ആ ​വി​ഷ​മം ഇ​നി മാ​റു​ക​യാ​ണ്! പു​തി​യ ചി​ത്ര​ത്തി​ൽ മ​ക​ൾ നാ​യി​ക, അ​ച്ഛ​ൻ വി​ല്ല​ൻ

തി​ര​ക്ക​ഥാ​കൃ​ത്ത് ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​ത്തി​നെ ആ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. ക​ല്യാ​ണ​രാ​മ​ൻ, ചാ​ന്ത്പൊ​ട്ട്, തൊ​മ്മ​നും മ​ക്ക​ളും, പോ​ത്ത​ൻ​വാ​വ, ഛോട്ടാ​മും​ബൈ, അ​ണ്ണ​ൻ ത​ന്പി, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട്, സൗ​ണ്ട് തോ​മ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ഇ​ദ്ദേ​ഹം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ അ​ന്ന ബെ​ൻ കേ​വ​ലം ര​ണ്ട് സി​നി​മ​ക​ൾ കൊ​ണ്ട് മ​ല​യാ​ള​ത്തി​ലെ പു​ത്ത​ൻ നാ​യി​ക​മാ​രു​ടെ ഗ​ണ​ത്തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന താ​ര​വു​മാ​ണ്. കു​ന്പ​ള​ങ്ങി നൈ​റ്റ്സ്, ഹെ​ല​ൻ തു​ട​ങ്ങി​യ ഈ ​വ​ർ​ഷ​ത്തെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി​രു​ന്നു അ​ന്ന. എ​ന്നാ​ൽ ഇ​തു​വ​രെ തി​ര​ക്ക​ഥാ​കൃ​ത്താ​യ അ​ച്ഛ​നോ​ടൊ​പ്പം അ​ന്ന ഒ​രു ചി​ത്രം ചെ​യ്തി​രു​ന്നി​ല്ല. ആ ​വി​ഷ​മം എ​ന്നാ​ൽ ഇ​നി മാ​റു​ക​യാ​ണ്. അ​ന്ന നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷം അ​വ​ത​രി​പ്പി​ക്കാ​നാ​യി ഒ​രു​ങ്ങു​ക​യാ​ണ് ബെ​ന്നി പി. ​നാ​യ​ര​ന്പ​ലം എ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞി​രി​ക്കു​ന്ന വി​വ​രം. 2020-ൽ ​സം​വി​ധാ​യ​ക​ൻ ഷാ​ഫി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ച​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന…

Read More

ജോ​യ് മാ​ത്യു​വി​ന്‍റെ മ​ക​ൻ വി​വാ​ഹി​ത​നാ​യി

ജോ​യ് മാ​ത്യു​വി​ന്‍റെ മ​ക​ൻ മാ​ത്യു ജോ​യ് മാ​ത്യു വി​വാ​ഹി​ത​നാ​യി. ഏ​ഞ്ച​ൽ ആ​ണ് വ​ധു. കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ണ് മാ​ത്യു. ഫി​ലി​പ്സ് ആ​ൻ​ഡ് മ​ങ്കി​പെ​ൻ, മാ​ച്ച് ബോ​ക്സ് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ മാ​ത്യു ജോ​യ് മാ​ത്യു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്

Read More

ജോളിയാകാൻ മുക്ത

കേ​ര​ള​ക്ക​ര​യെ ഒ​ന്നാ​കെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു കൂ​ട​ത്താ​യി കൊ​ല​പാ​ത​കം. ഭ​ർ​ത്താ​വി​നേ​യും കു​ടു​ംബാം​ഗ​ങ്ങ​ളേ​യും സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യാ​കു​ന്നു. കൂ​ട​ത്താ​യി കൊ​ല​പാ​ത​കം സി​നി​മ​യാ​കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. സീ​രി​യ​ലി​ൽ ജോ​ളി​യാ​യി എ​ത്തു​ന്ന​ത് ന​ടി മു​ക്ത​യാ​ണ്. വി​വാ​ഹ ശേ​ഷം അ​ഭി​ന​യ​ത്തി​ന് ഇ​ട​വേ​ള ന​ൽ​കി​യി​രി​ക്കു​ന്ന മു​ക്ത വീ​ണ്ടും കാ​മ​റ​യ്ക്ക് മു​ന്നി​ൽ മ​ട​ങ്ങി എ​ത്തു​ക​യാ​ണ്. മു​ക്ത​യ്ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​യു​മാ​യി റി​മി ടോ​മി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ജ​നു​വ​രി 13-ന് ​എ​ത്തു​ന്ന സീ​രി​യ​ലി​ന്‍റെ പ്രൊ​മോ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു​കൊ​ണ്ടാ​ണു നാ​ത്തൂ​ന് റി​മി ആ​ശം​സ നേ​ർ​ന്നി​രി​ക്കു​ന്ന​ത്. പാ​ലാ​മ​റ്റം കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ അ​ട​ക്കി​യ ക​ല്ല​റ​യ്ക്ക് സ​മീ​പം മ​ഴ​യ​ത്ത് കു​ട​യു​മാ​യി നി​ൽ​ക്കു​ന്ന സ്ത്രീ​യാ​യാ​ണ് മു​ക്ത പ്രൊ​മോ വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഫ്ള​വേ​ഴ്സ് മൂ​വി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ണ് സീ​രി​യ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ട​ത്താ​യി കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സി​നി​മ​ക​ൾ ഒ​രു​ങ്ങു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബന്ധുക്കളായ ആ​റു പേ​രു​ടെ മ​ര​ണ​തി​നു പി​ന്നി​ൽ ജോ​ളി​യാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ്…

