മമ്മൂക്ക വളരെ വൃത്തിയായിട്ട് വ്യത്യസ്ത ഭാഷാ ശൈലികളില്‍ കഥാപാത്രങ്ങള്‍ ചെയ്യും. അതും അനായാസമായി ചെയ്യും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇപ്പോഴും സാര്‍ എന്ന് വിളിക്കുന്നത്. മമ്മൂക്കയുടെ കാലില്‍ തൊട്ട് തൊഴണം. അദ്ദേഹം അതിന് വേണ്ടി എടുക്കുന്ന ഒരു സ്ട്രെയിന്‍, അത് സമ്മതിച്ചുകൊടുക്കണം. തിരുവനന്തപുരം ഭാഷയില്‍ സാധാരണ സെന്റിമെന്റ്സ് പറഞ്ഞാല്‍ ആളുകള്‍ കൂവുകയാണ് ചെയ്യാറ്. കോമഡി പറയുവാണെന്ന് പറയും. പക്ഷേ മമ്മൂക്ക രാജമാണിക്യത്തില്‍ എന്ത് ഗംഭീരമായിട്ടാണ് ആ സെന്റിമെന്റല്‍ സീന്‍ ചെയ്തത്. തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാമെന്ന് മനസിലായത് അദ്ദേഹത്തിന്റെ ആ ഒരു പെര്‍ഫോമന്‍സ് കണ്ടാണ്. –നന്ദു
Read MoreCategory: Movies
അടുത്ത സിനിമയില്‍ നോക്കാമെന്ന് പറഞ്ഞ വിട്ട നടി; അതാണ് ഹണി റോസ്
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ചെയ്യാനിരിക്കുന്ന സമയത്ത് ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും സിനിമയില്‍ അവസരം ചോദിച്ചു വന്നു. അതായിരുന്നു ഹണി റോസ്. പക്ഷേ സിനിമയില്‍ നായികയാക്കാനുള്ള പ്രായം അന്ന് ഹണിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ കൊച്ചു കുട്ടിയായി കാസ്റ്റ് ചെയ്യാനും കഴിയില്ല. ഞാന്‍ പറഞ്ഞു നമുക്ക് അടുത്ത സിനിമയില്‍ നോക്കാമെന്ന്. ഹണിയുടെ അച്ഛന് വര്‍ഗീസ് ചേട്ടന് എന്നെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ബോയ് ഫ്രണ്ട് പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന സമയത്ത് കറക്റ്റ് ആയിട്ട് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു, അടുത്ത സിനിമ ചെയ്യുമ്പോള്‍ ഒരു വേഷം മകള്‍ക്ക് നല്‍കാമെന്നു പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു, ശരിയാണ് ആ വാക്ക് ഞാന്‍ പാലിക്കാന്‍ പോകുകയാണ്. അങ്ങനെയാണ് ഹണി റോസ് സിനിമയിലേക്ക് വരുന്നത്. -വിനയന്
Read Moreദുൽഖർ സൽമാനിലെ ആത്മവിശ്വാസക്കുറവിനെക്കുറിച്ച് ലാൽ ജോസ്
വിക്രമാദിത്യന് ചെയ്യുമ്പോള്‍ ദുല്‍ഖര്‍ സല്മാന് രണ്ടു കാര്യങ്ങളില്‍ ആത്മ വിശ്വാസക്കുറവുണ്ടായിരുന്നുവെന്ന് ലാൽ ജോസ്. അതില്‍ ഒന്ന് ഒരു സീന്‍ താന്‍ എങ്ങനെ ചെയ്യും എന്നോര്‍ത്തായിരുന്നു. അതുവരെ സെന്റി സീനുകളില്‍ അധികം കയറി കളിക്കാതിരുന്ന ദുല്ഖറിനു മുന്നിലേക്ക് ആദ്യമായാണ് അങ്ങനെയൊരു രംഗം വരുന്നത്. നിനക്ക് ആണ് ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതെങ്കില്‍ നിനക്ക് എങ്ങനെയാണു അത് ഫീല്‍ ചെയ്യുന്നത് അത് അങ്ങനെ ചെയ്യുക എന്ന് മാത്രമാണ് ഞാന്‍ ദുല്ഖറിനു പറഞ്ഞു കൊടുത്തത്. അത് ഇങ്ങനെ ഒരു ഷേപ്പില്‍ പറയണം എന്നൊന്നുമില്ല എന്ന് പറഞ്ഞു, അപ്പോള്‍ ദുല്‍ഖര്‍ ഒക്കെയായി. പിന്നീട് സിനിമയുടെ അവസാനം ദുല്‍ഖര്‍ മീശ മാത്രം വച്ച് വരുന്നതാണ്. അത് ചെയ്യാനായിരുന്നു ഏറെ വിഷമം.
