കങ്കണ റണൗട്ട് നായികയാകുന്ന സ്പോർട് ഡ്രാമാ ചിത്രം പംഗയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു കബഡി കളിക്കാരിയായാണ് കങ്കണ അഭിനയിക്കുന്നത്. ബരേലി കി ബര്‍ഫി എന്ന ചിത്രത്തിന് ശേഷം അശ്വനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാസ്സി ഗില്‍, പങ്കജ് ത്രിപതി, റിച്ച ഛദ്ദ, നീനാ ഗുപ്ത, യോഗ്യ ഭാസിൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ജയ നിഗം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുന്നത്. മുൻ കബഡി താരമായിരുന്ന നായിക വിവാഹശേഷം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്. 2020 ജനുവരി 24ന് പംഗ തിയറ്ററുകളിലെത്തും.
Read MoreCategory: Movies
ഹൻസികയും ചിന്പുവും വീണ്ടും ഒന്നിക്കുന്നു; ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഹന്‍സിക
വാല് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്പോഴാണ് ചിന്പുവും ഹൻസികയും പ്രണയത്തിലായത്. തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നും ഇരുവരും ഒൗദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ വാല് റിലീസ് ആവും മുന്‍പേ ഈ ജോഡികൾ വേർപിരിഞ്ഞു. ഇപ്പോഴിതാ ചിന്പുവും ഹൻസികയും ഒന്നിക്കുന്നു. നവാഗതനായ യു ആർ ജമീൽ സംവിധാനം ചെയ്യുന്ന മഹാ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. ഹൻസികയുടെ അന്‍പതാമത്തെ ചിത്രമായ മഹായിൽ ചിന്പു അതിഥി വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിൽ ചിന്പു ഫ്ളാഷ്ബാക്കിൽ എത്തുന്നതിനാൽ അൽപം ദൈർഘ്യമുള്ള അതിഥിവേഷമാണെന്നാണ് റിപ്പോർട്ട്.ചിത്രത്തിൽ ചിന്പു വരുന്ന പോർഷന്റെ പോസ്റ്ററും പുറത്തുവിട്ടു. ചിന്പുവും ഹൻസികയും റൊമാൻസ് ചെയ്യുന്ന പോസ്റ്റർ ഇതിനോടകം വൈറലായി. ചിന്പുവും ഹൻസികയും ഒരുമിച്ചുള്ള പോസ്റ്ററും ലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വിഷയം ചർച്ചയായി എന്ന് തോന്നിയപ്പോൾ ഹൻസിക പ്രതികരണവുമായി എത്തി. ചിന്പുവിന്റെ കൈ കോർത്തിട്ട് പിടിക്കുന്ന ചിത്രത്തോടൊപ്പമാണ് ഹൻസികയുടെ പ്രതികരണം.…
Read Moreരജിഷ വിജയൻ തമിഴിലേക്ക്; ആദ്യ ചിത്രം ധനുഷിനൊപ്പം
രജിഷ വിജയൻ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ധനുഷ് നായകനാകുന്ന സിനിമയിലൂടെയാണ് രജിഷ തമിഴിലേക്ക് ചുവടുറപ്പിക്കുന്നത്. മാരി സെൽവരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ നിന്നും ലാലും സിനിമയിൽ അഭിനയിക്കുന്നുണ്ട്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. തനുവാണ് സിനിമ നിർമിക്കുന്നത്. എന്നൈ നോക്കി പായും തോട്ടയാണ് റിലീസ് ചെയ്ത ധനുഷിന്റെ അവസാന ചിത്രം.
Read Moreലാലേട്ടാ വല്ലപ്പോഴുമൊക്കെ ബുദ്ധിമുട്ടാകണം: മോഹൻലാലിനെക്കുറിച്ച് അനൂപ് മേനോൻ
കൈയിൽ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ വിവരം നടൻ മോഹൻലാൽ അറിയിച്ചിരുന്നു. ദുബായ് ബുർജീൽ ആശുപത്രിയിൽ ഡോ. ഭൂവനേശ്വർ മചാനിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രീയ നടത്തിയത്. അവധി ആഘോഷത്തിനിടെ തെന്നി വീണതാണ് പരിക്കിന് കാരണമായത്. ഇപ്പോഴിത പരിക്കിനെതുടർന്നുള്ള വേദന മാറ്റിവച്ച് സിനിമയുടെ ചിത്രീകരണത്തോടെ പൂർണമായും സഹകരിച്ച മോഹൻലാലിനെക്കുറിച്ചുള്ള നടൻ അനൂപ് മേനോന്റെ വാക്കുകളാണ് ഏറെ പ്രസക്തമാകുന്നത്. പരിക്കിനെ തുടർന്ന് വേണമെങ്കിൽ വിശ്രമിക്കാമായിരുന്നുവെന്നും എന്നാൽ നിർമാതാവിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും സിനിമയിലെ മറ്റ് താരങ്ങളുൾപ്പടെയുള്ള അണിയറപ്രവർത്തകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ചിന്തിച്ച അദ്ദേഹം ഷൂട്ടിംഗ് തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അനൂപ് മേനോൻ പറയുന്നു.