Read More

35 വയസുകാ​ര​നെപ്ര​ണ​യി​ച്ച്  ഹേ​മ​മാ​ലി​നി!

ബോ​ളി​വു​ഡി​ൽ മു​ൻ​നി​ര നാ​യി​ക​യാ​യി ഒ​രു​കാ​ല​ത്ത് തി​ള​ങ്ങി​നി​ന്ന താ​ര​മാ​ണ് ഹേ​മ മാ​ലി​നി. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ന​ടി തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഷിം​ല മി​ർ​ച്ചി. ഹേ​മ മാ​ലി​നി പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. രാ​ജ്കു​മാ​ർ റാ​വു നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ ര​കു​ൽ പ്രീ​ത് സി​ങും മു​ഖ്യ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. 35കാ​ര​നെ പ്ര​ണ​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി ചി​ത്ര​ത്തി​ൽ ഹേ​മ​മാ​ലി​നി എ​ത്തു​ന്നു. മ​ക​ളു​ടെ കാ​മു​ക​നെ പ്ര​ണ​യി​ക്കു​ന്ന അ​മ്മ​യു​ടെ ക​ഥ​യാ​ണ് സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ ര​കു​ൽ​പ്രീ​തി​ന്‍റെ അ​മ്മ​യാ​യി​ട്ടാ​ണ് ഹേ​മ​മാ​ലി​നി എ​ത്തു​ന്ന​ത്. ര​മേ​ഷ് സി​പ്പി സി​നി​മ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്നു. 2015-ൽ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യ്ക്ക് വി​ത​ര​ണ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ അ​ഞ്ച് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സി​നി​മ തി​യറ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ജ​നു​വ​രി മൂന്നിനാ​ണ് ഷിം​ല മി​ർ​ച്ചി റി​ലീ​സി​നെ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന് പി​ന്നാ​ലെ ത​മി​ഴി​ലും ഹേ​മമാ​ലി​നി എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ത​ല അ​ജി​ത്ത് നാ​യ​ക​നാ​വു​ന്ന പു​തി​യ…

Read More

വാ​രി​ക്കു​ഴി​ക്കു ശേ​ഷം അ​മി​ത് നാ​യ​ക​നാ​കു​ന്ന ​”യു​വം’

വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ നാ​യ​ക​നാ​കു​ന്ന യു​വം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ന​വാ​ഗ​ത​നാ​യ പി​ങ്കു പീ​റ്റ​ർ ആണ് തി​ര​ക്ക​ഥ എ​ഴു​തി ചിത്രം സം​വി​ധാ​നം ചെ​യ്യു​ന്നത്. അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള്ള അഭിഭാഷകവേ​ഷ​ത്തി​ലാ​ണ് അമിത് ചക്കാലയ്ക്കൽ ചിത്രത്തിലെത്തുന്നത്. നി​ർ​മ​ൽ പാ​ലാ​ഴി, അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, ഇ​ന്ദ്ര​ൻ​സ്, സാ​യി​കു​മാ​ർ, നെ​ടു​മു​ടി വേ​ണു, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ജാ​ഫ​ർ ഇ​ടു​ക്കി, ചെ​മ്പി​ൽ അ​ശോ​ക​ൻ, ബൈ​ജു ഏ​ഴു​പു​ന്ന, അ​നീ​ഷ് ജി. മേ​നോ​ൻ, ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ​ജി​ത് പു​രു​ഷ​ൻ ആ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിംഗ് ജോ​ൺ​കു​ട്ടി, ആ​ർ​ട്ട് രാ​ജീ​വ് കോ​വി​ല​കം, സം​ഗീ​തം ഗോ​പി​സു​ന്ദ​ർ എന്നിവർ നിർവഹിക്കുന്നു. അ​ജി​ത് വി. ​തോ​മ​സാണ് ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ര്‍ ഉടൻ പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Read More

പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കൂ: മു​സ്‌ലിംകളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മീ​റ​റ്റ് എ​സ്പി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മു​സ്‌ലിംകളോ​ട് വ​ർ​ഗീ​യ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. മീ​റ​റ്റ് എ​സ്പി അ​ഖി​ലേ​ഷ് നാ​രാ​യ​ണ്‍ സിം​ഗ് വ​ഴി​യ​രി​കി​ൽ നി​ന്ന മു​സ്‌ലിംകളോ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ക​റു​ത്ത തു​ണി​കെ​ട്ടി​യാ​ണോ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. നി​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കു. ഇ​ന്ത്യ​യി​ൽ ജീ​വി​ക്കാ​ൻ വ​യ്യെ​ങ്കി​ൽ ഇ​വി​ടെ നി​ന്നും പോ​ക​ണം. അ​ദ്ദേ​ഹം ആ​ക്രോ​ശി​ച്ചു. ഇ​ത് ആ​ദ്യ​മ​ല്ല യു​പി പോ​ലീ​സ് മു​സ്‌ലിംകളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത്. മു​സ്‌ലിംകളു​ടെ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട് അ​ടി​ച്ച് ത​ക​ർ​ത്ത പോ​ലീ​സ് തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യതായി ആരോപണമുയർന്നിരുന്നു. മു​സ്‌ലിംകൾ​ക്ക് പാ​ക്കി​സ്ഥാ​ൻ അ​ല്ലെ​ങ്കി​ൽ ഖ​ബ​റി​സ്ഥാ​ൻ മാ​ത്ര​മേ​യു​ള്ളു​വ​ന്ന് പ​റ​ഞ്ഞാ​ണ് പോ​ലീ​സ് അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്ന് ദ് ​ടെ​ല​ഗ്രാ​ഫ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Read More

അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ഏട്! സ്കൂൾ യൂണിഫോമിൽ ദീപിക; ചിത്രം വൈറല്‍

ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ഏ​ടാ​കാ​ൻ പോ​കു​ന്ന ചി​ത്ര​മാ​ണ് ഛപാ​ക്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​യ സ്ത്രീ​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ഇ​ത്. മേ​ഘ് ഗു​ൽ​സാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു യ​ഥാ​ർ​ഥ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്. സി​നി​മ​യി​ലെ ദീ​പി​ക​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ, ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന ലു​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ദീ​പി​ക സ്കൂ​ൾ യൂ​ണി​ഫോം അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. നീ​ല​യും വെ​ള്ള​യും നി​റ​മു​ള്ള യൂ​ണി​ഫോ​മ​ണി​ഞ്ഞ് ബാ​ഗും ധ​രി​ച്ചു നി​ൽ​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ല​തി എ​ന്നാ​ണ് ദീ​പി​ക അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. അ​തേ​സ​മ​യം സി​നി​മ​യു​ടെ ക​ഥ ത​ന്‍റേ​താ​ണെ​ന്ന അ​വ​കാ​ശ​വു​മാ​യി എ​ഴു​ത്തു​കാ​ര​നാ​യ രാ​കേ​ഷ് ഭാ​ര​തി മും​ബൈ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Read More

ക്രിസ്മസിന് എനിക്ക് വേണ്ടത് ഇതാണ്: രൺവീർ സിംഗ്

ബോ​ളി​വു​ഡി​ൽ ആ​രാ​ധ​ക​ർ ഏ​റെ​യു​ള​ള താ​ര​ജോ​ഡി​ക​ളാ​ണ് ദീ​പി​ക പ​ദു​കോ​ണും ര​ണ്‍​വീ​ർ സി​ങ്ങും. അ​ഞ്ച് വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ശേ​ഷ​മു​ള​ള ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഭാ​ര്യ​ക്കൊ​പ്പ​മു​ള​ള ഒ​രു മ​നോ​ഹ​ര​മാ​യ ചി​ത്രം ര​ണ്‍​വീ​ർ പ​ങ്കു​വച്ചി​രു​ന്നു. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ര​ണ്‍​വീ​ർ സി​ങ് ഈ ​ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​യ്ക്ക് താ​ഴെ​യാ​യി ന​ട​ൻ കു​റി​ച്ച അ​ടി​ക്കു​റി​പ്പും ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു. “ക്രി​സ്മ​സി​ന് എ​നി​ക്ക് വേ​ണ്ട​ത്’ എ​ന്നാ​ണ് ദീ​പി​ക​യെ ചും​ബി​ക്കു​ന്ന ഫോ​ട്ടോ​യ്ക്ക് ര​ണ്‍​വീ​ർ ന​ൽ​കി​യി​രി​ക്കു​ന്ന ക്യാ​പ്ഷ​ൻ. ര​ണ്‍​വീ​റി​ന് പി​ന്നാ​ലെ ദീ​പി​ക​യും ഭ​ർ​ത്താ​വി​നൊ​പ്പ​മു​ള​ള ചി​ത്രം പോ​സ്റ്റ് ചെ​യ്ത് ആ​രാ​ധ​ക​ർ​ക്ക് ക്രി​സ്മ​സ് ആ​ശം​സ നേ​ർ​ന്നി​രു​ന്നു. വി​വാ​ഹ ശേ​ഷ​മു​ള​ള ര​ണ്ടാ​മ​ത്തെ ക്രി​സ്മ​സാ​ണ് ഇ​രു​വ​രും ആ​ഘോ​ഷി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ ശേ​ഷം ര​ണ്‍​വീ​ർ നാ​യ​ക​നാ​യ 83 എ​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക അ​ഭി​ന​യി​ച്ചി​രു​ന്നു. മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ക​പി​ൽ ദേ​വി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​ക്കൊ​ണ്ടു​ള​ള സി​നി​മ​യി​ലാ​ണ് ദി​പീ​ക…

