ​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തെ തു​ട​ര്‍​ന്ന് അ​ടു​ത്ത​യി​ടെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ബോ​ളി​വു​ഡി​നെ​യാ​കെ ഇ​ള​ക്കി മ​റി​ച്ച​താ​യി​രു​ന്നു ഈ ​സം​ഭ​വം. ഭ​ര്‍​ത്താ​വി​ന്‍റെ അ​റ​സ്റ്റി​നെ തു​ട​ര്‍​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശി​ല്‍​പ​യ്‌​ക്കെ​തി​രേ​യും അ​സ​ഭ്യ വ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ കു​റ​ച്ച് നാ​ള്‍ എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നും വി​ട്ടു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​ധി​കം വൈ​കാ​തെ ത​ന്നെ ശി​ല്‍​പ മ​ട​ങ്ങി​യെ​ത്തി. ര​ണ്ട് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് രാ​ജ് കു​ന്ദ്ര ജ​യി​ല്‍ മോ​ചി​ത​നാ​കു​ന്ന​ത്. ജ​യി​ലി​ല്‍ നി​ന്നു പു​റ​ത്തു​വ​ന്ന ശേ​ഷം രാ​ജ് കു​ന്ദ്ര പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യി​ട്ടി​ല്ല. മാ​ധ്യ​മ​ങ്ങ​ളു​ടെ ക​ണ്ണി​ല്‍പ്പെ​ടാ​തെ വീ​ട്ടി​ന​ക​ത്തു ത​ന്നെ തു​ട​രു​ക​യാ​ണ് രാ​ജ്. ശി​ല്‍​പ, രാ​ജ് കു​ന്ദ്ര​യി​ല്‍ നി​ന്നു വി​വാ​ഹ മോ​ച​നം നേ​ടാ​ന്‍​ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. രാ​ജ് കു​ന്ദ്ര പു​റ​ത്തി​റ​ങ്ങി ഏ​താ​ണ്ട് ഒ​രു മാ​സ​ത്തോ​ളം ആ​കു​മ്പോ​ഴാ​യി​രു​ന്നു ശി​ല്‍​പ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ​യി​ല്‍ ശി​ല്‍​പ​യു​ടെ ത​ല​മു​ടി​യു​ടെ…

Read More

മ​ര​ക്കാ​ര്‍ ച​തി​ക്കു​മോ ആ​ശാ​നേ..! മരക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യണമെന്ന് ഉടമകൾ

കോ​ഴി​ക്കോ​ട്: മ​ര​ക്കാ​ര്‍ അ​റ​ബി ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കാ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍. കോ​വി​ഡാ​ന​ന്ത​രം തി​യ​റ്റ​റു​ക​ള്‍​ക്ക് ക​ള​ക്ഷ​നി​ല്‍ വ​ലി​യ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന ഈ ​ചി​ത്രം ഒ​ടി​ടി​യി​ലേ​ക്ക് പോ​കു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്കി​ടെ​യാ​ണ് ക​ര്‍​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി തി​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന​യും ഉ​യ​ര്‍​ത്തു​ന്ന​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ നി​ല​പാ​ടി​നോ​ട് തി​യ​റ്റ​റു​ട​മ​ക​ള്‍​ക്കി​ട​യി​ല്‍ ഭി​ന്ന​ത​യു​ണ്ട്. ദൃ​ശ്യം -2 എ​ന്ന സി​നി​മ ഒ​ടി​ടി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​പ്പോ​ള്‍ വ​ന്‍ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ നൂ​റു​കോ​ടി മു​ത​ല്‍ മു​ട​ക്കു​ള്ള മ​ര​ക്കാ​ര്‍ തി​യ​റ്റ​റു​ക​ളി​ല്‍ നി​ശ്ച​യ​മാ​യും ക​ളി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​തു​ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ വാ​ദം. ചി​ത്രം വ​ലി​യ​ ജ​നപ്രീ​തി​നേ​ടു​ക​യും ചെ​യ്തു. തി​യ​റ്റ​റു​ക​ളി​ല്‍ റി​ലീ​സ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ല്‍ പ്ര​തി​സ​ന്ധി​കാ​ല​ത്ത് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ തി​യ​റ്റ​റി​ലെ​ത്താ​ന്‍ ഇ​തു​കാ​ര​ണ​മാ​യേ​നെ​യെ​ന്നും ഇ​വ​ര്‍ വാ​ദി​ക്കു​ന്നു. എ​ന്നാ​ല്‍ നി​ര്‍​മാ​ണ വി​ത​ര​ണ​രം​ഗ​ത്ത് അ​തി​കാ​യ​നാ​യ ആ​ശി​ര്‍​വാ​ദി​നും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും…

