മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ. ഷൂട്ടിംഗ് തിരക്കുകൾ കാരണം തിലകൻ ആദ്യം അച്യുതമേനോൻ എന്ന കഥാപാത്രം വേണ്ട എന്ന് വച്ചിരുന്നു. ഒടുവിൽ സിബി മലയിലിന്റെയും ലോഹിതദാസിന്റെയും നിർബന്ധത്തെത്തുടർന്ന് തിലകന്റെ സമയം നോക്കിയാണ് സിനിമ ചിത്രീകരിച്ചത്. തിലകന് മാത്രമല്ല, മോഹൻലാലിനും കിരീടത്തിൽ അഭിനയിക്കാൻ ആദ്യം താത്പര്യമില്ലായിരുന്നുവത്രേ. ഒഴിഞ്ഞു മാറാൻ പോലും ലാൽ ശ്രമിച്ചിരുന്നു. സംവിധായകൻ സിബി മലയിലിന്റെ പത്താമത്തെ സിനിമയും ലോഹിതദാസിന്റെ രചനയിൽ മോഹൻലാൽ അഭിനയിക്കുന്ന ആദ്യത്തെ ചിത്രവുമാണ് കിരീടം. ലോഹി-സിബി കൂട്ടുകെട്ടിന്റെ സിനിമയെ കുറിച്ചുള്ള ഉൗാഹാപോഹങ്ങൾ കേട്ട മോഹൻലാലിന് ഈ സിനിമ ചെയ്യാൻ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. മോഹൻലാലിനോട് കഥ പറയാൻ വേണ്ടി, ലാൽ അഭിനയിക്കുന്ന ലൊക്കേഷനുകളിലെല്ലാം സിബി മലയിലും ലോഹിതദാസും കയറിയിറങ്ങി. ലാൽ അന്ന് മൂന്ന് സിനിമകളുടെ തിരക്കുകളുമായി ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടി നടക്കുകയാണ്. കഥ കേൾക്കാതെ…
Read MoreCategory: Movies
ചിലത് ശരിയാവില്ല! ഉദ്ഘാടനങ്ങൾക്ക് വിളിക്കാത്തത് കൊണ്ടല്ല, താല്പര്യമില്ല… കനി കുസൃതി
ഉദ്ഘാടനങ്ങൾക്ക് വിളിക്കാത്തത് കൊണ്ടല്ല, താല്പര്യമില്ല. പരസ്യങ്ങളും അങ്ങനെ തന്നെ. ചില ബ്രാൻഡുകൾക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാൽ പല ബ്രാൻഡുകളോടും എത്തിക്കൽ പ്രശ്നങ്ങളുണ്ട്. പരസ്യങ്ങളുടെ കഥ ഇഷ്ടപ്പെടാത്തത് കൊണ്ടോ ഉത്പന്നം പ്രൊമോട്ട് ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ടോ ആകാം. സ്റ്റേജ് ഷോകളിൽ ഡാൻസറായി സിനിമയിലെത്തും മുൻപേ ചെയ്തിരുന്നു. പതിനൊന്നു വർഷമായി ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് സാന്പത്തികം എന്നെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഒരിക്കലും കോംപ്രമൈസ് ചെയ്യില്ല എന്ന മട്ടിൽ ജീവിക്കാൻ സാധിച്ചിട്ടില്ല. അങ്ങനെ ഇഷ്ടമില്ലാത്ത പരസ്യങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്. മിനിമം ജീവിക്കാനുള്ള പണം കണ്ടെത്തണം.
