സിനിമയില്‍ വന്ന ആദ്യ കാലത്ത് തനിക്ക് ഇരിക്കുവാന് കസേര പോലും തന്നിരുന്നില്ലെന്ന് നടി ശ്രുതിഹാസന്. ഹിന്ദി ഷോര്‍ട്ട്ഫിലിം ദേവിയുടെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. എന്റെ കുടുംബപേരും ഈര്‍ഷ്യയുള്ള മുഖവും കാരണം ആളുകളെ ഒരുകൈ അകലത്തില്‍ നിര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്. സിനിമയില്‍ വന്ന സമയം കസേരയോ മറ്റെന്തെങ്കിലും സീറ്റോ ആരും വാഗ്ദാനം ചെയ്തിട്ടില്ല. നടനാണ് എപ്പോഴും ആദ്യം സീറ്റ് നല്‍കുക. അയാള്‍ നല്ല മനുഷ്യനാണെങ്കില്‍ ഇല്ല, നിങ്ങള്‍ ആദ്യം ഇരുന്നോളു എന്ന് പറയും. എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഞാന്‍ നേരിടുന്നില്ല. ശ്രുതി പറഞ്ഞു.
Read MoreCategory: Movies
എട്ടുവർഷത്തെ ഇടവേള! ഗിന്നസ് പക്രു വീണ്ടും തമിഴിലേക്ക്
എട്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു വീണ്ടും തമിഴിലേക്ക്. വിജയ്, സൂര്യ എന്നീ സൂപ്പർ താരങ്ങൾക്കൊപ്പം തമിഴിൽ അഭിനയിച്ചിട്ടുള്ള ഗിന്നസ് പക്രു അരിയാൻ എന്ന തമിഴ് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. ഇപ്പോൾ നവാഗതനായ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഗിന്നസ് പക്രു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. ചെന്നൈയിലായിരുന്നു ആദ്യ ഘട്ട ചിത്രീകരണം. ഈ മാസം പത്തിന് രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കും. ഇതിനകം ആറു തമിഴ് ചിത്രങ്ങളിൽ ഗിന്നസ് പക്രു അഭിനയിച്ചു കഴിഞ്ഞു. 1985ൽ അന്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് അജയ്കുമാർ എന്ന പക്രു സിനിമയിലെത്തുന്നത്. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ പക്രു ഫാൻസി ഡ്രസ് എന്ന ചിത്രത്തിലൂടെ നിർമാതാവും തിരക്കഥാകൃത്തുമായി.
Read Moreകമൽഹാസനെതിരെ വിമർശനവുമായി കസ്തൂരി
കമൽഹാസൻ നായകനായി അഭിനയിക്കുന്ന ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെ ക്രെയിന്‍ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവം തമിഴ് സിനിമാ ലോകത്തെ ഒന്നാകെ ഇളക്കിമറിച്ചിരുന്നു. അതിന്റെ അലകൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇപ്പോൾ നടി കസ്തൂരിയാണ് പുതിയ വിവാദ പരാമർശവുമായി എത്തിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് നടന് കമല്‍ഹാസനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കമൽഹാസന്റെ പാർട്ടിയായ മക്കൾനീതി മയ്യം കമലിനെ ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയതാണ് കസ്തൂരിയെ ചൊടിപ്പിച്ചത്. കമലിന്റെ പ്രശസ്തിയിൽ ഭരിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടെന്നും അവർ കമലിനെ ഭീഷണിപ്പെത്താന്‍ ശ്രമിക്കുകയാണെന്നും മക്കൾനീതി മയ്യം ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനമാണ് കസ്തൂരി ഉയർത്തിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് മറ്റു സാക്ഷികളെ പോലീസ് ചോദ്യം ചെയ്യുന്നു. അതുപോലെ കമൽഹാസനെ ചോദ്യം ചെയ്യുന്നതിൽ എന്താണ് കുഴപ്പം. മൂന്ന് പേര് മരിച്ച അപകടവുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂര്‍ അന്വേഷണ സംഘത്തിനൊപ്പം ചെലവിടാന്‍ കമലിന് എന്താണ് പ്രശ്നം.…
Read Moreഅടി തെറ്റി വിജയ് ദേവരക്കൊണ്ട; താങ്ങിയെടുത്ത് സഹായികള്‍
നടന്നു നീങ്ങുന്നതിനിടെ കാല് വഴുതി വീഴാന്‍ തുടങ്ങിയ വിജയ് ദേവരക്കൊണ്ടയെ താങ്ങി സഹായികള്‍. മുംബൈയിലാണ് സംഭവം. റോഡിലെ വഴുക്കലാണ് താരം തെന്നി വീഴാന്‍ കാരണമായത്. സമീപമുണ്ടായിരുന്ന സഹായികള്‍ ഉടന്‍ തന്നെ താരത്തെ പിടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇതിന് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയാണ് ഇതിന് കാരണമെന്നും അധികൃതറെ അറിയിക്കൂ എന്നും പ്രതികരണം ഉയരുന്നുണ്ട്. വേള്‍ഡ് ഫേമസ് ലവര് എന്ന സിനിമയാണ് റിലീസ് ചെയ്ത താരത്തിന്റെ ചിത്രം.
