മലയാളി പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകിയ ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ പുതിയ ഭാവഭേദങ്ങളോടെ പുതിയ തലമുറക്കാരായ അഭിനേതാക്കളിലൂടെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്. റോയൽ ബഞ്ചാ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം ,അനു റൂബി ജയിംസ്, ന ഹാസ്.എം. ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. പുതിയ തലമുറയിലെ ശ്രദ്ധേയരായ ധ്യാൻ ശീനിവാസൻ, അജു വർഗീസ്, എന്നിവരാണ് ഈ ചിത്രത്തിലെ ആധുനിക ദാസനും വിജയനുമായ ബിബിൻദാസ്, ബിബിൻ വിജയ് എന്നിവരെ അവതരിപ്പിക്കുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ തൻവി റാം ഈ ചിത്രത്തിലെ നായികയാകുന്നു. ധർമജൻ ബോൾഗാട്ടി, രമേഷ്, അഹമ്മദ് സിദ്ദിഖ്, ജഗദീഷ്, രമേഷ് പിഷാരടി, മേജർ രവി, റാഫി, ഇടവേള ബാബു, സരയു, നീനാ കുറുപ്പ്,…
Read MoreCategory: Movies
പ്രണയരംഗം താത്പര്യമില്ലെന്ന് ഉർവശി
എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു പ്രണയ സീനുകളില്‍ അഭിനയിക്കുക എന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് പറഞ്ഞ് തരും, തല താഴ്ത്തി ഒന്ന് ചിരിച്ച് നില്‍ക്കണം എന്ന്. ഇതാണ് നാണം എന്ന്… എന്റെ ഏത് സിനിമയെടുത്ത് നോക്കിയാലും കാണാം ഇത്. എനിക്ക് അത്രയെ അറിയുമായിരുന്നുള്ളൂ. എനിക്ക് പൊതുവെ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. എല്ലാ സംവിധായകര്‍ക്കും ഇതറിയാം. വെങ്കലം സിനിമ കണ്ടാല്‍ അത് കൂടുതല്‍ വ്യക്തമാകും.-ഉര്‍വശി
Read Moreഅറിഞ്ഞിട്ട് പറയുക; നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്; തുറന്നടിച്ച് സനൂഷ
എനിക്കൊരു റിലേഷന്‍ ഷിപ്പുണ്ടെന്നും അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദ രോഗമുണ്ടായതെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ ഒര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് അത്തരത്തിലുള്ള അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് ആരും പറയേണ്ടതില്ല, അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. ഇതൊന്നുമല്ല എന്റെ വിഷാദത്തിന് കാരണമെന്ന് സനൂഷ. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കാരണമാണ്. ആ സമയത്ത് അനിയനും കുടുംബവും സുഹൃത്തുക്കളും എല്ലാം കൂടെ നിന്നതുകൊണ്ടാണ് എനിക്ക് കര കയറാന്‍ സാധിച്ചതെന്നും നടി പറയുന്നു
Read Moreഉടുമ്പിന് യു എ സര്‍ട്ടിഫിക്കറ്റ്
കണ്ണന് താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലര്‍ ചിത്രം ഉടുമ്പിന് ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ്. സെന്തില്‍ കൃഷ്ണ ഗുണ്ട വേഷത്തില്‍ എത്തുന്ന ഉടുമ്പിനു കട്ടുകളൊന്നും കൂടാതെ ആണ് യു എ സര്‍ട്ടിഫിക്കറ്റ് നേടിയത്.റിലീസ് തീയതി നിശ്ചയിച്ചില്ലെങ്കിലും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. മോളിവുഡില്‍ ആദ്യമായി റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കണ്ണന് താമരക്കുളം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്ട്രോളര്…
Read Moreനല്ല പനിയുളള സമയത്തും മഴ നനഞ്ഞ് അഭിനയിച്ച മമ്മൂട്ടി! മറക്കാനാവാത്ത അനുഭവം പങ്കുവച്ച് സംവിധായകന് വി.എം. വിനു
സിനിമകള്‍ക്ക് വേണ്ടി താരങ്ങള്‍ നടത്താറുളള തയാറെടുപ്പുകളും ഡെഡിക്കേഷനുമെല്ലാം വാർത്തയാകാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. അതേസമയം മമ്മൂട്ടിയെക്കുറിച്ചുളള ഒരു മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന് വി.എം. വിനു. തന്റെ യൂട്യൂബ് ചാനലില്‍ വന്ന പുതിയ വീഡിയോയിലാണ് അദ്ദേഹം മെഗാസ്റ്റാറിനെക്കുറിച്ച് സംസാരിക്കുന്നത്. “പല്ലാവുര്‍ ദേവനാരായണനില്‍ മഴയില്‍ ചിത്രീകരിക്കുന്ന ഒരു രംഗമുണ്ട്. തലേദിവസം മമ്മൂക്കയോട് ഇങ്ങനെയൊരു സീനുണ്ട് എന്ന് പറഞ്ഞ് എല്ലാ തയാറെടുപ്പുകളും നടത്തി. അങ്ങനെ ഷൂട്ടിംഗ് ദിവസം മമ്മൂക്ക എത്തിയപ്പോള്‍ അദ്ദേഹം ആകെ ക്ഷീണിച്ച പോലെ തോന്നി. തലേന്ന് മമ്മൂക്ക ഉറങ്ങിയിട്ടില്ലെന്നും നല്ല പനിയുണ്ടെന്നും അറിഞ്ഞു. മമ്മൂക്കയോട് വയ്യെങ്കില്‍ നമുക്ക് ഇന്ന് ഷൂട്ടിംഗ് വേണ്ട, പനി മാറിയിട്ട് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം പറഞ്ഞു; അതുവേണ്ട ഷൂട്ടിംഗ് നടക്കട്ടെ. ഇത്രയും ആളുകള്‍ വന്നിട്ട് ഷൂട്ടിംഗ് മുടക്കേണ്ട എന്ന് പറഞ്ഞു. തുടര്‍ന്ന് ഞാന്‍ വീണ്ടും അദ്ദേഹത്തോട് പറഞ്ഞു.…
Read Moreജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന തിരിച്ചറിവില്‍ ഞാന്‍ ദീര്‍ഘ ശ്വാസമെടുത്തു….
ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ്കുന്ദ്ര ഇന്ത്യയിലും വിദേശത്തുമായി രഹസ്യ സങ്കേതങ്ങളില്‍ ‘സെക്സ് റേവ് പാര്‍ട്ടികള്‍’ സംഘടിപ്പിക്കാറുണ്ടെന്നും സൂചന. ഇവിടെ നിന്നും പകര്‍ത്തിയ രംഗങ്ങള്‍ ‘ഹോട്ട് കണ്ടന്റ് എന്ന പേരിലും വിറ്റഴിച്ചിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ വിഷയത്തില്‍ ആദ്യമായി ശില്പ ഷെട്ടി പരോക്ഷ പ്രതികരണവും നടത്തി. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന തിരിച്ചറിവില്‍ ഞാന്‍ ദീര്‍ഘ ശ്വാസമെടുത്തു. മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. ഇനിയും അതു തന്നെ ചെയ്യും. തന്നെ ബാധിക്കില്ലെന്ന തരത്തിലാണ് ട്വീറ്റ്. കുന്ദ്രയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന സൂചനകളാണ് ഈ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഉള്ളതെന്ന വിലയിരുത്തല്‍ ശക്തമാണ്. താന്‍ ചതിക്കപ്പെട്ടുവെന്ന വികാരമാണ് നടി പങ്കുവയ്ക്കുന്നതെന്നാണ് പൊതുവേയുള്ള ചര്‍ച്ചകള്‍. കുന്ദ്രയുമായി വിവാഹ മോചനത്തിനും ശില്പാ ഷെട്ടി തയാറാകുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ നീലച്ചിത്ര നിര്‍മാണകേസില്‍ മോഡലുകളെയും സിനിമാമോഹികളെയും എത്തിച്ചിരുന്നത് സിനിമയും വെബ്സീരീസും കാട്ടിയായിരുന്നു. സിനിമകളില്‍ അവസരം വാഗ്ദാനം…
Read Moreസൈബര്‍ ഇടങ്ങളിലൂടെ ഹണി ട്രാപ്പില്‍ പെടുന്നവര്‍ നിരവധി! ഹണിട്രാപ്പിന്റെ കഥ പറഞ്ഞ് പോലീസ് ചിത്രം
സ്വന്തം ലേഖിക കൊച്ചി: സൈബര്‍ ഇടങ്ങളിലൂടെ ഹണി ട്രാപ്പില്‍ പെടുന്നവര്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്കുള്ള മുന്‍കരുതലുമായി റിലീസ് ചെയ്ത പോലീസിന്റെ ഹൃസ്വചിത്രം വൈറലാകുന്നു. പോലീസ് ഉദ്യോഗസ്ഥര്‍തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ കേണല്‍ കൃഷ്ണകുമാര്‍ മേനോനിലൂടെയാണ് കഥയുടെ തുടക്കം. കേസ് അന്വേഷണത്തിനെത്തിയ പോലീസ് ഓഫീസര്‍ ഹണിട്രാപ്പിന്റെ കഥ പറയുന്നതിലൂടെ നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം മുന്നോട്ടു പോകുന്നു. കേണല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി വീഡിയോ ചാറ്റുകള്‍ റിക്കോര്‍ഡ് ചെയ്തു പണം തട്ടുന്നു. അദേഹം ആദ്യം പണം നല്‍കിയെങ്കിലും ചാറ്റുകള്‍ പുറത്തുവിടുമെന്നു പറഞ്ഞു വീണ്ടും ഭീഷണിപ്പെടുത്തി പണം ചോദിക്കുമ്പോള്‍ കേണല്‍ ആത്മഹത്യയിലാണ് അഭയം തേടുന്നത്. ഐജി പി. വിജയന്, എറണാകുളം റൂറല്‍ എസ്പി കെ. കാര്‍ത്തിക് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പോലീസ് ഓഫീസര്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് നടന് പൃഥ്വിരാജാണ്. ആലുവ എസ്പി…
Read Moreനരനില്‍ മമ്മൂട്ടിയായിരുന്നു
