ഐ.വി. ശശി എന്ന സംവിധായകനെ ഗോള്‍ഫ് ക്യാപ്പില്ലാതെ മലയാളികളോ സിനിമാ പ്രവര്‍ത്തകരോ കണ്ടിട്ടില്ല. അത്രത്തോളം ആ ശരീരത്തിന്റെ ഒരു ഭാഗമായി തീര്‍ന്നിരുന്നു ഗോള്‍ഫ് ക്യാപ്പ്. ഏത് ആള്‍ക്കൂട്ടത്തിലും അദ്ദേഹത്തെ തിരിച്ചറിയാന്‍ ആ ഗോള്‍ഫ് ക്യാപ് സഹായിച്ചു. ഗോള്‍ഫ് ക്യാപിനെക്കുറിച്ച് അത്ര അറിവില്ലായിരുന്ന മലയാളി പ്രേക്ഷകര്‍ അതിനെ ഐ.വി. ശശി തൊപ്പി എന്നു വിളിച്ചു. തൊപ്പിയില്ലാതെ സിനിമാ സംവിധായകരെ കാണാനാകില്ലെങ്കിലും ഐ.വി. ശശിയുടെ തൊപ്പി അക്കാലത്തു ഒരു പുതുമ തന്നെയായിരുന്നു. പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലും അദ്ദേഹത്തെ ഈ തൊപ്പിയില്ലാതെ കാണാനാവില്ലായിരുന്നു. ഒടുവില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴും ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്ന ആ ഗോള്‍ഫ് ക്യാപ് അദ്ദേഹത്തിന്റെ ശിരസില്‍ ചേര്‍ന്നു കിടന്നിരുന്നു. മരണത്തിലും വിട്ടു പിരിയാതെ…. -പിജി
Read MoreCategory: Movies
അനുപമ പരമേശ്വരന്റെ ഫ്രീഡം അറ്റ് മിഡ് നൈറ്റ്
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുപമ പരമേശ്വരന് നായികയാവുന്ന ചിത്രമാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റ്. ആര്.ജെ. ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വ ചിത്രത്തില്‍ ഹക്കീം ഷാജഹാന് നായകനാവുന്നു.പോഷ് മാജിക്ക ക്രിയേഷന്‍സിന്റെ ബാനറില്‍ അഖില മിഥുന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വഹിക്കുന്നു. ലിജിന്‍ ബാബിനോ സംഗീതം പകരുന്നു. എഡിറ്റര്‍-ജോയല്‍ കവി. പ്രൊഡക്ഷന്‍ കണ്ട്രോളർ-സുനില്‍ ഇറവങ്കര, എക്സിക്യുട്ടീവ് പ്രൊഡ്യുസർ-ബാല, കോ പ്രൊഡ്യുസര്‍-പാര്‍വതി മേനോന്, കല-ഡോന്‍ലി, വസ്ത്രാലങ്കാരം-ദിവ്യ ഉണ്ണി, സ്റ്റില്‍സ്-ടോണി വർഗീസ്,പരസ്യകല-സജിത് ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മോഹിത് നാഥ് എന്‍, പ്രൊജക്റ്റ് ഡിസൈനര്‍-തല ക്രിയേറ്റീവ് ഹൗസ്. ജനുവരി ആദ്യം “ഫ്രീഡം അറ്റ് മിഡ് നൈറ്റ് ” റിലീസ് ചെയ്യും.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്
Read Moreചെയ്യാൻ കഴിയാതെ പോയ ആകാശദൂത്
മലയാളത്തിലെ എക്കലത്തെയും ഹിറ്റ് ചിത്രമാണ് ആകാശദൂത്. ചിത്രത്തിൽ ആദ്യം നായികയാവാൻ പരിഗണിച്ചത് നടി ഗീതയെ ആയിരുന്നു. എന്നാൽ ആകാശദൂത് എന്ന സിനിമ ഗീതയുടെ കൈയിൽ നിന്നും വഴുതിപ്പോയി. ചിത്രത്തിലെ വേഷം നിരസിച്ചുവെന്നും നാലുമക്കളുടെ അമ്മവേഷം ആയത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും അക്കാലത്ത് വിമർശനമുണ്ടായിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾ എല്ലാം തെറ്റാണെന്ന് ഗീത പറയുന്നു. നാലുമക്കളുടെ അമ്മയാകാൻ മടിച്ചാണ് അന്ന് ഞാൻ വേഷം വേണ്ടെന്ന് വെച്ചതെന്നെല്ലാം അന്ന് വാർത്തകൾ ഉണ്ടായിരുന്നു. നായികാ പ്രാധാന്യമേറെയുള്ള അത്തരമൊരു വേഷം ആരും വേണ്ടെന്ന് വെക്കില്ല. കഥ കേട്ട് ഇഷ്ടമായെങ്കിലും സംവിധായകനും നിർമാതാവും ആവശ്യപ്പെട്ട ദിവസങ്ങളിൽ നൽകാൻ ഡേറ്റില്ലാത്തതായിരുന്നു അതിനു കാരണം – ഗീത പറയുന്നു. തൊണ്ണൂറുകളിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന താരമാണ് ഗീത. ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിനു തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം മികച്ച നടിക്കുള്ള…
Read Moreവിമർശിച്ചവർക്കു മറുപടിയുമായി എലീന
