സു​മ​ല​ത നൃ​ത്തം ചെ​യ്യു​ന്ന ചി​ത്രം വ​ര​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ല

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ന്യൂ​ഡ​ൽ​ഹി. 1987-ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​ണ്. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച ജി. ​കൃ​ഷ്ണ​മൂ​ർ​ത്തി അ​ല്ലെ​ങ്കി​ൽ ജി​കെ എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്നും സി​നി​മാ കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വു​ന്നു​ണ്ട്. മ​മ്മൂ​ട്ടി​ക്കൊ​പ്പം സു​മ​ല​ത, സു​രേ​ഷ് ഗോ​പി, ത്യാ​ഗ​രാ​ജ​ൻ, ഉ​ർ​വ​ശി എ​ന്നി​ങ്ങ​നെ​യു​ള്ള വ​ൻ​താ​ര​നി​ര​യാ​യി​രു​ന്നു അ​ണി​നി​ര​ന്ന​ത്. ഇ​പ്പോ​ഴി​താ ന്യൂ​ഡ​ൽ​ഹി എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ ക​ഥ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഷി​ബു ച​ക്ര​വ​ർ​ത്തി. ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ… ചി​ത്ര​ത്തി​ൽ സു​മ​ല​ത നൃ​ത്തം ചെ​യ്യു​ന്ന ഒ​രു ചി​ത്രം മ​മ്മൂ​ട്ടി വ​ര​ച്ചു കൊ​ടു​ക്കു​ന്ന സീ​നു​ണ്ട്. ഞാ​ൻ അ​തി​നെ​ക്കു​റി​ച്ച് ജോ​ഷി സാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന് മു​ഴു​വ​നും മ​ന​സി​ലാ​യി​ല്ല. ഉ​ട​ൻ ത​ന്നെ ഒ​രു ബ​ട്ട​ർ പേ​പ്പ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഈ ​പ​ടം വ​ര​ച്ച് കാ​ണി​ച്ച് കൊ​ടു​ത്തു. ക​ണ്ടി​ട്ട് ജോ​ഷി സാ​റി​ന്…

Read More

എ​നി​ക്ക​റി​യാ​വു​ന്ന കാ​ബൂ​ള്‍ വ​ള​രെ മ​നോ​ഹ​ര​മെന്ന് ഹേമമാലിനി

എ​നി​ക്ക​റി​യാ​വു​ന്ന കാ​ബൂ​ള്‍ വ​ള​രെ മ​നോ​ഹ​ര​മാ​ണ്. എ​ന്‍റെ അ​നു​ഭ​വ​വും ഒ​രു​പാ​ട് ന​ല്ല​താ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ചെ​ന്നി​റ​ങ്ങി​യ​ത് കാ​ബൂ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലാ​ണ്. ആ ​സ​മ​യ​ത്ത് മും​ബൈ വി​മാ​ന​ത്താ​വ​ളം പോ​ലെ ചെ​റു​താ​ണ് കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ളം. ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന വ​ഴി താ​ലി​ബാ​നി​ക​ളെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന നീ​ണ്ട കു​ര്‍​ത്ത ധ​രി​ച്ച താ​ടി​യു​മു​ള്ള മ​നു​ഷ്യ​രെ ഞ​ങ്ങ​ള്‍ ക​ണ്ടു.​ ആ സ​മ​യ​ത്ത് ഒ​രു പ്ര​ശ്ന​വു​മി​ല്ലാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഖൈ​ബ​ര്‍ ചു​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ എ​ല്ലാ​വ​രും വി​ശ​ന്നി​രു​ന്ന​തി​നാ​ല്‍ ഒ​രു ധാ​ബ​യി​ല്‍ നി​ര്‍​ത്തി. സ​സ്യാ​ഹാ​രി​ക​ളാ​യ​തി​നാ​ല്‍ റൊ​ട്ടി വാ​ങ്ങി ഉ​ള്ളി കൂ​ട്ടി ക​ഴി​ച്ചു. വീ​ണ്ടും മു​ന്പു ക​ണ്ട രൂ​പ​ത്തി​ലു​ള്ള പു​രു​ഷ​ന്മാ​രെ ക​ണ്ട​താ​യി ഞാ​ന്‍ ഓ​ര്‍​ക്കു​ന്നു. അ​വ​രെ കാ​ണു​ന്പോ​ഴേ പേ​ടി​യാ​കും. പ​ക്ഷേ, അ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ആ ​കാ​ബൂ​ളി​വാ​ല​ക​ളാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നുവെന്ന് ഹേ​മ​മാ​ലി​നി  