Read Moreറൊമാന്റിക് സീനുകൾ ഉണ്ടോ? നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചു; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു…
അരയന്നങ്ങളുടെ വീട് എന്ന സിനിമ ചെയ്യുന്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോയെന്ന് ഞാൻ ചോദിച്ചിരുന്നു. നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചു. ഞാൻ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു അത്. ഷൂട്ടിംഗിനെത്തുന്പോൾ എന്താകുമെന്ന പേടിയുണ്ടായിരുന്നു. പക്ഷെ എല്ലാവരുടേയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യമായി. നമ്മുടെ സീൻ നന്നായാലും ലോഹി സാർ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലിൽ നിന്ന് സീൻ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടും. -ലക്ഷ്മി ഗോപാലസ്വാമി
Read Moreഎന്തൊരു സ്നേഹമാണ്! എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്; സംവൃത സുനിൽ
മലയാളികൾക്ക് എന്നോട് പ്രത്യേക സ്നേഹമാണോ എന്നറിയില്ല. പക്ഷെ നാട്ടിൽ മാത്രമല്ല. ഇവിടെപ്പോലും എന്നെക്കണ്ടാൽ മലയാളികൾ ഓടി വരും. ഫോട്ടോ എടുക്കും. അവർക്ക് ഇഷ്ടമറിയിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കൂടുതൽ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജിൽ ഷെയർ ചെയ്താൽ മതി അപ്പോൾ തന്നെ ലൈക്സും കമന്റും കുമിഞ്ഞുകൂടും. എന്നെ ഇത്രയധികം സ്നേഹിക്കുന്നവർ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. എന്റെ ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് ഏറ്റവും വലിയ ആരാധകൻ. എന്റെ കയ്യിൽ ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റില്ലുകളും ജസ്റ്റിന്റെ കൈിലുണ്ട്. സത്യത്തിൽ സോഷ്യൽ മീഡിയയിൽ എന്നെ ആക്ടീവായി നിർത്തുന്നത് ഈ ആരാധകരാണ്. -സംവൃത സുനിൽ
Read Moreശശിയുടെ സ്ഥാനത്ത്, ബാബുക്കുട്ടൻ രക്ഷപ്പെട്ടത് അങ്ങനെ…
വലിയൊരു കൊട്ടാരത്തിലെത്തുന്ന സീനിൽ ഇത് ഏത് രാജാവിന്റെ ഫോട്ടോയാണെന്ന് കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ചോദിക്കുന്പോൾ മധ്യതിരുവിതാംകൂർ ഭരിച്ചിരുന്ന മഹാരാജാവ് പേര് ശശി എന്ന് ഞാൻ പറഞ്ഞ ഡയലോഗ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല. ഡബ്ബ് ചെയ്യുന്ന സമയത്ത് ലാലാണ് കൂടെ ഇരുന്നത്. സലീം അവിടെ കൈകൊണ്ട് എന്തോ കാണിച്ച് പോയിട്ടുണ്ട്. എന്തെങ്കിലുമൊരു തമാശ പറഞ്ഞേക്കൂ എന്ന് അദ്ദേഹം പറഞ്ഞു. വെറുതെ, ചിരിക്കാൻ വേണ്ടിയല്ല ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേണ്ടി എന്തെങ്കിലും പറയാനായിരുന്നു പറഞ്ഞത്. ആദ്യം പറഞ്ഞത് ഈ രാജാവിന്റെ പേര് ബാബുക്കുട്ടൻ എന്നായിരുന്നു. അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിക്കുകയും ചെയ്തു. എന്നാൽ ഡബ്ബിംഗ് ഒക്കെ കഴിഞ്ഞപ്പോൾ ലാൽ പറഞ്ഞു, സലീം ഈ ബാബുക്കുട്ടൻ എന്ന പേര് ഒന്നുമാറ്റണം. വേറെ ഏതേലും പേര് കിട്ടുമോ എന്ന് നോക്കൂ, ഇല്ലേ ഇത് തന്നെ ഇടാം. അങ്ങനെയാണ് ഒടുവിലായി ’ഇതാണ് തിരുവിതാംകൂർ മഹാരാജാവ്…