Read Moreബാലുവും നീലുവും ബിഗ് സ്ക്രീനിലും ഒന്നിക്കുന്നു
മലയാള ടെലിവിഷന്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ച ഉപ്പും മുളകും പരമ്പരയിലെ താരങ്ങളായ ബാലുവും നീലുവും( ബിജു സോപാനം, നിഷ സാരംഗ്) ബിഗ്സ്ക്രീനില്‍ ഒന്നിക്കുന്നു. ലെയ്ക്ക എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് ഇരുവരും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി. മുരളീധരനും ശ്യം കൃഷ്ണയുമാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത്. ബൈജു, നാസര്‍, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റൊ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, റോഷ്നി, നന്ദന വര്‍മ തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Moreആട് 3: മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ബിഗ് ബജറ്റ് പരീക്ഷണം; മിഥുന് മാനുവൽ പറയുന്നു…
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ബിഗ് ബജറ്റ് പരീക്ഷണ ചിത്രമായിരിക്കും ആട്-3 എന്ന് സംവിധായകൻ മിഥുന് മാനുവൽ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോളിവുഡ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആശയം ഉള്‍ക്കൊള്ളുന്ന ഒരു പരീക്ഷണാത്മക ചിത്രമായിരിക്കും ആട്-3 എന്ന് സംവിധായകൻ അഭിപ്രായപ്പെട്ടത്. ആദ്യ പകുതിയും ക്ലൈമാക്സും പൂര്‍ത്തിയായി എന്നും രണ്ട് മാസത്തിനുള്ളില്‍ തിരക്കഥ പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നതെന്നും മിഥുന് പറഞ്ഞു. ആട് -3 ത്രീഡിയിലാകും ഒരുങ്ങുക. വലിയതോതിൽ പ്രത്യേക ഇഫക്റ്റുകളുണ്ട്. കന്പ്യൂട്ടർ ജനറേറ്റഡ് ഇമേജറികൾ ഉപയോഗിക്കുന്നതിനാൽ ഒരു വൻബജറ്റ് സിനിമയാകും- മിഥുൻ പറയുന്നു. ആട് സീരീസിലെ ആദ്യ രണ്ടു ചിത്രങ്ങളിലെ പ്രധാന താരങ്ങളെല്ലാം മൂന്നാം ഭാഗത്തിലും അതേ വേഷങ്ങൾ അവതരിപ്പിക്കും. ജയസൂര്യ, വിനായകന്, ഇന്ദ്രന്‍സ്, ധര്മ്മജന്, സൈജു കുറുപ്പ് എന്നിവരായിരുന്നു ആദ്യ രണ്ടു ഭാഗങ്ങളിലെ പ്രധാന താരങ്ങൾ. വിജയ് ബാബു തന്നെയാണ് ആട് 3യും നിര്‍മിക്കുന്നത്. ഷാന്‍…
Read Moreനടന്റെയും സംവിധായകന്റെയും മാത്രമല്ല സിനിമ! അനൂപ് സത്യന് പറയുന്നു…
സിനിമ നടന്റെയും സംവിധായകന്റെയും മാത്രമല്ലെന്ന് അനൂപ് സത്യന്. ഒരു അഭിമുഖത്തിനിടെയാണ് അനൂപ് മനസ് തുറന്നത്. നടന്റെയും സംവിധായകന്റെയും മാത്രമല്ല സിനിമ. അതില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും കൂടിയാണ് സിനിമ. നമ്മള് നേതൃത്വം കൊടുക്കുന്നുവെന്നേ ഉള്ളു. ഒറ്റയ്ക്ക് ആര്‍ക്കും സിനിമ ചെയ്യാനാവില്ല. ടീം വര്‍ക്കാണ് സിനിമയുടെ വിജയം. ഒരാള്‍ മാറിയാല്‍ സിനിമ വേറെ ഒന്നാകും. അനൂപ് വ്യക്തമാക്കി. സത്യന് അന്തിക്കാടിന്റെ മകനായ അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും സിനിമയിലേക്ക് മടങ്ങിയെത്തിയ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കല്യാണി പ്രിയദര്ശന് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Read Moreഈ സീസണിലും ‘കോടീശ്വരൻ’ ഇല്ലാതെ പോകുമോ?