Read More

മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി മ​മ്മൂ​ട്ടി ഒ​രു സം​വി​ധാ​യിക​യു​ടെ ചി​ത്ര​ത്തി​ൽ

മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യും ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്തും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്രം ‘പു​ഴു’​വി​ന് തു​ട​ക്ക​മാ​യി. ചി​ങ്ങം ഒ​ന്നി​ന് എ​റ​ണാ​കു​ളം ചോ​യ്സ് സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പൂ​ജ. ന​വാ​ഗ​ത​യാ​യ റ​ത്തീ​ന ഷ​ർ​ഷാ​ദാ​ണ് സി​നി​മ​യു​ടെ സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. സി​ന്‍ സി​ല്‍ സെ​ല്ലു​ലോ​യ്ഡി​ന്‍റെ ബാ​ന​റി​ല്‍ എ​സ്. ജോ​ർ​ജ് ആ​ണ് നി​ര്‍​മാ​ണം. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ വേ ​ഫെ​റ​ര്‍ ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ര്‍​മ്മാ​ണ​വും വി​ത​ര​ണ​വും. ഉ​ണ്ട​ക്ക് ശേ​ഷം ഹ​ര്‍​ഷാ​ദ് ഒ​രു​ക്കു​ന്ന​താ​ണ് സി​നി​മ​യു​ടെ ക​ഥ. വൈ​റ​സി​ന് ശേ​ഷം ഷ​റ​ഫ്, സു​ഹാ​സ് കൂ​ട്ടു​കെ​ട്ട് ഹ​ര്‍​ഷാ​ദി​നൊ​പ്പം ചേ‍‍​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി, പാ​ർ​വ​തി എ​ന്നി​വ​ർ​ക്കൊ​പ്പം നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, മാ​ള​വി​ക മോ​നോ​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​രാ​യ ഒ​രു താ​ര നി​ര ത​ന്നെ​യു​ണ്ട്. ചി​ത്ര​ത്തി​നു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് തേ​നി ഈ​ശ്വ​റാ​ണ്. പേ​ര​ൻ​പ്, ധ​നു​ഷ് ചി​ത്രം ക​ർ​ണ്ണ​ൻ, അ​ച്ചം യെ​ൻ​പ​ത് മ​ട​മ​യാ​ടാ, പാ​വൈ ക​ഥൈ​ക​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ കാ​മ​റ കൈ​കാ​ര്യം…

Read More

വ​ല്ലാ​ത്തൊ​രു ആ​രാ​ധ​ന​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തോ​ട്; ആ ​വാ​ക്കു​ക​ൾ ധാ​രാ​ളം…! പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍

എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടാ​ണ്. വ​ല്ലാ​ത്തൊ​രു ആ​രാ​ധ​ന​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തോ​ട്. സു​ഹൃ​ത്ത് വ​ഴി​യാ​ണ് അ​ദ്ദേ​ഹ​ത്തെ നേ​രി​ല്‍ കാ​ണു​ന്ന​ത്. കോ​യ​മ്പ​ത്തൂ​രി​ല്‍ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന കാ​ലം ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സ സ്ഥ​ല​ത്ത് ചെ​ന്നു. ഞ​ങ്ങ​ള്‍ കു​റേ നേ​രം സം​സാ​രി​ച്ചു. സ​ത്യേ​ട്ട​ന്‍ പ​റ​ഞ്ഞു; ഈ ​ചി​ത്ര​ത്തി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം ഫി​ക്‌​സ് ആ​യി. ന​ല്ലൊ​രു വേ​ഷം വ​ര​ട്ടെ. ഞാ​ന്‍ വി​ളി​ക്കാം. ആ ​വാ​ക്കു​ക​ള്‍ ത​ന്നെ എ​നി​ക്ക് ധാ​രാ​ള​മാ​യി​രു​ന്നു. സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​ന്ന് തി​രി​കെ എ​ത്തി​യ​ത് . -പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍

Read More

കി​ലു​ക്ക​ത്തി​ല്‍ ആ​ദ്യം തീ​രു​മാ​നി​ച്ച​ത് അ​മ​ല​യെ…

മ​ല​യാ​ളി​ക​ളെ ഇ​ന്നും ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സി​നി​മ​യാ​ണ് കി​ലു​ക്കം. എ​ത്ര ക​ണ്ടാ​ലും മ​ടു​ക്കാ​തെ, ഇ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട സി​നി​മ​ക​ളു​ടെ പ​ട്ടി​ക​യി​ൽ മ​ല​യാ​ളി സൂ​ക്ഷി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് കി​ലു​ക്കം. മോ​ഹ​ന്‍​ലാ​ല്‍, ജ​ഗ​തി ശ്രീ​കു​മാ​ര്‍, രേ​വ​തി, തി​ല​ക​ന്‍, ഇ​ന്ന​സെ​ന്‍റ്, മു​ര​ളി തു​ട​ങ്ങി​യ വ​ന്‍ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. തി​യ​റ്റ​റു​ക​ളി​ല്‍ ചി​രി പ​ട​ര്‍​ത്തി 300 ഓ​ളം ദി​വ​സ​മാ​ണ് ചി​ത്രം ഓ​ടി​യ​ത്. ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു അ​ണി​യ​റ​ക്കാ​ര്യ​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യിൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കി​ലു​ക്ക​ത്തി​ല്‍ രേ​വ​തി​ക്ക് പ​ക​രം അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്ന​ത് മ​റ്റൊ​രു ന​ടി​യാ​യി​രു​ന്നു എ​ന്നാ​ണ് പ​ഴ​യൊ​രു പ​ത്ര​റി​പ്പോ​ര്‍​ട്ട് സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​മ​ല​യെ ആ​യി​രു​ന്നു പ്രി​യ​ദ​ര്‍​ശ​ന്‍ ചി​ത്ര​ത്തി​ലേ​ക്ക് ആ​ദ്യം കാ​സ്റ്റ് ചെ​യ്ത നാ​യി​ക. എ​ന്‍റെ സൂ​ര്യ​പു​ത്രി​യ്ക്ക്, ഉ​ള്ള​ട​ക്കം തു​ട​ങ്ങി​യ മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച്‌ മ​ല​യാ​ള​ത്തി​ല്‍ അ​മ​ല സ​ജീ​വ​മാ​യി നി​ല്‍​ക്കു​ന്ന സ​മ​യം ആ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നീ​ണ്ടു​പോ​യ​പ്പോ​ള്‍ അ​മ​ല​യ്ക്ക് അ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും പ​ക​രം…