Read More

ഇ​ന്ന് ഞാ​ൻ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്തെ​ന്ന് വാ​ക്കു​ക​ളാ​ൽ പ​റ​യാ​ൻ സാ​ധി​ക്കു​ക​യി​ല്ല…! റി​യാ​ലി​റ്റി ഷോ ​വേ​ദി​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് ദീ​പി​ക പ​ദു​കോ​ണ്‍

ബോ​ളി​വു​ഡി​ൽ മാ​ത്ര​മ​ല്ല ഇ​വി​ടെ തെ​ന്നി​ന്ത്യ​യി​ലും കൈ ​നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. പ്രേ​ക്ഷ​ക​രോ​ടു​ള്ള ദീ​പി​ക​യു​ടെ പെ​രു​മാ​റ്റ​മാ​ണ് താ​ര​ത്തെ അ​വ​രു​ടെ പ്രി​യ​ങ്ക​രി​യാ​ക്കു​ന്ന​ത്. ദീ​പി​ക​യു​ടെ ഭൂ​രി​ഭാ​ഗം ചി​ത്ര​ങ്ങ​ളും തെ​ന്നി​ന്ത്യ​യി​ലും ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് പെ​തു​വേ​ദി​യി​ൽ വി​കാ​ര​ഭ​രി​ത​യാ​കു​ന്ന താ​ര​ത്തി​ന്‍റെ ഒരു വീ​ഡി​യോ​യാ​ണ്. സ്റ്റാ​ർ​പ്ല​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ദീ​പി​ക​യ്ക്ക് ട്രി​ബ്രൂ​ട്ട് എ​ന്ന രീ​തി​യി​ൽ താ​ര​ത്തി​ന്‍റെ ശ്രദ്ധേയമായ ഡാ​ൻ​സ് സോ​ങ്ങു​ക​ളാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി​ക​ൾ തെര​ഞ്ഞെ​ടു​ത്ത​ത്. താ​ര​ത്തി​നാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​വ​ർ കാ​ഴ്ച​വ​ച്ച​ത്. മത്സരം കണ്ട ദീപിക എ​ഴു​ന്നേ​റ്റ് നി​ന്ന് കൈ​യ​ടി​ച്ച ശേ​ഷം കൈ ​കൊ​ണ്ട് മു​ഖം മ​റ​ച്ച് പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു ഡാ​ൻ​സ് മ​ത്സ​ര​ത്തി​ന്‍റെ വി​ധി ക​ർ​ത്താ​വാ​യ റെ​മോ ഡി​സൂ​സ ദീ​പി​ക​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തി​നു ശേ​ഷം മ​ത്സ​ര​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും താ​രം മ​റ​ന്നി​ല്ല. താ​ൻ നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. പ​ക്ഷെ, ഇ​ന്ന് ഞാ​ൻ…

Read More

പേ​ളി മ​ണി​യു​ടെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

പേ​ളി മ​ണി അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​നു​രാ​ഗ് ബാ​സു സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് ലു​ഡോ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​ഭി​ഷേ​ക് ബ​ച്ച​ൻ, രാ​ജ്കു​മാ​ർ റാ​വോ, ആ​ദി​ത്യ റോ​യ് ക​പൂ​ർ, പ​ങ്ക​ജ് ത്രി​പാ​ഠി, ഫാ​ത്തി​മ സ​ന ഷെ​യ്ഖ്, സ​ന്യ മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഏ​പ്രി​ൽ 24ന് ​സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.   View this post on Instagram   The First look Poster of My Debut Movie in Bollywood 🥰 “LUDO” Directed by @anuragbasuofficial . Let’s Play #LUDO 🎲 in Cinemas 24th April, 2020 . Okay now spot me in this poster…which letter am i a part of.. ? What is my colour ?…

Read More