അറിവും വിജ്ഞാനവും എന്നതിനുപരി മാനുഷികതയുടെ സ്പർശം കൂടി ഏറ്റുവാങ്ങുന്ന ക്വിസ് റിയാലിറ്റി ഷോയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം തുടരുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ. നടനും എംപിയുമായ സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഷോ ഇതുവരെ 60 എപ്പിസോഡുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. എന്നാൽ ഈ സീസണിലും കോടീശ്വരൻ ആകാൻ ഒരു മത്സരാർഥിക്കും കഴിഞ്ഞിട്ടില്ല. പരമാവധി 25 ലക്ഷം രൂപവരെയാണ് ഈ സീസണിലും നേടാൻ കഴിഞ്ഞിട്ടുള്ളത്. 2013-ലെ രണ്ടാം സീസണിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി സനുജാ രാജൻ കോടിപതിയായതിനു ശേഷം ഈ ഷോയിലൂടെ മറ്റാർക്കും ആ നേട്ടം കൈവരിക്കാൻ സാധിച്ചില്ല. ഈ സീസണും ഇങ്ങനെതന്നെ കടന്നു പോകുമെന്നാണ് അറിയുന്നത്. കോടികൾ സമ്മാനം നൽകി ഈ ഷോ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നത് അറിവിന്റെ അംശവും ലഭിക്കുന്നതിലൂടെയാണ്. സാമൂഹിക പ്രതിബന്ധതയുടെ വഴികളിലേക്ക് ഈ വിനോദമത്സര ഷോയെ മാറ്റിയെടുക്കാൻ സാധിച്ചതിൽ മഴവിൽ മനോരമയ്ക്കും ക്രെഡിറ്റ് നേടുന്നു. അവതാരകനായ…
Read Moreഷാജിപാപ്പനും പിള്ളേരും വീണ്ടും വരുന്നു; ആട് 3 പ്രഖ്യാപിച്ചു
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആട് സീരിസിലെ മൂന്നാമത്ത സിനിമ പ്രഖ്യാപിച്ചു. ആട് 3 എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മിഥുന് മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യ, ധര്മജന് ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹന്‍, ഭഗത് മാനു, വിജയ് ബാബു, വിനായകന് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read Moreഇടുക്കി ഗോൾഡിലെ ഇൻഡ്യൻ…
ഇടുക്കി ഗോൾഡെന്ന വിജയ ചിത്രത്തിൽ രവീന്ദ്രൻ അവതരിപ്പിച്ച മ്ലേച്ഛൻ രവിയുടെ ചെറുപ്പകാലം അവതരിപ്പിച്ച് മലയാള സിനിമയിൽ മേൽവിലാസം ഉറപ്പിച്ച യുവതാരമാണ് ഇൻഡ്യൻ പള്ളാശേരിയെന്ന നിയമ വിദ്യാർഥി. ഇന്നലെ കലോൽസവ നഗരിയിൽ മൽസരങ്ങൾ വീക്ഷിക്കാൻ ഇൻഡ്യനുമുണ്ടായിരുന്നു. തിരക്കഥാ രചയിതാവായ ബാബു പള്ളാശേരിയുടെ മകനാണ് ഇൻഡ്യൻ. പിതാവിന്റെ ജേഷ്ഠ സഹോദരനായ ജെ.പള്ളാശേരിയാകട്ടെ പ്രശസ്തനായ തിരക്കഥാകൃത്തും നടനും. ഇടുക്കി ഗോൾഡിനു പുറമെ ഹണീബി, ഹണീബി 2, കളി , കുട്ടിമാളു തുടങ്ങി പിന്നീട് പല ചിത്രങ്ങളിലും ഇൻഡ്യൻ അഭിനയിച്ചു. ഒരു വെബ് സീരീസ് സംവിധാനം ചെയ്തു പുറത്തിറക്കി. ഇപ്പോൾ അച്ഛന്റെയും വല്യച്ഛന്റെയും പാത പിന്തുടർന്ന് പുതിയ തിരക്കഥാ രചനയിലാണ് ഈ താരം. നിയമബിരുദം ഈ വർഷം തീരുന്നതോടെ കലാലയത്തിൽ നിന്നും വിട പറയുന്നതിനിടയിലാണ് ഇൻഡ്യൻ ഇന്നലെ ഇടുക്കി ജില്ലയിൽ നടന്ന കലോൽസവം കാണാനെത്തിയത്
Read More