Read Moreഭക്ഷണത്തിനായി മത്സരിച്ച് ചാടി കടുവകൾ; അവസാനം..
കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഭക്ഷണം കൈപ്പിടിയിലൊതുക്കാൻ കടുവകൾ ശ്രമിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. കടുവകളെ പറ്റിക്കുവാൻ ഒപ്പിച്ചതാണ് ഈ പണി. ഒരു വെള്ളക്കെട്ടിന് മുകളിലായാണ് ഭക്ഷണം കയറിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത്. കരയിൽ നിൽക്കുന്ന കടുവകൾ ഓരോരുത്തരായി ഭക്ഷണത്തിനായി ചാടുമ്പോൾ കയർ മുകളിലേക്ക് വലിക്കും. ഇതോടെ ഭക്ഷണം കിട്ടാതെ കടുവകൾ വെള്ളത്തിലേക്ക് വീഴും. വീണ്ടും കരയിലേക്ക് കയറി വരുന്ന കടുവകൾ പലപ്രാവശ്യം മുകളിലേക്ക് ചാടുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. ട്വീറ്ററിലാണ് അദ്ദേഹം ഈ വീഡിയോ പങ്കുവച്ചത്. കടുവകൾക്ക് 30 അടിയിൽ അധികം ചാടുവാൻ സാധിക്കുമെന്ന് വീഡിയോയോടൊപ്പം പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കുറിച്ചു. A tiger can leap more than 30feet from a static position. That’s quite big. ( Disapproving of the caged beauties, sharing the clip…
Read Moreപൊട്ടിക്കരഞ്ഞ് സുനിൽ ഷെട്ടി! വികാരനിർഭരമായ രംഗങ്ങൾ
റിലീസ് ആകാനിരിക്കുന്ന രജനീകാന്ത് ചിത്രം ദർബാറിന്റെ ട്രെയിലർ ലോഞ്ച് വികാരനിർഭരമായ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചു. ബോളിവുഡ് താരം സുനിൽ ഷെട്ടിയും പിതാവും തമ്മിലുള്ള ശക്തമായ ഹൃദയബന്ധത്തെക്കുറിച്ച് രജനീകാന്ത് ചടങ്ങിൽ സംസാരിച്ചത് സുനിൽ ഷെട്ടിയെ കരച്ചിലിന്റെ വക്കോളമെത്തിച്ചു. 2014ൽ ബോളിവുഡിൽ സുനിൽ ഷെട്ടി തിരക്കുള്ള നടനായി നിന്ന സമയത്താണ് പിതാവ് വീരപ്പഷെട്ടി പക്ഷാഘാതം വന്ന് പാതി ശരീരം തളർന്ന് കിടപ്പിലാകുന്നത്. സുനിൽ ഷെട്ടി ഒരു വർഷം നാലും അഞ്ചും സിനിമകൾ ചെയ്യുന്ന സമയമായിരുന്നു അത്. പക്ഷെ അച്ഛനെ ശുശ്രൂഷിക്കാനായി സിനിമ ഉപേക്ഷിക്കാൻ സുനിൽ ഷെട്ടി മടി കാണിച്ചില്ല. വീട്ടിലെ ഒരു മുറിയിൽ ആശുപത്രിയിലെ ഐസിയു സജ്ജീകരണങ്ങൾ ഒരുക്കി മുഴുവൻ സമയവും സുനിൽ പിതാവിനെ പരിചരിച്ചു. നേരത്തെ കരാർ ചെയ്ത ഒരു സിനിമ ഒഴിച്ച് തുടർന്നുള്ള മൂന്നു വർഷങ്ങളിലും സുനിൽഷെട്ടി സിനിമകളിൽ അഭിനയിക്കാതെ പിതാവിനെ പരിചരിച്ചു. 2017ൽ പിതാവിന്റെ മരണശേഷം…
Read Moreമൗനം വെടിഞ്ഞ് രജനി; തമ്മിലടിച്ച് ആരാധകർ
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുള്ള രജനികാന്തിന്റെ പ്രതികരണം വിമർശനങ്ങൾക്ക് കാരണമാകുന്നു. ആദ്യം രജനികാന്ത് മൗനം പാലിച്ചത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അക്രമവും കലാപവും ഒരു പ്രശ്നത്തിനുമുള്ള പരിഹാരമാർഗം ആകാൻ പാടില്ല. രാജ്യ സുരക്ഷയും അഭിവൃദ്ധിയും മനസിൽ വച്ച് കൊണ്ട് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് ഈ അവസരത്തിൽ എനിക്ക് ഇന്ത്യയിലെ ജനങ്ങളോട് പറയാനുള്ളത്. ഇപ്പോൾ നടക്കുന്ന ഹിംസ എനിക്ക് വലിയ വേദനയുളവാക്കുന്നു. രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. എന്നാൽ രജനികാന്ത് കേന്ദ്രസർക്കാർ നയങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണ് ഒരു വിഭാഗമാളുകൾ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും കുറവല്ല. തുടർന്ന് #ShameOnYouSanghRajini, #IStandWithRajinikanth എന്നീ രണ്ട് ഹാഷ് ടാഗുകൾ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ് ആകുകയാണ്.