Read Moreഹൃത്വിക് റോഷൻ തന്റെ മുൻ കാമുകൻ; ഹൃത്വിക് റോഷനെതിരേ വീണ്ടും കങ്കണ
വിവാദ പ്രസ്താവനകൾ മിക്കപ്പോഴും നടത്തുന്ന താരമാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. ഹൃത്വിക് റോഷൻ തന്റെ മുൻ കാമുകനാണെന്നുളള കങ്കണയുടെ വെളിപ്പെടുത്തൽ ഞെട്ടിച്ച സംഭവമായിരുന്നു. തുടർന്ന് ഹൃത്വിക് കങ്കണയ്ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇപ്പോൾ വീണ്ടും ഹൃത്വികിനെ കുറിച്ച് വീണ്ടും പ്രസ്താവനകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ. ഒരു ചെറിയ ബന്ധത്തെക്കുറിച്ച് പറഞ്ഞു കരയുന്നത് നിങ്ങളെപ്പോഴാണ് നിർത്തുക ഹൃത്വിക്? എന്നാണ് കങ്കണയുടെ ചോദ്യം. ഹൃത്വിക്കിന്റെ ഇമെയിൽ ഐഡി ഉപയോഗിച്ച് കങ്കണയോട് അനാവശ്യമായി സംസാരിച്ച അജ്ഞാതനെതിരെ ഹൃത്വിക് റോഷൻ നൽകിയ കേസ് സൈബർ സെല്ലിൽ നിന്നും ക്രൈം ഇന്റലിജൻസ് യൂണിറ്റിലേക്ക് തിങ്കളാഴ്ച മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കങ്കണ. തങ്ങളുടെ വേർപിരിയൽ കഴിഞ്ഞ് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഹൃത്വിക് മറ്റൊരു ബന്ധത്തിലേക്ക് പോവാനും മുന്നോട്ട് പോകാനും വിസമ്മതിക്കുന്നുവെന്ന് കങ്കണ ആരോപിക്കുന്നു. എനിക്ക് മാറ്റം വന്നു. ഈ ചെറിയ ബന്ധത്തെക്കുറിച്ച് പറഞ്ഞ്…
Read Moreതിലകൻ ആദ്യം നിരസിച്ച കിരീടം! സിബി മലയിൽ ഒരിക്കൽ പറഞ്ഞതിങ്ങനെ…
കീരിടത്തിലെ കഥാപാത്രം ചെയ്യാൻ തിലകൻ ആദ്യം തയാറായിരുന്നില്ലെന്നു സംവിധായകൻ സിബി മലയിൽ. അതേപ്പറ്റി സിബി മലയിൽ ഒരിക്കൽ പറഞ്ഞതിങ്ങനെ – കഥ എഴുതി തീർന്നപ്പോൾ തന്നെ ഈ വേഷം തിലകൻ ചേട്ടൻ ചെയ്യണമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം. ലാലിന്റെ ഡേറ്റ് കിട്ടി. അങ്ങനെ തിലകൻ ചേട്ടന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. അദ്ദേഹം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അയ്യോ ഞാൻ ഇല്ല, ഇപ്പോൾ എനിക്ക് രണ്ട് പടങ്ങളുണ്ട്. ചാണക്യനും വർണവും. അത് തിരുവനന്തപുരത്താണ്. നിങ്ങൾ അവിടെ ഷൂട്ട് ചെയ്യുകയാണെങ്കിൽ ഞാൻ ചെയ്യാമെന്നും തിലകൻ ചേട്ടൻ പറഞ്ഞു. പാലക്കാട് നെന്മാറയിലായിരുന്നു കീരിടത്തിന്റെ ക്ലൈമാക്സിന്റെ ലൊക്കേഷൻ ഞാൻ കണ്ടിരുന്നത്. പാലക്കാടൊന്നും വരാൻ പറ്റില്ല. തിരുവനന്തപുരത്താണെങ്കിൽ മാത്രം ചെയ്യാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. അതു കൂടാതെ കമ്മിറ്റ് ചെയ്ത രണ്ട് സിനിമകൾക്ക് ഇടയ്ക്ക് സമയം ഉണ്ടെങ്കിൽ മാത്രമാണ് ഈ സിനിമയ്ക്ക് വേണ്ടി…