Read More

താ​പ്‌​സി പ​ന്നുവിന് മ​ല​യാ​ളം ഇ​ഷ്ടം

മ​ല​യാ​ളം എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. മ​ല​യാ​ള​ചി​ത്ര​ങ്ങ​ള്‍ കാ​ണാ​നും ഇ​ഷ്ട​മാ​ണ്. എ​ന്നാ​ല്‍ മ​ല​യാ​ളം ന​ന്നാ​യി അ​റി​യി​ല്ല എ​ന്ന​തു ത​ന്നെ​യാ​ണു ചി​ത്ര​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു ത​ട​സം. ആ​ദ്യം ത​മി​ഴി​ലും തെ​ലു​ങ്കി​ലും പി​ന്നീ​ടു ഹി​ന്ദി​യി​ലും എ​ത്തി​യ ആ​ളാ​ണു ഞാ​ന്‍. മാ​തൃ​ഭാ​ഷ​യാ​യ ഹി​ന്ദി​യി​ല്‍ ചി​ത്ര​ങ്ങ​ള്‍ ചെ​യ്ത​പ്പോ​ഴാ​ണു ഭാ​ഷ അ​റി​ഞ്ഞി​രി​ക്കു​ക എ​ന്ന​ത് അ​ഭി​ന​യ​ത്തെ വ​ലി​യ രീ​തി​യി​ല്‍ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ഹി​ന്ദി​യി​ലെ​ത്തി​യ​തോ​ടെ എ​ന്‍റെ അ​ഭി​ന​യ​ശൈ​ലി ത​ന്നെ മാ​റി. ത​മി​ഴും തെ​ലു​ങ്കും കു​റെ​യൊ​ക്കെ അ​റി​യാം. ചി​ത്ര​ങ്ങ​ള്‍ ചെ​യ്യു​ന്നു​മു​ണ്ട്. അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ ഒ​രു​ചി​ത്ര​ത്തോ​ടു നൂ​റു ശ​ത​മാ​നം സ​ത്യ​സ​ന്ധ​ത പു​ല​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ ആ ​ഭാ​ഷ​യി​ല്‍ അ​ത്യാ​വ​ശ്യം പ്രാ​വീ​ണ്യ​മെ​ങ്കി​ലും വേ​ണം. –താ​പ്‌​സി പ​ന്നു