Read Moreആശുപത്രിയിൽ സെലിബ്രിറ്റി ക്രിസ്മസ് പാപ്പാ; രോഗങ്ങൾ മറന്ന് ആഘോഷിച്ച് കുട്ടികൾ
ഡോക്ടറെ കാണാൻ കാത്തിരുന്ന കുട്ടികൾക്കു മുന്നിലേക്ക് അപ്രതീക്ഷിതമായി സാന്താക്ലോസ് ആയി കടന്നുവന്ന് ചലച്ചിത്രതാരം ജയസൂര്യ. ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തിലെ കുട്ടികൾക്ക് മുന്നിലാണ് താരം എത്തിയത്. കളിതമാശകളുമായി അവരോടൊപ്പം ചെലവിട്ട താരം കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. ആസ്റ്റർ മെഡ്സിറ്റി സിഇഒ കമാൻഡർ ജൽസണ്‍ കവലക്കാട്ട്, പീഡിയാട്രിക് വിഭാഗം ഡോക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജയസൂര്യ ക്രിസ്മസ് കേക്ക് മുറിച്ചു. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായ കുട്ടികളുടെ സമീപത്തെത്തി അവർക്കും ക്രിസ്മസ് ആശംസകൾ പങ്കുവച്ചു.
Read Moreഅവതാരികയുടെ ആവശ്യം! അവാർഡ് ദാന ചടങ്ങിൽ നൃത്തം ചെയ്ത് നിവിൻ പോളി
അവാർഡ് ദാന ചടങ്ങിൽ നൃത്തം ചെയ്ത് സദസിനെ കൈയിലെടുത്ത് നടൻ നിവിൻ പോളി. ബിഹൈൻഡ് വുഡ്സ് അവാർഡ് ദാന ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് അവതാരികയുടെ ആവശ്യപ്രകാരം നിവിൻ നൃത്തം ചെയ്തത്. നിവിൻ നായകനായ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ ഗാനത്തിനൊപ്പമാണ് താരം നൃത്തം ചെയ്തത്. മലയാളത്തിൽ തനിക്ക് പ്രിയപ്പെട്ട താരം മഞ്ജു വാര്യരാണെന്നും തമിഴിൽ തൃഷയാണെന്നും അവതാരികയുടെ ചോദ്യത്തിന് ഉത്തരമായി നിവിൻ മറുപടി നൽകി. കൂടുതൽ ശാന്തമായി സംസാരിക്കുന്നത് സായ് പല്ലവി ആണെന്നും തനിക്കൊപ്പം അഭിനയിച്ചവരിൽ ഭാര്യയ്ക്ക് കൂടുതൽ ഇഷ്ടം സായി പല്ലവിയെ ആണെന്നും നിവിൻ പറഞ്ഞു. കൂടുതൽ സമ്മാനങ്ങൾ നൽകിയിട്ടുള്ളത് ആരാണെന്ന ചോദ്യത്തിന് നസ്രിയയാണെന്നാണ് നിവിൻ മറുപടി നൽകിയത്.
Read Moreഎങ്ങനെയുണ്ട് ? സാൾട്ട് ആൻഡ് പെപ്പർ ബാബു ആന്റണി
ഒമർ ലുലു ചിത്രം പവർ സ്റ്റാറിൽ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്റണിയുടെ ലുക്ക് പുറത്ത്. നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി നായകനാകുന്ന സിനിമയാണ് പവർസ്റ്റാർ. “ബാബു ആന്റണി നമ്മുടെ പവർസ്റ്റാറിലേക്കുള്ള ലുക്ക് എങ്ങനെയുണ്ട് ?’. എന്ന് ചിത്രം പങ്കുവച്ചുകൊണ്ട് ഒമർ ലുലു കുറിച്ചു. റോഷൻ ആന്റണിയുടെ സംവിധാനത്തിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണിയാണ് ബാബു ആന്റണി അഭിനയിച്ച അവസാന ചിത്രം. ഒമർലുലു സംവിധാനം ചെയ്ത ധമാക്കി റിലീസിനൊരുങ്ങുകയാണ്. ചിത്രം ജനുവരിയിൽ തീയറ്ററുകളിലെത്തും.
Read More