Read More

വേ​ര്‍​പി​രി​യ​ലി​നെ കു​റി​ച്ച്

ബ്രേ​ക്ക് അ​പ്പ് എ​ന്ന് പ​റ​യു​ന്ന​ത് സ​ന്തോ​ഷ​മാ​ണോ സ​ങ്ക​ട​മാ​ണോ എ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ആ​ദ്യം ന​മു​ക്ക് സാ​ധി​ക്കി​ല്ല. വാ​സ്ത​വ​ത്തി​ല്‍ ഇ​ത് സ​ന്തോ​ഷ​മാ​ണോ ദുഃ​ഖ​മാ​ണോ​ന്ന് എ​നി​ക്കും അ​റി​യി​ല്ല. ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടേ​താ​യ കാ​ഴ്ച​പാ​ടു​ക​ളു​ണ്ട്. എ​ന്ത് കൊ​ണ്ടാ​ണ് ആ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് അ​വ​ര്‍​ക്ക​റി​യാം. അ​താ​ണ് ഏ​റ്റ​വും ന​ല്ല തീ​രു​മാ​ന​മെ​ന്ന് കൂ​ടി അ​വ​ര്‍ വി​ശ്വ​സി​ക്കും. അ​ക്കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് ന​ല്ല ഉ​റ​പ്പു​ണ്ട്. ഞ​ങ്ങ​ളും വി​ധി​ക്ക​പ്പെ​ട​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ല്‍ ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ല. അ​വ​ര്‍​ക്ക് വേ​ണ്ടി ദുഃ​ഖ​മു​ള്ള​തോ മ​ഹ​ത്ത​ര​മാ​യ വാ​ക്കു​ക​ളോ നാം ​ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ള്‍ കൂ​ടി വേ​ര്‍​പി​രി​യ​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ ന​ന്നാ​യി ആ​ലോ​ചി​ച്ചെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.-ഐ​ശ്വ​ര്യ റാ​യ്

Read More

 എ​ന്‍റെ അ​ച്ഛ​ന്‍ ഒ​രു അ​ച്ഛ​നാ​യി​ട്ട് നി​ന്നാ​ണ് എ​ന്നെ വ​ള​ര്‍​ത്തി​യ​ത്

ഞാ​ന്‍ എ​ന്‍റെ മ​ക്ക​ളു​ടെ ന​ല്ല സു​ഹൃ​ത്താ​വു​മെ​ന്ന് ക​രു​തി, എ​ന്നാ​ല്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്‍റെ അ​ച്ഛ​ന്‍ ഒ​രു അ​ച്ഛ​നാ​യി​ട്ട് നി​ന്നാ​ണ് എ​ന്നെ വ​ള​ര്‍​ത്തി​യ​ത്. അ​തി​നാ​ല്‍ ത​ന്നെ എ​നി​ക്ക് ഒ​രു ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു എ​ന്‍റെ മ​ക്ക​ളു​ടെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്താ​വ​ണ​മെ​ന്ന്. എ​ന്നാ​ല്‍ സ​ത്യ​ത്തി​ല്‍ ഞാ​ന്‍ സു​ഹൃ​ത്താ​വാ​ന്‍ വി​ചാ​രി​ച്ചി​ട്ട് ന​ട​ക്കു​ന്നി​ല്ല . ഇ​തി​നെ​യാ​ണ് ജ​ന​റേ​ഷ​ന്‍ ഗ്യാ​പ്പ് എ​ന്ന് പ​റ​യു​ന്ന​ത്. അ​വ​ര്‍​ക്ക് താ​ത്പ​ര്യ​മു​ള്ള പ​ല കാ​ര്യ​ങ്ങ​ളും ന​മു​ക്ക് മ​ന​സി​ലാ​വു​ന്നി​ല്ല. ജ​ന​റേ​ഷ​ന്‍ ഗ്യാ​പ്പ് എ​ന്ന് പ​റ​യു​ന്ന​ത് വ​ല്ലാ​ത്ത സം​ഭ​വ​മാ​ണ്. -പ്രി​യ​ദ​ര്‍​ശ​ന്‍