അവതാരകയും നടിയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു. ആറു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകാൻ ഒരുങ്ങുന്നത്. 15-ാം വയസിൽ തുടങ്ങിയ പ്രണയം 21 ആയപ്പോഴാണ് പൂവണിഞ്ഞത് എന്നാണ് എലീന ഒരു ഷോയിൽ പങ്കെടുക്കവെ പറഞ്ഞത്. കോഴിക്കോട് സ്വദേശി ആയ രോഹിത്.പി.നായർ ആണ് എലീനയുടെ വരൻ. “ഹിന്ദുവാണ്, ഇന്റർകാസ്റ്റ് മാര്യേജ് ആണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോൾ ബിസിനസിൽ സജീവമാണ്’ എന്നാണ് എലീന വ്യക്തമാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. താരത്തിനെതിരേ വിമർശനങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. “ഇതുപോലേ കുറെ ഇറങ്ങിത്തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുന്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും…’ എന്ന കമന്റാണ് ചർച്ചകൾക്ക് വഴി തെളിച്ചത്. നിരവധി അഭിപ്രായങ്ങൾ എത്തിയതോടെ വിമർശനങ്ങൾക്കുള്ള വായടപ്പിക്കുന്ന മറുപടിയുമായി എലീനയും രംഗത്തെത്തി. ’എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സർ, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാൻ.…
Read Moreകലാഭവൻ മണിയുടെ അനിയത്തിക്കുട്ടി
കലാഭവൻ മണിക്കൊപ്പം കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. അനിയത്തിക്കുട്ടി എന്നല്ലാതെതെ വേറൊന്നും വിളിച്ചിട്ടില്ലെന്ന് സുജ കാർത്തിക. നല്ല കെയറിങ്ങാണ്. സലീമേട്ടൻ ഇപ്പോൾ കാണുന്പോഴും കളിയാക്കി കൊല്ലും. സുരാജേട്ടനും സലീമേട്ടനും വേറെ ലെവലാണ്. ജയസൂര്യയുമായി അന്നേ നല്ല കൂട്ടായിരുന്നു. ടെലിവിഷനിൽ നിന്നു സിനിമയിലേക്കെത്തിയവരാണ് ഞങ്ങളൊക്കെ. കാവ്യ മാധവൻ എന്റെ അടുത്ത കൂട്ടുകാരിയാണ്. പ്രതിസന്ധി ഘട്ടം വന്നപ്പോൾ അവളെ സപ്പോർട്ട് ചെയ്തിരുന്നു. ദിലീപേട്ടൻ എന്റെ ഏട്ടനാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും.
Read Moreവിവാഹം കഴിഞ്ഞാണ് തിരക്ക് കൂടിയത്..
തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് പ്രിയാമണി. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായുളള പ്രിയാമണി ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ വലിയ വിജയം നേടി. അഭിനയ പ്രാധാന്യമുളള റോളുകൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി സജീവായിരുന്നത്. പരുത്തി വീരൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്കാരവും പ്രിയാമണിക്ക് ലഭിച്ചിരുന്നു. വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു താരം. സിനിമകൾക്ക് പുറമെ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രിയാമണി എത്തി. ഡി ഫോർ ഡാൻസ് പോലുളള ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ വർഷം പ്രിയാമണിയുടെ ആദ്യ വെബ് സീരിസായ ഫാമിലി മാൻ പുറത്തിറങ്ങിയിരുന്നു. ഒടിടി പ്ലാറ്റ്ഫോം വഴി എത്തിയ സീരിസിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫാമിലിമാനിലെ പ്രകടനത്തിന് കഴിഞ്ഞ ദിവസമാണ് മികച്ച നടിക്കുളള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രിയാമണിക്ക് ലഭിച്ചത്. സുചിത്ര അയ്യർ…
Read Moreപ്രണയാതുരമായ കുറിപ്പ്
തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ആരാധകരുള്ള താരദന്പതികളാണ് ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് അഭിനയത്തിൽ നിന്നു മാറി നിന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്.ഡിസംബർ 17 ന് റിതേഷിന്റെ 42-ാം പിറന്നാളിന് താരം സമൂഹമാധ്യമത്തിൽ എഴുതിയ പ്രണയാതുരമായ ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. ജെനീലിയ കുറിച്ചിരിക്കുന്നത് ഇങ്ങനെ… ജീവിതത്തിൽ എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാളെ നിങ്ങൾ തിരയുന്ന ഒരു സമയമുണ്ട്. ചിലപ്പോൾ ഒരിക്കലും ആ വ്യക്തിയെ കണ്ടെത്തുകയില്ല. നിങ്ങളെപ്പോലൊരാളെ കണ്ടെത്തണം എന്ന് ആഗ്രഹിച്ചിരുന്നു. ഒടുവിൽ അത് സംഭവിച്ചു, നിങ്ങളെ കണ്ടെത്തി. ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും നങ്ങൾ ഒരുമിച്ച് കടന്നുപോയി, കൗമാരവും വിവാഹ ജീവിതവും മാതാപിതാക്കളായതും എല്ലാം മനോഹരമായിരിക്കുന്നു. പക്ഷേ എന്റെ ജീവിതത്തിന്റെ മികച്ച ഭാഗം എപ്പോഴും നിങ്ങളായിരിക്കും, അത് മാറില്ല. കാലം എത്ര കടന്നുപോയാലും പ്രശ്നമില്ല. നമ്മൾ എല്ലാം തികഞ്ഞവരാണെന്ന് ഞാൻ…
