മകൾ വരലക്ഷ്മി ശരത്കുമാറിനോട് ക്ഷമ ചോദിക്കുന്നുവെന്ന് നടൻ ശരത്കുമാർ. വരലരക്ഷ്മി ആദ്യമായി അഭിനയിച്ച പോടാ പോടി എന്ന സിനിമ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് റിലീസ് ചെയ്തത്. സിനിമ പ്രശ്നങ്ങൾ നേരിട്ട സമയം താൻ യാതൊരു സഹായവും വരലക്ഷ്മിക്ക് ചെയ്ത് നൽകിയിട്ടില്ലന്ന് ശരത്കുമാർ പറഞ്ഞു. എന്നാൽ വരലക്ഷ്മി ആരുടെയും സഹായമില്ലാതെ സിനിമയിൽ ഇടം നേടി. അർപ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്ക് നയിച്ചത്. ഇതിൽ പിതാവെന്ന നിലയിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നുവെന്നും ശരത്കുമാർ പറഞ്ഞു.
Read MoreCategory: Movies
പാവങ്ങൾക്കും ബുദ്ധിയുണ്ട് സാറേ..! ജൂഡിന്റെ അടുത്ത സിനിമയ്ക്ക് പേരായി
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേര് പുറത്ത് വിട്ടു. മാധ്യമപ്രവർത്തകനായ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയ്ക്ക് ഡിറ്റക്ടീവ് പ്രഭാകരൻ എന്നാണ് പേരിട്ടിരിക്കുന്നത്. “പാവങ്ങൾക്കും ബുദ്ധിയുണ്ട് സാറേ’ എന്നാണ് സിനിമയുടെ പേരിന്റെ ടാഗ്ലൈൻ. സിനിമയിൽ നായകകഥാപാത്രം അവതരിപ്പിക്കുന്നതുൾപ്പടെയുള്ള താരങ്ങൾ ആരൊക്കയാണെന്ന് പുറത്തുവിട്ടിട്ടില്ല. അനന്തവിഷന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
Read Moreമഞ്ജുവിനൊപ്പം അഭിനയിക്കാൻ ബുദ്ധിമുട്ടില്ല: ദിലീപ് പറയുന്നു…
മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കേണ്ട സാഹചര്യമുണ്ടായാൽ അഭിനയിക്കുമെന്ന് നടൻ ദിലീപ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. സിനിമയിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും പറ്റില്ലെന്ന അവസ്ഥയുണ്ടായാൽ ഒന്നിച്ച് അഭിനയിക്കുമെന്നും അതിന് തനിക്ക് ബുദ്ധിമുട്ടില്ലെന്നും താരം പറഞ്ഞു. താനും മഞ്ജുവമായി യാതൊരു ശത്രുതയില്ലെന്നും തങ്ങൾ തമ്മിൽ പിണക്കത്തിലാണെന്ന് പലരും പറഞ്ഞുണ്ടാക്കുന്നതാണെന്നും ദിലീപ് വ്യക്തമാക്കി. ഒന്നുമല്ലാത്ത തന്നെ ഇങ്ങനെയാക്കിയത് സിനിമയാണ്. സിനിമയെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്നും ജനങ്ങൾ കൂടെയുള്ളതാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും താരം കൂട്ടിച്ചേർത്തു.
Read Moreനോ ഡേ ഓഫ്! ഇതൊക്കെ എന്ത്; പരിക്കിലാണെങ്കിലും ലാലേട്ടന് വ്യായാമം നിർബന്ധം
ദുബായിയിൽ വച്ച് വീണു പരിക്കേറ്റത് വകവയ്ക്കാതെ ബിഗ് ബ്രദർ എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മോഹൻലാൽ അഭിനയിച്ച് പൂർത്തിയാക്കിയതിനെപ്പറ്റി അടുത്തിടെയാണ് നടൻ അനൂപ് മേനോൻ വെളിപ്പെടുത്തിയത്. വലതു കൈയ്ക്കാണ് മോഹൻലാലിന് പരിക്കേറ്റത്. ഈ വിവരം മറച്ചുവച്ചാണ് മോഹൻലാൽ ആക്ഷൻരംഗങ്ങളിൽ അഭിനയിച്ചത്. പിന്നീട് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. തന്റെ പരിക്ക് കാരണം ഷൂട്ടിംഗ് മാറ്റി വച്ചാൽ നിർമാതാവിനുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയാണ് മോഹൻലാൽ പറഞ്ഞതെന്നും അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇപ്പോഴിതാ സർജറിക്കുശേഷം പ്ലാസ്റ്റർ പൊതിഞ്ഞ വലതുകൈയുമായി ജിമ്മിൽ പരിശീലിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. കാലുകൾക്കുള്ള വ്യായാമങ്ങൾ ചെയ്യുന്ന വീഡിയോ മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “നോ ഡേ ഓഫ്’ എന്ന ടാഗോടുകൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Moreഅന്നെനിക്ക് 17 വയസ്; അപൂർവ ദൃശ്യങ്ങൾ പങ്കുവച്ച് എം. ജയചന്ദ്രൻ
പതിറ്റാണ്ടുകൾക്ക് മുൻപ് പാടിയ ഗാനം ആരാധകർക്കായി പങ്കുവച്ച് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. 31 വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് 17 വയസുള്ളപ്പോൾ പാടിയ ചെമ്പക പുഷ്പ സുവാസിത യാമം എന്ന ഗാനമാണ് അദ്ദേഹം ആരാധകർക്കായി പങ്കുവച്ചത്. ഒരു ബന്ധുവിന്റെ വിവാഹചടങ്ങിലാണ് അദ്ദേഹം ഗാനം ആലപിച്ചത്. കെ.ജി. ജോർജിന്റെ സംവിധാനത്തിൽ 1982ൽ പുറത്തിറങ്ങിയ യവനിക എന്ന സിനിമയിലെ ഗാനമാണിത്. ഒഎൻവി കുറുപ്പിന്റെ വരികൾക്ക് എംബി ശ്രീനിവാസ് ഈണം നൽകിയ ഗാനം ആലപിച്ചത് കെ.ജെ. യേശുദാസാണ്. എം. ജയചന്ദ്രനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
Read Moreമഹേഷിന്റെ പ്രതികാരം തെലുങ്കിലേക്ക്
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. “ഉമ മഹേശ്വര റാവു’ എന്നാണ് സിനിമയുടെ പേര്. സത്യദേവ് ആണ് സിനിമയിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെങ്കിടേഷ് മഹയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സുഹാസ്, ജബ്ബർദസ്ത് റാംപ്രസാദ്, ടിഎൻആർ, രവീന്ദ്ര വിജയ്, കെ. രാഘവൻ എന്നിവർ സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അർക മീഡിയ വർക്സ് ആണ് സിനിമ നിർമിക്കുന്നത്. ഏപ്രിൽ 17ന് ചിത്രം തീയറ്ററുകളിലെത്തും.
