ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഒരു അഭിമുഖത്തിലാണ് അദ്ദേഹം എമ്പുരാനെക്കുറിച്ച് വാചാലനായത്. എമ്പുരാന്റെ കഥ പൂര്‍ത്തിയായി. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍. സിനിമയില്‍ അസാധാരണമായി എന്തങ്കിലം ചെയ്താലെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുള്ളു. അതിനുള്ള ഹോംവര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന് മുന്‍പും അതിനു ശേഷവും ചേര്‍ന്ന കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്. രാവും പകലും മനസില്‍ ആ സിനിമയുമായാണ് പൃഥ്വിരാജ് നടക്കുന്നതെന്നാണ് സുപ്രിയ പറയുന്നത്. എമ്പുരാന് ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജു ഉപേക്ഷിക്കേണ്ടി വരും. അത്രെയും ആത്മാര്‍ത്ഥതയുള്ള സംവിധായകനെ കിട്ടാന്‍ പാടാണ്. ആന്റണി പറഞ്ഞു.
Read MoreCategory: Movies
അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു… പക്ഷെ, നവ്യാ നായർ പറയുന്നു…
തമിഴിലെ സൂപ്പർ താരങ്ങളായ വിജയ്ക്കും അജിത്തിനും വിക്രത്തിനുമൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അത് നടക്കാതെ പോയി എന്ന് നവ്യാ നായർ. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നവ്യ ഇത് വെളിപ്പെടുത്തിയത്. മലയാള സിനിമയിൽ തിരക്കുണ്ടായിരുന്ന സമയത്താണ് ഈ അവസരങ്ങൾ വന്നതെന്നും മലയാളസിനിമയിലെ തിരക്കുകൾ കാരണമാണ് അത് നടക്കാതെ പോയതെന്നും നവ്യ വെളിപ്പെടുത്തി. കുറച്ച് തമിഴ് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴ് സിനിമകളെ ഒരുപാട് ഇഷ്ടമാണെന്നും നവ്യ പറയുന്നു. കൂടെ അഭിനയിക്കാനാഗ്രഹിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന ചോദ്യത്തിന് മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത് എന്നാണ് നവ്യ പറഞ്ഞത്. രജനികാന്തിന്റെ സ്റ്റൈലും സംസാരശൈലിയുമൊക്കെ ഏറെയിഷ്ടമാണെന്നും അദ്ദേഹത്തെ ഏറെ ആരാധിക്കുന്നെന്നും നവ്യ പറഞ്ഞു. 2004ൽ പുറത്തിറങ്ങിയ അഴഗിയ തീയെ എന്ന ചിത്രമാണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമാവുകയാണ് നവ്യാ നായർ. വി.കെ പ്രകാശ്…
Read Moreപത്തു വർഷത്തെ ഇടവേള!ചന്ദ്ര ലക്ഷ്മൺ വീണ്ടും വെള്ളിത്തിരയിലേക്ക്…
പത്തു വർഷത്തെ ഇടവേളയ്ക്കുശേഷം ചന്ദ്ര ലക്ഷ്മൺ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. ദി ഗോസ്റ്റ് റൈറ്റർ’ എന്ന പുതിയ സിനിമയിലൂടെയാണ് ചന്ദ്ര വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. എം.ആർ. അജയൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ദി ഗോസ്റ്റ് റൈറ്റർ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചിരിക്കുകയാണ്. ചിത്രീകരണ വിശേഷങ്ങള്‍ ചന്ദ്ര ലക്ഷ്മൺ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. 2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ച ചന്ദ്ര സ്റ്റോപ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. 2010ൽ റിലീസ് ചെയ്ത തില്ലാലങ്കടി എന്ന തമിഴ് ചിത്രമാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമ. അതേസമയം മലയാളത്തിലും തമിഴിലുമായി ഇരുപത്തഞ്ചിലേറെ സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് ചന്ദ്ര സജീവമായിരുന്നു.
Read Moreആദ്യമായി കാമറയ്ക്ക് പിന്നില്‍! കനിഹ സംവിധായികയാകുന്നു
നടി കനിഹ സംവിധായികയാകുന്നു. ഒരു ഹ്രസ്വ ചിത്രമാണ് കനിഹ സംവിധാനം ചെയ്യുന്നത്. താരം തന്നെയാണ് ഇതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. “ആദ്യമായി കാമറയ്ക്ക് പിന്നില്‍. സിനിമ ഒരു സമുദ്രമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് പഠിക്കാനും പര്യവേക്ഷണം ചെയ്യാനും തിളങ്ങാനും ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ ഉള്ളിലെ ആകാംക്ഷഭരിതമായ പഠിതാവ് സംവിധാനമെന്ന കല ചെയ്യാന്‍ പോകുകയാണ്. എന്റെ ഹൃദയത്തോട് വളരെ അടുത്ത് കിടക്കുന്ന ഒരു തീമിനെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രത്തിനായി തയാറാകുക. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്’. കനിഹ കുറിച്ചു. 2002ല്‍ പുറത്തിറങ്ങിയ ഫൈവ്സ്റ്റാര്‍ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കനിഹയുടെ ആദ്യ മലയാള ചിത്രം എന്നിട്ടും ആണ്. മമ്മൂട്ടി നായകനായ പഴശിരാജയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളില്‍ മുഖ്യ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.