Read More

ആ ​സി​നി​മാസെ​റ്റി​ല്‍വെച്ച് അങ്ങനെയങ്ങ് സംഭവിച്ചുപോയി…

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​മാ​ണ് ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്ത് 2006-ല്‍ ​പു​റ​ത്തെ​ത്തി​യ ക്ലാ​സ്‌​മേ​റ്റ്‌​സ്. ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ന്ന വ്യ​ക്തി​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ഓ​ര്‍​മ അ​ടു​ത്ത കാ​ല​ത്ത് ബാ​ല​ച​ന്ദ്ര​മേ​നോ​ൻ പ​ങ്കു​വ​ച്ചി​രു​ന്നു. പ്ര​ഫ. അ​യ്യ​ര്‍ എ​ന്ന കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ വേ​ഷ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ ബാ​ല​ച​ന്ദ്ര മേ​നോ​ൻ ചെ​യ്ത​ത്. താ​ന്‍ വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ച ഒ​രേ​യൊ​രു സി​നി​മാ സെ​റ്റ് ക്ലാ​സ്‌​മേ​റ്റ്‌​സി​ന്‍റേ​ത് ആ​യി​രു​ന്നു​വെ​ന്ന് ബാ​ല​ച​ന്ദ്ര മേ​നോ​ന്‍ പ​റ​യു​ന്നു. ക്ലാ​സ്‌​മേ​റ്റ്‌​സ്! ഞാ​ന്‍ ഏ​റെ ആ​സ്വ​ദി​ച്ച ചി​ത്രം. പ​ക്ഷേ എ​ന്നെ സം​ബ​ന്ധി​ച്ച് ആ ​സി​നി​മ​യെ കൂ​ടു​ത​ല്‍ സ്‌​പെ​ഷ​ല്‍ ആ​ക്കു​ന്ന​ത്, എ​ന്‍റെ വി​വാ​ഹ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ ഒ​രേ​യൊ​രു സി​നി​മാ സെ​റ്റ് അ​താ​ണ് എ​ന്ന​താ​ണ്. ഭാ​ര്യ​യും മ​ക​ളും എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജ​ഗ​തി ശ്രീ​കു​മാ​റും ശോ​ഭ​യും ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ആ ​ചെ​റു​പ്പ​ക്കാ​ര്‍ ഒ​ക്കെ​ത്ത​ന്നെ ന​ല്ല ഭ​ര്‍​ത്താ​ക്ക​ന്മാ​രാ​യും ഭാ​ര്യ​മാ​രാ​യും ഒ​പ്പം സി​നി​മ​യി​ലും വി​ജ​യം കൈ​വ​രി​ച്ച​വ​രാ​യും…

Read More

ആ സംഭവത്തിനുശേഷം ഞാ​ൻ എ​ന്‍റെ വീ​ടി​നു​ള്ളി​ലെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ചു​രു​ങ്ങി..! പ​രി​ണീ​തി ചോ​പ്ര പറയുന്നു…

2014, 2015 വ​ർ​ഷ​ങ്ങ​ൾ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം കാ​ല​ഘ​ട്ട​മാ​യി​രു​ന്നു. ദാ​വ​ത്-​ഇ-​ഇ​ഷ്ക്, കി​ൽ ദി​ൽ എ​ന്നീ സി​നി​മ​ക​ൾ ബോ​ക്സ് ഓ​ഫീ​സി​ൽ വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു. പി​ന്നീ​ട് എ​ന്‍റെ കൈ​യി​ൽ പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​ന് മു​മ്പ് ഞാ​ൻ ഒ​രു വീ​ട് വാ​ങ്ങി വ​ലി​യ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. അ​തി​നു​ ശേ​ഷം പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ എ​ല്ലാം അ​വ​സ്ഥ​യി​ലും ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു. അ​ക്ഷ​രാ​ർ​ഥത്തി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ലെ എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞി​രു​ന്നു. എ​നി​ക്ക് പ്ര​തീ​ക്ഷി​ക്കാ​ൻ പോ​സി​റ്റീ​വാ​യി ഒ​ന്നു​മി​ല്ലാ​തെ​യാ​യി. പി​ന്നീ​ട് ഞാ​ൻ എ​ന്‍റെ വീ​ടി​നു​ള്ളി​ലെ നാ​ല് ചു​വ​രു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ചു​രു​ങ്ങി. ഞാ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് നി​ർ​ത്തി, ഒ​രു ദി​വ​സ​ത്തെ മു​ഴു​വ​ൻ സ​മ​യ​വും ഉ​റ​ങ്ങി തീ​ർ​ത്തു. ആ ​സ​മ​യ​ത്ത് സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​ൻ ആ​രേ​യും കാ​ണാ​നോ സം​സാ​രി​ക്കാ​നോ ത​യാ​റാ​യി​രു​ന്നി​ല്ല. -പ​രി​ണീ​തി ചോ​പ്ര

Read More

സി​നി​മ​യി​ല്‍ പി​ടി​ച്ചു നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ എ​ന്നും ബാ​ച്ചി​ല​റാ​യി ഇ​രി​ക്ക​ണമെന്ന്…