Read Moreമകൾക്കൊപ്പം സാന്താക്ലോസായി ദിലീപ്
മകളുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് ദിലീപ്. സാന്താക്ലോസായി വേഷമിട്ട ദിലീപിന്റെ മടിയിൽ കുട്ടിസാന്തായായി വേഷമിട്ട മഹാലക്ഷ്മി ഇരിക്കുന്നതാണ് ചിത്രം. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്ന് പേര് നല്‍കിയതായി അന്ന് ദിലീപ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് ദിലീപും കാവ്യ മാധവനും ആദ്യം മകളുടെ ചിത്രം പുറത്തുവിടുന്നത്. ഇപ്പോൾ ദിലീപിന്റെ പുതിയ ചിത്രമായ മൈ സാന്റായുടെ റിലീസ് ദിനത്തോടനുബന്ധിച്ചാണ് മകളുമൊത്തുള്ള ചിത്രം ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.
Read Moreതെരഞ്ഞെടുക്കപ്പെട്ട ആ നാലുപേര്‍! പൃഥ്വിരാജിനൊപ്പം ഹെലികോപ്ടറില്‍ പറന്ന് ആരാധകർ
കൊച്ചി: പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സ് തിയറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ ആരാധകര്‍ക്കു വേണ്ടി ഹെലികോപ്റ്റര്‍ റൈഡുമായി പൃഥ്വിരാജ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ആരാധകര്‍ക്കൊപ്പം ഹെലികോപ്റ്റര്‍ യാത്രയുമായി പൃഥ്വി എത്തുന്നത്. ഡ്രൈവിങ് ലൈസന്‍സ് ടീം നടത്തിയ മത്സത്തില്‍ നിന്നും വിജയികളായ നാലുപേര്‍ക്കാണ് പൃഥ്വിക്കൊപ്പം ഹെലികോപ്റ്ററില്‍ പറക്കാനുള്ള ഭാഗ്യം ലഭിച്ചത്. ബിജിത ജനാര്ദനന്, ഹാരിസ് പാലത്, അരുണ്‍ കെ. ചെറിയാന്, ജിഷ്ണു രാജീവ് എന്നിവരാണ് വിജയികള്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം എന്നീ സ്ഥലങ്ങളിലൂടെയാകും ഹെലികോപ്റ്റര്‍ യാത്ര. സൂപ്പര്‍സ്റ്റാറും ആരാധകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സൂപ്പര്‍താരമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ആരാധകന്റെ വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് അഭിനയിക്കുന്നത്. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Read Moreമോഹൻലാൽ ഇനി ചെമ്പൈ
കർണാട്ടിക് സംഗീതരംഗത്തെ കുലപതിയായിരുന്ന ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ കഥ സിനിമയാകുന്നു. വിജിത് നന്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ചെന്പൈയുടെ വേഷത്തിലെത്തുന്നു. മുന്തിരിമൊഞ്ചൻ എന്ന സിനിമയുടെ സംവിധായകനാണ് വിജിത് നന്പ്യാർ. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 1896 സെപ്റ്റംബർ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായിയിലെ ചെമ്പൈ എന്ന അഗ്രഹാരത്തിലാണ് ചെന്പൈ വൈദ്യനാഥ ഭാഗവതർ ജനിച്ചത്. രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
Read Moreപിങ്കിൽ തിളങ്ങി സാനിയ! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം
ഫിലിംഫെയർ അവാർഡ് ദാന ചടങ്ങിലെത്തിയ യുവതാരം സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ സാനിയ എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു. സാനിയ തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ സിനിമയിലെത്തുന്നത്. ക്യൂൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടി. അപ്പോത്തിക്കിരി, എന്നു നിന്റെ മൊയ്തീന്, പ്രേതം-2, ലൂസിഫർ, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 66-ാമത് ഫിലിം ഫെയര്‍ പുരസ്കാരം നേടിയിരിക്കുകയാണ് സാനിയ. ക്യൂനിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള അവാർഡാണ് ലഭിച്ചത്.
Read More