Read More

രാ​ധി​ക​യ്‌​ക്കെ​തി​രേ കാ​മ്പ​യി​ന്‍

ബോ​ളി​വു​ഡ് താ​രം രാ​ധി​ക ആ​പ്‌​തെക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്വി​റ്റ​റി​ല്‍ ബോ​യ്ക്കോ​ട്ട് കാ​മ്പ​യി​ന്‍.രാ​ധി​ക ആ​പ്‌​തെ​യു​ടെ 2015-ല്‍ ​റി​ലീ​സ് ചെ​യ്ത പാ​ര്‍​ച്ച്ഡ് എ​ന്ന ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ട്വി​റ്റ​റി​ല്‍ കാന്പ​യി​ന്‍ ന​ട​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ലെ താ​ര​ത്തി​ന്‍റെ അ​ര്‍​ധ ന​ഗ്ന​യാ​യ ചി​ത്ര​മാ​ണ് ഈ ​കാ​മ്പ​യി​ന് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.സി​നി​മ​യി​ലെ താ​ര​ത്തി​ന്‍റെ ചി​ത്രം രാ​ജ്യ​ത്തി​ന്‍റെ സം​സ്‌​കാ​ര​ത്തി​ന് എ​തി​രാ​ണെ​ന്നും സം​സ്‌​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ന് രാ​ധി​ക ആ​പ്തെ യെ നി​രോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ട്വി​റ്റ​റി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് സി​നി​മ പൊ​തു​വെ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെന്നും ഇ​ന്ത്യ​യു​ടെ സം​സ്‌​കാ​ര​ത്തെ ന​ശി​പ്പി​ക്കു​ന്ന​താ​ണ് ബോ​ളി​വു​ഡ് സി​നി​മ​ക​ളെ​ന്നു​മാ​ണ് വി​ദ്വേ​ഷ പ്ര​ചാ​ര​ക​രു​ടെ വാ​ദം. സാ​മ്പ​ത്തി​ക​മാ​യ നേ​ട്ട​ങ്ങ​ള്‍​ക്ക് വേ​ണ്ടി രാ​ധി​ക ആ​പ്തെ ന​ഗ്ന​ത ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തെ ന​ശി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ട്വീ​റ്റു​ക​ളി​ല്‍ പ​റ​യു​ന്നു. 2015ല്‍ ​റി​ലീ​സ് ചെ​യ്ത പാ​ര്‍​ച്ച്ഡ് എ​ന്ന ചി​ത്രം ലീ​ന യാ​ദ​വാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. ഗു​ജ​റാ​ത്തി​ലെ നാ​ല് സ്ത്രീ​ക​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ ന​ട​ക്കു​ന്ന​ത്. ശൈ​ശ​വ വി​വാ​ഹം, സ്ത്രീ​ധ​നം,…

Read More

ഓ​ണ​ത്തി​ന് 10 ദി​വ​സ​ങ്ങ​ളി​ലാ​യി 10 സി​നി​മ​ക​ൾ; കാ​ഴ്ച​വി​രു​ന്നൊ​രു​ക്കി ആ​ക്ഷ​ൻ പ്രൈം ​ഒ​ടി​ടി