Read Moreആ രംഗം ആദ്യം ചെയ്തത് പൃഥ്വി…
പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി സ്റ്റീഫൻ നെടുന്പള്ളി കൈയടി വാരിക്കൂട്ടിയ ലൂസിഫറിലെ ആ ആക്ഷൻ രംഗം വൻ ചർച്ചാ വിഷയമായിരുന്നു. എന്നാൽ ആ രംഗം ഉണ്ടായത് എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ യൂട്യൂബിൽ റിലീസ് ആയിരുന്നു. ലൂസിഫറിന്റെ മേക്കിംഗ് വീഡിയോകളിൽ ഒന്നാണിത്. മോഹൻലാൽ അവതരിപ്പിക്കുന്ന ആ ചവിട്ടൽ രംഗം യഥാർഥത്തിൽ ചെയ്തു കാണിച്ചത് സംവിധായകൻ പൃഥ്വിരാജ് തന്നെയാണ്. ഒരു മതിലിൽ ചവിട്ടിയായിരുന്നു പൃഥ്വിരാജിന്റെ ഡെമോണ്സ്ട്രേഷൻ. കറങ്ങി വന്ന് ഒരു കാൽ ചുഴറ്റി ചുമരിലേക്ക് കൃത്യമായി ചവിട്ടിക്കൊള്ളിച്ചായിരുന്നു പൃഥ്വിരാജിന്റെ പ്രകടനം. പിന്നീടതു മോഹൻലാൽ ചെയ്യുകയും സിനിമ തിയറ്ററുകളിലെത്തിയപ്പോൾ ആ രംഗം വലിയ കൈയടി നേടുകയും ചെയ്തു. മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ ലൂസിഫർ ഇന്റർനെറ്റ് സിനിമ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലും ടി.വി. ചാനലിലും ഉൾപ്പെടെ സംപ്രേഷണം ചെയ്ത് കഴിഞ്ഞു. മുരളി ഗോപി ഒരുക്കിയ തിരക്കഥയിൽ ചിത്രം…
Read Moreസിൽക്ക് സ്മിതയായി അഭിനയിക്കുന്നില്ല; വാർത്തകൾ നിഷേധിച്ച് അനസൂയ
സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് നടി അനസൂയ ഭരദ്വാജ്. ട്വിറ്ററിൽ കൂടിയാണ് അനസൂയ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സിൽക്ക് സ്മിതയായി ഞാൻ ഒരു ബയോപ്പിക്കിലും അഭിനയിക്കുന്നില്ല. നന്ദി. അനസൂയ ട്വീറ്റ് ചെയ്തു. കെ.എസ്. മണികണ്ഠൻ ഒരുക്കുന്ന ചിത്രത്തിൽ അനസൂയ സിൽക്ക് സ്മിതയായി വേഷമിടുമെന്നാണ് വാർത്തകൾ പ്രചരിച്ചത്. അവതാരകയായിരുന്ന അനസൂയ തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രശസ്തയായത്.
Read Moreചില കുരങ്ങുകള്‍ സംസാരിക്കും, പുള്ളി പുറത്തും നമ്മള് അകത്തും! കുട്ടിക്കുരങ്ങിനോട് കുശലം പറഞ്ഞ് കുഞ്ചാക്കോ ബോബൻ
മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്. മിഥുന് മാനുവല്‍ ഒരുക്കിയ അഞ്ചാം പാതിരയിലൂടെ തനിക്ക് ചോക്ലേറ്റ് വേഷം മാത്രമല്ല ചേരുന്നതെന്നും താരം തെളിയിച്ചിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ കുഞ്ചാക്കോ ബോബന് പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഒരു കുട്ടിക്കുരങ്ങിനോട് കുശലം പറയുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവച്ചത്. ചില കുരങ്ങുകള്‍ സംസാരിക്കും, പുള്ളി പുറത്തും നമ്മള് അകത്തും എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിഴല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബന് വീഡിയോ പകര്‍ത്തിയത്. സംഭവത്തിന് പ്രതികരണവുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
Read More