ഒരു കാലത്ത് തെന്നിന്ത്യയിലെ പ്രിയനായികയായിരുന്നു അമല. എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രമാണ് മലയാളത്തിൽ അമലയെ പ്രിയങ്കരിയാക്കിയത്. പിന്നീട് മോഹൻലാലിനൊപ്പം ഉള്ളടക്കം എന്ന ചിത്രത്തിൽ അഭിനയിച്ചു. നാഗാർജുനയെ വിവാഹം കഴിച്ച ശേഷം അഭിനയരംഗത്ത് അത്ര സജീവമല്ല. ഏറ്റവും ഒടുവിൽ കെയറോഫ് സൈറാ ബാനു എന്ന മലയാളചിത്രത്തിൽ അമല അഭിനയിച്ചിരുന്നു. ഇപ്പോൾ വീണ്ടും അമല ഒരു ശക്തമായ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു. ഇന്ത്യൻ ബാഡ്മിന്റണ്‍ ചാമ്പ്യനും ടീം ഇന്ത്യയുടെ പരിശീലക മേധാവിയുമായ പുല്ലേല ഗോപിചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ ഗോപീചന്ദിന്റെ അമ്മയായ സുബ്ബരാവമ്മയുടെ വേഷത്തിൽ അമല അഭിനയിക്കുന്നു. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ സുധീര്‍ ബാബുവാണ് ഗോപിചന്ദ് ആയി അഭിനയിക്കുന്നത്.
Read MoreCategory: Movies
നൃത്തം തന്നെ ആവേശം! വിവാഹിതയായി അമേരിക്കയിലേക്കു പോയ രേണുക മേനോന്റെ വിശേഷങ്ങള്‍
സിദ്ധാർഥ് ഭരതനും ജിഷ്ണുവും നായകന്മാരായി അഭിനയിച്ച നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് രേണുക മേനോൻ. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2006ൽ പുറത്തിറങ്ങിയ, സുരേഷ് ഗോപി നായകനായ പതാക എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി രേണുകയുടേതായി പുറത്തിറങ്ങിയത്. അതേ വർഷം തന്നെ വിവാഹിതയായി അമേരിക്കയിലേക്കു പോയ രേണുക പിന്നീട് അഭിനയരംഗത്തേക്കെത്തിയില്ല. ഇപ്പോൾ കലിഫോർണിയയിൽ രേണുക ഒരു ഡാൻസ് സ്കൂൾ നടത്തുകയാണ്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രേണുക തന്റെ വിശേഷങ്ങൾ പങ്കു വച്ചത്. തന്റെ താമസസ്ഥലത്ത് ഇന്ത്യക്കാർ ധാരാളമുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാ ഭാരതീയ ആഘോഷങ്ങളും തങ്ങൾ നടത്താറുണ്ടെന്നും രേണുക പറയുന്നു. നൃത്തം വളരെ ഇഷ്ടമായതുകൊണ്ടാണ് ഡാൻസ് സ്കൂൾ നടത്തുന്നത്. എന്നാൽ തന്റെ ഡാൻസ് സ്കൂൾ ഒരു വന്പൻ സംരംഭം ഒന്നുമല്ലെന്നും രേണുക പറയുന്നു. അമേരിക്കയിൽ മേക്കപ്പ്…
Read Moreഈ സാഹചര്യത്തിൽ അത് ചെയ്യില്ല: ദീപിക പദുക്കോണ്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. സിനിമമേഖലയിൽ നിന്നുൾപ്പടെ നിരവധി രംഗത്ത് നിന്നും പ്രമുഖർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിത രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന അവസ്ഥയിൽ തന്റെ പുതിയ സിനിമ ഛപാക്കിന്റെ പ്രമോഷൻ നിർത്തിവച്ചിരിക്കുകയാണ് നടി ദീപിക പദുക്കോണ്‍. ഡൽഹിയിലാണ് പ്രമോഷൻ പരിപാടികൾ ഒരുക്കിയിരുന്നത്. ഇത് നിർത്തി വച്ചതായി ദീപികയും സംവിധായിക മേഘ്ന ഗുൽസാറും അറിയിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥാപാത്രത്തെയാണ് സിനിമയിൽ ദീപിക അവതരിപ്പിക്കുന്നത്. പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Read Moreവസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ; പ്രതിഷേധത്തിൽ വ്യത്യസ്തയായി യുവചലച്ചിത്രതാരം അനശ്വര രാജൻ