Read Moreപൊതുവേദിയിൽ വികാരഭരിതനായി ദുൽഖർ സൽമാൻ
തന്റെ ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംസാരിക്കവേ പൊതുവേദിയിൽ ദുൽഖർ സൽമാൻ വികാരഭരിതനായി. ദുല്‍ഖറിന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ തിയറ്ററിൽ നിറഞ്ഞ സദസിൽ മുന്നേറിയിരുന്നു. സിനിമയുടെ വൻ വിജയത്തില്‍ സന്തോഷമുണ്ടെന്ന് പറയുമ്പോള്‍ ദുൽഖറിന്റെ ശബ്ദമിടറി. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ ഒരുപാട് നന്മയുള്ള ചിത്രമാണെന്നും ഇതേപ്പറ്റി പറയുമ്പോള്‍ തന്നെ താൻ ഇമോഷണലാവുകയാണെന്നും ദുൽഖർ പറഞ്ഞു. തന്നെ സംബന്ധിച്ച് ഈ സിനിമ വളരെ സ്പെഷലാണെന്നും സംവിധായകന് ദേസിങ് പെരിയസാമിയിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. അണിയറ പ്രവർത്തകരുടെയെല്ലാം ആത്മാർഥമായ പ്രവർത്തനം സിനിമയില്‍ പ്രതിഫലിച്ചിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകണമെന്നായിരുന്നു വലിയ ആഗ്രഹം. സംവിധായകന്റെ മികവിനാൽ സിനിമ വര്‍ക്കൗട്ടാകുകയായിരുന്നു. -ദുല്‍ഖര്‍ പറഞ്ഞു.
Read Moreമലയാള സിനിമകളുടെ റിലീസ് നീട്ടുന്നു
കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി മലയാള സിനിമകളുടെ റിലീസ് നീട്ടുന്നു. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. മാര്‍ച്ചില്‍ റിലീസ് നിശ്ചയിച്ചിരുന്ന ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, കാവ്യ പ്രകാശ് ഒരുക്കുന്ന വാങ്ക് എന്നീ സിനിമകളുടെ റലീസ് നീട്ടി. വിഷു റിലീസായി എത്തുമെന്ന് അറിയിച്ച മമ്മൂട്ടി നായകനാകുന്ന വണ്‍ എന്ന സിനിമയുടെയും വിജയ് ചിത്രം മാസ്റ്ററിന്റെ കേരള റിലീസും മാറ്റുമെന്ന് സൂചനയുണ്ട്. കേരളത്തില്‍ ബുധനാഴ്ച മുതല്‍ 31 വരെ തീയറ്ററുകള്‍ അടച്ചിടും.
Read Moreസ്ത്രീകളോട് അശ്ലീല ചാറ്റിംഗ്! വിജയ്ക്ക് തലവേദനയായി വ്യാജപ്രൊഫൈൽ
ദക്ഷിണേന്ത്യയിൽ ധാരാളം ആരാധകരുള്ള തെലുങ്ക് താരമാണ് വിജയ് ദേവരക്കൊണ്ട. അർജുൻ റെഡ്ഡി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊന്നാകെ ആരാധകരെ സൃഷ്ടിക്കാൻ വിജയ് ദേവരക്കൊണ്ടയ്ക്ക് കഴിഞ്ഞു. ഇപ്പോൾ ഒരു ആരാധകൻ കാരണം കാട്ടിക്കൂട്ടിയതൊക്കെ താരത്തിനു തലവേദനയായിരിക്കുകയാണ്. വിജയ് ദേവരക്കൊണ്ടയുടെ പേരിൽ ഫേസ്ബുക്കിൽ ഒരു പുതിയ പ്രൊഫൈൽ സൃഷ്ടിച്ചാണ് ആരാധകൻ വിളയാടിയത്. ഫേസ്ബുക്കിൽ ഫാൻ പേജുകൾ നിർമിക്കുന്ന ആരാധകരെ പോലെയുള്ള പ്രവർത്തികളല്ല കക്ഷി ചെയ്തത്. സ്ത്രീകളോട് അശ്ലീല ചാറ്റിംഗ് നടത്താനാണ് ആരാധകൻ വ്യാജ അക്കൗണ്ട് ഉപയോഗിച്ചത്. എന്തായാലും സംഭവം ശ്രദ്ധയിൽപ്പെട്ട വിജയ് ദേവരക്കൊണ്ട തന്റെ അസിസ്റ്റന്റായ ഗോവിന്ദിനോട് സത്യാവസ്ഥ അന്വേഷിച്ചറിയാൻ ആവശ്യപ്പെടുകയായിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തുകയാണ് അയാൾ ചെയ്യുന്നതെന്ന് മനസിലാക്കിയതിനെ തുടർന്നാണ് വിജയ് ദേവരക്കൊണ്ട ഹൈദരാബാദിൽ സൈബർ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Read Moreസംയുക്തയുടെ അനിയത്തി സിനിമയിലേക്കോ…?