Read Moreകണ്ട് കൊതി തീർന്നില്ല… ഞങ്ങൾക്ക് വേണം അടുത്ത 50 വർഷം കൂടി…
മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് 50 ആണ്ട് തികഞ്ഞിരിക്കുകയാണ്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത അനുഭവങ്ങൾ പാളിച്ചകളാണ് ആദ്യ ചിത്രം. മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള ജയറാമിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കണ്ട് കൊതി തീർന്നില്ല…. ഇനിയും ഞങ്ങൾക്ക് വേണം അടുത്ത 50 വർഷം കൂടി…ഈ കാലയളവിൽ ഒപ്പം യാത്ര ചെയ്യാൻ പറ്റിയ ത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം- ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചു.
Read Moreനിങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഇതിഹാസമേ
തുടര്‍ച്ചയായി ആറ് സിനിമകളില്‍ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ഞാന്‍ അനുഗ്രഹീതയാണെന്ന് സ്വയം കരുതുന്നു. എത്രമാത്രം മഹത്വവും കഴിവും ലോകപരിജ്ഞാനവും ചാരുതയും ഉള്ള ആളാണ് അദ്ദേഹം. പ്രിയപ്പെട്ട മമ്മൂക്ക, സിനിമാ ലോകത്ത് നിങ്ങള്‍ അത്ഭുതകരമായ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സന്തോഷവും ആരോഗ്യവും ആശംസിക്കുന്നു. നിങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഇതിഹാസമേ. വിശ്വാസത്തോടെ, ഏറ്റവും വലിയ മമ്മൂട്ടി ആരാധിക. –കനിഹ
Read Moreഈ സ്കൂട്ടർ ഓടിക്കാൻ ഉള്ളതല്ല, കാണാനുള്ളതാണ്; അരുണ്‍ കുന്നന്പത്തിന്റെ സ്കൂട്ടർ റിലീസ് ചെയ്തു
സ്വന്തം ലേഖകൻതൃശൂർ: ലോകത്തിനു മുന്നിൽ, നിങ്ങൾ കേവലം ഒരു വ്യക്തി മാത്രമായിരിക്കാം. എന്നാൽ, നിങ്ങളുടെ മാതാപിതാക്കൾക്കു നിങ്ങളാണു ലോകം എന്ന ഓർമപ്പെടുത്തലോടെ സ്കൂട്ടർ എന്ന ഹ്രസ്വചിത്രം കാഴ്ചക്കാരിലെത്തി. തൃശൂർ സിറ്റി പോലീസ് അവതരിപ്പിച്ചിട്ടുള്ള ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തതു നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തനായ സിവിൽ പോലീസ് ഓഫീസർ കൂടിയായ അരുണ്‍ കുന്നന്പത്താണ്. പ്രായമായ അച്ഛനെ വൃദ്ധസദനത്തിലാക്കാനും പഴക്കംചെന്ന സ്കൂട്ടറിനെ വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മകനിലൂടെയാണു കഥ മുന്നോട്ടുപോകുന്നത്. ശബ്ദ സാന്നിധ്യം മാത്രമായി നടൻ ശ്രീജിത്ത് രവി ഈ ചിത്രത്തിലുണ്ട്. പഴക്കംചെന്ന സ്കൂട്ടറിന്റെ ഓർമകളും മനോഗതങ്ങളും വേദനകളും സന്തോഷം നിറഞ്ഞ നിമിഷങ്ങളും എല്ലാം ശ്രീജിത്ത് രവിയുടെ വ്യത്യസ്തമായ ശബ്ദ അവതരണത്തിലൂടെ ആസ്വാദകരിലേക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട്. പ്രശസ്ത സിനിമാ സംവിധായകനും കാമറാമാനുമായ സുധീപ് ഈയെസാണ് സ്കൂട്ടറിന്റെ കാമറയും എഡിറ്റിംഗും നിർവഹിച്ചത്. റിജോഷ് ആലുവയാണു സ്കൂട്ടറിനു പശ്ചാത്തലസംഗീതം ഒരുക്കിയത്. പോലീസ്…
Read Moreനടുക്കടലിൽ ഒരു മലയാളസിനിമ; അടിത്തട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി
പൂര്‍ണമായും നടുക്കടലില്‍ ചിത്രീകരിച്ച അടിത്തട്ട് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. മികച്ച സാങ്കേതിക വിദ്യയോട് കൂടിയാണ് ത്രില്ലര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെക്കുറിച്ചാണ് അടിത്തട്ട് പര്യവേക്ഷണം ചെയ്യുന്നതെന്ന് സംവിധായകന് ജിജോ വ്യക്തമാക്കുന്നു. നടന് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരിസൈമണ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, ജയപാലന്, പ്രശാന്ത് അലക്സാണ്ടര്‍, മുരുകന് മാര്ട്ടിന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന് ജോസഫും സിന്ട്രീസയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം പാപ്പിനു നിര്‍വഹിക്കുന്നു. അണ്ടര്‍ വാട്ടര്‍ ഛായാഗ്രഹണം റിച്ചാര്‍ഡ് ആന്റണിയും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു. ഗാനങ്ങള്‍ക്ക്…