കൊച്ചി: മോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി നടി അനശ്വര രാജൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിലാണ് അനശ്വര പ്രതിഷേധമറിയിക്കുന്നത്. കുട്ടുകാരിക്കൊപ്പമുള്ള ബുർഖ ധരിച്ച ഒരു ചിത്രമാണ് അനശ്വര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേയായിരുന്നു യുവനടിയുടെ പ്രതിഷേധം. വസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ എന്ന കുറിപ്പ് റിജക്ട് സിഎബി എന്ന ഹാഷ്ടാഗിലാണ് നടി പങ്കുവച്ചത്. കുറഞ്ഞ സമയംകൊണ്ട് ഈ ചിത്രം ദേശീയതലത്തിൽ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം നടത്തുന്നത് ആരെന്ന് അവരുടെ വേഷത്തിൽനിന്നു തിരിച്ചറിയാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത് വിവാദമായിരുന്നു. പ്രതിഷേധക്കാരായ മുസ്ലിംകളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Read Moreകേരളത്തിന്റെ സൗന്ദര്യത്തിൽ മനംമയങ്ങി ആമിർ ഖാൻ
പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദയുടെ ചിത്രീകരണത്തിനായി ആമിർഖാൻ കേരളത്തിലെത്തി. ഡിസംബർ 14നാണ് താരം മൂന്നാറിൽ എത്തിയത്. മൂന്നാർ ചൊക്കനൂർ-വട്ടക്കാട് മലനിരകളുടെ അടിവാരത്തായിരുന്നു ചിത്രീകരണം. ഇത്രെയും പെർഫക്ടായ ലൊക്കേഷൻ തന്റെ സിനിമയ്ക്ക് ലഭിക്കില്ലെന്നാണ് താരം മൂന്നാറിനെക്കുറിച്ച് പറഞ്ഞത്. ആരാധകർക്കൊപ്പം സെൽഫിയും എടുത്തതിന് ശേഷമാണ് താരം ഇവിടെ നിന്നും മടങ്ങിയത്. സിനിമയുടെ ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനായി കൊല്ലത്തേക്ക് പോയ ആമിർ ഖാൻ ചങ്ങനാശേരിയിൽ വഴി സൈഡിൽ കൂടി ജോഗിംഗ് ചെയ്തത് പ്രദേശവാസികളെ അമ്പരപ്പിച്ചിരുന്നു. പാലത്ര-ളായിക്കാട് ബൈപ്പാസ് റോഡിൽ കൂടിയാണ് താരം ജോഗിംഗ് ചെയ്തത്. താരത്തിനൊപ്പം അംഗരക്ഷകരും ഉണ്ടായിരുന്നു. നാട്ടുകാർക്ക് ആദ്യം ഒന്നും മനസിലായില്ല. എല്ലാവരെയും നോക്കി കൈവീശി കാണിച്ച താരം കാറിൽ കയറി യാത്ര തുടർന്നു. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ബോളിവുഡ് റീമേക്കാണ് ലാൽ സിംഗ് ഛദ്ദ.
Read Moreഭാര്യയ്ക്ക് “സവാള കമ്മൽ’ സമ്മാനിച്ച് അക്ഷയ് കുമാർ
കുതിച്ചുയരുന്ന സവാള വിലയിൽ രാജ്യം പൊള്ളുകയാണ്. എങ്ങും സവാളയെക്കുറിച്ചുള്ള ചർച്ചകൾ മാത്രം. ഇപ്പോഴിത അക്ഷയ് കുമാർ ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് നൽകിയ വിലയേറിയ സമ്മാനമാണ് ഏറെ ചർച്ചാവിഷയമാകുന്നത്. സവാളകൊണ്ടുള്ള കമ്മലാണ് അക്ഷയ് തന്റെ പ്രിയപത്നിക്ക് സമ്മാനിച്ചത്. “എന്റെ പങ്കാളി കപിൽ ശർമ ഷോയിൽ പങ്കെടുത്ത് മടങ്ങിയെത്തി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു, പക്ഷെ അത് കരീനയെ ഇപ്രസ് ചെയ്യുമെന്ന് എനിക്ക് തോന്നിയില്ല. പക്ഷെ നിനക്ക് ഇത് ഇഷ്ടമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാൻ നിനക്കായി കൊണ്ടുവന്നു. ചിലപ്പോൾ വളരെ നിസാരമായ കാര്യങ്ങളാകാം നമ്മുടെ മനസിനെ സ്പർശിക്കുക’. ട്വിങ്കിൾ ഖന്ന കുറിച്ചു.
Read Moreഅഭിമാനമാണ് അച്ഛാ; സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുൽ
സുരേഷ് ഗോപിയെ അഭിനന്ദിച്ച് മകൻ ഗോകുൽ സുരേഷ്. എംപിയുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാസ്റ്റിക് റീസൈക്കിൾ മെഷിൻ അനുവദിച്ചതിനാണ് താരത്തെ മകൻ പ്രശംസ കൊണ്ട് മൂടിയത്. ഫേസ്ബുക്കിലൂടെയാണ് ഗോകുൽ അച്ഛനെ അഭിനന്ദിച്ചത്. “മാധ്യമങ്ങലും നിയമനിർമാണം നടത്തുന്നവരും സർക്കാരുമെല്ലാം യോഗ്യതയെ എത്രത്തോളം കുറച്ചാലും പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി അദ്ദേഹം എന്നും മുന്നോട്ട് പോകും. അഭിമാനമാണ് നിങ്ങൾ അച്ഛാ’. ഗോകുൽ കുറിച്ചു.