അ​ന്നൊ​ക്കെ വി​വാ​ഹം ക​ഴി​ച്ചാ​ല്‍ പോ​ലും പു​റ​ത്ത് പ​റ​യാ​തെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മാ​യി​രു​ന്നു. സി​നി​മ​യി​ല്‍ പി​ടി​ച്ചു നി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ എ​ന്നും ബാ​ച്ചി​ല​റാ​യി ഇ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് പ​ല​ര്‍​ക്കും ഉ​ണ്ടാ​യി​രു​ന്നു. ന​ടി​മാ​ര്‍​ മാ​ത്ര​മ​ല്ല ന​ട​ന്മാ​രും അ​ങ്ങ​നെ​യാ​ണ് ക​ഴി​ഞ്ഞു വ​ന്ന​ത്. മു​ന്പൊ​ക്കെ പ്ര​ണ​യ​ത്തെ കു​റി​ച്ചും ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് വ​ലി​യ പ്ര​ശ്ന​മാ​യി​ട്ടാ​ണ് ക​രു​തി​യി​രു​ന്ന​ത്. പ്ര​ണ​യ​ത്തി​ലാ​യി​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. കാ​ര​ണം, ഒ​രു ത​വ​ണ പോ​ലും ചും​ബി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത ക​ന്യ​ക​മാ​രെ​യാ​ണ് അ​വ​ര്‍​ക്ക് ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ആ ​കാ​ല​ത്താ​ണ് ഞാ​ന്‍ വി​വാ​ഹി​ത​യാ​വു​ന്ന​ത്. ഇ​തോ​ടെ എ​ന്‍റെ ക​രി​യ​ര്‍ അ​വ​സാ​നി​ച്ചു​വെ​ന്ന് വ​രെ പ​റ​ഞ്ഞ​വ​രു​ണ്ട്. -മ​ഹി​മ ചൗ​ധ​രി

Read More

നി​ങ്ങ​ൾ​ക്ക് ഈ ​വേ​ഷം വ​ല്ല ന​ല്ല ന​ട​ന്മാ​രെ​ക്കൊ​ണ്ടു ചെ​യ്യി​ച്ചു കൂ​ടേ?

ഷൊ​ർ​ണൂ​ർ ഗ​സ്റ്റ് ഹൗ​സി​ൽ വ​ച്ച് അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ടി​ന്‍റെ ക​ഥ മു​ഴു​വ​ൻ കേ​ട്ട​തി​നു ശേ​ഷം ഞാ​ൻ ലാ​ൽ ജോ​സി​ന്‍റെ​യും ബാ​ബു ജ​നാ​ർ​ദ​ന​ന്‍റെ​യും മു​ന്നി​ലേ​ക്ക് ഒ​രു നി​ർ​ദേ​ശം വ​ച്ചു. നി​ങ്ങ​ൾ​ക്ക് ഈ ​വേ​ഷം വ​ല്ല ന​ല്ല ന​ട​ന്മാ​രെ​ക്കൊ​ണ്ടു ചെ​യ്യി​ച്ചു കൂ​ടേ? എ​ന്‍റെ നി​ർ​ദേ​ശം അ​വ​ർ നി​ഷ്ക​രു​ണം ത​ള്ളി​ക്ക​ള​ഞ്ഞു. എ​ന്നു മാ​ത്ര​മ​ല്ല ഞാ​ൻ ഈ ​വേ​ഷം ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ ഈ ​സി​നി​മ ചെ​യ്യു​ന്നി​ല്ല എ​ന്ന് ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ൽ എ​ത്ര​യോ പോ​പ്പു​ല​റാ​യ സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ള്ള സം​വി​ധാ​യ​ക​ന്‍റെ​യും തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ, ഞാ​ൻ കീ​ഴ​ട​ങ്ങി. അ​വി​ടെ ഒ​രു അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട് പി​റ​ക്കു​ക​യാ​യി​രു​ന്നു. -സ​ലിം​കു​മാ​ർ

Read More