ജോഷി സംവിധാനം ചെയ്ത വലിയ ഹിറ്റ് ചിത്രമായിരുന്നു നരന്. ചിത്രത്തില്‍ മുള്ളന്‍കൊല്ലി വേലായുധന് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്. ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ മോഹന്‍ലാല്‍ അഭിനയിച്ചത് അന്നു വലിയ വാര്‍ത്തയായിരുന്നു. രഞ്ജന്‍ പ്രമോദ് രചിച്ച ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിച്ചത്.ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ പുതിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രഞ്ജന്‍ പ്രമോദ്. ഈ ചിത്രത്തില്‍ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഈ ചിത്രം സംവിധാനം ചെയ്യാനിരുന്നത് ഹരിഹരന് ആയിരുന്നു. രാജാവ് എന്നപേരില്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ ആയിരുന്നു ഈ ചിത്രം നിര്‍മിക്കേണ്ടിയിരുന്നത്. അതേസമയം ഇപ്പോള്‍ കാണുന്ന നരന് എന്ന ചിത്രത്തിലെ അതിസാഹസിക രംഗങ്ങള്‍ ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. ആ പ്രൊജക്റ്റ് നടക്കാതെ പോയപ്പോള്‍ ആണ് മോഹന്‍ലാലിനോട് കഥ പറയുന്നത്. പിന്നീടാണ് ആ ചിത്രം ഇന്ന് കാണുന്ന രീതിയിലേക്ക് രൂപപ്പെട്ടു…
Read Moreസുരേഷ് കുറുപ്പിന്റെ രണ്ടാമത്തെ സിനിമ റിലീസിനു തയാറെടുക്കുന്നു
കോട്ടയം: സുരേഷ്കുറുപ്പിന്റെ രണ്ടാമത്തെ സിനിമ റിലീസിനു തയാറെടുക്കുന്നു. ‘വസന്തത്തിന്റെ കനൽവഴികൾ’ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ ഒരുക്കുന്ന ‘തീ’ എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായാണ് സുരേഷ് കുറുപ്പ് അഭിനയിക്കുന്നത്. പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹ്സിനാണ് സിനിമയിലെ നായകൻ. രാജ്യസഭാംഗം കെ. സോമപ്രസാദും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.ആർട്ടിസ്റ്റ് സുജാതൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു എന്നതും തീയുടെ പ്രത്യേകതയാണ്. നാലുതവണ എംപിയും 10 വർഷം എംഎൽഎയുമായ മുന്‍പ് സുരേഷ് കുറുപ്പിന്റെ രണ്ടാമത്തെ സിനിമയാണ്. നേരത്തെ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന സിനിമയിലും സുരേഷ് കുറുപ്പ് ചെറിയ വേഷം ചെയ്തിരുന്നു. യുവ മാധ്യമ പ്രവർത്തകൻ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകനായി മുഹമ്മദ് മുഹ്സിൻ ചിത്രത്തിലെത്തുന്നു. തൃശൂർ സ്വദേശിയായ പുതുമുഖം സാഗരയാണ് നായിക. നായികയുടെ…
Read Moreനമ്മുടേത്ഹീ റോ ആധിപത്യമുളള ഇന്‍ഡസ്ട്രി
ഹീറോ ആധിപത്യമുളള ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. സുരേഷ് ഗോപിയൊക്കെ തോക്കുമായി വന്നാലെ പടം ഓടൂ. എന്നാലും തോക്കൊന്നുമില്ലാതെ സുരേഷിനെ കൊണ്ടുവന്ന് ഡെപ്യൂട്ടി കളക്ടറായി അവതരിപ്പിച്ച്, പാട്ടിലൊക്കെ അഭിനയിപ്പിച്ചു. സുരേഷ് എല്ലാത്തിനും പിന്തുണയുമായി ഒപ്പം നിന്നു. മഞ്ജുവും ദിവ്യയുമാണ് ശരിക്കും അതിലെ ഹീറോസ്, സുരേഷ് ഗോപിയും ബിജു മേനോനുമല്ല. രണ്ട് നടിമാരും മല്‍സരിച്ചഭിനയിച്ചു. എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. സംതൃപ്തി നല്കിയ ചിത്രമാണ്. ആ സമയത്ത് തിളങ്ങിനില്‍ക്കുന്ന രണ്ട് നായികമാരായിരുന്നു മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും. സിബി മലയിലാണ് കഥ എന്നോട് പറഞ്ഞത്. അത് കേട്ടപ്പോള്‍ നല്ലതായി തോന്നി. കഥ പറഞ്ഞ ശേഷം നമുക്ക് ഇത് കുറച്ച് സിനിമാറ്റിക്ക് ആക്കാനുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു. -ദിനേഷ് പണിക്കര്‍
Read More