Read More‘മേൽപ്പടിയാന് ’ഇത്രയ്ക്ക് മസിൽ വേണ്ട..! മസിലൊക്കെ ഉപേക്ഷിക്കേണ്ടി വന്ന വിഷമത്തില്‍ ഉണ്ണി മുകുന്ദൻ.
ഫിറ്റ്നസിന് വളരെയേറെ ശ്രദ്ധ കൊടുക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. ബലിഷ്ഠമായ ശരീരം കാത്തു സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല. താനിതുവരെ സിനിമയ്ക്കുവേണ്ടി മസിൽ ഉണ്ടാക്കിയിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഇപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദന് തുണയായതും ഈ ഫിറ്റ്നസ് തന്നെ. എന്നാൽ ഇപ്പോൾ ഈ മസിലൊക്കെ ഉപേക്ഷിക്കേണ്ടി വന്ന വിഷമത്തിലാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന മേൽപ്പടിയാൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇത്രയ്ക്ക് മസിലൊന്നും ആവശ്യമില്ലത്രേ. ഈ കഥാപാത്രത്തിനുവേണ്ടി മസിലൊക്കെ ഉപേക്ഷിക്കാൻ തയാറെടുക്കുകയാണ് ഉണ്ണി മുകുന്ദൻ. രണ്ടു വർഷത്തെ കഠിനാധ്വാനം കൊണ്ട് സൃഷ്ടിച്ചെടുത്തതാണ് ഈ മസിലുകൾ. ഇപ്പോൾ വയറൊക്കെ വന്നു എന്നാണ് ഉണ്ണി പറയുന്നത്.എന്തായാലും കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി തന്റെ ഇഷ്ടങ്ങൾ വേണ്ടെന്നു വയ്ക്കുകയാണ് ഉണ്ണി.
Read Moreട്രെയിലർ കാണൂ, രണ്ടരലക്ഷം നേടൂ! നമ്പർ കോണ്ടസ്റ്റുമായി അവൻ ശ്രീമൻ നാരായണ
മലയാള സിനിമ ഇതുവരെ കാണാത്ത ഗംഭീര പ്രൈസ് മണി കോണ്ടസ്റ്റുമായി രക്ഷിത് ഷെട്ടി ചിത്രം അവൻ ശ്രീമൻനാരായണ. രണ്ടര ലക്ഷം രൂപയുടെ മത്സരമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ സിനിമയുടെ ട്രെയിലർ കണ്ട ശേഷം അതിനൊപ്പം വരുന്ന അഞ്ചു നമ്പരുകൾ കണ്ടെത്തി കൂട്ടിച്ചേർക്കണം. തുടർന്ന് ഒരു കോഡ് നിർമിച്ച് asn.pushkarfilms.com എന്ന വെബ്സൈറ്റിലെ സീക്രട്ട് ബോക്സിൽ നല്‍കണം. സച്ചിൻ രവി സംവിധാനം ചെയ്യുന്ന അവൻ ശ്രീമൻ നാരായണ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് എത്തുന്നത്. ചിത്രം മലയാളത്തിൽ വിതരണത്തിനെത്തിക്കുന്നത് നിർമാതാവായ ടോമിച്ചൻ മുളകുപാടമാണ്. കോമഡി ആക്ഷൻ സ്വഭാവത്തിലുള്ള ചിത്രത്തിൽ കർണാടകയിലെ എൺപതുകളിലെ ഒരു പോലീസുകാരന്റെ വേഷത്തിലാണ് രക്ഷിത് ഷെട്ടി എത്തുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് വടക്കൻ കർണാടക മേഖലയിലാണ്. രക്ഷിത് ഷെട്ടിയെക്കൂടാതെ ഷാൻവി ശ്രീവാസ്തവ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ബാലാജി…
Read Moreസിംഗിൾ, സാരമണി കോട്ട! ഷെയ്ൻ നിഗം നിർമാതാവാകുന്നു
വിവാദം കത്തി നിൽക്കുന്നതിനിടെ താൻ സിനിമ നിർമിക്കുന്നുവെന്ന പ്രഖ്യാപനവുമായി നടൻ ഷെയ്ൻ നിഗം. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. നവാഗത സംവിധായകർ ഒരുക്കുന്ന സിനിമകളുടെ പേരുകൾ സിംഗിൾ, സാരമണി കോട്ട എന്നാണെന്നും ഷെയ്ൻ പറഞ്ഞു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നും താരം വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് നീങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഷെയ്ൻ പറഞ്ഞു. ഡിസംബർ 19ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേർത്തു.
Read More