സംയുക്ത വർമയുടെ അനിയത്തി സംഘമിത്ര സിനിമാരംഗത്തേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണോ എന്നാണ് ഇപ്പോൾ ചലച്ചിത്രപ്രേമികളുടെ സംശയം. സംയുക്ത വർമ സോഷ്യൽ മീഡിയയിൽ സംഘമിത്രയുടെ ചിത്രം പങ്കുവച്ചതാണ് ഇത്തരമൊരു സംശയത്തിനിടയാക്കിയത്. വനിതാദിനത്തിലാണ് അനിയത്തിയുടെ സ്റ്റൈലിഷ് ചിത്രം സംയുക്ത പോസ്റ്റ് ചെയ്തത്. സംഘമിത്രയുടെ ജന്മദിനം കൂടിയായിരുന്നു മാർച്ച് 8. സ്ത്രൈണമായ ഊർജം ശക്തവും നിഗൂഢവുമാണെന്നും അത്ര എല്ലാറ്റിനേയും ആകർഷിക്കുമെന്നും നിന്റെ ശക്തി നല്ല കാര്യങ്ങൾക്കുപയോഗിക്കൂ എന്നും അനിയത്തിക്ക് പിറന്നാൾ ആശംസ നൽകിക്കൊണ്ട് സംയുക്ത കുറിച്ചു. ആദ്യമായാണ് സഹോദരിയുടെ ചിത്രം സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നത്. ബിജു മേനോനെ വിവാഹം കഴിച്ചതിനുശേഷം ചലച്ചിത്രരംഗത്തു നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് സംയുക്ത.
Read Moreട്രെയിലർ തരംഗമായി! മോഹൻലാലിനോടുള്ള ആരാധന കൂടിയെന്ന് ബച്ചൻ
ഈ മാസം 6ന് പുറത്തിറക്കിയ മോഹന്‍ലാല്‍- പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലർ തരംഗമായിരിക്കുകയാണ്. 5 ഭാഷകളിലായാണ് ട്രെയിലർ പുറത്തിറങ്ങിയത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ട്രെയിലർ റിലീസായി. മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ അക്ഷയ് കുമാറും തമിഴിൽ സൂര്യയും തെലുങ്കിൽ ചിരഞ്ജീവിയും കന്നഡയിൽ രാംചരണുമാണ് ട്രെയിലർ പുറത്തുവിട്ടത്.ചിത്രം ഈ മാസം 26- നാണ് തിയറ്ററുകളിലെത്തുക. ട്രെയിലര്‍ പങ്കുവച്ചുകൊണ്ട് അമിതാഭ് ബച്ചന് കുറിച്ച വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ട്വിറ്ററിലാണ് മോഹൻലാലിനോടുള്ള ആരാധന തനിക്ക് വർധിച്ചതായി അമിതാഭ് ബച്ചൻ കുറിച്ചത്. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാൻ മോഹൻലാൽ അഭ്യർഥിച്ചിരുന്നു. അത് കണ്ടു കഴിഞ്ഞപ്പോൾ മോഹന്‍ലാലിന്റെ ആരാധകനായ തനിക്ക് അദ്ദേഹത്തോടുള്ള ആരാധന കൂടുതൽ വർധിച്ചുവെന്നും ബച്ചന് ട്വീറ്റ് ചെയ്തു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍…
Read Moreഅവാർഡ് തിളക്കവുമായി കയിരു തിയറ്ററുകളിലേക്ക്
യുഎസ്എ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫീച്ചർ ഫിലിമിനുള്ള അവാർഡുകൾ അടക്കം ആറ് ഇന്റർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ തമിഴ് ചിത്രം കയിരു ഈ മാസം 13ന് റിലീസിനൊരുങ്ങുന്നു. ഫാസിലിന്റെ നിരവധി ചിത്രങ്ങളിൽ അസോസിയറ്റ് ഡയറക്ടറായിരുന്ന ഐം ഗണേഷ് ആണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെവൻ കളേഴ്സ് ബാച്ചിലർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ച ചിത്രത്തിന്റെ തിയറ്റർ റിലീസ് നടത്തുന്നത് മെക്സിക്കോ ആണ്. എസ് ആർ ഗുണ, കാവ്യ മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ കന്തസാമി, ചേരൻ രാജ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളേ അവതരിപ്പിക്കുന്നു. പൃഥ്വി, വിജയ് ആനന്ദ് എന്നിവർ സംഗീതവും ജയൻ ഉണ്ണിത്താൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സ്കൈ വേ പിക്ചഴ്സ് ആണ് കയിരു നിർമിക്കുന്നത്.
Read More