Read Moreനിത്യയുടെ അടി… കൂ എന്നൊരു സൗണ്ട് മാത്രം…
പരസ്പരം എന്ന ജനപ്രിയ പരന്പരയിൽ സൂരജ് ആയി എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് വിവേക് ഗോപൻ. നിത്യ മേനോൻ നായികയായി എത്തിയ തത്സമയം ഒരു പെണ്‍കുട്ടിയിൽ വിവേക് ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സിനിമയെക്കുറിച്ചുള്ള ഓർമകൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചു.തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയിലെ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീ അഭിനയിക്കുകയായിരുന്നില്ല, ശരിക്കും ജീവിക്കുകയാണ് ചെയ്തതെന്ന് ആ ചിത്രത്തിലെ എന്റെ സീൻ കണ്ട് കുറേ കൂട്ടുകാർ വിളിച്ച് പറഞ്ഞിരുന്നു. നിത്യ മേനോനെ ശല്യം ചെയ്യാൻ വേണ്ടി ബസിൽ കയറുന്ന യുവാവിന്റെ വേഷമായിരുന്നു ചിത്രത്തിൽ ഞാൻ ചെയ്തത്. ആ സീനിൽ നിത്യ മേനോൻ ഒർജിനലായി എന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടി എന്ന് പറഞ്ഞാൽ പൊന്നീച്ച പറന്ന് പോയത് പോലൊരു അവസ്ഥയായിരുന്നു. അടി കഴിഞ്ഞിട്ട് പുള്ളിക്കാരി എന്റെ അടുത്ത് സോറി ഒക്കെ…
Read Moreആ സിനിമ കാണാൻ ഞാൻ കുടുംബവുമായി തിയറ്ററിൽ പോയി… അന്ന് ആശ്വസിപ്പിച്ചത് ഭാര്യ; മനസ് തുറന്ന് സൈജു കുറുപ്പ്
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നടനാണ് സൈജു കുറുപ്പ്. ചെറുതും വലുതുമായ നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ നടൻ സിനിമയിലെ തന്റെ തുടക്ക കാലത്തെ അനുഭവം പറയുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. “എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ജോഷി സർ സംവിധാനം ചെയ്തു ദീലിപേട്ടൻ നായകനായ ലയണ്‍. ആ സിനിമ കാണാൻ ഞാൻ കുടുംബവുമായി തിയറ്ററിൽ പോയി. പക്ഷേ എന്നെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടെയുണ്ടായത്. എന്നെ സ്ക്രീനിൽ കാണിച്ചപ്പോൾ തിയറ്ററിലുണ്ടായിരുന്ന ചിലർ കൂവി. അതു കേട്ട് മാനസികമായി തളർന്ന എന്നെ എന്റെ ഭാര്യയാണ് ആശ്വസിപ്പിച്ചത്’. സൈജു കുറുപ്പ്.
Read Moreസുഹൃത്തിനായി ഒരുക്കിയ മൂത്തോൻ
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിൻ പോളി നായകനായ സിനിമ സ്വവർഗ പ്രണയത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്വവർഗപ്രണയം അതിന്റെ എല്ലാ തീവ്രതയിലും ചിത്രം കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രം പുറത്തിറങ്ങിയതോടെ ഗീതുവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തു വന്നത്. ഇരുപത് വർഷം മുൻപ് ആത്മഹത്യ ചെയ്ത സ്വവർഗാനുരാഗിയായ ഉറ്റ സുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോൻ ഒരുക്കിയതെന്ന് ഗീതു പറഞ്ഞു. സിനിമ പുറത്തിറങ്ങിയതിനു ശേഷം നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്പോഴായിരുന്നു ഗീതുവിന്റെ ഈ വെളിപ്പെടുത്തൽ. മൂത്തോനിൽ അഭിനയിച്ച താരങ്ങളോട് പോലും പറയാത്ത ഒരു കാര്യമായിരിന്നു ഇത്. മൈക്കിൾ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയും ചെയ്തിരുന്നു. അവന് വേണ്ടി ഒന്നും ചെയ്തില്ലെന്ന കുറ്റബോധം എന്നെ അലട്ടിയിരുന്നു. അവന് വേണ്ടിയുള്ള ശബ്ദമാണ് മൂത്തോൻ. നിങ്ങളോരോരുത്തർക്കും വേണ്ടിയുള്ള സിനിമയാണിത്. നിങ്ങളിത് കാണണം’’- ശബ്ദമിടറിയാണ് ഗീതു ഇതു…
Read More