Read Moreഞാന്‍ ചെയ്തതോ
സാധാരണ ചെറിയ റോളുകളിലേക്ക്, ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് ചോദിച്ച് വിളിക്കുമ്പോള്‍ ഞാന്‍ കഥ എന്താണെന്നോ കഥാപാത്രം എന്താണെന്നോ ഒന്നും തിരക്കാറില്ല, പോയി അഭിനയിച്ചു വരികയാണ് പതിവെന്ന് ഇന്ദ്രൻസ് പക്ഷേ, വേലുക്കാക്ക എന്ന ഈ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചോദിച്ച് മനസിലാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ഒരു സ്പാര്‍ക്ക് തോന്നി. അതാണ് ഓകെ പറഞ്ഞത്. ലോക്ക്ഡൗണിനന്റെ പരിമിതികള്ക്കിടയില് ചെയ്ത സിനിമയാണിത്. ഇങ്ങനെ ഒരു കര്‍ഷകന്റെ വേഷം ചെയ്യുന്നത് ഇതാദ്യമായാണ്. ഷൂട്ട് ചെയ്യുമ്പോള്‍ അതിന്റെ പരിസരത്ത്, പാടത്ത് പണിയെടുക്കുന്ന കുറേ ആളുകളെ കണ്ടു. അവരുടെ ചലനങ്ങള്‍ ഒക്കെ നിരീക്ഷിച്ചിരുന്നു. നല്ല ശരീര അധ്വാനം വേണ്ടിവന്ന സിനിമ കൂടിയാണിത്. കട്ടില് എടുത്തും വലിയ ചാക്ക് എടുത്തുമൊക്കെ നടന്നു പോവുന്ന സീനുകളുണ്ട്. അതൊക്കെ അപ്പോഴത്തെ ഒരു സ്പിരിറ്റില്‍ അങ്ങ് ചെയ്തു പോയ താണ്. പിന്നെ ഓര്‍ത്തപ്പോള്‍ ഇതൊക്കെ…
Read Moreവിജയ് ദേവരകൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രത്തിൽ നായിക ആകേണ്ടിരുന്നത് മലയാളി
സന്ദീപ് വാങ്ക സംവിധാനം ചെയ്ത അര്ജുന് റെഡ്ഢി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാറായി മാറിയത് 2017 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ശാലിനി പാണ്ഡെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മലയാളി താരം പാര്‍വതി നായരെ ആയിരുന്നു. പാര്‍വതി തന്നെയാണ് തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് അര്ജുന് റെഡ്ഢിയിലെ കഥാപാത്രത്തെ വേണ്ടന്നുവെച്ചതിനെക്കുറിച്ച് താരം പറഞ്ഞത്. ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു നല്ല ചിത്രമായിരുന്നു അത്. പക്ഷേ എനിക്കുള്ള ചിത്രങ്ങള്‍ എന്നെ തന്നെ തേടിയെത്തുമെന്ന് ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് തന്നെ ഒരുപാട് മനോഹരമായ സിനിമകള്‍ എന്റേതായി വരും എന്ന് പ്രതീക്ഷിക്കുന്നു- താരം വ്യക്തമാക്കി. വി.കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതിയുടെ അരങ്ങേറ്റം. പിന്നീട്…
Read Moreകമലദളത്തിലെ മാളവിക ആകേണ്ടിയിരുന്നത് വിന്ദുജ! ആ സംഭവം ഇങ്ങനെ…
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് വിന്ദുജ മേനോന്. പവിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ അനുജത്തിയായി വന്ന് എല്ലാവരുടെയും പ്രിയങ്കരിയായി വിന്ദുജ മാറി. മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പവിത്രം തന്നെയാണ് വിന്ദുജയുടെതായി ആദ്യം മനസില്‍ വരുന്ന ചിത്രം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം 1994ലാണ് പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ചേട്ടച്ഛനും വിന്ദുജയുടെ മീനാക്ഷിയും ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്ക്കുന്നു. ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന പ്രിയദര്ശന് ചിത്രത്തിലൂടെയാണ് വിന്ദുജയുടെ തുടക്കം. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിന്ദുജ മേനോന് പ്രവര്‍ത്തിച്ചു. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരു വേഷം ചെയ്തു തിരിച്ചെത്തി. അതേസമയം ഒരഭിമുഖത്തില്‍ വിന്ദുജ പറഞ്ഞകാര്യങ്ങള്‍ വൈറലായിരുന്നു. കമലദളത്തില്‍ മോനിഷ ചെയ്ത മാളവിക എന്ന കഥാപാത്രം ചെയ്യേണ്ടത് ഞാനായിരുന്നു. ചില കാരണങ്ങള്‍…
Read More