ഓ​ണ​ത്തി​ന് പ​ത്തു ദി​വ​സ​ങ്ങ​ളി​ലാ​യി പ​ത്ത് സി​നി​മ​ക​ളു​മാ​യി ആ​ക്ഷ​ൻ പ്രൈം ​ഒ​ടി​ടി ചാ​ന​ൽ. ചി​ങ്ങം ഒ​ന്നി​ന് (ഓ​ഗ​സ്റ്റ് 17) ലോ​ഞ്ച് ചെ​യ്യു​ന്ന ആ​ക്ഷ​ൻ​പ്രൈം ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ഗ​സ്റ്റ് 19 മു​ത​ൽ 30 വ​രെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പു​തു​മ​യു​ള്ള സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തും. മ​നോ​ജ്‌ കാ​ന സം​വി​ധാ​നം ചെ​യ്ത കെ​ഞ്ചി​ര​യാ​ണ് ഉ​ദ്ഘാ​ട​ന ചി​ത്രം. ഓ​ഗ​സ്റ്റ് 19 ന് ​മു​ഹ​റ​ത്തോ​ട​നു​ബ​ന്ധി​ച്ചു സ​മ​ദ് മ​ങ്ക​ട സം​വി​ധാ​നം ചെ​യ്ത് അ​നു മോ​ഹ​നും ലി​യോ​ണ​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന “കാ​റ്റ് ക​ട​ൽ അ​തി​രു​ക​ൾ” റി​ലീ​സ് ചെ​യ്യും. ഓ​ഗ​സ്റ്റ് 20ന് ​ഉ​ത്രാ​ടം നാ​ളി​ൽ കാ​ൽ ചി​ല​മ്പ്, തി​രു​വോ​ണ​ത്തി​നു ധ​ന​യാ​ത്ര, ഓ​ഗ​സ്റ്റ് 22ന് ​സ​ന്തോ​ഷ്‌ പ​ണ്ഡി​റ്റി​ന്‍റെ ഉ​രു​ക്കു സ​തീ​ശ​ൻ, 23ന് “1948 ​കാ​ലം പ​റ​ഞ്ഞ​ത്’, 24ന് ​ഉ​രി​യാ​ട്ട്, 25ന് ​മാ​ധ​വീ​യം, 26ന് ​കാ​ന്ത​ൻ -ദ ​ല​വ​ർ ഓ​ഫ് ക​ള​ർ, 27ന് ​ക​ഥാ​ന്ത​രം, 28ന് ​താ​മ​ര, 29ന് “​സ​ഖാ​വി​ന്‍റെ…

Read More

കാ​ലി​ല്‍ തൊ​ട്ട് തൊ​ഴ​ണം; ഞാൻ ഇപ്പോഴും സാർ എന്നാണ് വിളിക്കുന്നത്

മ​മ്മൂ​ക്ക വ​ള​രെ വൃ​ത്തി​യാ​യി​ട്ട് വ്യ​ത്യ​സ്ത ഭാ​ഷാ ശൈ​ലി​ക​ളി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യും. അ​തും അ​നാ​യാ​സ​മാ​യി ചെ​യ്യും. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ ഇ​പ്പോ​ഴും സാ​ര്‍ എ​ന്ന് വി​ളി​ക്കു​ന്ന​ത്. മ​മ്മൂ​ക്ക​യു​ടെ കാ​ലി​ല്‍ തൊ​ട്ട് തൊ​ഴ​ണം. അ​ദ്ദേ​ഹം അ​തി​ന് വേ​ണ്ടി എ​ടു​ക്കു​ന്ന ഒ​രു സ്ട്രെ​യി​ന്‍, അ​ത് സ​മ്മ​തി​ച്ചു​കൊ​ടു​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം ഭാ​ഷ​യി​ല് സാ​ധാ​ര​ണ സെ​ന്‍റി​മെ​ന്‍റ്സ് പ​റ​ഞ്ഞാ​ല്‍ ആ​ളു​ക​ള് കൂ​വു​ക​യാ​ണ് ചെ​യ്യാ​റ്. കോ​മ​ഡി പ​റ​യു​വാ​ണെ​ന്ന് പ​റ​യും. പ​ക്ഷേ മ​മ്മൂ​ക്ക രാ​ജ​മാ​ണി​ക്യ​ത്തി​ല്‍ എ​ന്ത് ഗം​ഭീ​ര​മാ​യി​ട്ടാ​ണ് ആ ​സെ​ന്‍റി​മെ​ന്‍റ​ല്‍ സീ​ന്‍ ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഷ ഇ​ങ്ങ​നെ​യും ചെ​യ്യാ​മെ​ന്ന് മ​ന​സി​ലാ​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​ഒ​രു പെ​ര്‍​ഫോ​മ​ന്‍​സ് ക​ണ്ടാ​ണ്. –ന​ന്ദു  

Read More